2009-09-14

കുറ്റം കൂടാതുള്ള നരന്മാര്‍

കുറ്റം കൂടാതുള്ള നരന്മാര്‍
കുറയും ഭൂമിയിലെന്നുടെ താതാ
ലക്ഷം മാനുഷര്‍ കൂടുമ്പോഴതില്‍
ലക്ഷണമൊത്തവരൊന്നോ രണ്ടോ

കുഞ്ചന്‍ നമ്പ്യാര്‍ പണ്ടേ പാടിയ പോലെ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരാണിവിടെ ഉള്ളത്. എന്നെപ്പറ്റി എനിക്കല്ലേ നന്നായി അറിയാവൂ. എന്തെല്ലാം കുറവുകള്‍ എനിക്കുണ്ട്. ചിലര്‍ എന്റെ ബ്ലോഗ് വായിച്ച് എന്റെ നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ , ബാലിശതകള്‍ , അല്പത്തരങ്ങള്‍ , വെളിവ് കേടുകള്‍ എന്നിവ ചൂണ്ടിക്കാട്ടാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് സത്യത്തില്‍ ചിരിക്കാനാണ് തോന്നാറ്. അത്തരം മനോവൈകല്യങ്ങളില്‍ നിന്ന് മോചിതനായ പൂര്‍ണ്ണമനുഷ്യനല്ലല്ലൊ ഞാന്‍ . പറയുന്നവര്‍ എന്താ പൂര്‍ണ്ണരാണോ? ഒരിക്കല്‍  ഒരു സുഹൃത്ത് എന്നോട് പറഞ്ഞു:“ മറ്റുള്ളവര്‍ നമ്മെ പറ്റി എന്താണ് പറയുന്നത് എന്നതിനെ പറ്റി നാം വേവലാതിപ്പെടേണ്ടതില്ല. എന്തെന്നാല്‍ പറയുന്നയാള്‍ ഒരു പക്ഷെ നമ്മളെക്കാളും ചെറ്റയായിരിക്കും.” അത് നല്ലൊരു വാക്ക് തന്നെയാണ്.

3 comments:

ഫസല്‍ ബിനാലി.. said...

സുകുമാരേട്ടന്‍റെ എഴുത്തിനെ വിമര്‍ശിക്കുന്നവരെല്ലാം 'മറ്റെ' ആണെന്നാണോ?
സുകുമരേട്ടന്‍ ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിരിക്കില്ല. എല്ലാവരും കുറ്റവും കുറവുകളും ഉള്ളവര്‍ തന്നെ.

പാവപ്പെട്ടവൻ said...

പറയുന്നവര്‍ പറയട്ടെ നമ്മള്‍ നന്നാകതിരുന്നാല്‍ പോരെ

Kvartha Test said...

താങ്കള്‍ക്കും താങ്കളെ പൂര്‍ണ്ണത്തിന്‍റെ തത്ത്വചിന്ത പഠിപ്പിച്ച സുഹൃത്തിനും ഭാവുകങ്ങള്‍.

പൂര്‍ണ്ണം എന്ന് പറഞ്ഞപ്പോഴാണ്

പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

എന്ന് ഈശാവാസ്യ ഉപനിഷത്തില്‍
കണ്ടത് ഓര്‍മ്മ വന്നത്.

ഓം പൂര്‍ണ്ണായ നമഃ എന്ന് സഹസ്രനാമങ്ങളില്‍, അഷ്ടോത്തരശത നാമാവലിയില്‍ കണ്ടിട്ടുണ്ട്. ഈശ്വരന്‍ പൂര്‍ണ്ണനാണ്, ഈശ്വരന്‍ മാത്രമാണ് പൂര്‍ണ്ണം എന്ന്.