കര്‍ഷകരുടെ കാര്യമാണല്ലോ പറയുന്നത്? കരാറിന്റെ ഗുണദോഷങ്ങളെപ്പറ്റി ഞാന്‍ പഠിക്കാത്തത്കൊണ്ട് ഒന്നും പറയുന്നില്ല. എന്നാല്‍ ഇന്ന് കര്‍ഷകരുടെ സ്ഥിതി എന്താണ്. എന്തെങ്കിലും ഒരു ജോലിയ്ക്ക് ആളെ കിട്ടുന്നുണ്ടോ? എത്ര വില കിട്ടിയാലും ലാഭകരമായി കൃഷി നടത്താന്‍ കേരളത്തില്‍ കഴിയുമോ? വില കൂടണം,കൂലി കൂടണം എന്നല്ലാതെ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണം, ഗുണനിലവാരം വേണം,ഉല്പാദനം കൂട്ടണം എന്നാരെങ്കിലും പറയുന്നുണ്ടോ? കുറച്ച് ഉല്പാദിപ്പിച്ച് അതിന് കൂടുതല്‍ വില കിട്ടണം എന്നല്ലെ നമ്മള് ശഠിക്കുന്നത്?
ഇനി ഉപഭോക്താക്കളുടെ കാര്യമോ? പലവ്യജ്ഞനക്കടയിലോ,പഴം പച്ചക്കറിക്കടയിലോ പോയാല്‍ അവിടെയുള്ള സാധനങ്ങള്‍ എല്ലാം തന്നെ കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്നതാണ്. അത്കൊണ്ട് തന്നെ തീവിലയും. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നത് കേരളത്തിന് പുറത്ത് ജോലിയ്ക്ക് പോയവര്‍ അയയ്ക്കുന്ന പണമല്ലേ? ഈ വസ്തുതകളെല്ലാം കൂലങ്കഷമായി ആലോചിട്ടാണോ കരാറിനെ എതിര്‍ക്കുന്നത്? എല്ലാം നിശബ്ദമായി സഹിക്കുകയാണ് കേരളത്തിലെ ഉപഭോക്താക്കള്‍. അവരുടെ കാര്യം ആരും പറഞ്ഞുകേള്‍ക്കുന്നില്ല. കര്‍ഷകരോളം തന്നെ കര്‍ഷകരല്ലാത്ത ഉപഭോക്താക്കളും കേരളത്തില്‍ ഉണ്ടെന്ന് ഓര്‍ക്കുക. പ്രത്യേകിച്ച് അഞ്ചോ പത്തോ സെന്റ് പുരയിടം മാത്രമുള്ളവര്‍. അവരും ജീവിയ്ക്കേണ്ടേ?