2010-03-10

മനുഷ്യന്‍ എങ്ങോട്ട് ?

ദേവനാം പ്രിയ എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :


മുന്‍പ് ഏതോ ഒരു സിനിമയില്‍  ശിഷ്യന്മാര്‍ ചേര്‍ന്ന്  അദ്ധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലെ കണ്ടതായി ഓര്‍ക്കുന്നു.  ജോക്കര്‍ പറഞ്ഞ പോലെ വരികളില്‍ ഭീകരത മുറ്റി നില്‍ക്കുന്നു. സംഭവിച്ചിരിക്കാതിരിക്കാന്‍ സാധ്യതയില്ല.

എന്നെ ഭയപ്പെടുത്തുന്നത്  മറ്റൊന്നുമല്ല. മനുഷ്യരിലും  വന്യവും മൃഗീയവുമായ ലൈംഗിക വാസനകളുണ്ട്. എന്നാല്‍ അത് സമൂഹജീവിയെന്ന നിലയില്‍ മനുഷ്യര്‍ അടക്കിവെക്കാറാണ് പതിവ്. അതിപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ അണപൊട്ടി പുറത്തേക്കൊഴുകി അരാജകത്വത്തിലേക്ക്  നീങ്ങുകയാണോ?  വീട്ടില്‍ വരുന്ന പുരുഷ അതിഥികള്‍  നാലോ അഞ്ചോ വയസ്സുള്ള  പിഞ്ചു പെണ്‍കുട്ടികളെ അടുത്ത് വിളിച്ച് താലോലിക്കുന്നതില്‍  കളങ്കമില്ലേ? പെണ്‍കുട്ടികളുള്ള വീട്ടില്‍ പുരുഷന്മാര്‍ ആരേയും കയറ്റാന്‍ പറ്റാത്ത രീതിയിലേക്കാണോ നമ്മുടെ സാംസ്ക്കാരിക വളര്‍ച്ച?  എവിടെ രാഷ്ട്രീയ-ആത്മീയ-സാംസ്ക്കാരിക നേതാക്കള്‍ ?

1 comment:

Baiju Elikkattoor said...

sukumaretta,

aashanka pankuvakkunnoo. shastra- sankethika pennine mulayile nullikkalayan nokkum. rakshappettal avale oru sex toy aakki maattan shramikkum (mobile, internet, photoshop....)