2008-03-08

സ്ത്രീയും സമൂഹവും !

സ്ത്രീകളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ഒരുപാട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു , ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു . എന്നാലും വഞ്ചി തിരുനക്കരെ തന്നെ എന്ന സ്ഥിതിയാണിപ്പോഴും . ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ് . അതില്‍ പ്രധാനമായിട്ടുള്ളത് പൊതുസ്ഥലങ്ങളില്‍ അവര്‍ നേരിടുന്ന തുറിച്ച് നോട്ടങ്ങളാണ് . ഇതില്‍ പ്രായവ്യത്യാസങ്ങളൊന്നുമില്ല . ഒരു ഇരയെ കടിച്ചു കീറുന്ന പോലെയുള്ള മൃഗീയമായ വാസനയോടെയാണ് ഇങ്ങനെ തുറിച്ച് നോക്കുന്നത് . പെണ്‍‌കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ ഇന്ന് കഴിയുന്നില്ല . അവര്‍ തല കുനിച്ച് താഴോട്ട് നോക്കിയാണ് നടക്കുന്നത് . ഇങ്ങനെ നോക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ വൈശാലി എന്ന സിനിമയിലെ കഥാപാത്രമായ ഋഷ്യശൃംഖനെപ്പോലെ ജീവിതത്തില്‍ ഇതേവരെയായി ഒറ്റ സ്ത്രീ‍യെപ്പോലും കാണാത്തവരാണെന്ന് തോന്നും .

വഴിയില്‍ സഞ്ചരിക്കുന്ന ഓരോ പെണ്‍‌കുട്ടിയ്ക്കും അല്ലെങ്കില്‍ സ്ത്രീയ്ക്കും വീട്ടില്‍ അച്ഛനും ആങ്ങളമാരും അല്ലെങ്കില്‍ ഭര്‍ത്താവും ഉണ്ട് . തുറിച്ച് നോക്കുന്ന ഏതൊരുവനും ഇങ്ങനെ വീട്ടില്‍ അമ്മയും പെങ്ങന്മാരും അല്ലെങ്കില്‍ ഭാര്യയുമുണ്ട് . സ്വകാര്യമായ ഒരു സൌന്ദര്യാസ്വാദനമാണെങ്കില്‍ അത്ര കുറ്റം പറയാനില്ല . നാം വഴിയില്‍ എന്തെല്ലാം കാണുന്നു . പൂന്തോട്ടങ്ങളും മറ്റനേകം പ്രകൃതിദൃശ്യങ്ങളും . അതേ പോലെ സുന്ദരികളായ സ്ത്രീകളെയും കാണുന്നു. മനുഷ്യന്റെ ഈസ്തെറ്റിക് സെന്‍സ് കാരണം സൌന്ദര്യങ്ങള്‍ അല്പം നോക്കിപ്പോവുകയും ചെയ്യും . അത് കൊണ്ട് തന്നെയാണല്ലോ സ്ത്രീകളും അണിഞ്ഞൊരുങ്ങിയൊക്കെ നടക്കുന്നതും . മറ്റുള്ളവരുടെ ദൃഷ്ടിയില്‍ തനൊരു സുന്ദരിയായിരിക്കണമെന്നും എന്ന് എതൊരു സ്ത്രീയും കരുതുന്നതും സ്വാഭാവികം . ഇതൊക്കെ ഒരു പരിധിക്കുള്ളിലൊതുങ്ങുമ്പോള്‍ എല്ലാം നിരുപദ്രവങ്ങളും സ്വാഭാവികവുമായിരിക്കും . എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്നത് ഒരു തരം കടുത്ത മാനസികരോഗം ആബാലവൃദ്ധം ജനങ്ങളെ ബാധിച്ചതായിട്ടാണ് . ഇതിന്റെ കാരണങ്ങള്‍ എന്തായാലും ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട് . കാരണം അമ്മയോ , പെങ്ങളോ , ഭാര്യയോ ആയി ആരുമില്ലാത്തവര്‍ ആരുമില്ലല്ലോ !

ഈ വിഷയത്തില്‍ എന്റെ പോസ്റ്റ് ഇവിടെ ആണ് . ആ പോസ്റ്റിന് ഞാന്‍ തന്നെ എഴുതിയ കമന്റ് ആണ് മേലെയുള്ളത് .

http://kpsukumaran.blogspot.com/2008/03/blog-post_08.html



1 comment:

Anonymous said...

ഇതൊരു multi-dimenstional പ്രശ്നമാണു്. നഗര-ഗ്രമ, പണക്കരന്-പാവപ്പെട്ടാവന്, ഭാഷ, മതം തുടങ്ങി പല dimenstion ഉണ്ട്. അതുകൊണ്ട് ഇതിനു ഒരു ഒറ്റ ഉത്തരം ഇല്ല. എന്റെ മനസില് വന്ന രണ്ടു കാര്യങ്ങളാണു് താഴെ പറയുന്നത്.

ഇന്നത്തേ സമൂഹത്തില് 99% ആളുകളുടെ സ്വഭാവത്തേ സ്വാധീനിക്കുന്നത് സിനിമയാണു് . ആളുകള് ഏറ്റവും കൂടുതല് പ്രാധാന്യത്ത്ഓടെ ചെയ്യുന്ന പ്രവര്ത്തിയും സിനിമയാണു്. ഈ സിനിമകളില് എങ്ങനെ യാണു് സ്ത്രീകളേ ചിത്രീകരിക്കുന്നത്? പുരുഷന്റെ സുഖത്തിനുവേണ്ടിമാത്രം ജനിച്ചവളാണെന്നരീതിയിലാണു് സിനിമകളില് സ്ത്രീകളേ ചിത്രീകരിക്കുന്നത്. നായകന്, നായികയേ എങ്ങനെ കാണുന്നു എന്ന് നേക്കുക.

കഴിഞ്ഞ 20 വര്ഷത്തേ സിനിമകളില് സ്ത്രീകളേ എങ്ങനെ ചിത്രീകരിച്ചിരുന്നു എന്നും ഈ കാലയളവില് സ്ത്രീകള്ക്കെതിരെ നടന്ന അക്രമങ്ങളും ശ്രദ്ധിച്ചാല് ഇതു വ്യക്തമാകും.

ജനിച്ച് വീഴുന്ന കുട്ടി മുതല് അപ്പുപ്പന് മാര് വരെ അനുകരിക്കുന്നത് സിനിമയിലേ നായികാനായകന്മാരേയാണു്. നായകന് അവരേ പഠിപ്പിക്കുന്നത് പേലെ അവര് പ്രവര്ത്തിക്കുന്നു.
വിവരം ഉള്ളവര് കുറച്ച് സംയമനം കണിക്കം. പക്ഷേ lover class ആള്ക്കാര് സംയമനം കാണിച്ചെന്ന് വരില്ല.

ഇതിനു എന്തെങ്കിലും മാറ്റം വരണമെന്നാഗ്രഹിക്കുന്നാവര് സിനിമകള്ക്കു പണം മുടക്കരുത്. കുറഞ്ഞ്പക്ഷം സ്ത്രീകളെങ്കിലും സ്ത്രീകളെമോശമാക്കിചിത്രീകരിക്കുന്ന സിനിമകള് കാണെരുത്. അമ്മ, മകള്, ഭാര്യ, സഹോദരി എന്നതിനൊക്കെ അപ്പുറം സ്ത്രീകള്ക്ക് മനുഷ്യന് എന്ന നിലയിലുള്ള ഒരു നിലനില്പ്പുണ്ട് . അത് അവര് എന്നു മനസിലാക്കുമ്പോഴേ ഈ ഭൂമിയിലേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയുള്ളു .

ജനിക്കുമ്പോള് തുടങ്ങുന്ന hidden brain washing മൂലം പലപ്പോഴും സ്ത്രീകള് പ്രകോപനപരമായാണു വസ്ത്രം ധരിക്കുന്നത്. പടിഞ്ഞാറന് വസ്ത്രങ്ങള് ധരിച്ച സ്ത്രീകളേ ആള്ക്കര് തുറിച്ചു നോക്കും. അതില് അത്ഭുതപ്പെടാനൊന്നുമില്ല. ഒരു ഉദാഹരണം ഞാന് പറയട്ടേ. റോഡരികില് ഒരു പശു നില്ക്കുന്നു എന്നു കരുതുക. ആള്ക്കര് അതിനെ ഒന്നു നോക്കിയിട്ട് നടന്നു പോകും. ഇനി അവിടെ ഒരു കങ്കാരു നില്ക്കുന്നു എന്നു കരുതുക. ആള്ക്കര് അതിനി ചുറ്റം കൂടിനിന്ന് നോക്കും. പടിഞ്ഞാറന് വസ്ത്രങ്ങള് ധരിച്ച സ്ത്രീയും കങ്കാരുവിനേ പോലെയാണു്.
ഇന്ഡ്യയില് 70-80% ആള്ക്കര് ദരിദ്രരാണു്. ഇവരുടെ അമ്മ, പെങ്ങള് മറ്റ് ബന്ധുക്കളായ പെണ്ണുങ്ങള് എല്ലാം സാരിയോ മറ്റോ ഉടുക്കുന്നവരാണു്. സാരി കൂടുതല് ശരീരഭാഗങ്ങള് പുറത്തുകാണിക്കുമെങ്കില് കൂടിയും അത് അവന്റെ അമ്മ, പെങ്ങള് എല്ലവരുമ് ഉപയോഗിക്കുന്നതുകൊണ്ട് അതിനോടൊരു ബഹുമാനം ഉള്ളില് തോന്നിപ്പിക്കും.
ഏതു വസ്ത്രമായാലും വ്യക്തികളുടെ പെരുമാറ്റമാണു് അവര്ക്കു തിരിച്ചുകിട്ടുന്നത്. നിങ്ങള് മറ്റുല്ലവരോട് ബഹുമാനത്തോടെ പെരുമാറിയാല് നിങ്ങള്ക്ക് തിരിച്ചും ബഹുമാനം കിട്ടും. അല്ലാതെ ഇക്കലത്തെ സിനിമയില് കാണുന്നതു പോലെ മോഡേര്ണ് ആവാന് വേണ്ടി എവിടെനിന്നെങ്കിലും ഒരു മിനി സ്കര്ട്ടം, ഹൈഹീലും വാടകക്കു വാങ്ങി സമൂഹത്തിനോടു മുഴുവന് പുച്ച്ഛവും മൊബൈല് ഫോണിന്റെ ആഠ്യത്തവഉം കാണിച്ച്ച് നടക്കുന്നര്ക്ക് അതിനര്ഹിക്കുന്ന വിധമുള്ള പ്രതികരണം കിട്ടും.

അമേരിക്കന് Secretary of State, Madeleine Albright പറഞ്ഞത് വളരെ ശരിയാണു്. "If you dress like a sex object you’ll be treated like one"

Boycotte All movies. They are 3rd grade people. Dont let them control us.
how you can get entertainment by watching somebody else personal life? Its too dirty to watch others personal life and getting entertainment from that.
wake up people.