അഹങ്കാരി എന്ന ബ്ലോഗര്‍ എനിക്കൊരു തുറന്ന കത്ത് ബ്ലോഗ് പോസ്റ്റായി എഴുതിയിരുന്നു. ആ പോസ്റ്റില്‍ എഴുതിയ കമന്റ്:
പോസ്റ്റ് വായിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടാണ് കമന്റ് എഴുതാതിരുന്നത്. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ കൈവശാവകാശം സംബന്ധിച്ച കേസിന്റെ വിധിയാണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യം. അതിനെ പറ്റിയാണ് എന്റെ പോസ്റ്റ്. അതില്‍ പറഞ്ഞതാണ് എന്റെ നിലപാടും. അഞ്ഞൂറ് വര്‍ഷം മുന്‍പ് ബാബര്‍ ക്ഷേത്രം പൊളിച്ച് പള്ളി പണിതത് എന്റെ വിഷയം ആകുന്നില്ല. എന്തെന്നാല്‍ അന്നത്തെ ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും ഹിന്ദുവിന്റെ കോലവും ഇന്ന് സങ്കല്‍പ്പിക്കാവുന്നതിലും വിചിത്രവും വ്യത്യസ്തവുമാണ്. എന്റെ ചെറുപ്പത്തില്‍ എന്റെ അയല്പക്കത്തെ വീട്ടില്‍ പോയി ഞങ്ങള്‍ക്ക് കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ കഴിയുമായിരുന്നില്ല. എന്തെന്നാല്‍ ഞങ്ങള്‍ തീയ്യര്‍ അവര്‍ നമ്പ്യാര്‍ എന്നാല്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും ഹിന്ദുവും. ദാഹിക്കുന്നതിന് വെള്ളം വാങ്ങി കുടിച്ചാല്‍ ആ പാത്രം കഴുകി കമഴ്ത്തി വെക്കണമായിരുന്നു. ഒരു അമ്പത് കൊല്ലം മുന്‍പത്തെ ഹിന്ദു ഇതായിരുന്നെങ്കില്‍ അഞ്ഞൂറ് കൊല്ലം മുന്‍പ് ഹിന്ദുവിന്റെ അവസ്ഥ എന്തായിരിക്കും?
ഇന്ന് വിശ്വഹിന്ദു പരിഷത്ത് എന്നൊക്കെ ഈ ആധുനിക കാലത്ത് പറയുമ്പോള്‍ ചിലര്‍ക്ക് ആവേശം വരുമായിരിക്കും. എന്നാല്‍ അഞ്ഞൂറ് വര്‍ഷം മുന്‍പ് എന്ത് വിശ്വഹിന്ദു? മാത്രമല്ല അഞ്ഞൂറ് വര്‍ഷം മുന്‍പ് എന്തെല്ലാം തിന്മകള് നടന്നിരിക്കും. അതെല്ലാം ഇന്ന് കണക്ക് പറഞ്ഞ് തിരുത്താന്‍ പറ്റുമോ? ഇന്ന് തന്നെ എന്തെല്ലാം നടക്കുന്നു. അതൊക്കെ തിരുത്താന്‍ പറ്റുന്നുണ്ടോ? പിന്നെ ശ്രീരാമന് ജനിച്ച സ്ഥലം എന്ന് പറയുന്നു. അത് വിശ്വസനീയമായ റെക്കോര്‍ഡ് ആണോ? ഒരു തര്‍ക്കത്തില്‍ വിശ്വാസമല്ല വസ്തുതകള്‍ ആണ് പരിശോധിക്കപ്പെടുക. 1885 ലോ മറ്റോ അവിടെ പര്യവേഷണം നടത്തി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടിയെന്നും അതാണ് ശ്രീരാമന് ജനിച്ചതിന് തെളിവെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. അത്തരം തെളിവൊന്നും ഇക്കാലത്ത് വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ നിയമപരമായി നിലനില്പുള്ള സംഗതിയല്ല. അത്കൊണ്ട് ഈ കേസില്‍ കോടതി വിധി അംഗീകരിക്കുക എന്നതില്‍ കവിഞ്ഞ് ഹിന്ദു - മുസ്ലീം വിശ്വാസങ്ങള്‍ക്കോ വികാരങ്ങള്‍ക്കോ ഒരു പ്രസക്തിയുമില്ല. പിന്നെ ആരെങ്കിലും ഇരു പക്ഷത്തും വികാരമിളകി എന്തെങ്കിലും അവിവേകം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് സഹിക്കാതെ എന്ത് ചെയ്യാന്‍ പറ്റും.
പൊതുവെ മനുഷ്യന്റെ ചിന്ത തുടങ്ങുന്നത് ഞാന്‍ , എന്റെ അങ്ങനെ മുകളിലോട്ടുള്ള മുന്‍ഗണനാക്രമത്തിലാണ്. എന്റെ വീട് , എന്റെ പാര്‍ട്ടി , എന്റെ മതം , എന്റെ രാജ്യം ഇങ്ങനെ. അത്കൊണ്ടാണ് ഇത്തരം സംഘവികാരങ്ങള്ക്ക് ആളുകള്‍ വശംവദരാകുന്നത്. അതിന്റെ ഫലമായുണ്ടാകുന്ന വൈരുദ്ധ്യങ്ങള്‍ , സംഘര്‍ഷങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്നും എന്നും ഉണ്ടാകും. എനിക്ക് പക്ഷെ താഴോട്ട് ചിന്തിക്കാനാണ് ഇഷ്ടം. പ്രപഞ്ചം, ഭൂമി, ഇന്ത്യ , പിന്നെ എന്റെ കുടുംബം ഞാന്‍ അങ്ങനെ. ഇതിനിടയില്‍ എന്റെ മതം , എന്റെ പാര്‍ട്ടി ഇത്യാദി ചില കള്ളികള്‍ എന്റെ ആലോചനയില്‍ വരുന്നില്ല. അതിന്റെ സാംഗത്യം എനിക്ക് ബോധ്യപ്പെടാത്തത്കൊണ്ടാണ്. എന്നെ പോലെ തന്നെ ജീവിതവുമായി പോരാടുന്ന മനുഷ്യരെയേ എനിക്ക് ചുറ്റും കാണാന്‍ കഴിയുന്നുള്ളൂ. അത്കൊണ്ട് എന്റെ മതം , എന്റെ പാര്‍ട്ടി എന്ന് ഒരു വേള ചിന്തിക്കേണ്ടി വന്നാല്‍ പോലും അതില്‍ നിന്ന് പുറത്ത് എനിക്കാരെയും കാണാന്‍ കഴിയുന്നില്ല. എന്റെ കാഴ്ചപ്പാടിന്റെ തെറ്റാണോ എന്നറിയില്ല. ആരിലും വ്യത്യാസം ദര്‍ശിക്കാന്‍ എനിക്കാവുന്നില്ല. എല്ലാവരും എന്നെ പോലെ തന്നെ. അത്കൊണ്ട് മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് എനിക്ക് ധാര്‍മ്മികരോഷം ഉണ്ടാവാറ്. ഇത്രയും കാര്യങ്ങള്‍ മറുപടിയായി എഴുതേണ്ടി വന്നത് വീണ്ടും ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയത് കൊണ്ട് മാത്രമാണ്. അല്ലെങ്കില്‍ ഇവിടെ ഒന്നും എനിക്ക് എഴുതാനില്ലായിരുന്നു.
ആശംസകളോടെയും സ്നേഹത്തോടെയും,
കെ.പി.എസ്.
7 comments:
നിരഞ്ജന് എഴുതിയ ഒരു കമന്റാണിത്..
```````````````````
{ കുറഞ്ഞ പക്ഷം അത് കുഴിച്ചു നോക്കി, ക്ഷേത്രങ്ങളുടെ മുകളില്‍ നിര്‍മിച്ചതാണെന്ന് തെളിഞ്ഞാല്‍ ആ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാണ് എന്നെങ്കിലും ഒരു മനുഷ്യന് എന്ന നിലയില്‍ പ്രതികരിക്കൂ.}
ഇത് മാത്രം ആണ് ഇവിടെ വിഷയം.
അയോധ്യയില്‍ ക്ഷേത്രങ്ങള്‍ പലതുടാകാം. എന്നാല്‍ രാമാജന്മഭൂമി ഒന്നേ ഉള്ളു. അവിടെ ബാബര്‍ പള്ളി ഉണ്ടാക്കിയത് ഒരു ക്ഷേത്രം ഇടിച്ചു നിരത്തിയാനെങ്കില് അതാണ് ഹിന്ദുക്കള്‍ തിരിച്ചു ചോദിക്കുന്നത്. ഭഗവാന് ശ്രീ രാമചന്ദ്രന് ജനിച്ച ഭൂമിയാനത് എന്നത് എന്റെ വിശ്വാസമാണ്. എന്നെ പോലെ, കോടിക്കണക്കിന് ഹിന്ദുക്കള്‍ നെഞ്ചോടു ചേര്‍ക്കുന്ന വികാരമാണ്.
അതല്ല പള്ളി ഉണ്ടാക്കിയത് അമ്പലം പൊളിച്ചാണെന്ന് തെളിഞ്ഞു കഴിഞാല്ലും രാമന്റെ "ജനന സെര്‍ട്ടിഫിക്കറ്റ് " ചോദിച്ചു വീണ്ടും ഹിന്ദുക്കളെ അവഹേളിക്കാന്‍ ആണ് ഒരുക്കമെങ്കില്‍......
എങ്കില്‍ പിന്നെ ഒന്നും പറയാനില്ല.
`````````````````
എനിക്കും.. :)
രാമന്റെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഹിന്ദുക്കളെ അവഹേളിക്കുകയാണെങ്കില് എനിക്ക് ഒരുപാട് പറയാനുണ്ട്. അതിന് മുന്‍പ് മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി എവിടെയാണ് ജനിക്കുക എന്ന് ഒന്ന് അറിഞ്ഞാല്‍ തരക്കേടില്ലായിരുന്നു.
എന്തെന്നാല്‍ ഭാവിയില്‍ ഇങ്ങനെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് ഒഴിവാക്കാലോ. ഓ അല്ലെങ്കില്‍ കല്‍ക്കി വരുന്നത് തന്നെ എല്ലാം സംഹരിക്കാനാണല്ലൊ. പിന്നെന്തിനാ ജനനസര്‍ട്ടിഫിക്കറ്റ് അല്ലേ? ഇമ്മാതിരി വിശ്വാസങ്ങള്‍ വികാരമായി നെഞ്ചോട് ചേര്‍ക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കളുടെ കാര്യം കഷ്ടം തന്നെ :)
ശ്രീ കെ പി എസ്,
താങ്കള്‍ക്കു വിഷയം മനസ്സിലാകാത്തതാണോ അതോ അങ്ങനെ നടിക്കുകയാണോ??
വിഷയം ബന്ധമില്ലാത്ത രീതിയില്‍ അവതരിപ്പിക്കുന്നത് കൊണ്ട് ചോദിച്ചു പോയതാണ്..
ഹിന്ദുക്കള്‍ വിശ്വസിക്കുന്നതൊന്നും ഈ വിഷയത്തില്‍ സ്വീകാര്യമല്ല എന്നാണെങ്കില്‍ ഓക്കേ.. ബാബര്‍ തകത്തതാണോ എന്നതും വിഷയമാല്ലെങ്കില് ഓക്കേ.. ആ കെട്ടിടത്തിന്റെ അടിയില്‍ ഒരു ക്ഷേത്രമുണ്ട് എന്ന സത്യമാണോ എന്നറിയേണ്ട ആവശ്യം ഇല്ല എന്നാണെങ്കില്‍ ഓക്കേ.. ഹിന്ദുക്കളുടെ വിശ്വാസതിനേക്കാള്‍ പ്രാധാന്യം മുസ്ലീങ്ങളുടെ പള്ളി പോലുമല്ലാത്ത കെട്ടിടത്തിനു കൊടുക്കണം എന്നാണെങ്കില്‍ ഓക്കേ.. ഹിന്ദുക്കളുടെ ഈ ആവശ്യം മുസ്ലീങ്ങളെ തകര്‍ക്കാനുള്ള ഗൂഡാലോചന ആണെന്നുന്ടെങ്കില് ഓക്കേ..
കൂടുതല്‍ എന്ത് പറയാന്‍??
എന്നെ സംബന്ധിച്ച് കോടതി വിധി അംഗീകരിക്കും. അത്രയേ എനിക്ക് ചെയ്യാന്‍ പറ്റൂ. കോടതി വിധി എല്ലാവരും അംഗീകരിക്കുകയും ചെയ്യും. മറ്റൊരു മാര്‍ഗ്ഗവും ആരുടെ മുന്നിലും ഇല്ല.
പിന്നെ ഹിന്ദുവിന്റെ വിശ്വാസം. ഒരു സ്ഥലത്ത് ഒരു അമ്പലം പണിത് ഒരു പ്രതിഷ്ഠയും സ്ഥാപിച്ച് ആ പ്രദേശത്തിന്റെ പേരിനൊപ്പം അമ്മ എന്നോ അപ്പന് എന്നോ ചേര്‍ത്താല്‍ അതും ഹിന്ദുവിന് ദൈവം. അങ്ങനെ അമ്പലങ്ങളും ദൈവങ്ങളേയും അന്വേഷിച്ച് അലയുകയാണ് ഹിന്ദു. അമ്പലങ്ങളോട് ഇത്രയും ആര്‍ത്തി ഗുരുതരമായ മാനസികപ്രശ്നമായാണ് ഞാന്‍ കാണുന്നത്.
വിഷയമൊന്നും മാറ്റാന്‍ എനിക്ക് താല്പര്യമില്ല. ആരുടെ ഗൂഢാലോചനയും ഇക്കാര്യത്തില്‍ ഇവിടെ നടക്കാന്‍ പോകുന്നില്ല. ഇന്ത്യയില്‍ ശക്തമായ ഭരണകൂടവും നീതിന്യായ സംവിധാനങ്ങളുമുണ്ട്. കോടതി വിധി അനുസരിച്ച് കാര്യങ്ങള്‍ നടക്കും. മറിച്ച് ആര്‍ക്കെങ്കിലും വികാരം ഇളകി മറിയുന്നെണ്ടെങ്കില് കുറച്ചൊക്കെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ട് ആ വികാരം താനെ ശമിക്കും. അത്രയേയുള്ളൂ.
എന്തിനാ അഞ്ഞൂറു കൊല്ലം പിന്നിലോട്ട്? ബ്രിട്ടീഷുകാരൻ ഇവിടെ ആദ്യത്തെ ജാതിസെൻസസ് എടുക്കാൻ ശ്രമിച്ചപ്പോൾ, ആരാണു ഹിന്ദു എന്ന് അന്നത്തെ ഹിന്ദുക്കൾ വ്യാഖ്യാനിച്ചതിന്റെയും ആ സെൻസസിൽ കിട്ടിയ ‘ഹിന്ദു‘ ജനസംഖ്യയുടെയും രേഖകൾ ഇപ്പോഴും ലഭ്യമാണ്. എന്നാണ് ചാതുർവർണ്ണ്യത്തിന്റെ പുറത്ത് അലഞ്ഞു നടന്നവനൊക്കെ ഹിന്ദുവായത്? അമ്പലമായാലും പള്ളിയായാലും ഇന്നാട്ടിലെ സാധാരണക്കാർക്കെന്ത്? കലാപമുണ്ടാക്കിയാൽ നഷ്ടപ്പെടുന്നത് അവർക്കുമാത്രമാണ്. കൂറിയും കൊടിയുമൊക്കെയായി തേരോട്ടം നടത്തുന്നവർ അപ്പോഴും ഏസീയിൽ തന്നെയായിരിക്കും. സതയോടൊരു കാര്യം : താങ്കൾ താമസിക്കുന്ന സ്ഥലം അഞ്ഞൂറുകൊല്ലം മുമ്പ് അപ്പൂപ്പന്റെയായിരുന്നു എന്നും പറഞ്ഞ് ആരെങ്കിലും വന്നാൽ..... മാന്തലും ഡി എൻ ഏ ടെസ്റ്റും കാർബൺ ഡേറ്റിങ്ങും എല്ലാം വേണ്ടി വരുമോ?
പ്രിയ കെ.പി.എസ്.ജി,
രണ്ടു കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
1. എന്റെ പേർ ഞാൻ അങ്ങേക്കുള്ള മെയിലിൽ വച്ചതാണ്. അത് പബ്ലിസൈസ് ചെയ്യാൻ എനിക്കാഗ്രഹമില്ല. ഞാൻ “അഹങ്കാരി” എന്ന ബ്ലോഗറായാണ് ബ്ലോഗ് ചെയ്യുന്നത്. ആരീതിയിൽ തിരുത്തുവാൻ അപേക്ഷ.
2. ഈ വിഷയത്തിന്റെ തലയും വാലും വായിക്കുന്നവർക്ക് പിടികിട്ടിക്കോട്ടെ എന്നാഗ്രഹിക്കുന്നു - ഈ പോസ്റ്റിനാധാരമായ എന്റെ പോസ്റ്റിലേക്ക് ഒരു ലിങ്ക് നൽകും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ , അഹങ്കാരി
@ അഹങ്കാരി, എനിക്ക് അപകീര്‍ത്തികരമായ അനോനിക്കമന്റുകള്‍ അവിടെ വരാന്‍ സാധ്യത ഉള്ളതിനാല്‍ ഇവിടെ ലിങ്ക് കൊടുക്കാന്‍ കഴിയില്ല, ഖേദിക്കുന്നു. ഞാന്‍ മാന്യമായാണ് പോസ്റ്റുകളും കമന്റുകളും എഴുതാറ്. ആരെയും പേരെടുത്ത് പറഞ്ഞ് വ്യക്തിപരമായി പരാമര്‍ശിക്കാറില്ല. ഈ ആനുകൂല്യം പക്ഷെ അനോനികളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
Post a Comment