ഇന്ന് തൊന്തരവ് എന്ന ബ്ലോഗില്‍ എഴുതിയ കമന്റ്:
സത്യം പറയട്ടെ, ഈ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കണം എന്ന് കുറെക്കാലമായി മുറവിളി ഉയരുന്നുണ്ടെങ്കിലും എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ജീവശാസ്ത്രം പത്താം ക്ലാസ് വരെ പഠിക്കുമ്പോഴേക്കും നമ്മുടെ ശരീരം എന്തൊക്കെയാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്നൊക്കെ സാമാന്യമായ ഒരറിവ് കുട്ടികള്‍ക്ക് ലഭിച്ചുകഴിയും. പിന്നെ മിക്ക കുട്ടികളും ഏതാണ്ടൊക്കെ ലൈംഗികകാര്യങ്ങളും കൌമാരപ്രായത്തില്‍ തന്നെ മനസ്സിലാക്കും. അതിനപ്പുറത്ത് അവര്‍ക്ക് ലഭിക്കാത്ത എന്ത് അറിവാണ് ഈ ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്?ഇന്ന് പൊതുവെ സമൂഹത്തില്‍ മൂല്യബോധത്തിന്റെ ഒരു കുറവുണ്ട്.പൌരബോധവും തീരെയില്ല. ശരിക്ക് പറഞ്ഞാല്‍ മോറല്‍ സയന്‍സ് അല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്? ശരിയായ പൌരബോധവും സന്മാര്‍ഗ്ഗചിന്തകളും സിലബസ്സില്‍ ഉള്‍പ്പെടുത്തുകയല്ലേ വേണ്ടത്. അങ്ങനെ നല്ല പൌരന്മാരായി വളരുന്ന കുട്ടികള്‍ ആരോഗ്യകരമായ ലൈംഗികപാഠങ്ങള്‍ ലഭ്യമായ പ്രസിദ്ധീകരണങ്ങള്‍ വഴി സ്വയം പഠിക്കുകയില്ലേ? ഇന്നത്തെ ഈ ജീര്‍ണ്ണിച്ച സാമൂഹ്യചുറ്റുപാടുകളില്‍ വളരുന്ന കുട്ടികള്‍ക്ക് ഈ സോകോള്‍ഡ് ലൈംഗികവിദ്യാഭ്യാസം അഡീഷണലായി ലഭിച്ചാല്‍ മാത്രം യുവതലമുറ നേരെയാകുമെന്ന് കരുതുന്നുണ്ടോ?
No comments:
Post a Comment