2008-01-01

ഒറീസ്സകള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ !

വായന ബ്ലോഗില്‍ എഴുതിയ കമന്റ് :

കമന്റ് ഒന്ന് :

സംഘപരിവാര്‍ സംഘടനകളുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ വിജയിക്കാന്‍ പോകുന്നില്ല. കാരണം ഹിന്ദുക്കള്‍ മതപരമായ അസഹിഷ്ണുത ഉള്ളവരല്ല . പക്ഷെ , നിര്‍ബ്ബന്ധിച്ചും പ്രലോഭിപ്പിച്ചും എന്തിനാണ് ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് ബന്ധപ്പെട്ട മത പ്രചാരകര്‍ ചിന്തിക്കുന്നത് നന്നായിരിക്കും . മതങ്ങളില്‍ ആളുകള്‍ പോരേ ? ഇനിയും ആളുകളെ മതങ്ങളില്‍ ചേര്‍ക്കുന്നത് കൊണ്ട് ആ മതങ്ങള്‍ക്ക് എന്താണ് നേട്ടം ? ചേര്‍ക്കപ്പെട്ടവര്‍ക്ക് എന്താണ് മെച്ചം ? മതം ആവിര്‍ഭവിച്ച കാലത്ത് അത് പ്രചരിപ്പിക്കാനും ആളുകളെ ചേര്‍ക്കാനും നടന്ന ശ്രമങ്ങള്‍ക്ക് ന്യായീകരണമുണ്ടായിരുന്നു . ഇന്നോ ? എവിടെയായാലും ഏത് മതത്തിലായാലും മനുഷ്യര്‍ സന്തുഷ്ടരായി ജീവിച്ചാല്‍ പോരേ ? മതപരിവര്‍ത്തന ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സമയമായി . ഇനി മേലില്‍ സ്വമേധയാ വരുന്നവരെ സ്വീകരിക്കുമെന്നല്ലാതെ ആരെയും മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയില്ലെന്ന് മത നേതാക്കള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ മിഷണറിമാര്‍ തീരുമാനിക്കേണ്ട സമയവും അതിക്രമിച്ചു . ഒറീസ്സകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ എന്നാണെനിക്ക് തോന്നുന്നത് . അല്ലാതെ എല്ലാ കുറ്റവും സംഘപരിവാറുകാരുടെ മേല്‍ ആരോപിക്കുന്നത് ശരിയാവുമെന്ന് തോന്നുന്നില്ല . മതേതരത്വത്തിന്റെ ഭാവുകങ്ങള്‍ മത നേതാക്കള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട് . എല്ലാം കൈവിട്ട് പോയാല്‍ പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടാവുകയില്ല . ഹിന്ദു സെന്റിമെന്റലിസം ചൂഷണം ചെയ്യാന്‍ സംഘപരിവാറുകാര്‍ക്ക് ഇതര മതങ്ങള്‍ അവസരം കൊടുക്കാതിരിക്കണം .

മേലേയുള്ള കമന്റ് വായിച്ച് അതിന് പാമരന്‍ എന്ന ബ്ലോഗ്ഗര്‍ എഴുതിയ മറുപടി :

സുകുമാരന്‍ മാഷെ, ഞാനും മതങ്ങള്‍ക്കെതിരുതന്നെയാണ്. പക്ഷെ നമ്മുടെ ഭരണഘടന എല്ലാവര്‍ക്കും കൊടുക്കുന്ന അവകാശമാണല്ലോ അവനവന്‍റെ വിശ്വാസവും ആചാരവും അനുഷ്ഠിക്കാനും അതു പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം. അതല്ലേ ക്രിസ്ത്യന്‍ പ്രചാരകരും ചെയ്യുന്നുള്ളൂ. ഇത്രേം കാലം ഈ ദരിദ്രരായ ആദിവാസികളും ഹരിജനങ്ങളും ഇവിടെ പട്ടിണി കിടക്കുവല്ലായിരുന്നില്ലേ? ഈ സംഘപരിവാര്‍ മൂരാച്ചികള്‍ തിരിഞ്ഞു നോക്കിയോ? ഇപ്പോള്‍ മിഷിനറിമാര്‍ ആ ഗ്യാപ്പില്‍ കേറി അരീം എണ്ണേം കൊടുത്തു പരിവര്‍ത്തിപ്പിക്കാന്‍ തൊടങ്ങിയപ്പോളല്ലേ ഇവനൊക്കെ ദെണ്ണമിളകിയതു? അല്ല, ഇനി മിഷിനറിമാരു എവരുടെ ഒക്കെ കഴുത്തിനു കുത്തിപ്പിടിച്ചു പരിവര്‍ത്തിപ്പിക്കുവാണേല്‍ എല്ലാരും ഇടപെടെണ്ടതുതന്നെ. ഈ സംഘപരിവാരന്‍മാര്‍ക്കു തിരിച്ചും പരിവര്‍ത്തിപ്പിക്കന്‍ നോക്കരുതോ ഈ അടിയുണ്ടാക്കുന്ന സമയത്തിനു? ഈ ബുദ്ധിമുട്ടുന്നവരൊക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടിയാവും മതം മാറുന്നെ. അവരെയൊക്കെ സ്വന്തം മതക്കാരല്ലേ എന്നു വിചാരിച്ചു ഒന്നു സഹായിച്ചാല്‍ അവരെക്കൊണ്ട് എന്നും ക്രിസ്തുവിനു പകരം കൃഷ്ണാന്നു തന്നെ വിളിപ്പിച്ചുകൂടെ?

ഇതിന് എന്റെ മറുപടി :


ഞാനൊരു സംഘപരിവാറുകാരനാണെന്ന് പ്രിയ പാമരന്‍ ധരിച്ചു പോയോ ? മനുഷ്യന് ജീവിയ്ക്കാന്‍ മതം ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍ . മാത്രമല്ല മതങ്ങള്‍ക്ക് ഞാന്‍ എതിരുമാണ് . പിന്നെ ആളുകളെ കൂട്ടാന്‍ ഹിന്ദു എന്നത് ഒരു മതവുമല്ല. യാതൊരു മതത്തിലും ഇനിയും ചേര്‍ന്നിട്ടില്ലാത മതരഹിതരാണ് ഹിന്ദുക്കള്‍ എന്നാണെന്റെ അഭിപ്രായം . അത് കൊണ്ടാണ് ഏത് മതക്കാരോടും സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ഹിന്ദുക്കള്‍ക്ക് കഴിയുന്നത് . അത് കൊണ്ടാണ് അവരെ തങ്ങളുടെ മതങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇതരമതക്കാര്‍ക്ക് കഴിയുന്നത് . മതമെന്നാല്‍ ഒരു കിത്താബും കുറെ ആചാര വിശ്വാസങ്ങളും പങ്ക് വയ്ക്കുന്ന ഒരു ആള്‍ക്കൂട്ടം എന്നേ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ . എനിക്ക് മനുഷ്യനെ മനുഷ്യനായി കാണാനാണ് താല്പര്യം . മനുഷ്യന്‍ ജന്മനാ മനുഷ്യന്‍ മാത്രമാണ് . ഒരു മതത്തില്‍ ചേര്‍ന്നത് കൊണ്ട് ഒരു മാറ്റവും അവന് വരാനില്ല . മതത്തിന് ഒരു പ്രാധാന്യവും ഞാന്‍ നല്‍കുന്നില്ല . മതം പ്രചരിപ്പിക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല . മതത്തിനെതിരെ പ്രചാരണം ചെയ്യാനുള്ള അവകാശം എനിക്കും മറ്റുള്ളവര്‍ക്കും ലഭിക്കണം . അപ്പോള്‍ മതവികാരം വൃണപ്പെടുന്നു എന്ന് പറഞ്ഞ് വാളെടുക്കരുത് . മതത്തില്‍ ഇപ്പോഴുള്ള ആളുകള്‍ പോരേ ? എന്തിനാണ് ആളുകളെ പ്രലോഭിപ്പിച്ച് മതത്തില്‍ ചേര്‍ക്കാന്‍ മെനക്കെട്ട് സംഘര്‍ഷത്തിന് അവസരം നല്‍കുന്നത് എന്നാണ് എന്റെ ലളിതമായ ചോദ്യം . മനുഷ്യ സേവനം നിരുപാധികമായി ചെയ്തുകൂടേ ? ഇവിടെ സംഘപരിവാറുകാര്‍ ഹിന്ദുക്കളുടെ സംഘടനയോ വക്താക്കളോ അല്ല . അവര്‍ അങ്ങിനെ അവകാശപ്പെടുന്നുണ്ടെങ്കില്‍ അതാരും വകവെച്ചു കൊടുത്തിട്ടില്ല . എന്ന് വെച്ച് ഈ ഗ്യാപ്പില്‍ കടന്ന് കയറി പാവപ്പെട്ടവരെ പ്രലോഭിപ്പിച്ച് ആളെക്കൂട്ടാന്‍ ശ്രമിക്കുകയാണെങ്കില്‍ ഒറീസ്സകള്‍ ആവര്‍ത്തിക്കും . അപ്പോള്‍ അത് ചൂണ്ടിക്കാട്ടുന്ന മതേതരവാദികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ലോകത്ത് മത തീവ്രവാദം മനുഷ്യസംസ്കൃതിയെ വെല്ലുവിളിച്ചു കൊണ്ട് വളരുകയാണ് . ഈ ആധുനിക ലോകത്ത് മതം മനുഷ്യന്റെ ശത്രുവാണ് ,രക്ഷകരല്ല എന്നതാണ് യാഥാര്‍ത്ഥ്യം . ക്രിസ്ത്യന്‍ മിഷണറിമാര്‍ കഴിഞ്ഞ കാലങ്ങളില്‍ ആതുരസേവനരംഗത്തും വിദ്യാഭ്യാസ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ടിച്ചിട്ടുണ്ട് . അതൊന്നും ആരും വിസ്മരിക്കുകയില്ല . പക്ഷെ ഇപ്പോള്‍ ബോധപൂര്‍വ്വം ആളുകളെ കൂട്ടത്തോടെ മതത്തിലേക്ക് ചേര്‍ക്കാ‍ന്‍ അവര്‍ തീവ്രശ്രമം നടത്തുന്നുണ്ട് . നാഗാലാന്റില്‍ ഇപ്പോള്‍ ഒരു ഹിന്ദുവിനെ കണ്ടുമുട്ടാന്‍ പ്രയാസമാണത്രെ . ക്രിസ്തീയവല്‍ക്കരണം ലാക്കാക്കി മിഷണറിമാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഒറീസ്സ സംഭവങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ കരുതുന്നു . അതിന് പോംവഴി പാമരന്‍ പറഞ്ഞ പോലെ “ഈ സംഘപരിവാരന്‍മാര്‍ക്കു തിരിച്ചും പരിവര്‍ത്തിപ്പിക്കാന്‍ നോക്കരുതോ "എന്ന സമീപനമല്ല വേണ്ടത് . എല്ലാ പ്രശ്നങ്ങളും സംഘപരിവാറുകാരുടെ ചെലവില്‍ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് ആര്‍ക്കും നന്നല്ല . മതപരിവര്‍ത്തന ശ്രമങ്ങള്‍ സ്വമേധയാ നിര്‍ത്തി വയ്ക്കാന്‍ മിഷണറിമാര്‍ തയ്യാറാവണം ! ഹിന്ദുക്കള്‍ മതേതരരായി ജീവിയ്ക്കട്ടെ . മതമില്ലാത ഒരു മാനവ ലോകം പുലരട്ടെ !

12 comments:

പാമരന്‍ said...

മാഷേ,

ഞാന്‍ മാഷിന്‍റെ കമ്മെന്‍റുകള്‍ സ്ഥിരമായി വളരെ ബഹുമാനത്തോടെ വായിക്കുന്ന ഒരാളാണ്. ഒട്ടുമിക്കവാറും കാര്യങ്ങളില്‍ മാഷിന്‍റെ അഭിപ്രായങ്ങള്‍ തന്നെ ആണു എനിക്കും. പക്ഷെ ഈ കാര്യത്തില്‍ എനിക്കു എതിരഭിപ്രായമുണ്ട്.

നമ്മുടെ ഭരണഘടനയേയും അതു പ്രദാനം ചെയ്യുന്ന മൌലികാവകാശങ്ങളെയും സംരക്ഷിക്കുക എന്നതിനാണ്‌ ഇവിടെ പ്രാമുഖ്യം നല്‍കേണ്ടതു എന്നാണെനിക്കു തോന്നുന്നതു്‌.

ഞാനും മതങ്ങളെ എതിര്ക്കുന്നതുകൊണ്ടുതന്നെ പരിവര്‍ത്തനതില്‍ ഒരു കഴംബും ഇല്ലെന്നു കരുതുന്ന ആളാണ്‌. എന്നാല്‍ ഇവിടെ മൌലികാവകാശത്തിനെ എതിര്‍ക്കുന്ന പരിവാരന്മാര്‍ ക്രിമിനല്‍കുറ്റമാണു ചെയ്യുന്നതു. അപ്പോള്‍ മാഷിനെപ്പൊലുള്ളവര്‍ മിഷിണറിമാരുടെ ഉദ്ദേശലക്ഷ്‌യങ്ങളെ വിമര്‍ശിക്കാന്‍ പോയാല്‍ പരിവാരന്‍മാരുടെ നിലപാടിനു തൂക്കം വര്‍ദ്ധിക്കുകയല്ലേ ഉള്ളൂ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുകുമാരന്‍ മാഷിന്റെ വാദത്തോട്‌ യോജിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ക്രിസ്തുമതത്തിന്‌ ഇനിയും അതിലേക്ക്‌ ആളെക്കൂട്ടി എന്താ വല്ല ശക്തിപ്രകടനവും നടത്താന്‍ പോകുകയാണോ? ക്രിസ്തുമതത്തിന്റെ മാത്രം കാര്യമല്ല, മറ്റ്‌ സെമിറ്റിക്‌ മതങ്ങളുടേയും. പക്ഷേ ക്രിസ്തുമതത്തിന്റെ കാര്യം എടുത്തുപറയാന്‍ കാര്യം മറ്റു മതങ്ങളേക്കാളും സ്വന്തം മതത്തില്‍ ആളെച്ചേര്‍ക്കാന്‍ കാണിക്കുന്ന തത്രപ്പാടുകളും അതിളക്കിവിടുന്ന സാമൂഹിക പ്ര്ശ്നങ്ങളുമാണ്‌. ഇപ്പറയുന്ന പാവപ്പെട്ട ആദിവാസികളേയും മറ്റും അരിയും എണ്ണയുമൊക്കെ ക്കൊടുത്ത്‌ ഉദ്ധരിക്കാന്‍ അവര്‍ ക്രിസ്തുമതത്തില്‍ ചേരണമെന്ന് എന്തിനാണ്‌ ഇത്ര നിര്‍ബണ്ഡം പിടിക്കുന്നത്‌? ക്രിസ്തുപറഞ്ഞിട്ടുണ്ടോ ക്രിസ്ത്യാനിയായവരെ മാത്രമേ സഹായിക്കാവൂ എന്ന്? സുകുമാരന്‍ മാഷ്‌ പറയുന്നതുപോലെ യതാര്‍ത്ഥത്തില്‍ നാനാത്വത്തില്‍ ഏകത്വവും സഹിഷ്ണുഹയുമായി കഴിയുന്ന ഹിന്ദു ജനവിഭാഗങ്ങളുടെ ഇടയില്‍ ഇത്തരക്കാരുടെ ആളെച്ചേര്‍ക്കലുകള്‍ ഇളക്കിവിടുന്ന പ്രശ്നങ്ങള്‍ സംഘപരിവാര്‍ മുതലെടുക്കുന്നതിനേയും കുറ്റം പറയാന്‍ കഴിയില്ല, അത്‌ അവരുടെ ജോലിയാണ്‌. മിഷനറിമാര്‍ ചെയ്യുന്ന പാതകത്തിന്റെ വേറൊരു രീതിയിലാണത്‌ നടപ്പിലാക്കുന്നതെന്നുമാത്രം! മിഷണറിമാര്‍ യാതാര്‍ഥ്യബോധത്തോടെ കുറേക്കൂടി വിശാലാടിസ്ഥാനത്തില്‍ ചിന്തിക്കുകയും,ക്രിസ്തു മതത്തില്‍ ആകൃഷ്‌ടരായി മതവിശ്വാസം സ്വികരിക്കാന്‍ മുന്നോട്ടുവരുന്നവരെ മാത്രമേ സ്വീകരിക്കാവൂ എന്നും, നിര്‍ബന്ധിച്ചും, ദാരിദ്ര്യം, മറ്റുപിന്നോക്കാവസ്ഥ എന്നിവ ചൂഷണം ചെയ്തും, പണം മുടക്കിയുമുള്ള ആളെച്ചേര്‍ക്കലുകള്‍ നിര്‍ത്തലാക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. അല്ലാതെ കണ്ണാടച്ചിരുട്ടാക്കി വിലപിച്ചിട്ട്‌ കാര്യമുണ്ടെന്നു തോന്നുന്നില്ല!

സുകുമാരന്‍ മാഷ്ക്കും കുടുംബത്തിനും ഹൃദ്യമായ പുതുവര്‍ഷാശംസകള്‍!

ഷാനവാസ്‌ ഇലിപ്പക്കുളം said...

പിന്നെ ഒരു കാര്യം കൂടി, പാമരന്‍ പറഞ്ഞതുപോലെ പിന്നെ ഇക്കാര്യത്തില്‍ ഇവിടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയുമ്മൊക്കെയുള്ള സാഹചര്യത്തില്‍ ആരെയെങ്കിലും നിയമം നടപ്പിലാക്കല്‍, സാമൂഹിക നീതിഉറപ്പുവരുത്തല്‍ എന്നിവയുടെ മൊത്തവിതരണം ഏല്‍പിക്കേണ്ട കാര്യമൊന്നുമില്ല. അതിനായി ഇവിടെ ഗവണ്മെന്റില്ലേ? നിയമ ലംഘകരെ മാത്രമല്ല സാമൂഹിക പ്രശ്നങ്ങളിളക്കിവിടുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ, പ്രത്യേകിച്ചും രാജ്യത്തിന്റെ മതേതരത്വത്തിന്‌ കോട്ടം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരെയും(അത്‌ പരിവാര്‍ ആയാലും, മിഷണറിമാര്‍ ആയാലും) അനുവദിക്കാന്‍ പാടില്ല.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

എത്രയും പ്രിയമുള്ള പാമരനോട് , സംഘപരിവാറുകാരോട് അങ്ങേയറ്റം വിയോജിപ്പും ക്രിസ്ത്യന്‍ മിഷണറിമാരുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് അങ്ങേയറ്റം ആദരവും ഉള്ള ഒരാളാണ് ഞാന്‍ . ഞാന്‍ ഇന്ന് എഴുതുന്നതിനും വായിക്കുന്നതിന് പോലും അവരോട് കടപ്പെട്ടിരിക്കുന്നു . പക്ഷെ മതരഹിതമായ ഒരു മാനവലോകവും വിശ്വപൌരത്വവും സ്വപ്നം കാണുന്ന നാം ഇത്തരം മതപരിവര്‍ത്തനശ്രമങ്ങളേയും എതിര്‍ക്കേണ്ടതുണ്ട് . അതോടൊപ്പം മറ്റൊരു കാര്യം . ഞാന്‍ പറഞ്ഞല്ലോ ഹിന്ദു എന്നാല്‍ മതമല്ല , മതരഹിതരായ ഒരു ജനതയുടെ സംസ്കാരവും ജീവിതശൈലിയുമാണ് . ഹിന്ദു എന്നാല്‍ മതമാണെന്ന് സ്ഥാപിക്കാനും അതിന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ അതിനനുവദിക്കാതിരിക്കാനും നമുക്ക് കഴിയണം . മനുഷ്യന്‍ ഇനിയും വിഭജിക്കപ്പെടാതിരിക്കട്ടെ ! മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന മാക്സിം ഗോര്‍ക്കിയുടെ ആ ഉദാത്തമായ വാക്കുകള്‍ നമുക്ക് പ്രചോദനമായെങ്കില്‍ !

പ്രിയപ്പെട്ട ഷാനവാസ് ! ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു ! തിരിച്ച് അങ്ങോട്ടും നേരുന്ന സ്നേഹാശംസകള്‍ സ്വീകരിക്കുമല്ലോ !!

പാമരന്‍ said...

മാഷിനും ഷാനവാസിനും എന്‍റെ പുതുവല്‍സരാശംസകള്‍..

കടവന്‍ said...

Conclusion: ഹിന്ദു സെന്റിമെന്റലിസം ചൂഷണം ചെയ്യാന്‍ സംഘപരിവാറുകാര്‍ക്ക് ഇതര മതങ്ങള്‍ അവസരം ടുക്കാതിരിക്കണം .യതാര്‍ത്ഥത്തില്‍ നാനാത്വത്തില്‍ ഏകത്വവും സഹിഷ്ണുഹയുമായി കഴിയുന്ന ഹിന്ദു ജനവിഭാഗങ്ങളുടെ ഇടയില്‍ ഇത്തരക്കാരുടെ ആളെച്ചേര്‍ക്കലുകള്‍ ഇളക്കിവിടുന്ന പ്രശ്നങ്ങള്‍ സംഘപരിവാര്‍ മുതലെടുക്കുന്നതിനേയും കുറ്റം പറയാന്‍ കഴിയില്ല, അത്‌ അവരുടെ ജോലിയാണ്‌. മൌലികാവകാശത്തിനെ എതിര്‍ക്കുന്ന പരിവാരന്മാര്‍ ക്രിമിനല്‍കുറ്റമാണു ചെയ്യുന്നതു. ഇനിയും മതത്തിലേക്ക്‌ ആളെക്കൂട്ടി എന്താ വല്ല ശക്തിപ്രകടനവും നടത്താന്‍ പോകുകയാണോ? ക്രിസ്തുമതത്തിന്റെ മാത്രം കാര്യമല്ല, മറ്റ്‌ സെമിറ്റിക്‌ മതങ്ങളുടേയും.
ഞാനും മതങ്ങളെ എതിര്ക്കുന്നതുകൊണ്ടുതന്നെ പരിവര്‍ത്തനതില്‍ ഒരു കഴംബും ഇല്ലെന്നു കരുതുന്ന ആളാണ്‌.
മാഷിനും ഷാനവാസിനും പാമരനും എന്‍റെ പുതുവല്‍സരാശംസകള്‍

aham bharatheeya said...

ഇതു പാമരനുള്ള കമന്റ്‌ ആണു.

പാമരന്റെ കമന്റിലെ ഒരു വാചകം ആണു എന്നെ ഈ കമന്റ്സ്‌ ഇടാന്‍ പ്പ്രേരിപ്പിചത്‌.

ഇത്രേം കാലം ഈ ദരിദ്രരായ ആദിവാസികളും ഹരിജനങ്ങളും ഇവിടെ പട്ടിണി കിടക്കുവല്ലായിരുന്നില്ലേ? ഈ സംഘപരിവാര്‍ മൂരാച്ചികള്‍ തിരിഞ്ഞു നോക്കിയോ?

അതിനുള്ള മറുപടി ഈ സൈറ്റുകള്‍ പറയും.
http://www.sevabharathi.org/
http://www.sevabharathi.net/
ഇനി കേരളതിലെ സംഘപരിവാര്‍ മൂരാച്ചികളുടെ പ്രവര്‍തനങ്ങളുടെ കൂടുതല്‍ അറിയണമെങ്കില്‍ താങ്കളുടെ ജില്ല പറയുക. അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മെയില്‍ ചെയ്തു തരാം.

ഏല്ലാവരിലും നല്ലതും ചീത്തയും ഉണ്ടു.
പിന്നെ കാര്യം മുഴുവനായും അറിയാതെ പ്രതികരിക്കരുത്‌...

ഇതിനെതിരെ താങ്കള്‍ക്കു പറയനുള്ളതു ഗുജറാത്‌ കലാപത്തെ കുറിചായിരിക്കും. അതു പറയാന്‍ താങ്കള്‍ക്കു നട്ടെല്ലുണ്ടെങ്കില്‍ മാറാടു നടന്ന കലാപത്തേയും എതിര്‍ക്കാന്‍ തയ്യാറവണം.

മതേതരത്വം എന്നാല്‍ ഹിന്ദുത്വതെ താറടിക്കുക എന്നല്ല.
എല്ലതിനെയും ഒന്നയി കാണുക എന്നുള്ളതാണു.

ഇനി ഒറീസ സംഭവത്തെ കുറിചു അറിയണമെങ്കില്‍ CNN, IBN പോലുള്ളവ കൂടി വായിക്കുക.

Rajeend U R said...

ഇവിടെ പലരും മനസ്സിലാക്കാത്ത ഒരു കാര്യം. ഹിന്ദുമതം എന്നൊന്നില്ല... അത്‌ കാലാകാലങ്ങളായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും അതോട്‌ ചേര്‍ന്നു കിടക്കുന്ന ഏതാനും രാജ്യങ്ങളുടെയും സംസ്കാരമായിരുന്നു. ഹിന്ദുത്വം എന്ന് പറയപ്പെടുന്നതെല്ലാം ഈ പ്രദേശങ്ങളില്‍ ദൈവത്തെക്കുറിചുണ്ടായിരുന്ന വിശ്വാസങ്ങളും കഥകളും ഐതിഹ്യങ്ങളുമാണ്‌. ആ ഒരു സംസ്കാരം പാശ്ചാത്യത്തിന്റെ പലവിധത്തിലുള്ള കടന്നുകയറ്റങ്ങളാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. എന്തായാലും ഭൂമിയുടെ ഈ കോണില്‍ ജനിച്ചുവീണ നമ്മള്‍ ആ സംസ്കാരത്തെ സംരക്ഷിക്കാന്‍ തയ്യാറാവണം.

ഇരുപതാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം പ്രാപിച്ച മറ്റ്‌ പല രാജ്യങ്ങളുടെയും അവസ്ഥയിലേക്ക്‌ ഇന്ത്യയെയും കൊണ്ടുചെന്നെത്തിക്കരുത്‌.... എല്ലാവര്‍ക്കും നന്മ വരട്ടെ!!!

ഫാ.അനോഫിലീസ് മാര്‍ ക്യൂലക്സ് said...

പ്രിയപ്പെട്ട സുകുമാരന്‍ സാര്‍

ലോകത്ത് മറ്റൊരു മതക്കാരും ഇത്ര വ്യവസ്ത്ഥാപിതമായി മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ നടക്കുന്നില്ല. ക്രിസ്തുമത മിഷനറിമാര്‍ നടത്തുന്ന ഈ തോന്ന്യാസം ഈ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുമെന്നതിന് ഒരു സംശയവും വേണ്ട. നമ്മുടെ നോര്‍ത്തേണ്‍ സ്റ്റേറ്റുകളില്‍ ക്ഷുദ്ധ്രജീവികളെക്കാള്‍ക്കൂടുതല്‍ മിഷനറിമാരുണ്ട്. മറ്റൊരു കാഷ്മീരിന് സാദ്ധ്യതയുണ്ട് ആ സംസ്ഥാനങ്ങളില്‍.

മതസ്വാതന്ത്ര്യം ഈ രാജ്യത്തെ ഓരോ പൌരനും അനുവദിക്കപ്പെട്ടതാണ്. അത് ദുരുപയോഗം ചെയ്യാന്‍ സമ്മതിക്കരുത്. പ്രകൃതി ദുരന്തങ്ങള്‍ പോലും മുതലെടുത്താണ്‌ ഈ മിഷനറിമാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഇക്കഴിഞ്ഞ സുനാമിയില്‍ നമ്മുടെ പാവപ്പെട്ട എത്രയോ സഹോദരന്മാര്‍ കൊടിയ ദുരിതമനുഭവിച്ചു. മാതാ അമൃതാനന്ദമയി മഠത്തിന്റെ നിസ്വാര്‍ത്ഥമായ സഹായം പലര്‍ക്കും കിട്ടി. അവര്‍ ആരെയെങ്കിലും മതം മാറ്റിയോ? എന്നാല്‍ ഒരു നേരത്തെ ഭക്ഷണം തരണമെങ്കില്‍ മതം മാറണമെന്ന് പറഞ്ഞ് അങ്ങോട്ട് പോയ മിഷനറിമാരെ എന്ത് വാക്കുപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്?

ഈ രാക്ഷസന്മാരെ തള്ളിപ്പറയാന്‍ ക്രൈസ്തവര്‍ ഒരിക്കലും തയ്യാറാവുകയില്ല. എനിക്ക് നന്നായിട്ടറിയാം അവരുടെ മനഃശാസ്ത്രം.

ഒറീസ്സയില്‍ സംഭവിച്ചത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളോരോരുത്തരും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Arun said...

Sukumaran mashnum...pamaranum....salaam... But cant agree with "aham bharatheeyam"

hinduthwam matham alla ennu abhiprayam nallath thanne...orarthathil indiayile christiansum muslimsum hindukkalanennu parayanam...indiaile ella mathavishwasikalkum

Arun said...

....pothuvaya oru bharatheeya samskaram undu...ath mathaparivarthanam kond nashtapettu pokilla...ella samskarangaleyum bahumanikkan padippikunna hinduthwathe ettavum adikam apamanikunnathu sankhpariwaraanu...orissayum gujrathum indiayile HINDUkkale lokathinu munpil nanam keduthi...(thaalibaanum mattu theevravaada sankhadanakalum ISLAMne nanam keduthiyathu pole...)

Arun said...

...pinne sukumaran mashnodu oru abhiprayam koodi...nireeshwaravaadiyaya thankalku swantham prathyayasasthram pracharikkanamennu agrahikunnath pole..,mathavishwasam pracharikanamennu missionarymarum agrahikkunu...ath 2 koottarudeyum moulika avakasam mathramanu... RSSnum SEVABHARATHIYUM bharathiya samskarathe uyarthipidikanalla sramikkunnath...(BJP seva mathram). mathaparivarthanam cheyyappettavar otta divasam kondu INDIAkkar allathaakunilla...pinne enthinu avare sathrukalayi kananam...
Oru karyam koodi...sankharshabharithamaya pradeshath mission pravarthanam nadathumbol athinte consequencesne kurich chindikunnath nannayirikum...

Nalloru topic thudangi vachathinu sukumaran mashnum pamararanum aashamsakal...