നമ്മുടെ നേതാക്കള്‍ പലര്‍ക്കും ഇംഗ്ലീഷോ ഹിന്ദിയോ നന്നായി സംസാരിക്കാന്‍ അറിയില്ല എന്നത് യാഥാര്‍ഥ്യം തന്നെയാണ്. പലരും കേരളത്തിന് പുറത്ത് പോയാല്‍ മാധ്യമക്കാരോട് ഇംഗ്ലീഷില്‍ പറയാന്‍ കഷ്ടപ്പെടുന്നത് ചാനലുകളില്‍ കാണാറുമുണ്ട്. ഇംഗ്ലീഷ് അവിടെ നില്‍ക്കട്ടെ. ഇന്ത്യയില്‍ ഭൂരിപക്ഷം പേരും സംസാരിക്കുന്ന ഹിന്ദി നമ്മുടെ ദേശീയഭാഷയാണല്ലൊ. എല്ലാ ഇന്ത്യക്കാരനും സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഹിന്ദി സംസാരഭാഷയായി പ്രചരിപ്പിക്കാന്‍ കഴിയാതെ പോയത് നമ്മുടെ വീഴ്ച തന്നെയാണ്. രാജ്യത്ത് ഒരു പൊതു ഭാഷയില്ലെങ്കില്‍ പിന്നെ അവിടെ എന്ത് ദേശീയോത്ഗ്രഥനം?
ഈയാഴ്ച യൂട്യൂബില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട വീഡിയോ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രഭാഷണമാണ്. ഞാന്‍ വിചാരിച്ചത് ടീച്ചര്‍ കേരളത്തിന് വെളിയില്‍ ഒരു സദസ്സിലാണ് ഇങ്ങനെ പ്രസംഗിക്കേണ്ടി വന്നത് എന്നായിരുന്നു. എന്നാല്‍ കേരളത്തില്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ വെച്ചു തന്നെയാണ് മന്ത്രി, ബട്ലര്‍ ശൈലിയില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് നാണക്കേട് വരുത്തി വെച്ചത്. എന്തിനാണ് മന്ത്രി ഇതിന് തുനിഞ്ഞത് എന്നാണ് മനസ്സിലാവാത്തത്. അവര്‍ക്ക് മലയാളത്തില്‍ തന്നെ പ്രസംഗിച്ചാല്‍ മതിയായിരുന്നല്ലോ.
യൂടൂബില്‍ അപ്‌ലോഡ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും 17470-ഓളം സന്ദര്‍ശകരും 138-ഓളം കമന്റുകളും. ലിങ്ക് ഇവിടെ