2009-05-19

വ്യത്യസ്തനായ ശശി തരൂര്‍, വ്യത്യസ്തമായ തരൂര്‍ ശൈലി!


ഡോക്ടര്‍ കാനം ശങ്കരപ്പിള്ള എന്റെ ഓര്‍ക്കുട്ട് സുഹൃത്താണ്. ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് അദ്ദേഹം. ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും ഈ അടുത്ത കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെങ്കിലും ചെറുപ്പകാലത്ത് തന്നെ, ജനയുഗം വാരികയില്‍ ആരോഗ്യപംക്തി കൈകാര്യം ചെയ്യുന്ന അദ്ദേഹത്തെ ഞാന്‍ വായിക്കാറുണ്ടായിരുന്നു. ഇന്ന് അദ്ദേഹം എനിക്ക് ഓര്‍ക്കുട്ടില്‍ എഴുതിയ സ്ക്രാപ്പും അതിന് ഞാന്‍ എഴുതിയ മറുപടിയും സാമൂഹ്യപ്രസക്തിയുള്ള വിഷയമായതിനാല്‍ ഒരു പോസ്റ്റ് ആയി ഇവിടെ പബ്ലിഷ് ചെയ്യുന്നു.

ഡോ.കാനത്തിന്റെ സ്ക്രാപ്പ്:
“ഡോ. തരൂര്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍
വിജയിക്കുവാന്‍ പ്രധാന കാരണം അദ്ദേഹത്തിന്‍റെ ചില വാഗ്ദാനങ്ങളായിരുന്നു.
വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു.
നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട്
തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള
ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

അതിനോടൊപ്പം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍‌പ്പെടുത്തുന്നതോടൊപ്പം തന്‍റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു. അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്.

നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയു. ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്റെ സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു.

എന്റ മറുപടി:
സുപ്രഭാതം സര്‍, സ്ക്രാപ്പ് വായിച്ചു. വിവരങ്ങള്‍ക്ക് നന്ദി. ഇന്‍ഡ്യന്‍ ജനാധിപത്യത്തെ കുറിച്ച് നമുക്കുണ്ടായിരുന്ന ആശങ്കകള്‍ ദൂരീകരിക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നിട്ടുള്ളത്. എന്ത് തന്നെയായാലും ഇന്‍ഡ്യന്‍ ദേശീയതയെയും മതേതര-ജനാധിപത്യമൂല്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. ആ പാര്‍ട്ടിയുടെ തകര്‍ച്ച മേല്‍പ്പറഞ്ഞ മൂല്യങ്ങളുടെ കൂടി തകര്‍ച്ച ആകുമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്നത് ആ മൂല്യങ്ങളുടെ കൂടി ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ശശി തരൂര്‍ തീര്‍ച്ചയായും നാം മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. രാഷ്ട്രീയത്തിലും ഭരണനടപടികളിലും സുതാര്യത ഉണ്ടാവുകയെന്നത് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധിയാണ്. തരൂരിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സുതാര്യത എല്ലാ രംഗങ്ങളിലും ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

4 comments:

അരവിന്ദ് :: aravind said...

എന്ത് തന്നെയായാലും ഇന്‍ഡ്യന്‍ ദേശീയതയെയും മതേതര-ജനാധിപത്യമൂല്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്.

അഭിനന്ദനങ്ങള്‍ സുകുമാരേട്ടന്‍!

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി അരവിന്ദ് !

chithragupthan said...

അതുകൊണ്ടാണല്ലോ രാഷ്ട്രത്തിന്റെ വിഭവങ്ങ(resources)ളുടെ ഒന്നാമത്തെ അവകാശി മതന്യൂനപക്ഷങ്ങളാണെന്നു പീയെം പറഞ്ഞത്.തൊണ്ണൂറുശതമാനത്തിലധികം ന്യൂനപക്ഷമതക്കാർ താമസിക്കുന്ന പഞ്ചായത്തിനും ബ്ലോക്കിനും പ്രത്യേകവികസനഫണ്ടുകൾ അനുവദിച്ചത്. അല്ല, എന്റെ സെക്കുലർ എമാന്മ്മാരെ, എൺപത്തേഴുശതമാനം മുസ്ലീങ്ങളുള്ള എന്റെ പഞ്ചായത്തിൽ ആ ഫണ്ടുകൾ കിട്ടാൻ എന്തു വേണമെന്നാണു ശുദ്ധാത്മാക്കളായ നിങ്ങൾ പറയുക?
ഞാനിനിയും കുറേ ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നു. ബുദ്ധിമുട്ടാവില്ലല്ലൊ?

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഉത്തരങ്ങള്‍ ബുദ്ധിമുട്ടാവില്ലെങ്കില്‍ ചോദ്യവും ബുദ്ധിമുട്ടാവില്ല :)