മലയാളം ബ്ലോഗില്‍ വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല . വിവാദങ്ങള്‍ പ്രതിക്ഷേധത്തിന്റെ രൂപം കൈക്കൊള്ളുമ്പോള്‍ പിന്നെ പറയുകയും വേണ്ട . ഇതിനിടയില്‍ പ്രസക്തവും ഗൌരവമായി ചര്‍ച്ചകള്‍ക്ക് വിധേയമാവുകയും ചെയ്യേണ്ടിയിരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു . ഇത്തരത്തില്‍ ഒരു പോസ്റ്റാണ് ഡി.പ്രദീപ് കുമാര്‍ എഴുതിയ “ചികിത്സിക്കും മുന്‍പ് ” എന്ന പോസ്റ്റ് . അവിടെ ഞാന്‍ ചുരുക്കം വാക്കുകളില്‍ എഴുതിയ കമന്റ് ഇവിടെ :
ലേഖനത്തിലെ അഭിപ്രായങ്ങളോട് തത്വത്തില്‍ യോജിക്കുന്നു . “ഏറ്റവും കുറച്ച് പേര്‍ക്ക് ഏറ്റവും കുറച്ച് മരുന്നുകള്‍ നിര്ദ്ദേശിക്കുന്നയാളാണു ,സത്യത്തില്‍ ഏറ്റവും നല്ല ഡോക്റ്റര്‍” എന്ന നിരീക്ഷണം വളരെ ശരിയാണ് . സമൂഹത്തില്‍ ആരോഗ്യബോധവല്ക്കരണമണ് വേണ്ടത് . അതായയത് പ്രിവന്റീവ് മെഡിസിന് എന്ന ചിന്തയിലേക്ക് ആളുകള്‍ മാറി വരണം . അതിന് അലോപ്പതി-ആയുര്‍വ്വേദ-ഹോമിയോ-സിദ്ധ-പ്രകൃതി ചികിത്സകര്‍ മുന്‍കൈ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. കാരണം അവരെല്ലാം വലയും വിരിച്ച് ഇരകളെ കാത്തിരിക്കുന്ന കൂട്ടത്തിലാണ് . സന്നദ്ധസംഘടനകളാണ് ഇതിന് നേതൃത്വം നല്‍കേണ്ടത് . രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് ഇത്തരം പൊതുവേദികള്‍ക്ക് രൂപം നല്‍കാവുന്നതാണ് . അല്ലാതെ വെറുതെ സംഭാവന പിരിച്ചും വോട്ട് തേടിയും നേതാക്കളെ കൊഴുപ്പിച്ചാല് പോരല്ലോ . സമൂഹത്തിന് തിരിച്ചും എന്തെങ്കിലും ലഭിക്കണ്ടേ ? മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യുമ്പോള്‍ ബ്രാന്റ് നെയിമിന് പകരം ജെനറിക് നെയിം എഴുതുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ശരിയാവുമെന്ന് തോന്നുന്നില്ല . കാരണം പല മരുന്നു കമ്പനികളും നിലവാരമുള്ളവയല്ല . വിശ്വസനീയമായ കമ്പനിയുടെ മരുന്ന് മാത്രം പ്രിസ്ക്രൈബ് ചെയ്യുന്ന ഡോക്റ്റര്‍മാരുണ്ട് . ചുരുക്കത്തില്‍ നമ്മുടെ ആരോഗ്യരംഗം വളരെ കുത്തഴിഞ്ഞതാണ് . പല കാര്യത്തിലും സര്‍ക്കാരുകള്‍ ഇച്ഛാശക്തി കാണിക്കുന്നില്ല . അയ്യഞ്ച് കൊല്ലത്തെ അധികാരം പങ്ക് വയ്ക്കലില്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം . ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാന്‍ നിലവിലുള്ള ജനാധിപത്യം നമ്മുടെ നേതാക്കളെ അനുവദിക്കുന്നില്ല എന്ന് തോന്നുന്നു .
2008-01-27
നിര്‍ഭയമായ പൌരസമൂഹം എത്രയകലെ ... ?
നമ്മള് ഒരു സ്വതന്ത്ര-പരിഷ്കൃത പൌരസമൂഹമായി പരിവര്‍ത്തനം ചെയ്യപ്പെടണമെങ്കില്‍ ധാരാളം കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട് . ബി.ആര്..പി.യുടെ ബ്ലോഗില്‍ അദ്ദേഹം എഴുതിയ ഗോവിന്ദന് കുട്ടിയെ മോചിപ്പിക്കുക എന്ന പോസ്റ്റിന് എഴുതിയ കമന്റ് ആണിത് . വളരെ ആലോചിച്ച് തന്നെയാണ് തികച്ചും വ്യക്തിപരമായ ഈ അഭിപ്രായം അവിടെ എഴുതിയത് . സമൂഹം സ്വതന്ത്രവും നിര്‍ഭയവും പരിഷ്കൃതവും ആയിരിക്കണം എന്നാണ് ഇപ്പോള്‍ എന്റെ അഭിപ്രായം . ആളുകള്‍ ഇപ്പോഴും സോഷ്യലിസത്തെക്കുറിച്ച് പറയുന്നുണ്ട് . അങ്ങനെ പറയുമ്പോള്‍ എന്താണ് അവര്‍ ഉദ്ദേശിക്കുന്നത് എന്നെനിക്കറിയില്ല . ആര്‍ക്കും ആരും ഒന്നും വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഇക്കാലത്ത് ഞാനും മറ്റുള്ളവരും എല്ലാം ഒരേ പോലെയുള്ളവരായി ജീവിയ്ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി നിലവില്‍ വരണമെന്ന് ആരെങ്കിലും കരുതുമെന്ന് എനിക്കഭിപ്രായമില്ല. ഒരു ജോലി ആര്‍ക്ക് നല്‍കണം എന്ന പ്രശ്നം ചര്‍ച്ചക്കെടുത്താല്‍ പാര്‍ട്ടിക്കമ്മറ്റികളില്‍ നടക്കാറുള്ള അടിയും പാരവയ്പും എനിക്കറിയാം . നേതാക്കളാണെങ്കില്‍ അടുത്ത തലമുറക്ക് വേണ്ടത് മാത്രമല്ല അതിനപ്പുറവും സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്നു . ഇനി കമന്റിലേക്ക് :
“ അഞ്ചല്‍ക്കാരനും , ബി.ആര്.പി.യും ഹരിതിന് നല്കിയ മറുപടി വളരെ വളരെ ശരിയായതും ഉചിതവുമാണ് . ജനാധിപത്യ-പൌരാവകാശങ്ങളെക്കുറിച്ചും , നിയമപരമായ പരിരക്ഷയെക്കുറിച്ചും മറ്റും പറയുമ്പോള്‍ ഒരു ഇരട്ടത്താപ്പ് സമീപനമാണ് കേരളീയ സമൂഹത്തില്‍ നിലവിലുള്ളത് . തങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും വേണം എന്നാല്‍ തങ്ങള്‍ എതിര്‍ക്കുന്നവര്‍ക്ക് അത് അശേഷം അനുവദിക്കാന്‍ സാധ്യമല്ല എന്നൊരു സമീപനമാണ് പലപ്പോഴും കേരളത്തിലെ മുഖ്യരാഷ്ട്രീയകക്ഷിയായ സി.പി.എം കൈക്കൊള്ളാറുള്ളത് . അതിന്റെ കാരണം അവര്‍ തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പാര്‍ട്ടി ഏകാധിപത്യത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടും , ബഹുകക്ഷി ജനാധിപത്യസമ്പ്രാദയത്തിന്റെ പ്രാഥമികമര്യാദകള്‍ സ്വായത്തമാക്കാത്തത് കൊണ്ടുമാണ് . ഈ ഒരു വൈരുദ്ധ്യം കേരള സമൂഹത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-ചിന്താമണ്ഡലങ്ങളില് വലിയ സ്വാധീനം ചെലുത്തുന്നുണ്ട് . കേരളത്തിലെ ഓരോ പൌരനും ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ സി.പി.എമ്മിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം . ഈ ഭയം പോലും ആരും തുറന്ന് പറയില്ല എന്നത് തന്നെയാണ് ഭയത്തിന്റെ തെളിവ് . പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ മാത്രമാണ് പാര്‍ട്ടിയെ ഭയപ്പെടുന്നത് എന്ന് കരുതിയാല്‍ തെറ്റി . പാര്‍ട്ടിയെ പാര്‍ട്ടിക്ക് അകത്തുള്ള ഓരോരുത്തരും ഭയപ്പെടുന്നു . പിണറായി പോലും പാര്‍ട്ടിയെ ഭയപ്പെടുന്നുണ്ട് . അതാണ് അതിന്റെ ഒരു സിസ്റ്റം . കാരണം ചുവട് ഒന്ന് പിഴച്ചാല്‍ ഏത് നിമിഷവും പാര്‍ട്ടിയിലുള്ള പിടുത്തം നഷ്ടപ്പെട്ടേക്കാം . പിന്നെ എന്ത് സംഭവിക്കും എന്ന് എല്ലാവര്ക്കും അറിയാം. ആരെയെങ്കിലും സദാ ഭയപ്പെടുന്നവര്‍ മറ്റുള്ളവരെ സദാ ഭയപ്പെടുത്തിക്കൊണ്ടിരിക്കും എന്നത് ഒരു സാമാന്യ മന:ശാസ്ത്രസത്യമാണ് . സ്റ്റാലിനിസത്തിന്റെ പിന്തുടര്ച്ചക്കാരാണ് സി.പി.എം. കാലഹരണപ്പെട്ട ഈ പ്രത്യയശാസ്ത്രവുമായി എന്തിന് അവര്‍ ഇപ്പോഴും മുന്നോട്ട് പോകുന്നു എന്ന് ചോദിച്ചാല്‍ അവരും നിസ്സഹായരാണ് എന്നേ പറയാന്‍ കഴിയൂ . അണികളെ ബോധ്യപ്പെടത്താന്‍ മാത്രം ആര്‍ജ്ജവമുള്ള നേതൃത്വം ഉയര്‍ന്ന് വരാത്തത് കൊണ്ടും അഥവാ പാര്‍ട്ടി തകര്‍ന്നു പോയാല്‍ തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിപ്പോകുമല്ലോ എന്നഭയവും നിമിത്തം തുടര്‍ന്നു പോകുന്നു എന്ന് മാത്രം . പ്രത്യക്ഷത്തില്‍ ഞാന്‍ പറയുന്നത് ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാണ് എന്ന് തോന്നാം . എന്നാല്‍ ജനാധിപത്യരീതികള്‍ അംഗീകരിക്കാത്ത മാര്‍ക്സിസ്റ്റ് നിക്ഷേധാത്മക ശൈലിയും പ്രവര്‍ത്തനരീതികളും കേരളത്തിന്റെ സമസ്ത മേഖലകളേയും സ്വാധീനിക്കുന്ന ഒരു അദൃശ്യയാഥാര്ഥ്യമാണ് . എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെട്ട് ശക്തിയാര്‍ജ്ജിക്കേണ്ടതുണ്ട് .”

2008-01-24
വിമോചനസമരമെന്ന് കേള്‍ക്കുമ്പോള്‍ ......!
കിരണ്‍ തോമസിന്റെ ബ്ലോഗില്‍ എഴുതിയത് :
48 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നടന്ന വിമോചന സമരം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും പലര്‍ക്കും അതെന്തോ ഒരു മഹാപാതകമായിരുന്നു എന്ന് തോന്നുന്ന പോലെ തോന്നുന്നു. ഭരണകൂടത്തിനെതിരെ ജനങ്ങള്‍ സമരം ചെയ്യുന്നതും അങ്ങിനെ ആ ഭരണകൂടം പുറത്താക്കപ്പെടുന്നതോ പുറത്ത് പോകേണ്ടിവരുന്നതോ ഒരു പാപമോ അപരാധമോ അല്ല. 1959ന് ശേഷം എത്രയോ സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ച് വിടലിന് വിധേയമായിട്ടുണ്ട് . 1979ല്‍ ജനത സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഭരിച്ചു കൊണ്ടിരുന്ന സര്‍ക്കാറുകളെ കൂട്ടത്തോടെ പിരിച്ചു വിട്ടിരുന്നു . അതിന്റെയൊക്കെ ന്യായാന്യായതകളിലേക്ക് കടന്ന് വിശകലനം ചെയ്യുന്നതില്‍ കാര്യമില്ല . പിരിച്ചുവിടലിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പിരിച്ചു വിടലിന് വിധേയമായ പാര്‍ട്ടികള്‍ തന്നെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി ആ പിരിച്ചുവിടലിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . എന്നാല്‍ കേരളത്തില്‍ വിമോചനസമരത്തെത്തുടര്‍ന്ന് ഗവണ്മെന്റിനെ പിരിച്ച് വിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ , പിരിച്ചുവിടപ്പെട്ടതിന്റെ പേരില്‍ യാതൊരു സഹതാപവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയില്ല . ജനാധിപത്യപരമായി നോക്കിയാല്‍ ആ പിരിച്ചു വിടല്‍ ജനങ്ങള്‍ അന്ന് ശരിവെച്ചു എന്ന് അന്നത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു . 15 ഓളം പേര് കൊല്ലപ്പെടുകയും നിയമവാഴ്ച തീര്‍ത്തും അലങ്കോലമാവുകയും യാതൊരു തരത്തിലും സര്‍ക്കാറിന് മുന്നോട്ട് പോകാന്‍ കഴിയാത്തിരിക്കുകയും ചെയ്ത അന്നത്തെ സാഹചര്യത്തില്‍ മറ്റെന്തായിരുന്നു ഒരു പോംവഴി ? അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പറഞ്ഞു നില്ക്കാന് ഒരു ന്യായമെങ്കിലും ഉണ്ടായിരുന്നു . വിമോചനസമരം തെറ്റോ ശരിയോ എന്നത് ഓരോ പാര്‍ട്ടിയുടേയും കാഴ്ചപ്പാടിനനുസരിച്ച് വ്യത്യസ്ഥമായിരിക്കും . എന്നാല്‍ അന്ന് ക്രമസമാധാനനില പരിപൂര്‍ണ്ണമായി തകര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ അനിവാര്യമായിരുന്നു . ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ പോറല്‍ ഒന്നും ഏല്ക്കാതെ ഇന്ത്യയില്‍ അവശേഷിക്കുന്നുണ്ട് . അത് ഇവിടത്തെ ജനാധിപത്യത്തിന്റെ മേന്മ . എന്നാല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും ബര്‍ലിന്‍ മതിലിന്റെ പതനവും നമുക്ക് നല്കുന്ന പാഠം എന്താണ് ? ജനരോഷത്തിന്റെ മുന്പില് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും പിടിച്ച് നില്ക്കാന് കഴിയില്ല എന്നല്ലേ ? അതൊക്കെയായി താരതമ്യം ചെയ്യുമ്പോള്‍ 48 വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന വിമോചനസമരവും പിരിച്ചുവിടലും ഇപ്പോഴും ആവര്‍ത്തിക്കാന്‍ മാത്രം പ്രാധാന്യവും പ്രസക്തിയുമുള്ളതല്ല. വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ബേജാറാവേണ്ടതില്ല . ഒരു പക്ഷെ ഇന്ത്യയില്‍ ഒരു വിപ്ലവം പൂര്‍ത്തിയായി ഇവിടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സംസ്ഥാപിതമായി എന്ന് സങ്കല്പ്പിക്കാം . അപ്പോള്‍ വിമോചനസമരത്തെക്കാളും വലിയ ജനമുന്നേറ്റങ്ങള്‍ ഇവിടെ വേണ്ടി വരില്ലേ ? വിമോചനസമരം എന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ബലഹീനതയാണെന്നേ ഞാന്‍ പറയൂ .
ഇനി വിദ്യാഭ്യാസകാര്യങ്ങളിലേക്ക് വരാം . ഇവിടത്തെ ജാതിമതസംഘനകളെ ഭയക്കുകയും അവരെ പ്രീണിപ്പിച്ചു കൊണ്ട് പുരോഗമനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയുമല്ലേ കാലാകാലങ്ങളില്‍ ഇടത് പക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ? സ്വകാര്യസ്കൂളുകളിലെ നിയമനങ്ങള്‍ പി.എസ്സിക്ക് വിടണമെന്ന് ഘോരഘോരം പ്രസംഗിക്കുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഇപ്പോഴും ഒഴിഞ്ഞു മാറുകയാണ് . പുറമേക്ക് പ്രസംഗിക്കുമെങ്കിലും മതനേതാക്കളെ സന്ദര്‍ശിച്ച് അവരുടെ പ്രീതി ഉറപ്പാക്കുന്ന തന്ത്രങ്ങളല്ലേ പയറ്റുന്നത് ? വോട്ട് നഷ്ടപ്പെടുത്തുന്ന ഒരു നടപടിയും മതേതരത്വം പ്രസംഗിക്കുമെങ്കിലും ചെയ്യില്ല എന്നതല്ലേ സത്യം ? ജനങ്ങള്‍ ഒരു പാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് . എന്നാല്‍ ആ പ്രതീക്ഷകളൊക്കെ ജാതി-മത നേതാക്കളുടെ ആജ്ഞകള്‍ക്ക് മുന്പില് നിഷ്പ്രഭമാവുകയല്ലേ ചെയ്യുന്നത് ? ഞങ്ങള്‍ ന്യായവും ശരിയും നോക്കി കാര്യങ്ങള്‍ ചെയ്യുന്നു . ജനങ്ങള്‍ അത് വിലയിരുത്തി വോട്ട് ചെയ്യട്ടേ എന്ന് ജനവിധിക്ക് വിടാന്‍ തയ്യാറാവുമോ ? ഇല്ലെങ്കില്‍ പിന്നെയെന്ത് ഇടതെന്നും വലതെന്നും പക്ഷങ്ങള്‍ക്ക് വകഭേദം ?

2008-01-22
മനുഷ്യനും മതവും
സര്‍പ്പഗന്ധി ബ്ലോഗില്‍ എഴുതിയ കമന്റ് :
മിസ്റ്റര്‍ അബ്ദുള്‍ റഷീദ് , താങ്കള്‍ വളരെക്കാലം ഇസ്ലാം മതത്തെക്കുറിച്ച് പഠിച്ചത് കൊണ്ട് ആ മതത്തില്‍ ചേരുകയല്ലാതെ നിവൃത്തിയില്ലാതെ വന്നു. ഏതൊരു തത്വസംഹിത പഠിക്കുന്ന ആള്‍ക്കും ആ തത്വസംഹിതയനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന മതത്തിലോ സംഘടനയിലോ പാര്‍ട്ടിയിലോ ചേരേണ്ടിവരും. ദീര്‍ഘകാലത്തെ പഠിപ്പിന്റേയും നിരീക്ഷണത്തിന്റേയും ഫലമായുണ്ടാവുന്ന ഒരു മാനസികനിര്ബ്ബന്ധമാണത്. വളരെക്കാലം മനുഷ്യനെക്കുറിച്ച് പഠിച്ചതിന്റെ ഫലമായി മനുഷ്യനാവാന്‍ ആഗ്രഹിച്ച ഒരാളാണു ഞാന്‍ . മനുഷ്യനാവണമെങ്കില് , മനുഷ്യനെ വേര്‍തിരിച്ചു നിര്‍ത്തുന്ന എല്ലാ വിഭാഗീയമായ സംഘടനകളില്‍ നിന്നും പുറത്തു കടക്കാനാണു എനിക്ക് തോന്നിയത് . മനുഷ്യനാവാന്‍ ശ്രമിച്ചപ്പോള്‍ ഞാനടക്കമുള്ള മനുഷ്യര്‍ യഥാര്‍ത്ഥ മനുഷ്യരാവണമെങ്കില്‍ ഇനിയും ധാരളം പരിണാമപ്പെടേണ്ടതുണ്ടെന്നു എനിക്ക് മനസ്സിലായി. എന്നാല്‍ ആ പരിണാമം സമൂഹികമായ നവോത്ഥാനത്തിലൂടെയേ സാധ്യമാകൂ എന്നും മനസ്സിലായി. അത് സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം . മനുഷ്യരുടെയിടയേ വിഭജനങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അത് സാധ്യമാവുകയില്ല എന്നും ഞാനറിയുന്നു. തത്വസംഹിതകള്‍ ഗ്രന്ഥങ്ങളില്‍ നിന്നു പഠിച്ച് ആ ഗ്രന്ഥം അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന മതത്തിലോ മറ്റ് സംഘടനകളിലോ ചേരുന്ന ആള്‍ക്ക് വൈകാതെ ഒരു വൈചാരികപ്രതിസന്ധി നേരിടും. അതായത് ആ ഗ്രന്ഥത്തില്‍ അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരാളെയും ആ മതത്തിലോ സഘടനയിലോ കണ്ടുമുട്ടാന്‍ കഴിയില്ല എന്നതായിരിക്കും ആ പ്രതിസന്ധി.ഇസ്ലാം മതം അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന ഒരു മുസ്ലിമിനെ കണ്ടുമുട്ടാന്‍ വിഷമമായിരിക്കും . അതേ പോലെ മാര്‍ക്സിസം അനുസരിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് കാരനെയോ , ഗാന്ധിസം അനുസരിക്കുന്ന കോണ്‍ഗ്രസ്സുകാരനെയോ കാണാന്‍ കഴിയില്ല . ഏത് പ്രവാചകന്മാര്ക്കും,ചിന്തകന്മാര്ക്കും,നേതാക്കള്‍ക്കും വിശ്വാസികളെ സൃഷ്ടിക്കാനേ കഴിഞ്ഞിട്ടുള്ളൂ. അവര്‍ അനുശാസിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്ന തരത്തിലുള്ള അനുയായികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫലത്തില്‍ വിശ്വാസികള്‍ തമ്മില്‍ തല്ലുന്ന ഒരു നിഷ്ഠൂരലോകം പണിയാനേ ഇത:പര്യന്തമുള്ള എല്ലാ പ്രവാചകന്മാര്ക്കും മഹാന്മാര്ക്കും കഴിഞ്ഞിട്ടുള്ളൂ. ഇന്ന് ലോകം എത്ര സംഘര്‍ഷഭരിതമാണെന്ന് നോക്കൂ. മനുഷ്യരുടെ വിശ്വാസങ്ങളും അവ വരുത്തി വെച്ച വിഭജനങ്ങളും മാത്രമാണതിനു കാരണം . ഈ സംഘര്‍ഷങ്ങള്‍ അവസാനിക്കണമെങ്കില്‍ മനുഷ്യന് വെറും മനുഷ്യന് മാത്രം ആയാലേ നടക്കൂ.

2008-01-10
സോഷ്യലിസം ; ഇരുട്ടു മുറിയില്‍ ഇല്ലാത്ത കറുത്ത പൂച്ച !
കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റിനെ സാധൂകരിച്ചു കൊണ്ട് Jack Rabbit എന്ന ബ്ലോഗ്ഗര്‍ ഇങ്ങിനെ എഴുതി :
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said.. “ മനുഷ്യപ്രകൃതി അടിസ്ഥാനപരമായി സോഷ്യലിസം എന്ന സമത്വ ഭാവനയ്ക്കെതിരാണ് എന്നതാണ് യാഥാര്‍ത്ഥ്യം . സ്വാര്‍ത്ഥതയാണ് എല്ലാ മനുഷ്യരേയും മുന്പോട്ട് നയിക്കുന്ന ചേതോവികാരം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ടോ അതിന്റെ നേതാവാകുന്നത് കൊണ്ടോ ആരില്‍ നിന്നും ഈ അടിസ്ഥാനസ്വഭാവം ഇല്ലാതാകുന്നില്ല . സമൂഹത്തിന്റെ ചലനാത്മകത തന്നെ ഈ സ്വാര്‍ത്ഥതയാണെന്ന് പറയാം . ”
Similar question was once asked to E.O Wilson,who is one of the most famous scientists living today.
Why doesn't this sort of communism exist among humans?
What I like to say is that Karl Marx was right, socialism works, it is just that he had the wrong species. Why doesn't it work in humans? Because we have reproductive independence, and we get maximum Darwinian fitness by looking after our own survival and having our own offspring. The great success of the social insects is that the success of the individual genes are invested in the success of the colony as a whole, and especially in the reproduction of the queen, and thus through her the reproduction of new colonies. Another blogger also had put his thoughts on biologically feasible political systems
ഞാന്‍ Jack Rabbit എന്ന ബ്ലോഗ്ഗറുടെ പ്രഫൈലും ബ്ലോഗും വായിച്ചു . വായന ഒരു അനുഭവം തന്നെയായിരുന്നു . ഇത് വരെയിലും ഈ ബ്ലോഗ് കണ്ടില്ലല്ലോ എന്നും ഏതായാലും ഇപ്പോഴെങ്കിലും വായിക്കാനിട വന്നല്ലോ എന്നും തോന്നി .
കിരണിന്റെ ബ്ലോഗില്‍ തികച്ചും വിവാദമായേക്കാവുന്ന ഒരു മറുപടിയും ഞാനെഴുതി . അതിങ്ങിനെ :
jack rabbitന് നന്ദി ലിങ്ക് നല്‍കിയതിന് .ഇവിടെ സോഷ്യലിസം വിപ്ലവം എന്നൊക്കെ പറഞ്ഞ് ഇരുട്ട് മുറിയില്‍ , ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുവാന്‍ അണികളെ പ്രേരിപ്പികയാണ് നേതാക്കള്‍ ചെയ്യുന്നത് . ഇതൊന്നും ഒരിക്കലും പ്രായോഗികമല്ല എന്ന് ഈ നേതാക്കന്മാര്ക്കെല്ലാം നന്നായി അറിയാം . എന്നാല്‍ സോഷ്യലിസം പറഞ്ഞാല്‍ അണികളെ വിശ്വസിപ്പിച്ച് തങ്ങളുടെ പദവിയും സോഷ്യല്‍ സ്റ്റാറ്റസും നിലനിര്‍ത്താന്‍ കഴിയും എന്നത് കൊണ്ട് പറയുന്നു എന്നേയുള്ളൂ . സാര്‍വ്വത്രികമായ തട്ടിപ്പുകളാണ് നമ്മുടെ നാട്ടില്‍ എല്ലാ രംഗത്തും നടക്കുന്നത് . ഇപ്പോള്‍ കേരളത്തിലെ ജീവന്മരണ പ്രശ്നം അരവണയാണ് . അരവണയെന്താ പ്രാണവായു ആണോ എന്ന് ആരും ചോദിക്കുന്നില്ല . കാരണം അങ്ങിനെ ചോദിച്ചാല്‍ ഭക്തന്മാരുടെ വികാരം വൃണപ്പെട്ടുപോകും . വികാരം വൃണപ്പെടലാണ് ഇന്ന് ഏറ്റവും വലിയ പ്രകൃതിദുരന്തം . അതേപോലെ തന്നെ സോഷ്യലിസം നടപ്പില്ല എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ഇടത് പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് അണികളുടെ വിശ്വാസം വൃണപ്പെടും . ആള്‍ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഭക്തിയിലൂടെ മാത്രമല്ല രാഷ്ട്രീയത്തിലൂടെയും സംഭവിക്കാം !
കൂടുതല്‍ വായനക്ക് :
http://www.froes.dds.nl/WILSON.htm
http://evolvethought.blogspot.com/2006/06/biologically-feasible-political.html
http://www.proutworld.org/marxism/index.htm

2008-01-09
സോഷ്യലിസം ആര്‍ക്കാണ് വേണ്ടത് ?
കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ എഴുതിയ കമന്റ് :
സത്യത്തില്‍ ഈ വിപ്ലവം സോഷ്യലിസം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ ചിരിയാണ് വരുന്നത് . കൂലി,വില,ലാഭം എന്ന പുസ്തകം വായിച്ചപ്പോഴാണ് ഞാന്‍ മാര്‍ക്സിസത്തില്‍ ആദ്യമായി ആകര്‍ഷിക്കപ്പെട്ടത് . തൊളിലാളി അധ്വാനിച്ചുണ്ടാക്കുന്ന ഉപരിമിച്ചമാണ് ലാഭം എന്ന അറിവ് എന്നെ ഞെട്ടിച്ചു . പിന്നീട് ധാരാളം പുസ്തകങ്ങള്‍ വായിച്ചു . എന്നാല്‍ പുസ്തകങ്ങളില്‍ ഉള്ളതാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ . സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വായിക്കുന്തോറും ഞാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുകയായിരുന്നു . എങ്കിലും കുറച്ചുകാലം സി.പി.ഐ.യിലും അടിയന്തിരാവസ്ഥയില്‍ സി.പി.എമ്മിലും സഹകരിച്ചു. സംഘടന നിലനിര്‍ത്താനും മറ്റുള്ളവ പിടിച്ചെടുക്കാനും സി.പി.എം. സ്വീകരിക്കുന്ന കുതന്ത്രങ്ങള്‍ എന്നെ തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കി . എന്നാലും സി.പി.എമ്മിലുള്ള പ്രവര്ത്തകന്മാരുടെ സാമൂഹ്യപ്രതിബദ്ധത നിമിത്തം ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവരാണ് .
എന്ത് തരത്തിലുള്ള വിപ്ലവവും സോഷ്യലിസവുമാണ് ഇനിയും വരണമെന്ന് കിരണും , മാരീചനും , രാജീവ് ചേലനാട്ടും പോലെയുള്ള അനേകായിരങ്ങള്‍ പ്രതീക്ഷിക്കുന്നത് ? സോവിയറ്റ് യൂനിയനില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് തകര്‍ന്ന സോഷ്യലിസമോ ? ചൈനയില്‍ വിദേശമൂലധനത്തെ സ്വാഗതം ചെയ്തും സ്വകാര്യസ്വത്തവകാശം വീണ്ടും നിയമവിധേയമാക്കിയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സോഷ്യലിസമോ ?
സോഷ്യലിസം മാത്രമല്ല ഭരണകൂടം കൊഴിഞ്ഞ് പോയി മനുഷ്യന്റെ ഉയര്‍ന്ന സാമൂഹ്യബോധത്താല്‍ സ്വയം നിയന്ത്രിക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയും മാര്‍ക്സ് വിഭാവനം ചെയ്തിട്ടുണ്ട് . ആ കമ്മ്യൂണിസവും വരേണ്ടേ ? അതെങ്ങിനെ വരും . ഈ ലോകം മുഴുവനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോഷ്യലിസം നടപ്പാക്കി എന്ന് സങ്കല്പ്പിക്കാം . പിന്നീടങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യിലുള്ള ഭരണകൂടം അവര്‍ സ്വമേധയാ കയ്യൊഴിയുമോ ? അതല്ല കാള്‍ മാര്‍ക്സ് എഴുതിവെച്ചത് കൊണ്ട് എന്തായാലും എല്ലാം വരും ,വന്നേ തീരൂ എന്നാണോ ?
മനുഷ്യപ്രകൃതി അടിസ്ഥാനപരമായി സോഷ്യലിസം എന്ന സമത്വ ഭാവനയ്ക്കെതിരാണ് എന്നതാണ് യാഥാര്‍ത്ഥ്യം . സ്വാര്‍ത്ഥതയാണ് എല്ലാ മനുഷ്യരേയും മുന്പോട്ട് നയിക്കുന്ന ചേതോവികാരം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ടോ അതിന്റെ നേതാവാകുന്നത് കൊണ്ടോ ആരില്‍ നിന്നും ഈ അടിസ്ഥാനസ്വഭാവം ഇല്ലാതാകുന്നില്ല . സമൂഹത്തിന്റെ ചലനാത്മകത തന്നെ ഈ സ്വാര്‍ത്ഥതയാണെന്ന് പറയാം . എനിക്ക് ഇനിയും വേണം , അത് പണമായാലും , മറ്റ് ഭൌതിക സമ്പത്തായാലും , അധികാരമായാലും , സുഖഭോഗങ്ങളായാലും എല്ലാം തന്നെ പോര പോര എന്നതാണ് മനുഷ്യരുടെ ചിന്ത . ഈ ചിന്തയില്‍ നിന്ന് മുക്തമായ അണികളും നേതാക്കളും ഉള്ള ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയുമോ ? ഇല്ല !
സോഷ്യലിസം എന്നാല്‍ കമ്മ്യൂണിസത്തിന്റെ ആദ്യപടിയാണല്ലോ . അതായത് എല്ലാം തന്നെ സര്‍ക്കാര്‍ ഉടമയിലാവുക . എന്നിട്ട് പാര്‍ട്ടി തന്നെ എല്ലാറ്റിന്റേയും മുതലാളിയാവുക . അതാണല്ലോ റഷ്യയില്‍ പരാജയപ്പെട്ടതും ചൈനയില്‍ വിജയം കാണാന്‍ കഴിയാത്തതുകൊണ്ട് വീണ്ടും സ്വകാര്യസ്വത്തവകാശത്തിലേക്ക് മടങ്ങുന്നതുമായ പാര്‍ട്ടി മുതലാളിത്വം . മൂലധനസമാഹരണത്തിന് സ്വകാര്യ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഇന്ന് സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് . സോവിയറ്റ് യൂനിയനിലേയും ചൈനയിലേയും പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭം തൊട്ട് വീണ്ടും പരീക്ഷിക്കപ്പെടമെന്നാണോ സോഷ്യലിസം വിപ്ലവം എന്നൊക്കെ ഇന്നും പറയുന്നവര്‍ ഉദ്ധേശിക്കുന്നത് ? വേറെ എന്തെങ്കിലും ബദല്‍ സിദ്ധാന്തങ്ങള്‍ ആലോചിക്കുന്നുണ്ടോ ? വെറുതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഉരുവിടുന്നതാണോ ?
മാനവരാശിയുടെ പുരോഗതിയും അതിജീവനവും ജനാധിപത്യ സമ്പ്രദായത്തില്‍ മാത്രമേ സാക്ഷാല്‍ക്കൃതമാവൂ എന്നും തെളിഞ്ഞിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തില്‍ , പാര്‍ട്ടിയും അതിന്റെ നേതാക്കളും കൊഴുക്കുമെന്നല്ലാതെ സമൂഹം ഒരിഞ്ച് മുന്നോട്ട് പോകില്ല എന്നതില്‍ ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ ?
മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തില്‍ ഇരിക്കുന്നത് കൊണ്ട് സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല എന്നാണ് കാരാട്ടും , രാമചന്ദ്രന് പിള്ളയും എല്ലാവരും പറയുന്നത് . സോഷ്യലിസം നടപ്പാക്കേണ്ടത് പാര്‍ട്ടിയാണോ , അതോ ജനങ്ങളോ ? റഷ്യയിലേയും ചൈനയിലേയും ജനങ്ങള്‍ക്ക് കഴിയാത്തത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയുമോ അല്ലെങ്കില്‍ ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യലിസം വേണോ ? ജനങ്ങള്‍ക്ക് വേണ്ടത് ജനാധിപത്യ സമ്പ്രദായത്തില്‍ തന്നെ ധാരാളമുണ്ട് . സോഷ്യലിസം പറയുമ്പോള്‍ അതൊക്കെ വിസ്മരിക്കുകയാണ് ചെയ്യുന്നത് .
പെന്തക്കോസ്തുകാര്‍ രോഗശമനത്തിന് പ്രാര്‍ത്ഥന മാത്രം മതി എന്ന് വാശി പിടിക്കുന്നത് പോലെയാണ് , സോഷ്യലിസം വിപ്ലവം എന്നൊക്കെ ഇപ്പോഴും പറയുന്നത് . ക്യാപ്പിറ്റലിസം അഥവാ മുതലാളിത്തം എന്ന വാക്ക് ഒരു മാര്‍ക്സിസ്റ്റ് പദമാണ് . എന്നാല്‍ സ്വകാരസ്വത്തും , സ്വകാര്യസംരംഭങ്ങളും മനുഷ്യസമൂഹത്തിന്റെ വികാസത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന് അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു . പിന്നെ ഇനിയെന്ത് സോഷ്യലിസം , ഇനിയെന്ത് വിപ്ലവം ? വെറുതെ ആളെ പറ്റിക്കല്‍ അല്ലാതെ ?
മനുഷ്യന് പൊതുവേ ഇന്ന് നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു . സാമ്പത്തിക അസമത്വങ്ങള്‍ മൂര്ച്ചിക്കുന്നു . എണ്ണിപ്പറയാന്‍ കഴിയാത്ത വിധം ചൂഷണങ്ങളും തിന്മകളും പെരുകുന്നു . നമുക്കാവശ്യം പുതിയ പോംവഴികളാണ് , പുതിയ ചിന്തകളും അന്വേഷണങ്ങളുമാണ് . ഇടത് എന്ന് പറഞ്ഞാല്‍ എന്തോ പുരോഗമനമാണ് , ബുദ്ധിയുടെ ലക്ഷണമാണ് എന്നൊക്കെയുള്ള ജാടകള്‍ ഒഴിവാക്കാന്‍ സമയമായി !
**********************************************************
കിരണ്‍ , സോഷ്യലിസം വിപ്ലവം എന്നൊക്കെ യാന്ത്രികമായി പറയുമ്പോള്‍ നമ്മള് യഥാര്‍ത്ഥ പ്രശ്നങ്ങളും അതിനൊക്കെയുള്ള പരിഹാരങ്ങളും ഒക്കെ വിസ്മരിക്കുന്നു എന്ന് പറയുകയായിരുന്നു ഞാന്‍ . അല്ലാതെ കിരണിനെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തുക എന്റെ ഉദ്ധേശ്യമല്ല . ഇങ്ങിനെ എത്രകാലം രാഷ്ട്രീയക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കും എന്ന് അമ്പരക്കുകയാണ് ഞാന്‍ . ഇവിടെ ചതുര്മാനങ്ങള് എന്ന ബ്ലോഗ്ഗര്‍ എഴുതിയ കമന്റ് ശ്രദ്ധിക്കുക . സ്വകാര്യസ്വത്തവകാശവും വിപണി അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയും ലോകത്ത് നിലനിന്നേ മതിയാവൂ . ഇതിനൊരു ബദല്‍ സങ്കല്പ്പിക്കാന് പോലും ഇന്ന് കഴിയില്ല . അപ്പോള്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ചുമതലകള്‍ എന്തൊക്കെ എന്ന് പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട് . ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ട് . എന്റെ അഭിപ്രായത്തില്‍ നമ്മള് എം.പി.പരമേശ്വരനില്‍ നിന്ന് പോലും സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട് . മുതലാളിത്ത രാജ്യങ്ങള്‍ എന്ന് പറയപ്പെടുന്ന രാജ്യങ്ങളില്‍ നിലവിലുള്ള നല്ല കാര്യങ്ങള്‍ പോലും നമ്മള് സ്വീകരിക്കുന്നില്ല . അനാവശ്യമായ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ നമ്മെ ആണും പെണ്ണും കെട്ട ഒരു സ്ഥിതിയിലാണ് എത്തിച്ചിരിക്കുന്നത് . ഇവിടെ നിലവിലുള്ള വ്യവസ്ഥിതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമാണ് . അതിന് ഇടത്-വലത്-വര്‍ഗ്ഗീയ-മതേതര വ്യത്യാസമില്ല . കിരണിനറിയോ ഒരു നാല് ആളുകള്‍ ചേര്‍ന്ന് ഒരു ട്രസ്റ്റോ ക്ലബ്ബോ രൂപീകരിക്കണെമെങ്കില് പോലും ഇവിടെ നിയമമുണ്ട് . എന്നാല്‍ ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ ഒരു നിയമവും ബാധകമല്ല. ഒരു നിയമവും അവരെ നിയന്ത്രിക്കുന്നില്ല . പാര്‍ട്ടികളുടെ സ്വന്തം ഭരണഘടനയല്ല ഞാന്‍ ഉദ്ധേശിക്കുന്നത് . ഇതൊന്നും ആരും മിണ്ടുന്നില്ല്ല. അമേരിക്കയില്‍ ഒരാള്‍ സ്ഥാനാര്ത്ഥിയാകണമെങ്കില് തന്നെ എത്ര കടമ്പകള്‍ കടക്കണം എന്ന് നോക്കുക . ഇവിടെ നേതാക്കളും ആള്‍ദൈവങ്ങളാണ് .

2008-01-01
ഒറീസ്സകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ !
വായന ബ്ലോഗില്‍ എഴുതിയ കമന്റ് :
കമന്റ് ഒന്ന് :
സംഘപരിവാര്‍ സംഘടനകളുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ വിജയിക്കാന്‍ പോകുന്നില്ല. കാരണം ഹിന്ദുക്കള്‍ മതപരമായ അസഹിഷ്ണുത ഉള്ളവരല്ല . പക്ഷെ , നിര്‍ബ്ബന്ധിച്ചും പ്രലോഭിപ്പിച്ചും എന്തിനാണ് ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് ബന്ധപ്പെട്ട മത പ്രചാരകര്‍ ചിന്തിക്കുന്നത് നന്നായിരിക്കും . മതങ്ങളില്‍ ആളുകള്‍ പോരേ ? ഇനിയും ആളുകളെ മതങ്ങളില്‍ ചേര്‍ക്കുന്നത് കൊണ്ട് ആ മതങ്ങള്‍ക്ക് എന്താണ് നേട്ടം ? ചേര്‍ക്കപ്പെട്ടവര്‍ക്ക് എന്താണ് മെച്ചം ? മതം ആവിര്‍ഭവിച്ച കാലത്ത് അത് പ്രചരിപ്പിക്കാനും ആളുകളെ ചേര്‍ക്കാനും നടന്ന ശ്രമങ്ങള്‍ക്ക് ന്യായീകരണമുണ്ടായിരുന്നു . ഇന്നോ ? എവിടെയായാലും ഏത് മതത്തിലായാലും മനുഷ്യര്‍ സന്തുഷ്ടരായി ജീവിച്ചാല്‍ പോരേ ? മതപരിവര്‍ത്തന ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സമയമായി . ഇനി മേലില്‍ സ്വമേധയാ വരുന്നവരെ സ്വീകരിക്കുമെന്നല്ലാതെ ആരെയും മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയില്ലെന്ന് മത നേതാക്കള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ തീരുമാനിക്കേണ്ട സമയവും അതിക്രമിച്ചു . ഒറീസ്സകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ എന്നാണെനിക്ക് തോന്നുന്നത് . അല്ലാതെ എല്ലാ കുറ്റവും സംഘപരിവാറുകാരുടെ മേല്‍ ആരോപിക്കുന്നത് ശരിയാവുമെന്ന് തോന്നുന്നില്ല . മതേതരത്വത്തിന്റെ ഭാവുകങ്ങള്‍ മത നേതാക്കള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട് . എല്ലാം കൈവിട്ട് പോയാല്‍ പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടാവുകയില്ല . ഹിന്ദു സെന്റിമെന്റലിസം ചൂഷണം ചെയ്യാന്‍ സംഘപരിവാറുകാര്‍ക്ക് ഇതര മതങ്ങള്‍ അവസരം കൊടുക്കാതിരിക്കണം .
മേലേയുള്ള കമന്റ് വായിച്ച് അതിന് പാമരന് എന്ന ബ്ലോഗ്ഗര്‍ എഴുതിയ മറുപടി :
സുകുമാരന്‍ മാഷെ, ഞാനും മതങ്ങള്ക്കെതിരുതന്നെയാണ്. പക്ഷെ നമ്മുടെ ഭരണഘടന എല്ലാവര്ക്കും കൊടുക്കുന്ന അവകാശമാണല്ലോ അവനവന്റെ വിശ്വാസവും ആചാരവും അനുഷ്ഠിക്കാനും അതു പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. അതല്ലേ ക്രിസ്ത്യന്‍ പ്രചാരകരും ചെയ്യുന്നുള്ളൂ. ഇത്രേം കാലം ഈ ദരിദ്രരായ ആദിവാസികളും ഹരിജനങ്ങളും ഇവിടെ പട്ടിണി കിടക്കുവല്ലായിരുന്നില്ലേ? ഈ സംഘപരിവാര്‍ മൂരാച്ചികള്‍ തിരിഞ്ഞു നോക്കിയോ? ഇപ്പോള്‍ മിഷിനറിമാര്‍ ആ ഗ്യാപ്പില്‍ കേറി അരീം എണ്ണേം കൊടുത്തു പരിവര്‍ത്തിപ്പിക്കാന്‍ തൊടങ്ങിയപ്പോളല്ലേ ഇവനൊക്കെ ദെണ്ണമിളകിയതു? അല്ല, ഇനി മിഷിനറിമാരു എവരുടെ ഒക്കെ കഴുത്തിനു കുത്തിപ്പിടിച്ചു പരിവര്ത്തിപ്പിക്കുവാണേല് എല്ലാരും ഇടപെടെണ്ടതുതന്നെ. ഈ സംഘപരിവാരന്‍മാര്‍ക്കു തിരിച്ചും പരിവര്ത്തിപ്പിക്കന് നോക്കരുതോ ഈ അടിയുണ്ടാക്കുന്ന സമയത്തിനു? ഈ ബുദ്ധിമുട്ടുന്നവരൊക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടിയാവും മതം മാറുന്നെ. അവരെയൊക്കെ സ്വന്തം മതക്കാരല്ലേ എന്നു വിചാരിച്ചു ഒന്നു സഹായിച്ചാല്‍ അവരെക്കൊണ്ട് എന്നും ക്രിസ്തുവിനു പകരം കൃഷ്ണാന്നു തന്നെ വിളിപ്പിച്ചുകൂടെ?
ഇതിന് എന്റെ മറുപടി :
ഞാനൊരു സംഘപരിവാറുകാരനാണെന്ന് പ്രിയ പാമരന് ധരിച്ചു പോയോ ? മനുഷ്യന് ജീവിയ്ക്കാന്‍ മതം ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍ . മാത്രമല്ല മതങ്ങള്‍ക്ക് ഞാന്‍ എതിരുമാണ് . പിന്നെ ആളുകളെ കൂട്ടാന്‍ ഹിന്ദു എന്നത് ഒരു മതവുമല്ല. യാതൊരു മതത്തിലും ഇനിയും ചേര്ന്നിട്ടില്ലാത മതരഹിതരാണ് ഹിന്ദുക്കള്‍ എന്നാണെന്റെ അഭിപ്രായം . അത് കൊണ്ടാണ് ഏത് മതക്കാരോടും സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ഹിന്ദുക്കള്‍ക്ക് കഴിയുന്നത് . അത് കൊണ്ടാണ് അവരെ തങ്ങളുടെ മതങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇതരമതക്കാര്‍ക്ക് കഴിയുന്നത് . മതമെന്നാല്‍ ഒരു കിത്താബും കുറെ ആചാര വിശ്വാസങ്ങളും പങ്ക് വയ്ക്കുന്ന ഒരു ആള്‍ക്കൂട്ടം എന്നേ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ . എനിക്ക് മനുഷ്യനെ മനുഷ്യനായി കാണാനാണ് താല്പര്യം . മനുഷ്യന് ജന്മനാ മനുഷ്യന് മാത്രമാണ് . ഒരു മതത്തില്‍ ചേര്‍ന്നത് കൊണ്ട് ഒരു മാറ്റവും അവന് വരാനില്ല . മതത്തിന് ഒരു പ്രാധാന്യവും ഞാന്‍ നല്‍കുന്നില്ല . മതം പ്രചരിപ്പിക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല . മതത്തിനെതിരെ പ്രചാരണം ചെയ്യാനുള്ള അവകാശം എനിക്കും മറ്റുള്ളവര്‍ക്കും ലഭിക്കണം . അപ്പോള്‍ മതവികാരം വൃണപ്പെടുന്നു എന്ന് പറഞ്ഞ് വാളെടുക്കരുത് . മതത്തില്‍ ഇപ്പോഴുള്ള ആളുകള്‍ പോരേ ? എന്തിനാണ് ആളുകളെ പ്രലോഭിപ്പിച്ച് മതത്തില്‍ ചേര്‍ക്കാന്‍ മെനക്കെട്ട് സംഘര്‍ഷത്തിന് അവസരം നല്‍കുന്നത് എന്നാണ് എന്റെ ലളിതമായ ചോദ്യം . മനുഷ്യ സേവനം നിരുപാധികമായി ചെയ്തുകൂടേ ? ഇവിടെ സംഘപരിവാറുകാര്‍ ഹിന്ദുക്കളുടെ സംഘടനയോ വക്താക്കളോ അല്ല . അവര്‍ അങ്ങിനെ അവകാശപ്പെടുന്നുണ്ടെങ്കില്‍ അതാരും വകവെച്ചു കൊടുത്തിട്ടില്ല . എന്ന് വെച്ച് ഈ ഗ്യാപ്പില്‍ കടന്ന് കയറി പാവപ്പെട്ടവരെ പ്രലോഭിപ്പിച്ച് ആളെക്കൂട്ടാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒറീസ്സകള്‍ ആവര്‍ത്തിക്കും . അപ്പോള്‍ അത് ചൂണ്ടിക്കാട്ടുന്ന മതേതരവാദികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ലോകത്ത് മത തീവ്രവാദം മനുഷ്യസംസ്കൃതിയെ വെല്ലുവിളിച്ചു കൊണ്ട് വളരുകയാണ് . ഈ ആധുനിക ലോകത്ത് മതം മനുഷ്യന്റെ ശത്രുവാണ് ,രക്ഷകരല്ല എന്നതാണ് യാഥാര്‍ത്ഥ്യം . ക്രിസ്ത്യന്‍ മിഷണറിമാര്‍ കഴിഞ്ഞ കാലങ്ങളില്‍ ആതുരസേവനരംഗത്തും വിദ്യാഭ്യാസ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ടിച്ചിട്ടുണ്ട് . അതൊന്നും ആരും വിസ്മരിക്കുകയില്ല . പക്ഷെ ഇപ്പോള്‍ ബോധപൂര്‍വ്വം ആളുകളെ കൂട്ടത്തോടെ മതത്തിലേക്ക് ചേര്‍ക്കാന്‍ അവര്‍ തീവ്രശ്രമം നടത്തുന്നുണ്ട് . നാഗാലാന്റില്‍ ഇപ്പോള്‍ ഒരു ഹിന്ദുവിനെ കണ്ടുമുട്ടാന്‍ പ്രയാസമാണത്രെ . ക്രിസ്തീയവല്‍ക്കരണം ലാക്കാക്കി മിഷണറിമാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഒറീസ്സ സംഭവങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ കരുതുന്നു . അതിന് പോംവഴി പാമരന് പറഞ്ഞ പോലെ “ഈ സംഘപരിവാരന്‍മാര്‍ക്കു തിരിച്ചും പരിവര്‍ത്തിപ്പിക്കാന്‍ നോക്കരുതോ "എന്ന സമീപനമല്ല വേണ്ടത് . എല്ലാ പ്രശ്നങ്ങളും സംഘപരിവാറുകാരുടെ ചെലവില്‍ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് ആര്‍ക്കും നന്നല്ല . മതപരിവര്‍ത്തന ശ്രമങ്ങള്‍ സ്വമേധയാ നിര്‍ത്തി വയ്ക്കാന്‍ മിഷണറിമാര്‍ തയ്യാറാവണം ! ഹിന്ദുക്കള്‍ മതേതരരായി ജീവിയ്ക്കട്ടെ . മതമില്ലാത ഒരു മാനവ ലോകം പുലരട്ടെ !

Subscribe to:
Posts (Atom)