2007-10-09

മതഗ്രന്ഥങ്ങളിലെ സൂചനകള്‍ എന്ന് പറയുന്നത് തട്ടിപ്പാണ് !

യുക്തിവാദം ബ്ലോഗില്‍ നിന്ന് :

അബ്ദുല്‍ അലി said...
Dear KP Mashe,
Is the science, last word for you?.Science is changing the theories day by day. Science is not inventing anything new, rather they found the existing things, which we are unknown.Death has a lot of explanations, same like sleep.Sorry for English, stay tuned, i will be back.

പ്രിയപ്പെട്ട അബ്ദുള്‍ അലീ ,
ഞാനും അത് തന്നെയാണ് പറയുന്നത് . സയന്‍സ് അന്തിമവാക്കല്ല . സയന്‍സ് എന്തെങ്കിലും സൃഷ്ടിക്കുകയല്ല പ്രത്യുത , പ്രപഞ്ചത്തിലും പ്രകൃതിയിലും അനാദിയായിട്ടുള്ള പ്രതിഭാസങ്ങളേയും അതിന്റെ നിയമങ്ങളേയും കണ്ടെത്തുകയാണ് ചെയ്യുന്നത് . കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളിലാണ് അത് വരെ അജ്ഞാതമായിരുന്ന പലതും കണ്ടു പിടിച്ചത് . നമ്മുടെ ശരീരത്തില്‍ രക്തം കുഴലുകളിലൂടെയാണ് ഒഴുകുന്നത് എന്നത് (രക്തസംക്രമണ വ്യൂഹം )വില്യം ഹാര്‍വി കണ്ടുപിടിച്ചത് ഈ അടുത്ത നൂറ്റാണ്ടിലാ‍ണല്ലോ .

സയന്‍സിന് ഇത് വരെയായി കേവലം 4% പ്രപഞ്ചരഹസ്യങ്ങള്‍ മാത്രമേ അനാവരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പറയുമ്പോള്‍ നൂറ് ശതമാനം പോയിട്ട് ഒരു ശതമാനം സൂചനകളെങ്കിലും മതഗ്രന്ഥങ്ങളിലുണ്ടോ ? സൂചനകള്‍ ഉണ്ട് എന്ന് പറയുന്നത് രാവണന്‍ പുഷ്പക വിമാനം കയറി ലങ്കയിലേക്ക് പറന്നു , ശുശ്രുതന്‍ ശസ്ത്രക്രീയ ചെയ്തു എന്ന മട്ടിലുള്ള പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ് . പുഷ്പക വിമാനം പിന്നെ എവിടെപ്പോയി ? ശുശ്രുതന്റെ ശസ്ത്രക്രീയോപകരണങ്ങള്‍ പിന്നെ എന്തേ ആരും ഉപയോഗിച്ചില്ല ?

മനുഷ്യരാശിയുടെ അറിവ് എന്നത് കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നത് പോലെയാണ് . ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ അറിവ് കിട്ടുന്നു . പിന്നീട് പ്ലസ്സ് റ്റൂ കഴിഞ്ഞ് ബിരുദപഠനം ആവുമ്പോഴേക്കും അവന്‍ ഒരു പ്രത്യേക വിഷയത്തില്‍ അവഗാഢമായ അറിവ് നേടുന്നു . ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിക്ക് പത്താം ക്ലാസ്സ്‌കാരന്റെ അറിവ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് മുഖവിലക്ക് എടുക്കാന്‍ പറ്റുമോ ?

പുരാതന മനുഷ്യന്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെപ്പോലെയായിരുന്നു . അന്നത്തെ മനുഷ്യന് ഇന്ന് കണ്ടെത്തിയതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു എന്ന് പറയുന്നത് വെറും വാചക കസറത്ത് മാത്രമാണ് . അത് കൊണ്ടാണ് ചോദിക്കുന്നത് ഇനി നൂറ് വര്‍ഷം കഴിഞ്ഞ് സയന്‍സ് അനാവരണം ചെയ്യാന്‍ പോകുന്നതിന്റെ പ്രകൃതിരഹസ്യങ്ങളുടെ സൂചനകള്‍ വല്ലതും നിങ്ങളുടെ ഗ്രന്ഥങ്ങളിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ പരിശോധിച്ച് പറയണമെന്ന് . കാരണം ഈ ഭൂമിയലല്ലാതെ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അപ്പോഴേക്കും സയന്‍സ് അത് കണ്ടു പിടിച്ചിരിക്കും . ശൂന്യതയില്‍ നിന്ന് ജീവന്‍ ഉണ്ടാവുന്നില്ല എന്ന് പറയാവുന്നപോലെ ശൂന്യതയില്‍ നിന്ന് അറിവും ഉണ്ടാവുകയില്ല . നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ കമ്പ്യൂട്ടറും സോഫ്റ്റ്‌വേറും കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല . അതേപോലെ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുന്നത് ഇന്ന് കഴിയില്ല .

വിശ്വസിക്കുന്ന മനുഷ്യന് ഒരു അധ്വാനവുമില്ല , വെറുതെയങ്ങ് വിശ്വസിച്ചാല്‍ മതി . വിശ്വസിക്കാനുള്ള അഥവാ ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ കഴിവ്കേട് ചൂഷണം ചെയ്യുകയാണ് മത നേതാക്കന്മാരും ,ആള്‍ദൈവങ്ങളും , ആത്മീയപ്രഭാഷകരും . സയന്‍സ് കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിനനുസരിച്ച് , മതഗ്രന്ഥങ്ങള്‍ തിരുത്തി പുന:പ്രസിദ്ധീകരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ . ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കുന്ന പ്രഭാഷകര്‍ തങ്ങളുടെ വാക്‍സാമര്‍ത്ഥ്യം ഉപയോഗിച്ച് ആത്മീയവാദങ്ങള്‍ക്ക് സയ്ന്‍സിന്റെ കണ്ടെത്തലുകള്‍ കൂട്ടിച്ചേര്‍ത്ത് ഇതൊക്കെ പണ്ടേ ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉണ്ടെന്ന് പറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യൂന്നു എന്നാണ് പറഞ്ഞത് . ഇവിടെ ഞങ്ങളുടെ ഹിന്ദു സുഹൃത്തുക്കള്‍ ധരിക്കുന്നത് എന്തെന്നറിയാമോ ? പ്രാചീന ഋഷിമാര്‍ എല്ലാ ശാസ്ത്രരഹസ്യങ്ങളും അന്നേ കണ്ടെത്തിയിരുന്നു എന്നും അതൊക്കെ എഴുതിവെച്ചിരുന്ന താളിയോലകള്‍ പാശ്ചാത്യര്‍ മോഷ്ടിച്ച് കൊണ്ട് പോയിട്ട്, അവര്‍ തങ്ങളാണ് ഇതെല്ലാം കണ്ടുപിടിച്ചത് എന്നവകാശപ്പെടുന്നു എന്നുമാണ് . സമാനമായ അവകാശവാദങ്ങള്‍ ക്രൈസ്തവരും നടത്തുന്നുണ്ട് .

ഇതൊക്കെ അവരുടെ വിശ്വാസങ്ങളല്ലെ,ഞങ്ങളുടെ വിശ്വാസം വേറെയാണ് എന്ന് പറയരുത് . വിശ്വാസങ്ങള്‍ എല്ലാം ഒന്ന് തന്നെ . ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സില്‍ ഭയവും വിശ്വാസവും രക്ഷിതാക്കള്‍ കുത്തിനിറയ്ക്കുന്നു . പിന്നീട് അവന്റെ സ്കൂള്‍ വിദ്യാഭ്യാസം വെറും ചടങ്ങ് പോലെ അനുഷ്ടിക്കപ്പെടുന്നു. പാഠപുസ്തകങ്ങളിലെ വിഷയങ്ങള്‍ അവന്‍ ഗ്രഹിക്കുന്നതേയില്ല . അങ്ങിനെ അവന്‍ ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസങ്ങള്‍ മാത്രം വിശ്വസിച്ച് കഴിയുന്നു .

ഞാന്‍ ഈയ്യിടെ നാട്ടില്‍ വെച്ച് ചെറുപ്പക്കാരനും അഭ്യസ്ഥവിദ്യനുമായ ഒരു മുസ്ലീം സ്നേഹിതനുമായി സംസാരിക്കവേ , കുട്ടികള്‍ ഉണ്ടാവുന്നതിനെപ്പറ്റി സംസാരിക്കാനിടയായി . അവന്‍ പറഞ്ഞതെന്തെന്നോ ? ആര്‍ത്തവരക്തം കട്ടപിടിച്ചിട്ടാണ് ഭ്രൂണം ഉണ്ടാവുന്നതെന്ന് . മദ്രസ്സയില്‍ പഠിച്ചതല്ലാതെ ബയോളജി ക്ലാസിലെ പാഠങ്ങള്‍ അവന് ബാധകമായതേയില്ല. സയന്‍സ് പഠിച്ചാല്‍ തങ്ങളുടെ നിലനില്‍പ്പ് അവതാളത്തിലായിപ്പോകുമെന്ന് ഭയക്കുന്ന മതപൌരോഹിത്യം സയന്‍സിനെ പരമാവധി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. അതേസമയം പുതിയത് എന്തെങ്കിലും അവതരിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയന്ന് സയന്‍സിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഇതാണ് സൂചനകള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്നത് . ഇത് കപടമാണ് , ഇരട്ടത്താപ്പാണ് , വഞ്ചനയാണ് !

2 comments:

ചിന്താവിഷ്ടന്‍ said...

Muslims believe Quran is divinely revealed from Almighty to Prophet Mohamed.
It tells the human to worship their creator and not to offer worship to others.
This is the main theme of Quran.

Quran has put some hints for human being to think to realise the highness of their lord.

SOme of these hints are later discovered by science (Eg:the darkness at deep sea, the salt water-pure water currents flowing parallely in the ocean etc). Still there are things mentioned in quran that science is yet to find or comfirm.

Still those who followed islam earlier, it didnt prevent them accepting Islam simply due to the reason that some of the things metioned were not proven by science at their time.

Let me ask you a simple example.Now we know about videography and if someone says you " all your deeds will be recorded and will be shown to you".We can understand it, if someone is recording our actions throughout the day ,he can display it later and prove that you have done so and so.

Prophet mohamed was telling his followers that their deeds will be recorded and will be shown to them on the day of judgement.
At that time, science was not developed to prove such a thing is possible.But if at this time, if someone says, we can understand.

Hope you are getting my point.

Science has to be for human being to realise his creater,not to deny him.
Knowing more science is the way to realise the greatness of the creator.


Its sad that those who follow the quran couldnt discover it.And its not fair when others discover it, the followers claim its metioned there..i too have the same question to tell them,why didnt you tell it before ?why should you wait untill others discover it.

Prophet mohamed's life was the inspiration for those who accepted islam at that time.There were plenty of good features in him and it was major factor to accept him.


Those who want to spread islam,let them first learn it deeply,follow it in their life.Afterwards only go for propogation.
Let others will see the difference.
Think of the change of life in the companions of Prophet Mohamed pre-islamic and life as muslim.


There are things that today's science cannot prove or our human mind cannot think beyond.

Today's science has not proven the existance of Jinn And Angels, ALLAH's creatures quran mentioned , which is not visible to human eye.
Muslims cannot deny them as it existing as mentioned in Quran.

Our science says the spectrum of frequecies of light.In it you would find the range of frequency visible to humans are very narrow.
There are invisible things.Science may later find it or not.
Let muslims come and discover it before others do.

സുജനിക said...

പ്രിയ കെ.പി.എസ്
വില്യം ഹാര്‍വിയും സുശ്രുതനും...പുഷ്പകവിമാനവും,കമ്പ്യൂട്ടറും....ഒക്കെ ബോധ്യപ്പെട്ടു
പക്ഷെ ചില സംശയങ്ങള്‍
1.ഒരു കാര്യം മനുഷ്യവംശം ഒരിക്കലേ കണ്ടെത്തൂ എന്നു തീര്‍ച്ചയാണോ.അതും രേഖപ്പെടുത്തി വെക്കാനുള്ള സാമഗ്രികള്‍ വേണ്ടത്ര ഇല്ലാത്ത സമൂഹത്തില്‍.ഒരിക്കല്‍ ഉണ്ടായിരുന്ന പുഷ്പകവിമാനം....നഷ്ടപ്പെടുകയും പിന്നീടു വീണ്ടും വിമാനം കണ്ടുപിടിക്കയും ചെയ്യാന്‍ സാധ്യത ഇല്ലേ
2.ശാസ്ത്രം സത്യമാണു..എന്താണു സത്യം.കണ്ടെത്തുന്നതും തെളിയിക്കപ്പെടുന്നതും മാത്രമാണോ സത്യം...മനുഷ്യന്റെ മഹാസധ്യതകള്‍ക്കപ്പുറത്തു ഒന്നും ഇല്ലേ..മനുഷ്യനാണോ ആത്യന്തിക സത്യം?
3.നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാന്‍ ഇരിക്കുന്നതും സത്യങ്ങളാണു.ശാസ്ത്രം ഇടപെടുന്നതു നടന്നതിലും നടന്നുകൊണ്ടിരിക്കുന്നത്ലും ആണു..ഇതില്‍ത്തന്നെ നടന്നുകഴിഞ്ഞവയെ (സുശ്രുതനെ) അവഗണിക്കാമോ.
4.അറിവിന്റെ അനേകം വഴികളില്‍/രീതികളില്‍ ഒന്നു മാത്രമാണു ശാസ്ത്രം.മനസ്സും ബോധവും പൂര്‍വജന്മാര്‍ജ്ജിതങ്ങളായ അറിവുകളും ഒക്കെ പരിഗണിക്കേണ്ടവയല്ലേ.
പൂര്‍വജന്മാര്‍ജ്ജിതം എന്നു സൂചിപ്പിച്ചതു ജീനുകള്‍ കയ്മാറുന്ന സന്ദേശങ്ങള്‍ ആണു.
ആശംസകള്‍