2009-12-09

മറ്റ് ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടാം

നമ്മുടെ ബൂലോഗത്ത് ഇംഗ്ലീഷ് കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളും അറിയാവുന്നവരുണ്ടെങ്കില്‍ അതാത് ഭാഷകളിലെ ബ്ലോഗ്ഗര്‍മാരെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് നന്നായിരിക്കും. ഞാന്‍ എന്റെ ശിഥിലചിന്തകളില്‍ തമിഴ് ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന ഒരു പരമ്പര തുടങ്ങിയിട്ടുണ്ട്. ആ‍ദ്യമായി പാല പട്ടറൈ എന്ന തമിഴ് കവിയുടെ കവിത ഈ പോസ്റ്റില്‍ ചൊല്ലി അവതരിപ്പിച്ചു. അത് കണ്ട ആ തമിഴ് ബ്ലോഗ്ഗര്‍ എന്നെ പറ്റി തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ട്. അതിവിടെ. ഇത്തരം സംരംഭങ്ങള്‍ ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെങ്കിലും ദേശീയോത്ഗ്രഥനം സാധ്യമാക്കാന്‍ ഉപകരിക്കും.

No comments: