ചിത്രകാരന്റെ ബൂലോഗ കാക്കക്കൂട്ടം എന്ന പോസ്റ്റില്‍ എഴുതിയ കമന്റ് . യാഹൂ സമരക്കാലത്ത് മനസ്സില്‍ തോന്നിയ സംശയമാണിത് . അന്ന് ചിലര്‍ ഇതിന് ഉത്തരം നല്‍കിയിട്ടുണ്ടെന്ന് തോന്നുന്നു . പക്ഷെ ഇത് വരെ ബ്ലോഗ്ഗര്മാര് ആരും ഈ കോപ്പി റൈറ്റ് പ്രശ്നവുമായി നിയമനടപടികള്‍ക്കായി ഒരുങ്ങിയതായി അറിവില്ല . അങ്ങനെ ഭാവിയില്‍ ആരെങ്കിലും സമീപിക്കാന്‍ ഇടവരികയാണെങ്കില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കാണേണ്ടിവരും . അതല്ല ബ്ലോഗ് ഹര്‍ത്താല്‍ , ബ്ലോഗില്‍ കരിപുരട്ടല് ഇത്യാദി പ്രതിഷേധങ്ങള്‍ മതിയെങ്കില്‍ പ്രശ്നവുമില്ല .
ഞാന്‍ ബ്ലോഗില്‍ എഴുതുന്നത് ആരെങ്കിലും നാലാള് വായിക്കാന്‍ തന്നെയാണ് . അത് ആര് കോപ്പി ചെയ്ത് എവിടെ പബ്ലിഷ് ചെയ്താലും എനിക്ക് സന്തോഷമേ ഉണ്ടാവൂ . എന്റെ പേര് അവിടെ വേണമെന്ന് മാത്രം . മുന്‍പ് ജയകേരളം എന്ന സൈറ്റ് എന്നോട് ആര്‍ട്ടിക്ക്ള്‍ ചോദിച്ചു . ഞാന്‍ പറഞ്ഞു എന്റെ ബ്ലോഗില്‍ പറ്റുന്നത് ഉണ്ടെങ്കില്‍ എടുത്തോളാന്‍ . അവര്‍ എന്റെ ജനകീയ ശാസ്ത്രം എന്ന ബ്ലോഗില്‍ നിന്ന് ചിലത് എടുത്ത് അവരുടെ സൈറ്റില്‍ കൊടുത്തു . അവര്‍ ചോദിച്ചിട്ട് അങ്ങനെ ചെയ്തു . ചോദിക്കാതെ ആരെടുത്ത് എന്റെ പേര് വെച്ച് പബ്ലിഷ് ചെയ്താലും ഞാനതില്‍ കോപ്പി റൈറ്റ് അവകാശം കാണുകയില്ല . സമ്പാദിക്കാന്‍ വേണ്ടിയല്ല എന്റെ ബ്ലോഗ്ഗിങ്ങ് . ലോകത്തില്‍ എവിടെയെങ്കിലുമുള്ള അജ്ഞാത സുഹൃത്തുക്കളെ തേടിയാണ് എന്റെ ബ്ലോഗിന്റെ സഞ്ചാരം . അതിന് മറ്റ് വെബ് സൈറ്റുകള്‍ സഹായിക്കുകയാണെങ്കില്‍ എനിക്കവരോട് നന്ദിയേ ഉണ്ടാവൂ .
ഇനി കമന്റിലേക്ക് :
സ്വന്തം പേരും വിലാസവും ഒന്നും ഒരിടത്തും വെളിപ്പെടുത്താത ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാത്ത ഒരു ഐഡിയില്‍ ബ്ലോഗ് എഴുതുന്ന ബ്ലോഗ്ഗറുടെ ബ്ലോഗില്‍ നിന്ന് കണ്ടന്റ് കോപ്പി ചെയ്ത് വേറൊരു വെബ് സൈറ്റ് ഉടമ അയാളുടെ വെബ് പേജില്‍ പെയിസ്റ്റ് ചെയ്യുകയും ബ്ലോഗിലെ ആ ബിനാമി ഐഡി അവിടെ കൊടുക്കുകയും ചെയ്താല്‍ എങ്ങനെയാണ് നിയമസംവിധാനങ്ങളെ സമീപിക്കാന്‍ കഴിയുക ? ബിനാമിക്ക് അത് കഴിയില്ലല്ലോ . ബിനാമി ഐഡിയുടെ ഒറിജിനല്‍ ഉടമസ്ഥന് തന്റേതായിരുന്നു ആ ബ്ലോഗ് എന്ന് തെളിയിക്കാന്‍ എങ്ങനെയാണ് കഴിയുക ? ബിനാമി ഐഡികള്‍ക്ക് കോപ്പി റൈറ്റ് അവകാശം എങ്ങനെയാണ് സിദ്ധമാവുക ?
ഉദാഹരണത്തിന് “ചക്കപ്പൊയ്യന്‍” എന്ന ബ്ലോഗ്ഗറുടെ ചക്കപ്പൊയ്യന്‍ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഐഡിയില്‍ ക്രീയേറ്റ് ചെയ്ത “ചക്കക്കുരു ” എന്ന ബ്ലോഗില്‍ നിന്ന് “ചക്കപ്പായസം എങ്ങനെ ഉണ്ടാക്കാം ”എന്ന പോസ്റ്റ് കേരള്‍സ് കോം എന്ന വെബ് സൈറ്റ് അടിച്ചു മാറ്റി എന്ന് വെക്കുക . എങ്ങനെയാണ് ചക്കപ്പൊയ്യന്‍ എന്ന ബ്ലോഗ്ഗര്‍ക്ക് കോപ്പി റൈറ്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയുക ? “കരിവാര”ക്കാര് ഇത് ഗൌരവമായി ആലോചിച്ചിട്ടുണ്ടോ ?
2008-06-12
2008-06-10
അഭിമാനപൂര്‍വ്വം പിന്‍വാങ്ങുന്നു !
എന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ ഞാന്‍ ബ്ലോഗ് അക്കാദമിയെകുറിച്ച് എഴുതിയ പോസ്റ്റില്‍ , അഞ്ചല്ക്കാരന് എന്റെ അഭിപ്രായങ്ങള്‍ ഇതാ ഇവിടെ എന്ന് ഒരു ലിങ്ക് നല്കി . ആ പോസ്റ്റില്‍ ഞാന്‍ എന്റെ ഒരു അഭിപ്രായം എഴുതുകയും ചെയ്തു . ആ കമന്റ് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു .
പ്രിയ അഞ്ചല്ക്കാരന് ,
താങ്കളുടെ ഈ പോസ്റ്റിന് ആശംസകള്‍ !
കൂട്ടത്തില്‍ എന്റെ ചില വ്യഥകള്‍ കൂടി ഇവിടെ പങ്ക് വയ്ക്കട്ടെ . കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു സംഘടന റജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നത് . എന്നാലേ സംഘടനയ്ക്ക് കേരള സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാനാകൂ എന്നും ഞാന്‍ കരുതി . അപ്പോഴാണ് സാങ്കേതികമായ ഒരു തടസ്സം എന്റെ ശ്രദ്ധയില്‍ പെട്ടത് . അക്കാദമി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ സ്വന്തം പേരും വിലാസവും എഴുതി ഒപ്പിടാന്‍ തയ്യാറുള്ള ഭാരവാഹികളും അംഗങ്ങളും വേണം .
മലയാളം ബ്ലോഗ് ലോകത്ത് സ്വന്തം പേരില്‍ ബ്ലോഗ് എഴുതുക എന്ന ആഹ്വാനം അപകടകരമായ വിമത ഗര്‍ജ്ജനമായാണ് പൊതുവേ കരുതപ്പെടുന്നത് . അങ്ങനെ പറയുന്ന എന്നെ ഹരികുമാറാക്കിക്കളയും എന്ന ഭീഷണി പരോക്ഷമായി പല കോണുകളില്‍ നിന്നും ഉയരുന്നു .
സ്വന്തം പേരില്‍ ബ്ലോഗ് എഴുതാനള്ള ആര്‍ജ്ജവം കാണിക്കണം എന്ന് പറയുന്നതിനെ ; തുണിയുരിഞ്ഞ് വിവസ്ത്ര/നായി എന്റെ മുന്നില്‍ വരണം , സ്വന്തം വീടിന്റെ ജനലുകളും വാതിലുകളും എനിക്ക് ഒളിഞ്ഞിരുന്ന് കാണാന്‍ പാകത്തില്‍ തുറന്നിടണം , ബ്ലോഗെഴുതാന്‍ എന്റെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നൊക്കെ ഞാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ് എന്നൊക്കെയാണ് ഉപമിക്കപ്പെടുന്നത് .
അക്കാദമിയുടെ ശില്പശാലകളിലും അനോണിയായി ബ്ലോഗ് എഴുതാനുള്ള പ്രോത്സാഹനമാണ് നല്‍കുന്നത് എന്ന കാര്യം എന്നെ ദു:ഖിപ്പിക്കുകയും നിരാശപെടുത്തുകയും ചെയ്തു .
ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം തെറ്റോ ശരിയോ എന്നറിയില്ല , സ്വന്തം പേരും വിലാസവും എഴുതി അക്കാദമിയുടേ ബൈലോയിലും മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ഒപ്പിടാന്‍ തയ്യാറുള്ള പത്ത് പേരെ പോലും ബൂലോഗത്ത് കണ്ടെത്തുക എളുപ്പമല്ല എന്നാണ് .അത് കൊണ്ട് ഞാന്‍ തിടുക്കപ്പെട്ടാണെങ്കിലും രണ്ട് കാര്യങ്ങള്‍ ചെയ്തു .
ഒന്ന്: കേരള ബ്ലോഗ് അക്കാദമി ഒരു വ്യവസ്ഥാപിതമായ സംഘടന ആയി മാറണം എന്ന എന്റെ വ്യക്തിപരമായ നിര്‍ദ്ദേശത്തില്‍ നിന്ന് ഞാന്‍ പിന്മാറി .
രണ്ട് : കേരള ബ്ലോഗ് അക്കാദമിയുടെ നിലവിലുള്ള ഗ്രൂപ്പ് ബ്ലോഗുകളില്‍ നിന്ന് സ്വയം പിരിഞ്ഞു .
ഇത് സംബന്ധമായി ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് മറ്റൊന്ന് എഴുതുന്നത് വരെ അവിടെ കാണും . കമന്റുകള്‍ അവിടെ അനുവദിക്കുകയില്ല .
ഈ പോസ്റ്റില്‍ ഞാന്‍ എഴുതുന്ന ആദ്യത്തെയും അവസാനത്തെയും കമന്റ് ആണിത് .
ഒരിക്കല്‍ കൂടി ആശംസകള്‍ !!

2008-06-07
സംഘടന കൊണ്ട് ശക്തരാകുന്നത് ആര് , എങ്ങനെ ?
പാച്ചല്ലൂര്‍ പാച്ചന് എന്ന ബ്ലോഗില്‍ “ ടെക്നോ പാര്‍ക്ക് എന്താണ് യാഥാര്‍ത്ഥ്യം ” എന്ന പോസ്റ്റില്‍ എഴിതിയ കമന്റ് :
വളരെ പ്രസക്തവും ഹൃദയസ്പര്‍ശിയുമായ ചോദ്യമാണ് ഇത് . നാല്പതിനായിരവും എഴുപത്തയ്യായിരവും ലഘുവായ ജോലികള്‍ ചെയ്ത് ശമ്പളം വാങ്ങി ചെറുപ്പക്കാര്‍ അടിച്ച് പൊളിച്ച് ധൂര്‍ത്തടിക്കുന്നതിന് ബാംഗ്ലൂരില്‍ സാക്ഷ്യം വഹിക്കുന്ന എന്നെ ഈ പോസ്റ്റ് അമ്പരപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു .
എന്നാല്‍ ഇതിന് സംഘടന ഒരു പോംവഴിയാണോ ? അല്ലെങ്കില്‍ സംഘടന ഉണ്ടാക്കിയാല്‍ പ്രശ്നം പരിഹൃതമാണോ ? സംഘടനയൊന്നുമില്ലാതെ തന്നെ ബാംഗ്ലൂരില്‍ ഇത്ര കനത്ത ശമ്പളവും ഏറ്റവും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളും ലഭിക്കുന്നത് എന്ത് കൊണ്ട് ? നമ്മള് മലയാളികള്‍ ഏറ്റവും വെറുക്കുന്ന അമേരിക്കയുടെ കമ്പനികളിലാണ് ഏറ്റവും മാനുഷികമായ തൊഴില്‍ അന്തരീക്ഷവും ,തൊഴില്‍ സംസ്ക്കാരവും കാണാന്‍ കഴിയുക . തൊഴിലാളികളുടെ സംതൃപ്തിയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിദാനം എന്ന് അവര്‍ (അമേരിക്കന്‍ [MNC]കമ്പനി മുതലാളിമാര്‍)കരുതുന്നു . ബാംഗ്ലൂര്‍ ഐ.ടി മേഖലയില്‍ ട്രേഡ് യൂനിയന്‍ ഉണ്ടാക്കാന്‍ വേണ്ടി അഖിലേന്ത്യന്മാര് വന്ന് ദിനരാത്രങ്ങള്‍ കിണഞ്ഞ് പാട് പെട്ടു. പക്ഷെ ഇവിടത്തെ ഐ.ടി.പ്രൊഫഷണലുകള്‍ അവരുടെ ഭഗീരഥപ്രയത്നങ്ങളെ പുച്ഛത്തോടെയാണ് കണ്ടത് എന്ന് മാത്രമല്ല തങ്ങളുടെ കഞ്ഞികുടി ഇവര്‍ മുട്ടിക്കുമോ എന്നും ഭയപ്പെട്ടു .
എന്ത് കൊണ്ട് തൊളിലാളി വര്‍ഗ്ഗത്തിന്റെ തലതൊട്ടപ്പന്മാര് വാണരുളുന്ന കേരളത്തില്‍ അതും തലസ്ഥാനത്ത് ഇത്ര ശോചനീയമായ അവസ്ഥ നിലനില്ക്കുന്നു ? ട്രേഡ് യൂനിയന്‍ നേതാക്കന്മാര് പഞ്ചനക്ഷത്രഹോട്ടലുകളില്‍ നടക്കുന്ന അനുരജ്ഞനസംഭാഷണങ്ങളില്‍ വെറും ഇടത്തട്ടുകാരന്റെ റോളിലേക്ക് തരം താണു പോയതെന്ത് കൊണ്ട് ?
ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം സംഘടന വേണ്ട എന്നല്ല . സംഘടന വേണം . പക്ഷെ സംഘടനയെ നയിക്കേണ്ടത് തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിലെ നേതൃഗുണമുള്ള ഒരു തൊഴിലാളി തന്നെയായിരിക്കണം . പാര്‍ട്ടി ട്രേഡ് യൂനിയനിസം , ട്രേഡ് യൂനിയന്‍ നേതാക്കന്മാരെ ട്രേഡ് യൂനിയന്‍ മുതലാളിമാരാക്കി . അതാണ് കേരളത്തിന്റെ ശാപം . അതാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ട്രേഡ് യുനിയന് മുതലാളിമാര്‍ മധ്യവര്‍ത്തികളായി അധ:പതിക്കാന്‍ കാരണം . മേലെ ഒരു അനോണി വന്ന് ഇത്ര ശക്തമായി പ്രതികരിക്കാന്‍ അതാണ് കാരണം . ഇന്ന് കേരളത്തിലെ ഒരു ട്രേഡ് യൂനിയന്‍ നേതാവിന് താന്‍ എത്ര സംഘടനയുടെ ഭാരമാണ് വഹിക്കുന്നത് എന്ന് ഓര്‍മ്മയുണ്ടാവാന്‍ വഴിയില്ല. അസിസ്റ്റന്റുമാരായിരിക്കും ഓരോ മീറ്റിങ്ങുകളെപ്പറ്റി ഓര്‍മ്മപ്പെടുത്തുക . ഒരു തൊഴിലാളിയുടെ വേദന മറ്റൊരു തൊഴിലാളിക്കേ മനസ്സിലാവൂ . അത് കൊണ്ട് തൊഴിലാളികളെ നയിക്കേണ്ടത് മറ്റൊരു തൊഴിലാളിയാണ് . ഈ സംസ്കാരം ഉണ്ടായാല്‍ സംഘടന കൊണ്ട് തൊഴിലാളികള്‍ രക്ഷപ്പെടും . അതിന് പക്ഷെ കേരളത്തില്‍ സര്‍വ്വശക്തരായ പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കില്ല .
കേരളത്തിലെ ജനങ്ങളുടെയും തൊഴിലാളികളുടെയും മനോഭാവം ഇപ്പോഴും പഴയ നാടുവാഴിത്തകാലഘട്ടത്തിലെ അടിമത്തബോധത്തില്‍ അധിഷ്ഠിതമാണ് . അത് കൊണ്ടാണ് ഒച്ച വെക്കാന്‍ മാത്രം കഴിയുന്ന നേതാക്കള്‍ സര്വ്വശക്തരായത് , യൂനിയന്‍ നേതാക്കള്‍ യൂനിയന്‍ മുതലാളിമാരായത് . ഈ നേതാക്കള്‍ക്ക് സുഖലോലുപരായി ജീവിയ്ക്കണമെങ്കില്‍ ഈ അവസ്ഥ കേരളത്തില്‍ തുടരേണ്ടതുണ്ട് . ഇനിയൊരു ശ്രീനാരായണ ഗുരുവോ , ചട്ടമ്പി സ്വാമിയോ അത് പോലെയുള്ള നിസ്വാര്‍ത്ഥരായ സാമൂഹ്യ പരിഷ്കര്‍ത്താക്കളോ ജനിയ്ക്കാന്‍ സാധ്യതയില്ല . മഹാന്മാര്ക്ക് ജന്മം നല്‍കുന്നത് അതാത് കാലഘട്ടങ്ങളാണ് .
അത് കൊണ്ട് സംഘടനയുണ്ടാക്കി അതിന്റെ നേതാവാകാന്‍ വേണ്ടി ഒരു മഹാ നേതാവിനെ ക്ഷണിച്ചു കൊണ്ട് വന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് തോന്നുന്നില്ല .

Subscribe to:
Posts (Atom)