ആചാര്യന്‍ എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :
ആചാര്യന്റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും ഇതില്‍ മതപരമായ പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. അരുന്ധതി റോയിയും ന്യുനപക്ഷാംഗം തന്നെയാണ്. ഒന്നോര്‍ത്താല്‍ ഇന്ത്യയില്‍ എല്ലാവരും ന്യൂനപക്ഷം തന്നെയാണ്. ഹിന്ദു എന്നാല്‍ ഒരേ മതമാണ് എന്ന് ചിന്തിക്കുമ്പോഴാണ് അത് മഹാഭൂരിപക്ഷമാകുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ എന്നാല്‍ എത്രയോ ന്യുനപക്ഷങ്ങളുടെ ആകെത്തുകയാണ് ഇന്നും. രണ്ട് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയെക്കാള്‍ വ്യത്യാസം ഹിന്ദുക്കളിലെ രണ്ട് ജാതികള്‍ തമ്മിലുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. കാഷ്മീര്‍ ചരിത്രത്തില്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്നാണല്ലോ റോയ് പറഞ്ഞത്. അവര്‍ അങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണെന്നോ എവിടെ നിന്നാണ് ഈ വെളിപാട് കിട്ടിയതെന്നോ അറിയില്ല. അര്‍ത്ഥശൂന്യമായ ഒരു ജല്പനമായേ അതാരും കാണുകയുള്ളൂ.
ചരിത്രത്തില്‍ രാജ്യങ്ങള്‍ ഉണ്ടായത് ഇങ്ങനെയൊക്കെ തന്നെയാണ്. ഭൂമി ഉണ്ടാകുമ്പോള്‍ രാജ്യങ്ങളുടെ അതിരുകള്‍ ആരും നിശ്ചയിട്ടില്ലല്ലൊ. 1947 വരെ പാക്കിസ്ഥാന്‍ ചരിത്രത്തില്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഭാഗമായിരുന്നു. സാതന്ത്ര്യത്തിന് ശേഷവും അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതൃത്വം തങ്ങള്‍ വേറിട്ട് രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിയമവിധേയമായി പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമായി. അന്ന് കാഷ്മീര്‍ രാജാവ് ഹരിസിങ്ങ് തങ്ങള്‍ സ്വതന്ത്രരാജ്യമായി നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ തുടരാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ അവിടത്തെ സായുധരായ ഗോത്രവര്‍ഗ്ഗക്കാര്‍ കാഷ്മീരിനെ ആക്രമിച്ചു മുന്നേറി. നില്‍ക്കക്കള്ളിയില്ലാതെ ഹരിസിങ്ങ് കാഷ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും നിയമാനുസൃതമായി ലയിക്കുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളം കാഷ്മീരിലെത്തി.
എന്നാല്‍ അന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ചരിത്രപരമായ ഒരു മണ്ടത്തരം ചെയ്തു. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ ഭൂപ്രദേശം തിരിച്ചുപിടിച്ചില്ല. അതാണ് ഇന്നും പാക്ക് അധീന കാഷ്മീര്‍ എന്നറിയപ്പെടുന്ന പ്രവിശ്യ. അതില്‍ നിന്നാണ് കുറേ സ്ഥലം പാക്കിസ്ഥാന്‍ ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. എങ്ങനെ ചരിത്രപരമായി 1947 മുതല്‍ പാക്കിസ്ഥാന്‍ ഒരു സ്വതന്ത്രരാജ്യമാണോ അതേ പോലെ അന്ന് മുതല്‍ കാഷ്മീര്‍ ചരിത്രപരമായി ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ചിലര്‍ക്ക് തങ്ങള്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് തോന്നാം. എന്നാല്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കപ്പെട്ട ഒരു സര്‍ക്കാരും അത് അനുവവദിക്കുകയില്ല.
സ്വാതന്ത്ര്യം കിട്ടി കുറെ കഴിഞ്ഞപ്പോള്‍ ഇപ്രകാരം സ്വതന്ത്രരാജ്യം വേണമെന്ന ആവശ്യം രാജ്യത്തിന്റെ ചില ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടത് തമിഴ്നാട്ടിലെ ദ്രാവിഡകഴകമാണ്. അപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിഘടനവാദം നിരോധിച്ചു. പിന്നീട് കുറെക്കാലം സസ്ഥാനസ്വയഭരണമാണ് ഡി.എം.കെ.ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രത്തിലെ ഒരു മേജര്‍ കൂട്ടുകക്ഷിയാണ്. കാഷ്മീരിലെ യഥാര്‍ത്ഥ പ്രശ്നം ഇന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്ന ഭീകരവാദമാണ്. ഇല്ലാത്ത ഒരു പ്രശ്നം കാഷ്മീര്‍ പ്രശ്നം എന്ന പേരില്‍ എപ്പോഴും അണയാതെ സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ അനധികൃതമായി അവര്‍ കൈവശം വയ്ക്കുന്ന പാക്കധീനകാഷ്മീര്‍ ഒരു പ്രശ്നമാണെന്ന് നാം പറയുന്നുമില്ല.
തീവ്രവാദവും ഭീകരപ്രവര്‍ത്തനങ്ങളും ഒഴിവായിക്കിട്ടുകയാണ് കാഷ്മീര്‍ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആവശ്യം. ലളിതമായ ഈ സത്യം ആര്‍ക്കും മനസിലാകും. മറിച്ചു പറയുന്നത് നിക്ഷിപ്തതാല്പര്യം കൊണ്ടായിരിക്കും. അരുന്ധതിറോയിയുടെ വാക്കുകള്‍ വെറുതെ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയായിരിക്കും. അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്താലോ കേസ് എടുത്താലോ അവര്‍ ഉദ്ദേശിച്ചത് നടക്കും എന്നെയുള്ളൂ. സുബോധമുള്ളവര്‍ അത് അവഗണിച്ചാല്‍ മതി എന്നാണ് എന്റെ അഭിപ്രായം.
1 comment:
അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ സുകുമാരേട്ടാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....
വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യി ലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ് പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.
Post a Comment