2008-01-10

സോഷ്യലിസം ; ഇരുട്ടു മുറിയില്‍ ഇല്ലാത്ത കറുത്ത പൂച്ച !

കിരണ്‍ തോമസ്സിന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ കമന്റിനെ സാധൂകരിച്ചു കൊണ്ട് Jack Rabbit എന്ന ബ്ലോഗ്ഗര്‍ ഇങ്ങിനെ എഴുതി :

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said.. “ മനുഷ്യപ്രകൃതി അടിസ്ഥാനപരമായി സോഷ്യലിസം എന്ന സമത്വ ഭാവനയ്ക്കെതിരാണ് എന്നതാണ് യാഥാര്‍ത്ഥ്യം . സ്വാര്‍ത്ഥതയാണ് എല്ലാ മനുഷ്യരേയും മുന്‍പോട്ട് നയിക്കുന്ന ചേതോവികാരം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ടോ അതിന്റെ നേതാവാകുന്നത് കൊണ്ടോ ആരില്‍ നിന്നും ഈ അടിസ്ഥാനസ്വഭാവം ഇല്ലാതാകുന്നില്ല . സമൂഹത്തിന്റെ ചലനാത്മകത തന്നെ ഈ സ്വാര്‍ത്ഥതയാണെന്ന് പറയാം . ”

Similar question was once asked to E.O Wilson,who is one of the most famous scientists living today.

Why doesn't this sort of communism exist among humans?

What I like to say is that Karl Marx was right, socialism works, it is just that he had the wrong species. Why doesn't it work in humans? Because we have repro­ductive independence, and we get maximum Darwinian fitness by looking after our own survival and having our own offspring. The great success of the social insects is that the success of the indivi­dual genes are invested in the success of the colony as a whole, and especially in the reproduction of the queen, and thus through her the reproduction of new colonies. Another blogger also had put his thoughts on biologically feasible political systems

ഞാന്‍ Jack Rabbit എന്ന ബ്ലോഗ്ഗറുടെ പ്രഫൈലും ബ്ലോഗും വായിച്ചു . വായന ഒരു അനുഭവം തന്നെയായിരുന്നു . ഇത് വരെയിലും ഈ ബ്ലോഗ് കണ്ടില്ലല്ലോ എന്നും ഏതായാലും ഇപ്പോഴെങ്കിലും വായിക്കാനിട വന്നല്ലോ എന്നും തോന്നി .

കിരണിന്റെ ബ്ലോഗില്‍ തികച്ചും വിവാദമായേക്കാവുന്ന ഒരു മറുപടിയും ഞാനെഴുതി . അതിങ്ങിനെ :

jack rabbitന് നന്ദി ലിങ്ക് നല്‍കിയതിന് .ഇവിടെ സോഷ്യലിസം വിപ്ലവം എന്നൊക്കെ പറഞ്ഞ് ഇരുട്ട് മുറിയില്‍ , ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുവാന്‍ അണികളെ പ്രേരിപ്പികയാണ് നേതാക്കള്‍ ചെയ്യുന്നത് . ഇതൊന്നും ഒരിക്കലും പ്രായോഗികമല്ല എന്ന് ഈ നേതാക്കന്മാര്‍ക്കെല്ലാം നന്നായി അറിയാം . എന്നാല്‍ സോഷ്യലിസം പറഞ്ഞാല്‍ അണികളെ വിശ്വസിപ്പിച്ച് തങ്ങളുടെ പദവിയും സോഷ്യല്‍ സ്റ്റാറ്റസും നിലനിര്‍ത്താന്‍ കഴിയും എന്നത് കൊണ്ട് പറയുന്നു എന്നേയുള്ളൂ . സാര്‍വ്വത്രികമായ തട്ടിപ്പുകളാണ് നമ്മുടെ നാട്ടില്‍ എല്ലാ രംഗത്തും നടക്കുന്നത് . ഇപ്പോള്‍ കേരളത്തിലെ ജീവന്മരണ പ്രശ്നം അരവണയാണ് . അരവണയെന്താ പ്രാണവായു ആണോ എന്ന് ആരും ചോദിക്കുന്നില്ല . കാരണം അങ്ങിനെ ചോദിച്ചാല്‍ ഭക്തന്മാരുടെ വികാരം വൃണപ്പെട്ടുപോകും . വികാരം വൃണപ്പെടലാണ് ഇന്ന് ഏറ്റവും വലിയ പ്രകൃതിദുരന്തം . അതേപോലെ തന്നെ സോഷ്യലിസം നടപ്പില്ല എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ഇടത് പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് അണികളുടെ വിശ്വാസം വൃണപ്പെടും . ആള്‍ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഭക്തിയിലൂടെ മാത്രമല്ല രാഷ്ട്രീയത്തിലൂടെയും സംഭവിക്കാം !

കൂടുതല്‍ വായനക്ക് :
http://www.froes.dds.nl/WILSON.htm

http://evolvethought.blogspot.com/2006/06/biologically-feasible-political.html

http://www.proutworld.org/marxism/index.htm

3 comments:

Web Editor said...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
by
സമയം ഓണ്‍ലൈന്‍
http://www.samayamonline.in

Jack Rabbit said...

Thanks for reading my blog. I am a regular reader of your postings.

കടവന്‍ said...

ആള്‍ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഭക്തിയിലൂടെ മാത്രമല്ല രാഷ്ട്രീയത്തിലൂടെയും സംഭവിക്കാം !corruct.