എന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ ഞാന്‍ ബ്ലോഗ് അക്കാദമിയെകുറിച്ച് എഴുതിയ പോസ്റ്റില്‍ , അഞ്ചല്‍ക്കാരന്‍ എന്റെ അഭിപ്രായങ്ങള്‍ ഇതാ ഇവിടെ എന്ന് ഒരു ലിങ്ക് നല്‍കി . ആ പോസ്റ്റില്‍ ഞാന്‍ എന്റെ ഒരു അഭിപ്രായം എഴുതുകയും ചെയ്തു . ആ കമന്റ് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു .
പ്രിയ അഞ്ചല്‍ക്കാരന്‍ ,
താങ്കളുടെ ഈ പോസ്റ്റിന് ആശംസകള്‍ !
കൂട്ടത്തില്‍ എന്റെ ചില വ്യഥകള്‍ കൂടി ഇവിടെ പങ്ക് വയ്ക്കട്ടെ . കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു സംഘടന റജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നത് . എന്നാലേ സംഘടനയ്ക്ക് കേരള സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാനാകൂ എന്നും ഞാന്‍ കരുതി . അപ്പോഴാണ് സാങ്കേതികമായ ഒരു തടസ്സം എന്റെ ശ്രദ്ധയില്‍ പെട്ടത് . അക്കാദമി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ സ്വന്തം പേരും വിലാസവും എഴുതി ഒപ്പിടാന്‍ തയ്യാറുള്ള ഭാരവാഹികളും അംഗങ്ങളും വേണം .
മലയാളം ബ്ലോഗ് ലോകത്ത് സ്വന്തം പേരില്‍ ബ്ലോഗ് എഴുതുക എന്ന ആഹ്വാനം അപകടകരമായ വിമത ഗര്‍ജ്ജനമായാണ് പൊതുവേ കരുതപ്പെടുന്നത് . അങ്ങനെ പറയുന്ന എന്നെ ഹരികുമാറാക്കിക്കളയും എന്ന ഭീഷണി പരോക്ഷമായി പല കോണുകളില്‍ നിന്നും ഉയരുന്നു .
സ്വന്തം പേരില്‍ ബ്ലോഗ് എഴുതാനള്ള ആര്‍ജ്ജവം കാണിക്കണം എന്ന് പറയുന്നതിനെ ; തുണിയുരിഞ്ഞ് വിവസ്ത്ര/നായി എന്റെ മുന്നില്‍ വരണം , സ്വന്തം വീടിന്റെ ജനലുകളും വാതിലുകളും എനിക്ക് ഒളിഞ്ഞിരുന്ന് കാണാന്‍ പാകത്തില്‍ തുറന്നിടണം , ബ്ലോഗെഴുതാന്‍ എന്റെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്നൊക്കെ ഞാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ് എന്നൊക്കെയാണ് ഉപമിക്കപ്പെടുന്നത് .
അക്കാദമിയുടെ ശില്പശാലകളിലും അനോണിയായി ബ്ലോഗ് എഴുതാനുള്ള പ്രോത്സാഹനമാണ് നല്‍കുന്നത് എന്ന കാര്യം എന്നെ ദു:ഖിപ്പിക്കുകയും നിരാശപെടുത്തുകയും ചെയ്തു .
ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം തെറ്റോ ശരിയോ എന്നറിയില്ല , സ്വന്തം പേരും വിലാസവും എഴുതി അക്കാദമിയുടേ ബൈലോയിലും മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലും ഒപ്പിടാന്‍ തയ്യാറുള്ള പത്ത് പേരെ പോലും ബൂലോഗത്ത് കണ്ടെത്തുക എളുപ്പമല്ല എന്നാണ് .അത് കൊണ്ട് ഞാന്‍ തിടുക്കപ്പെട്ടാണെങ്കിലും രണ്ട് കാര്യങ്ങള്‍ ചെയ്തു .
ഒന്ന്: കേരള ബ്ലോഗ് അക്കാദമി ഒരു വ്യവസ്ഥാപിതമായ സംഘടന ആയി മാറണം എന്ന എന്റെ വ്യക്തിപരമായ നിര്‍ദ്ദേശത്തില്‍ നിന്ന് ഞാന്‍ പിന്മാറി .
രണ്ട് : കേരള ബ്ലോഗ് അക്കാദമിയുടെ നിലവിലുള്ള ഗ്രൂപ്പ് ബ്ലോഗുകളില്‍ നിന്ന് സ്വയം പിരിഞ്ഞു .
ഇത് സംബന്ധമായി ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റ് മറ്റൊന്ന് എഴുതുന്നത് വരെ അവിടെ കാണും . കമന്റുകള്‍ അവിടെ അനുവദിക്കുകയില്ല .
ഈ പോസ്റ്റില്‍ ഞാന്‍ എഴുതുന്ന ആദ്യത്തെയും അവസാനത്തെയും കമന്റ് ആണിത് .
ഒരിക്കല്‍ കൂടി ആശംസകള്‍ !!
No comments:
Post a Comment