2010-11-14

മൊയ്തുവിന്റെ അറസ്റ്റും ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റും

എന്റെ നാലുകെട്ടും തോണിയും എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് താഴെ :

ഹ ഹ ... ഞാന്‍ മറ്റ് ബ്ലോഗുകളില്‍ അപൂര്‍വ്വമായേ കമന്റ് എഴുതാറുള്ളൂ. ആരെയും ഭയന്നിട്ടല്ല. എന്തിനാ വല്ലവന്റേം ചൊറി പിടിച്ച സംസ്ക്കാരം പുറത്ത് എടുപ്പിക്കുന്നത് എന്ന് കരുതിയിട്ടാണ്.

എന്തൊക്കെ പറഞ്ഞാലും എനിക്ക് അമേരിക്കയോട് മാനസികമായി വല്ലാത്ത കൂറുണ്ട്. ഒന്നാമത്തെ കാരണം, അറുപതുകളുടെ ആദ്യവര്‍ഷം അന്ന് അരി നാട്ടില്‍ അപൂര്‍വ്വമായ വസ്തു ആയിരുന്നു. സ്കൂളില്‍ പോകുമ്പോള്‍  പൊട്ടിയ സ്ലേറ്റ് പിന്നെ ഇനാമല്‍ ഇളകിയ ഇരുമ്പ് പ്ലെയിറ്റും ഒരു കുപ്പിയും കൈയില്‍ കരുതും. സ്കൂളില്‍ നിന്ന് പാല്, ഉച്ചക്കഞ്ഞി, വീട്ടിലേക്ക് എടുത്ത് വരാന്‍ സോയാബീന്‍ എണ്ണ അങ്ങനെ എന്റെ കുട്ടിക്കാലത്തെ വിശപ്പ് മാറ്റിയത് അമേരിക്കയുടെ പി.എല്‍ 480 ആയിരുന്നു.അത് ആമാശയപരം. എന്നാല്‍ രണ്ടാമത്തെ കാരണമാണ് പ്രധാനം.

രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ, അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷികള്‍ ജയിക്കുന്നു. പിടിച്ചെടുത്ത രാജ്യങ്ങള്‍ അമേരിക്കയും റഷ്യയും വീതം വയ്ക്കുന്നു. അമേരിക്കയ്ക്ക് ലഭിച്ച രാജ്യങ്ങളില്‍ ജനാധിപത്യഭരണം സ്ഥാപിച്ചിട്ട് അമേരിക്ക അതിന്റെ പാട്ടിന് പോകുന്നു. റഷ്യയ്ക്ക് കിട്ടിയ കി.യൂറോപ്യന്‍ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഏകാധിപത്യഭരണം സ്ഥാപിച്ചിട്ട് റിമോട്ട് കണ്‍‌ട്രോള്‍ ഭരണം നടത്തുന്നു. ആ രാജ്യങ്ങളില്‍ പിന്നീട് നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ സോവിയറ്റ് പട്ടാളം ടാങ്കുകള്‍ കയറ്റി അടിച്ചമര്‍ത്തിയതും ഒടുവില്‍ ജനം കമ്മ്യുണിസ്റ്റ് സര്‍വ്വാധിപത്യം തകര്‍ത്തതും ചരിത്രം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സോവിയറ്റ് യൂനിയന്റെ തകര്‍ച്ച വരെയുള്ള ശീതസമരകാലഘട്ടത്തിന്റെ ഏതെങ്കിലും ഒരു പോയന്റില്‍ അമേരിക്കയും സഖ്യവും പരാജയപ്പെട്ടിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ എന്ന സാമ്രാജ്യം ലോകത്തെ മൊത്തം അധീനപ്പെടുത്തി ഈ ലോകം മുഴുവന്‍ ഒരു തടവറയാക്കുമായിരുന്നു. ലോകത്ത് ജനാധിപത്യവും സ്വാതന്ത്ര്യവും ഇന്ന് നിലനില്‍ക്കുന്നെങ്കില്‍ അതിന്റെ കാരണം ആ ലോകമഹായുദ്ധത്തിന് ശേഷം കമ്മ്യൂണിസ്റ്റ് ഏകാധിപത്യവ്യാപനത്തിനെതിരെ ഒരു വന്‍‌മതില്‍ പോലെ അമേരിക്ക നിലനിന്നത്കൊണ്ടാണ്.

ഇന്ന് ഈ ബ്ലോഗില്‍ കമന്റ് എഴുതാന്‍ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ എനിക്ക് കഴിയുന്നതിന് ഞാന്‍ അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ മൊയ്തു സംഭവത്തിലൂടെ ഇവിടെയുള്ള അവശിഷ്ടകമ്മ്യൂണിസത്തിന് ഇപ്പോഴും സാധിക്കുന്നു. സാ‍രമില്ല മൊയ്തൂ ,  ചില്ലറ ബുദ്ധിമുട്ടുകള്‍ സഹിച്ചേക്കൂ.. കഴുത്തിന് മീതെ തല ബാക്കിയുണ്ടല്ലൊ. അത് ഭാഗ്യം എന്ന് കരുതുക. ചരിത്രത്തിന്റെ ഗതിവിഗതികളില്‍ തലനാരിഴയ്ക്ക് നാം രക്ഷപ്പെട്ടല്ലൊ, അതില്‍ സമാധാനിക്കൂ.

13 comments:

bright said...

Excellent!!! Agree 100%

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

>>>മറിച്ചായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ മൊയ്തു സംഭവത്തിലൂടെ ഇവിടെയുള്ള അവശിഷ്ടകമ്മ്യൂണിസത്തിന് ഇപ്പോഴും സാധിക്കുന്നു. സാ‍രമില്ല മൊയ്തൂ , ചില്ലറ ബുദ്ധിമുട്ടുകള്‍ സഹിച്ചേക്കൂ.. കഴുത്തിന് മീതെ തല ബാക്കിയുണ്ടല്ലൊ. അത് ഭാഗ്യം എന്ന് കരുതുക<<<

ഒറ്റ ചോദ്യം:-

സൈബര്‍ സെല്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയതോ അതോ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉണ്ടാക്കിയതോ??

രണ്ടാം ചോദ്യം:-
ഒരു ഇന്ത്യന്‍ പൌരന് തന്നെ അപമാനിച്ചു എന്ന് തോന്നിയാല്‍ അതിനു കാരണക്കാരനായവനെ ഇന്ത്യന്‍ നിയമം അനുസരിച്ച് കേസ് കൊടുക്കാന്‍ അവകാശമുണ്ടോ??

(പിണറായിയെ പിടിച്ച് ഉത്തരന്‍ വേണ്ട)

മൂന്നാം ചോദ്യം:‌-

പിണറായി ഇന്ത്യന്‍ പൌരനാണോ??

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

--------

പഞ്ചാരക്കുട്ടന്‍ said...

വിമര്‍ശിക്കപ്പെടാന്‍ തല്പര്യമില്ലെങ്ങില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങരുത്

കാക്കര kaakkara said...

കരുണാകരനേയും മുരളിയേയും എടുത്തിട്ട്‌ മിമിക്രി കളിച്ചപ്പോൾ അത്‌ ആവിഷ്കാരസ്വാതന്ത്ര്യം...

പിന്നെ പൂട്ടിന്‌ പീര പോലെ ആന്റണിയും വി.എസ്സും കടന്നു വന്നു... അപ്പോഴും ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത്‌ കരുണാകരൻ തന്നെ...

ഡിഫി പത്രസമ്മേളനം വിളിച്ച്‌ പ്രതികരിച്ചത്‌... മിമിക്രിയിലൂടെ വി.എസ്. ഇനെ അപമാനിച്ചാൽ ജനങ്ങൾ തെരുവിൽ നേരിടും... അത്രക്കുണ്ട്‌ സഹിഷ്ണത...

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ....
രാമചന്ദ്രന്‍ വെട്ടിക്കാടേ,
പിണറായിക്ക് തീര്‍ച്ചയായും കേസുകൊടുക്കാന്‍
അവകാശമുണ്ട്.പക്ഷേ, അത് ഒരു സാധാ പൌരനെന്ന
നിലയിലാണെന്നുമാത്രം.
അതിന്റെ ഫലം മീഡിയ ഒന്നിളകിയാല്‍
പിണറായിക്കും,പാര്‍ട്ടിക്കും തകര്‍ച്ചയെ ഉണ്ടാക്കു.
പാര്‍ട്ടിയേയും,പിണറായിയേയും സ്നേഹിക്കുന്നവര്‍പോലും
പിണറായിയുടെ ഫാസിസ്റ്റ് മുഖത്തെ വെറുക്കുമെന്നര്‍ത്ഥം.
അതായത് രാ‍ഷ്ട്രീയമായി പിണറയിയുടെ ലക്ഷത്തിലൊരംശം പോലുമില്ലാത്ത മൊയ്തുവെന്ന
ആജ്ഞാതനായിരുന്ന മനുഷ്യന്‍ പിണറായിക്കു തുല്യനായിത്തീരും. ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി രജീനയെക്കൊണ്ട് തോറ്റതുപോലെ പിണറായി മൊയ്തുവിനാല്‍ ചെറുതാക്കപ്പെടും.
ഇത്തരം വിഢിത്തങ്ങള്‍ ചെയ്യാതിരിക്കാന്‍ പിണറായിയെ സമൂഹ മനസ്സ് എങ്ങനെയാണു ചിന്തിക്കുക എന്നു ദരിപ്പിക്കുകയാണു വേണ്ടത്.
നമ്മുടെ പ്രതിപക്ഷം മന്ദബുദ്ധികളായതുകൊണ്ടാണ്
ഈ വിഷയത്തില്‍ പിണറായിയും പാര്‍ട്ടിയുമിപ്പോള്‍
പരിക്ക് അറിയാതിരിക്കുന്നത്.
വല്ല ബ്രാന്‍ഡ് ഇമേജ് കണ്‍സല്‍ട്ടന്റുമാരും
ഒന്നു കളിച്ചാല്‍ റജീന കാരണം കുഞ്ഞാലിക്കുട്ടി
താഴോട്ടു പോന്നതുപോലെ പിണറായിക്കും സംഭവിക്കും. കാരണം, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്
കേവലം ഒരു പൌരനെതിരെ ശത്രുത തോന്നുന്നത് ആ പൌരനിലേക്ക് ചെറുതാകുന്ന പ്രവര്‍ത്തനമാണ്.
അതൊരു തകര്‍ച്ചയാണ്.
അതുകൊണ്ടുതന്നെ വിവരമുള്ളവരൊന്നും പൌരന്റെ അവകാശം പ്രയോഗിക്കാന്‍ ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തില്ല.
മൊയ്തു ഒരു പ്രെസ്സ് മീറ്റു വിളിച്ചാല്‍ അയള്‍ക്ക് പിണറായിയുടെ പ്രാമുഖ്യമാണ് മീഡിയ നല്‍കുക എന്നു മനസ്സിലാക്കുക.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

@ രാമചന്ദ്രന്‍ വെട്ടിക്കാട്,

1) സൈബര്‍ നിയമം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയതാണ്.

2)ഒരു ഇന്ത്യന്‍ പൌരന് തന്നെ അപമാനിച്ചു എന്ന് തോന്നിയാല്‍ അതിനു കാരണക്കാരനായവനെ ഇന്ത്യന്‍ നിയമം അനുസരിച്ച് കേസ് കൊടുക്കാന്‍ അവകാശമുണ്ട്.

3)പിണറായി വിജയന്‍ ഇന്ത്യന്‍ പൌരനാണ്.

മൂന്ന് ചോദ്യത്തിനും പിണറായിയെ പിടിക്കാതെ ഉത്തരന്‍ കിട്ടിയല്ലോ, തൃപ്തിയായില്ലേ.

ഇനി ചില്ലറ എനിക്ക് പറയാനുള്ളത് കേള്‍ക്കാമോ? ചോദ്യത്തില്‍ പെടാത്തത്കൊണ്ട് പിണറായിയെ പിടിക്കാലോ അല്ലേ. ഞാന്‍ പൊതുവെ അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ പരാമര്‍ശിക്കാറില്ല. കാരണം സി.പി.എം. എന്ന പ്രസ്ഥാനത്തെ ആളുകളെക്കൊണ്ട് പരമാ‍വധി വെറുപ്പിച്ച് കമ്മ്യൂണിസ്റ്റ് ഭൂതത്തില്‍ നിന്ന് ജനാധിപത്യവിശ്വാസികളെ മോചിപ്പിക്കാന്‍ പാട്പെടുന്ന നേതാവാണ് അദ്ദേഹം.ആ നിലയ്ക്ക് അദ്ദേഹത്തോട് ബഹുമാനമുള്ള ആളാണ് ഞാന്‍ . രാമചന്ദ്രനെ പോലെയുള്ളവര്‍ അദ്ദേഹത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണാനും രസമുണ്ട്. എല്ലാം നല്ലതിന് തന്നെ. കണ്ണൂര്‍ക്കാരായ നേതാക്കളെ തന്നെ ഈ പാര്‍ട്ടിയുടെ ചുമതല എപ്പോഴും ഏല്‍പ്പിക്കണേ. എന്തെന്നാല്‍ അവരുടെ ബോഡി ലാംഗ്വേജാണ് ആളുകളില്‍ പരമാവധി വെറുപ്പുണ്ടാക്കാന്‍ സഹായിക്കുക.

ഇനി പിറകോട്ട് പോയി ആ പഴയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം തിരിച്ചു പിടിക്കുകയില്ല എന്നൊരു ഉറപ്പ് എനിക്കെന്തായാലും ഉണ്ട്. പക്ഷെ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം മലപ്പുറത്തെ ഒരു സാദാ മൊയ്തുവിനെതിരെ ഇ-മെയില്‍ ഫോര്‍വേര്‍ഡ് ചെയ്തു എന്ന് പറഞ്ഞ് പോലീസില്‍ പരാതി കൊടുക്കുമ്പോള്‍ ചിലര്‍ക്ക് തോന്നുന്നതാണ് ഇഞ്ചിപ്പെണ്ണ് തന്റെ പോസ്റ്റിന് തലക്കെട്ടാക്കിയത്. ഇനിയും ഇങ്ങനെ പരാതി കൊടുത്ത് സഹായിക്കാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം. എന്നിട്ട് എണ്ണാമെങ്കില്‍ എണ്ണിക്കോ നൂറാമത്തെ മൊയ്തു അറസ്റ്റില്‍ ആകുന്നതിന് മുന്നേ ജനം ഈ പാര്‍ട്ടിയെ തവിട് പൊടിയാക്കും.

പിന്നെ മറ്റൊരു കാര്യം. പിണറായിയുടെ പേരിലും എന്തോ ഒരു പെറ്റിക്കേസ് , ലാവലിനോ മറ്റോ നിലവിലുണ്ടെന്നാണ് ശ്രുതി. ശരിയായ വിചാരണ നടക്കുകയാണെങ്കില്‍ ആര്‍ക്കാണ് കൂടുതല്‍ ശിക്ഷ കിട്ടുക എന്ന് കാത്തിരിക്കാം അല്ലേ :)

Mr. K# said...

കാക്കര പറഞ്ഞത് കറക്ട്. മുരളിയെ ഇപ്പോഴും മിമിക്രിക്കാന്‍ എന്തൊക്കെ പറഞ്ഞ് കളിയാക്കുന്നു. അവരെയും കമ്മ്യൂണിസ്റ്റുകാരെയും താരതമ്യം ചെയ്യുമ്പോഴാണു സുകുമാരേട്ടന്‍ പറഞ്ഞത് എത്ര യാഥാര്‍‌‌‌‌ത്ഥ്യമാണെന്ന് മനസ്സിലാവൂ.

ഇക്കണ്ട വൃക്ഷം വൃക്ഷമായി വരുമ്പോള്‍‌‌‌‌ ഈ ലോകം നഹി നഹി എന്നാണു :-). വൃക്ഷം വൃക്ഷമാവാതെ ബോണ്‍‌‌‌‌സായും കുറ്റിച്ചെടിയുമൊക്കെയായിപ്പോയത് നന്നായെന്നേ പറയേണ്ടൂ.

haina said...

:)

കാക്കര kaakkara said...

Cyber Crime against Obama.. see the link

https://mail.google.com/mail/?shva=1#buzz/100066458499084500719

Nodichil said...

അഭിനവതൊമ്മിക്കഭിവാദ്യങ്ങള്‍ ....

jayarajmurukkumpuzha said...

assalayittundu....... aashamskal....

IndianSatan.com said...

@ രാമചന്ദ്രന്‍ വെട്ടിക്കാട്,
സഖാവിനു ഭയങ്കര നീതി ബോധവും നിയമ ബോധവും ആണല്ലോ!!!!
എപ്പോഴും ഇതു കണ്ടാ മതിയാരുന്നു.....