2009-02-24

കലേഷ് കുമാറിന്റെ “സാംസ്ക്കാരികം”

ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഇന്ന് ഒരു പോസ്റ്റ് എഴുതാന്‍ തുടങ്ങവേ ഞാന്‍ എന്തുകൊണ്ടോ അന്തരിച്ചുപോയ മലബാറിന്റെ ചിരി എന്ന് വിശേഷിപ്പിക്കാവുന്ന ശ്രീ.രാമദാസ് വൈദ്യരെക്കുറിച്ച് ഓര്‍ത്തുപോയി. കോഴിക്കോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. അദ്ദേഹത്തിന്റെ തെങ്ങ് കയറ്റ കോളജ് പ്രസിദ്ധമായിരുന്നു. ഞാന്‍ രാമദാസ് വൈദ്യരെ പറ്റി നെറ്റില്‍ സെര്‍ച്ച് ചെയ്തു. ഒരു ലിങ്കും കിട്ടിയില്ല. അന്നൊക്കെ യൂനിക്കോഡ് പ്രചാരത്തില്‍ വരാത്തത് കൊണ്ടുള്ള പരാധീനത. അങ്ങനെയാണ് ഞാന്‍ കലേഷ് കുമാറിന്റെ സാംസ്ക്കാരികം എന്ന ബ്ലോഗില്‍ എത്തുന്നത്. ആ ബ്ലോഗിനെ പറ്റി കലേഷ് ഇങ്ങനെ പറയുന്നു: “ഇതിലുള്ളതെല്ലാം പുന:പ്രസിദ്ധീകരണങ്ങള്‍ ആണ്. എനിക്ക് ഇഷ്ടമുള്ള ലേഖനങ്ങളും മറ്റും മലയാളം യുണീകോഡില്‍ ശേഖരിച്ചു വയ്ക്കാനൊരിടമാണിവിടം.” സത്യത്തില്‍ ഇവിടെയാണ് നമുക്ക് യൂനിക്കോഡിന്റെ മഹത്വം മനസ്സിലാവുക. 2005 മെയ് മുതല്‍ 2007 മാര്‍ച്ച് വരെ ചില പത്രങ്ങളില്‍ വന്ന ലേഖനങ്ങള്‍ കലേഷ് യൂനിക്കോഡിലേക്കാക്കി ഇവിടെ ശേഖരിച്ചു വെച്ചിരിക്കുന്നു. പത്രസ്ഥാപനങ്ങള്‍ അവരുടെ പഴയ ആര്‍ക്കൈവുകള്‍ യൂനിക്കോഡിലാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏതായാലും എനിക്ക് റഫറന്‍സിന് കലേഷിന്റെ ബ്ലോഗ് ഇവിടെയും കിടക്കട്ടെ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതാണ് ലിങ്ക്:
http://samskarikam.blogspot.com/2005_05_01_archive.html

No comments: