2010-09-10

ജാതി സെന്‍സസ് പാടില്ല

ഞാന്‍ പറഞ്ഞത്കൊണ്ടൊന്നും  ജാതി സെന്‍സസ് നിര്‍ത്തിവെക്കാന്‍ പോകുന്നില്ല.  കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തല്ലൊ.  പിന്നെ എന്താ ഒരു ഗുണം, ബ്ലോഗ് ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു അഭിപ്രായം നാലാള് വായിക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്യാം. ഷുക്കൂര്‍ ചെറുവാടിയുടെ ആത്മഗതം എന്ന ബ്ലോഗില്‍ ജാതി തിരിക്കണോ എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് ഇവിടെ ചേര്‍ക്കുന്നു:


സംഗതി വ്യക്തമാണ്. ഇനിയങ്ങോട്ട് ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും പറഞ്ഞാലൊന്നും രാഷ്ട്രീയം കൊണ്ടുനടക്കാന്‍ പറ്റില്ല. രാഷ്ട്രീയമല്ലാതെ ഉപജീവനത്തിന് മറ്റൊരു മാര്‍ഗ്ഗവും പഠിച്ചിട്ടുമില്ല. അപ്പോള്‍ ജാതിക്കാര്‍ഡ് ഇറക്കിയാലേ വയറ്റ്പ്പിഴപ്പ് നടക്കൂ. പിന്നോക്ക ജാതികളില്‍ പെട്ടവരെ ഉദ്ദരിക്കാനെന്ന വ്യാജേന നടത്തുന്ന ഈ സെന്‍സസ്സ് നമ്മുടെ ജനാധിപത്യത്തെയും ആധുനികസമൂഹത്തെയും കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാടാണ്. സര്‍ക്കാരിനും വഴങ്ങാതിരിക്കാന്‍ പറ്റില്ല. എപ്പോഴാണ് ഏതെല്ലാം പാര്‍ട്ടികളുടെയാണ് പിന്തുണ വേണ്ടിവരിക എന്ന് നിശ്ചയമില്ലല്ലൊ.  ഒറ്റക്കക്ഷിഭരണം കേന്ദ്രത്തില്‍ ഇനി വരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ജാതിരാഷ്ട്രീയത്തിന് ശോഭനമായ ഭാവിയാണുള്ളത്.

ആദര്‍ശശുദ്ധിയുടെ രാഷ്ട്രീയയുഗം ഇന്ത്യയില്‍ അസ്തമിച്ചു. അല്പന്മാരായ അധികാരമോഹികളുടെ കുതന്ത്രങ്ങള്‍ക്കും കുത്സിതരാഷ്ട്രീയത്തിനും  വഴങ്ങി അടിമെപ്പെട്ട് ജീവിയ്ക്കാന്‍ ഇന്ത്യന്‍ ജനത വിധിക്കപ്പെട്ടിരിക്കുന്നു. ജാതിയുടെ വക്താക്കള്‍ ഈ സെന്‍സസിനെ ന്യായീകരിച്ചുകൊണ്ട് ബ്ലോഗിലും രംഗപ്രവേശം ചെയ്യാതിരിക്കില്ല. ജാതിയുടെ പേരില്‍ ഒരു നേതാവ് ഉന്നതപദവിയിലെത്തിയാല്‍ ആ ജാതി മൊത്തം ഉദ്ദരിക്കപ്പെടും എന്ന് കരുതുന്ന നാടാണല്ലൊ ഇത്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് രോഗികളെ കിട്ടാത്ത ഒരു സാദാ എം.ബി.ബി.എസ്. ഡോക്റ്ററായിരുന്നു തമിഴ്നാട്ടിലെ രാമദാസ്. വന്നിയര്‍ ജാതിയുടെ പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ ഡോ.രാമദാസ് ഇന്ന് കോടീശ്വരനും എത്രയോ ഏക്കര്‍ ഭൂമിയുടെ ഉടമയുമാണ്.

ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എല്ലാം എത്ര സന്തോഷത്തോടുകൂടിയാണ് ഇനി കേന്ദ്രത്തില്‍ ഒറ്റക്കക്ഷിഭരണം വരില്ല എന്ന് പറയുന്നത്! പത്ത് എം.പി.മാര്‍ വിചാരിച്ചാലും കേന്ദ്രഭരണത്തെ നീയന്ത്രിക്കാന്‍ കഴിയും എന്നിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദേശീയതാല്പര്യം എന്നൊന്ന് പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെടുകയാണ്. തന്നെ അധികാരത്തിലെത്തിക്കുന്ന തന്റെ പാര്‍ട്ടി എന്ന ഒറ്റ ചിന്തയെ ഇപ്പോള്‍ നേതാക്കള്‍ക്കുള്ളൂ. മാതൃകകളാവുന്ന നേതാക്കള്‍ ഇനി ജനിക്കാന്‍ പോകുന്നില്ല. കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്തത്തില്‍ നിന്ന് സാധാരണജനം മോചിതാരാകാനും പോകുന്നില്ല. ചിന്തിക്കുന്നവര്‍ക്ക് ഈ ജീര്‍ണ്ണതകള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ സാധിക്കുകയുള്ളൂ. കാരണം മോബോക്രസിയിലേക്കാണ് രാജ്യം നീങ്ങുന്നത്.

14 comments:

സത്യാന്വേഷി said...

ജാതി ഒരു യാഥാര്‍ഥ്യമായ രാജ്യത്ത് ,ജാതി സംവരണം നിലനില്‍ക്കുന്ന രാജ്യത്ത്, അമേരിക്കയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ വരെ ഇപ്പോഴും ജാതി നോക്കി മാത്രം വിവാഹം കഴിക്കുന്ന സാഹചര്യത്തില്‍, നഴ്സറി ക്ലാസില്‍ ചേര്‍ക്കുന്ന കുട്ടികള്‍ക്കവരെ ജാതിപ്പേരു ചേര്‍ക്കുന്ന ജാതിക്കാരുള്ള നാട്ടില്‍ അതു കണക്കാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴും.ഉറപ്പ്. ഇതിലെ ലേഖനങ്ങള്‍,വിശേഷിച്ച് വിജയനുണ്ണിയുടേതെങ്കിലും ഒന്നു വായിച്ചാല്‍ തരക്കേടില്ല.

സത്യാന്വേഷി said...

ഇതു കൂടി വായിക്കുന്നതു നന്ന്''ജാതിയെപ്പറ്റി മിണ്ടരുത്! നിങ്ങളും 'ജാതിവാദി'യായി മാറും''

സത്യാന്വേഷി said...

കാഞ്ച ഐലയ്യ എഴുതിയ ഈ ലേഖനവും വായിക്കണേ.
Who’s Afraid Of Caste Census?

കെ.പി.സുകുമാരന്‍ said...

ഇവിടെ നടക്കുന്ന ജനറല്‍ സെന്‍സസ്സില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളുടെ കണക്ക് എടുക്കുന്നുണ്ട്. പിന്നെ കിട്ടാതെ പോകുന്നത് പിന്നോക്കവിഭാഗങ്ങളുടെ കണക്കാണ്. അതിനാണ് ചില്ലറ യാദവനേതാക്കള്‍ മുറവിളി കൂട്ടിയത്കൊണ്ട്, ഇപ്പോള്‍ ചെലവാക്കിയതിനേക്കാളും രണ്ടായിരം കോടി രൂപ കൂടി അധികം ചെലവാക്കി വീണ്ടും ഒരു സെന്‍സസ്സിന് സര്‍ക്കാര്‍ തുനിയുന്നത്. രാഷ്ട്രീയക്കാര്‍ ഈ സെന്‍സസ്സിന് മുറവിളി കൂട്ടിയത് ഇനിയങ്ങോട്ട് പിന്നോക്ക വിഭാഗങ്ങളെ ഉദ്ധരിച്ചു കളയാം എന്ന നല്ല ഉദ്ദേശം കൊണ്ടാണെന്ന് മാവേലികേരളം കരുതുന്നുണ്ടോ?

ദളിത് രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രിയായ ദളിത് മഹിള കൂടിയായ മായാവതി ഉത്തര്‍ പ്രദേശില്‍ ചെയ്യുന്നതെന്താ. ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ എടുത്ത് സ്വന്തം പ്രതിമകളും തന്റെ പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും നാടൊട്ടാകെ സ്ഥാപിക്കുന്നു. ഉത്തര്‍ പ്രദേശിലെ ദളിതരുടെ ആവശ്യം ഇത്തരം പ്രതിമകള്‍ ആയിരുന്നോ? തമിഴ്നാട്ടിലെ മേജര്‍ പിന്നോക്ക വിഭാഗമാണ് വന്നിയര്‍ ജാതി. വെറും ഒരു സാദാ എം.ബി.ബി.എസ്. ഡോക്ടര്‍ ആയിരുന്നു രാമദാസ്. കേരളത്തിലെ പോലെ സമ്പാദിക്കാനുള്ള വഴിയൊന്നും തമിഴ്നാട്ടില്‍ ഡോക്ടര്‍മാര്‍ക്കില്ല. അവിടെയാണ് രാഷ്ട്രീയത്തിന്റെ സാധ്യത രാമദാസ് കണ്ടെത്തുന്നത്. അദ്ദേഹം വന്നിയര്‍ക്കായി ഒരു പാര്‍ട്ടി ഉണ്ടാക്കി. അതാണ് പാട്ടാളി മക്കള്‍ കട്ചി എന്ന പി.എം.കെ. ആ പാര്‍ട്ടി സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണത്തില്‍ പങ്കാളിയായി. ഇപ്പോള്‍ രാമദാസ് കോടീശ്വരനും എത്രയോ ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനുമാണ്.വന്നിയര്‍ ജാതിക്കാര്‍ക്ക് എന്ത് കിട്ടി? ഇത് ഞാന്‍ രാമദാസിന്റെ നാട്ടുകാരനാ‍യ ഒരു ഓട്ടോ ഡ്രൈവറില്‍ നിന്ന് നേരിട്ട് കേട്ടറിഞ്ഞതാണ്.

സര്‍ക്കാര്‍ പാവങ്ങള്‍ക്കായി ചെലവിടുന്ന ഓരോ രൂപയില്‍ നിന്നും പത്ത് പൈസ മാത്രമാണ് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നതെന്ന് ഒരിക്കല്‍ രാജീവ് ഗാന്ധി പറയുകയുണ്ടായി. ഇപ്പോഴും അതില്‍ മാറ്റമൊന്നും വന്നിരിക്കാന്‍ സാധ്യതയില്ല. ഇത് എല്ലാ നേതാക്കള്‍ക്കും അറിയാം. അങ്ങനെ സര്‍ക്കാര്‍ ചെലവാക്കുന്നതില്‍ നിന്ന് ഒരു പൈസയെങ്കിലും അധികമായി പാവങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഒന്നും ചെയ്യാത രാഷ്ട്രീയക്കാരാണ് ഇപ്പോള്‍ രണ്ടായിരം കോടി കൂടി എടുത്ത് പിന്നോക്കക്കാരെ എണ്ണി തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഒരു ഫലം ഉണ്ടാകാന്‍ പോകുന്നത് രാമദാസ്മാര്‍ കൂടുതലായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യും എന്ന് മാത്രമാണ്.

പിന്നോക്കക്കാര്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ഇന്ന് സര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ രൂപയില്‍ നിന്നും ഇരുപത് പൈസയെങ്കിലും അവര്‍ക്ക് കിട്ടുമാറാക്കിയെങ്കില്‍ അവരുടെ ജീവിതനിലവാരം നൂറ് ശതമാനം ഉയരില്ലേ? എം.പി.മാര്‍ അവരുടെ ശമ്പളം അഞ്ഞൂറ് ശതമാനം വര്‍ദ്ധിപ്പിച്ചല്ലോ. രാഷ്ട്രീയത്തില്‍ ജാതിയുടെയും മതത്തിന്റെയും പിന്നോക്ക-ദളിതരുടെയും ഒക്കെ പേര് പറഞ്ഞ് ഉന്നത പദവിയില്‍ എത്തിയാല്‍ ആ നേതാക്കള്‍ എല്ലാം വര്‍ഗ്ഗപരമായി ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അപ്പോള്‍ നമ്മള്‍ എങ്ങനെ രാഷ്ട്രീയക്കാരെ വിശ്വസിക്കും? രാഷ്ട്രീയമുതലെടുപ്പിന് മാത്രമാണ് ഈ ജാതി സെന്‍സസ്സ് എന്ന് നിങ്ങളൊക്കെ എന്ത് പറഞ്ഞാലും ഞാന്‍ കരുതുന്നു.

jayarajmurukkumpuzha said...

mash paranjathu valare shariyaanu......

സത്യാന്വേഷി said...

വിചിത്രമാണ് കെ പി സുകുമാരന്റെ വാദങ്ങള്‍. ദലിതരും പിന്നാക്കാരുമായ നേതാക്കള്‍ പായിലേ കിടക്കാവൂ,കഞ്ഞിയേ കുടിക്കാവൂ,കുടിലിലേ താമസിക്കാവൂ,കീറത്തുണിയേ ഉടുക്കാവൂ... എന്നാലേ അവര്‍ക്ക് ദലിതരെയും പിന്നാക്കക്കാരെയും പ്രതിനിധീകരിക്കാന്‍ സാധിക്കൂ. 'ആദര്‍ശശാലികളും നിസ്വാര്‍ഥരും സര്‍വോപരി അഴിമതിരഹിതരുമായ' കോണ്‍ഗ്രസിന്റെയോ ബീജേപ്പീയുടെയോ തമ്പുരാക്കന്മാരുള്ളപ്പോള്‍ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും എന്തിനാ ചില്ലറ യാദവ-ചാമര്‍ നേതാക്കള്‍? ജാതി സെന്‍സസ് എടുക്കുന്ന കാശ് പിന്നാക്കക്കാര്‍ക്കു കൊടുത്താല്‍ അതാവും അവര്‍ക്കു ഗുണമത്രേ! എന്തേ ഇത്രനാളായിട്ടും തമ്പുരാക്കന്മാര്‍ അതു ചെയ്യാഞ്ഞത്? മായാവതി സര്‍ക്കാര്‍ പ്രതിമകള്‍ ഉണ്ടാക്കിയതു മാത്രമേ ഇവിടത്തെ മാധ്യമങ്ങളില്‍ വരൂ. അവര്‍ അവിടെ നടപ്പാക്കിയ സമഗ്രമായ ക്ഷേമ/വികസന പരിപാടികള്‍, ദലിതരുടെ ആത്മാഭിമാനമുയര്‍ത്തുന്ന പദ്ധതികള്‍ എന്നിവയെപ്പറ്റിയൊന്നും അറിയാന്‍ ശ്രമിച്ചിട്ടില്ല.

കോണ്‍ഗ്രസായ നമ:
പാവങ്ങളില്‍ പാവപ്പെട്ട രാഹുല്‍ഗാന്ധിയായ നമ:

സത്യാന്വേഷി said...

മായാവതി എന്തൊക്കെ ചെയ്തു?
As Mayawati has rightly said , in past, if the bramhinwadi manuwadi congress had had given due respect to the SC/ST Bahujan icons and honoured their revolutionary contributions, Bahen Mayawati would not have had to do this work herself. Bahen Mayawati has to do what she is doing, is because the bramhnical/manuwadi congress went on building memorials/statues , naming roads, educational institutions, parks, in name of tom dick and harries of nehru, gandhi family, throughout the country, projecting them as big heroes and forgetting the real heroes like Mahatma Phule, Ramaswami Periyar, Narayan Guru, Birsa Munda, Chatrapati Shahu Maharaj, Savitri Mai Phule, Matoshri
Ramamai Ambedkar and Dr Babasaheb Ambedkar. Would the bramhnical/manuwadi congress let the nation know as to why it’s government could not provide a land for Samadhi ofDr Babasaheb Ambedkar in Delhi ?
Would they let the nation know why Chaityabhoomi - Samadhi of Dr Babasaheb Ambedkar could not get an inch more than meagre just 2 Guntas in Mumbai in last 53 years inspite of continuous pleas by the Ambedkarites ?

Would the bramhnical/manuwadi congress let the nation know how much of prime land in national capital they have wasted for samadhis of M K Gandhi,
Jawahar Nehru, Rajeev and Sanjay Gandhi, Indira bai, Kamla Nehru, etc.?

With current market price, what is the cost of this prime land in delhi

How much of public money they have squandered on maintenance of these samadhis ?

Did the corrupt congresswalas spent any money from their
ill gotten loot stashed in swiss banks to maintain these samadhis or it
was the money spent from the public exchequer at the cost of welfare of
the poor ?

Just to give idea of great developmental and welfare work UP government is doing under stewardship of BSP Supremo Mayawati, following are the various developmental plans of UP government for year 2009-2010. These facts exposes the concocted lies being planted by the bramhnical/manuwadi media.Facts of UP Government’s plans in budget for 2009-2010 for Public welfare :(മുകളിലെ ലിങ്ക് കാണുക)

കെ.പി.സുകുമാരന്‍ said...

മായാവതിയെ പരാമര്‍ശിച്ചപ്പോള്‍ സത്യാന്വേഷിക്കെന്താ ഇത്രയും ധാര്‍മ്മികരോഷം? മായാവതി ഉത്തർപ്രദേശിലെ ദളിത് ജാതിവ്യവസ്ഥയിൽ മുകളിലത്തെ തട്ടിൽ എന്ന് കരുതപ്പെടുന്ന ജാതവ് ജാതിയിലാണ് ജനിച്ചത്. പായയില്‍ കിടന്നോളണം എന്നൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പായ പോലും ഇല്ലാത്ത ദളിതര്‍ ഇന്നും ഉത്തര്‍ പ്രദേശില്‍ ഉണ്ട്. അപ്പോള്‍ ആയിരക്കണക്കിന് കോടി രൂപ ഖജനാവില്‍ നിന്ന് എടുത്ത് പ്രതിമകള്‍ സ്ഥാപിക്കണമായിരുന്നോ? താജ് കോറിഡോർ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് കാണിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി.ബി.ഐ. പറയുന്നത് 2003-2007 കാലഘട്ടത്തിലെ മായാവതിയുടെ ആസ്‌തിയിലുണ്ടായ വര്‍ധനയില്‍ അഴിമതിയുണ്ടെന്നാണ്. 2003 ല്‍ മായാവതി ഒരു കോടി രൂപയുടെ സ്വത്താണ്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ 2007 ല്‍ ആസ്‌തി 50 കോടിയായി ഉയര്‍ന്നതായി കാണിച്ചു. ഈ കേസ് മരവിപ്പിക്കാന്‍ വേണ്ടിയാണ് മായാവതി നിര്‍ണ്ണായകമായ വോട്ടെടുപ്പില്‍ പാലമെന്റില്‍ മന്‍‌മോഹന്‍ സിങ്ങ് സര്‍ക്കാരിന് പിന്തുണ നല്‍കിയത് എന്നും പത്രങ്ങള്‍ എഴുതിയിരുന്നു. അത് ശരിയാണെങ്കില്‍ രാഹുല്‍ ഗാന്ധ്യായ നമ: മായാവതിക്കും ചേരും. പിന്നെ വോട്ട് കിട്ടാന്‍ വേണ്ടി ബ്രാഹ്മണരെ മായാവതി പ്രീണിപ്പിച്ചില്ലേ? പിന്നോക്ക-മുന്നോക്ക സമവായം എന്നൊരു തീയറി അവര്‍ അവതരിപ്പിച്ചില്ലേ? അധികാരം കിട്ടാന്‍ ബി.ജെ.പി.യുമായി മുന്നണി ഉണ്ടാക്കിയില്ലേ? ലക്ഷണമൊത്ത ഒരു അവസരവാദി രാഷ്ട്രീയക്കാരിയാണ് മായാവതി. അങ്ങ് ഡല്‍ഹിയില്‍ എല്ലാ രാഷ്ട്രീയക്കാരും ഒരേതൂവല്‍ പക്ഷികളാണ്. ജനത്തെ പറ്റിക്കാന്‍ കസേരകളി നടത്തുന്നു എന്ന് മാത്രം.

സത്യാന്വേഷി said...

മായാവതി മാത്രമല്ല, ഇന്‍ഡ്യയിലെ ദലിത്- പിന്നാക്ക നേതാക്കള്‍ ഏതാണ്ടെല്ലാവരും ഇവിടെത്തെ മാധ്യമങ്ങളുടെ മുന്നില്‍ അഴിമതിക്കാരും വിവരദോഷികളും ഒക്കെയാണ്. അഴിമതി,പെണ്ണുപിടിത്തം തുടങ്ങിയ കലാപരിപാടികള്‍ ഈ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതു തന്നെ ഇത്തരം നേതാക്കളുടെ രാഷ്ട്രീയഭാവി ഇല്ലാതാക്കാനാണ്. തെളിവുകള്‍ എത്രവേണമെങ്കിലും തരാം. രാജീവ് ഗാന്ധി, നരസിംഹ റാവു മുതല്‍ നമ്മുടെ കെ കരുണാകരന്‍ വരെയുള്ളവര്‍ക്ക് അഴിമതിയാരോപണത്തിന്റെ പേരില്‍ ഒരു ചുക്കും സംഭവിച്ചില്ല. എന്നാല്‍ ബംഗാരപ്പ,ബംഗാരു ലക്ഷ്മണ്‍,ആന്തുലേ,നീലന്‍ തുടങ്ങി എത്രയോ പിന്നാക്ക നേതാക്കളുടെ രാഷ്ട്രീയ ഭാവി ഇത്തരം കേസുകളിലായി തുലഞ്ഞിരിക്കുന്നു.ലാലുവും മായാവതിയുമാണു അല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവരുടെയും ഭരണക്കാരുടെയും ജാതി ഒന്നായതാണ് ഈ അദ്ഭുതപ്രതിഭാസത്തിനു കാരണം. മേല്‍ ഉദ്ധരണിയില്‍ മായാവതിക്കു വേണ്ടി ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മി സുകുമാരനെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ക്ക് എന്തു പറയാനുണ്ട്? അര നൂറ്റാണ്ടോളം സുകുമാരന്റെ പാര്‍ട്ടിക്കാര്‍ ഇവിടെ ഭരിച്ചല്ലോ! ഇപ്പഴും ഭരിക്കുന്നു. എന്നിട്ട് കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളില്‍ "പായ പോലും ഇല്ലാത്ത ദളിതര്‍" ഇല്ലാതായോ? എന്നിട്ടുപോരേ അര പതിറ്റാണ്ടുപോലുമാകാത്ത മായാവതി ഭരണത്തെ വിലയിരുത്താന്‍.

സത്യാന്വേഷി said...

മായാവതിയെപ്പറ്റിത്തന്നെ:
The media was amazed at her gumption and went into a kind of frenzy,
criticising her for her self-promotion and naked ambition.

Yes, Mayawati is an ambitious woman. Before she won the Uttar Pradesh
election on her own, she was seen only as a chela of Kanshi Ram. But
look where she is now.

All kinds of allegations have been made against her. The media
criticised her for everything. It disparaged her lifestyle, her
clothes, her short hair, the lack of a bindi on her forehead and what
not.

Mayawati's style is unique. She was not like Indira Gandhi in
behaviour and costume, nor was she like Jayalalithaa or Sushma Swaraj.

Neither did the BSP leader resemble Mamata Banerjee and Medha Patkar,
who pretend to be poorer than the poorest of the poor; nor is she like
Brinda Karat, who sports a bindi and lives like a Hindu upper middle
class woman even while propagating the ideology of Marx.

While Brinda displays her Hindu identity, Mayawati has not yet
revealed her religious identity,
though her guru Kanshi Ram was put in
the Buddhist camp after his death. But she does not behave like a
typical Hindu woman at all.(contd)

സത്യാന്വേഷി said...

Mayawati has defied all the existing political frameworks, be they of
liberal, Marxist or feminist persuasions, as they all represented
Manuvad in her realm of thought.

In fact, she has not even taken to the simple style of Kanshi Ram, who
wore only shirts, loose trousers and ordinary slippers.

Mayawati, on the other hand, accumulated riches like many other
political leaders of India. She became a new model for Dalit women and
showed them that they too can aspire to riches, costly dresses, and
diamond jewellery like the queens of the past.


One thing that many of us do not realise is that she is inspiring
Dalit women to aspire to everything that upper caste women enjoyed —
power, fame, money and pleasure.


She also defied the Hindu stereotypes by refusing to marry and have
children, which is seen by many as the sole purpose of a woman's life.
In fact, she seems to be determined to discard any relation that would
become a hindrance to her ascent to power, be they brothers, sisters
or parents. But that is how she has to be to achieve what was
unthinkable to Dalit women. There is madness in Mayawati's ambition.
But only such a person can reach such positions.
She should become
madder and more ambitious to get higher positions.
(contd)

സത്യാന്വേഷി said...

We have three more unmarried women in the political arena —
Jayalalitha, Mamata Banerjee and Medha Patkar — who put up a face of
sacrifice. All of them came from high priest Brahmin families and even
if they do not speak or write about it, one can read the signatures of
self-sacrifice on their faces. They do not write their
autobiographies, but there are umpteen people to write about them.

Mayawati, on the other hand, wants more statues of her own to tell us
her story rather than a son to perform her last rites.


She is in a hurry, but that is how it should be. Otherwise how would
she realise that ambition within one lifetime. Mayawati has not become
what she is because of her father or husband, as in the case of Indira
Gandhi or Sonia Gandhi. She is what she is because of her choice and
determination.

Among her party followers, she almost behaves like a man. When brahmin
men touch her feet she seems to relish it. But that is part of the
psychology of power. Mayawati is not an exception to the power thirst
of human beings. But then why should she be?
(കാഞ്ച ഐലയ്യ)

കെ.പി.സുകുമാരന്‍ said...

ചക്കെന്ന് പറയുമ്പൊ കൊക്കെന്ന് പറയല്ല സത്യാനേഷീ, ആ‍യിരത്തിയിരുനൂറ് കോടി പ്രതിമക്ക് വേണ്ടി ചെലവാക്കിയത് എന്തിനാന്നു പറ. ഇങ്ങോട്ട് മാത്രം ചോദിക്കല്ല. കോണ്‍ഗ്രസ്സിനെയും ബി.ജെ.പി.യെയും ഒക്കെ മാറി മാറി താങ്ങുന്നത് ഈ ലാലുവും മായാവതിയും തന്നെയല്ലെ. കെ.ആര്‍ . നാരായണനും ഫക്രുദ്ധീന്‍ അലി അഹമ്മദും ഒക്കെ ഇന്ത്യയില്‍ രാഷ്ട്രപതിമാരായിട്ടുണ്ട്. ഇപ്പോഴത്തെ സ്പീക്കര്‍ ജഗ്ജ്ജീവന്‍ റാമിന്റെ മകളാണ്. സത്യാന്വേഷിക്ക് ഇനി മറുപടിയില്ല. വെറുതെ ചൊറിയാന്‍ നേരമില്ല അതാ..

കെ.പി.എസ്. അഞ്ചരക്കണ്ടി said...

ഇതും വായിക്കണം