ലക്ഷ്മണേട്ടാ താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. വിനാശകാലേ വിപരീതബുദ്ധി എന്ന പോലെയാണു പാര്‍ട്ടി ഇപ്പോള്‍ പിണറായിയെ രക്ഷിക്കാന്‍ വേണ്ടി പെരുമാറുന്നത്. വൈദ്യുതമന്ത്രി ആയിരിക്കുമ്പോള്‍ പിണറായി തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുകയും നിയമങ്ങളെ മറി കടന്ന് ലാവലിന്‍ കരാറില്‍ ഒപ്പ് വെക്കുകയും അത് മൂലം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് പാര്‍ട്ടിക്കാര്‍ക്കും അറിയാം. പക്ഷെ പാര്‍ട്ടി സെക്രട്ടരി ഒരപകടത്തില്‍ പെട്ടാല്‍ രക്ഷിക്കേണ്ടേ എന്ന സംഘബോധമാണ് എല്ലാവരെയും നയിക്കുന്നത്. അത് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണത്തെ പറ്റി ആരും ആലോചിക്കുന്നില്ല. പിണറായിയാണ് തങ്ങളുടെ അന്നദാതാവു എന്ന പോലെയാണ് മന്ത്രിമാര്‍ പോലും സംസാരിക്കുന്നത്. ഇത്തരം ഒരു വീരാരാധന പാര്‍ട്ടിയില്‍ പാടില്ലാത്തതായിരുന്നു. പക്ഷെ പാര്‍ട്ടിയുടെ കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ നടത്തിപ്പ് മിക്കവാറും പിണറായിയുടെ കീഴിലാണ് എന്നതൊരു പരസ്യമായ രഹസ്യമാണ്.
ഒരു പൊളിറ്റ് ബ്യൂറോ അംഗമായ പിണറായിയെ രക്ഷിക്കാന്‍ മറ്റൊരു പി.ബി.അംഗമായ വി.എസ്സ്. എന്ത്കൊണ്ട് ശ്രമിക്കുന്നില്ല എന്നതാണ് പാര്‍ട്ടി നേതാക്കളിലും അണികളിലും മുഖ്യമന്ത്രിയോടുള്ള വിരോധം നീറിപ്പുകയാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസ്സിനെ ഒരു മൂലയ്ക്കിരുത്താന്‍ പിണറായി ബോധപൂര്‍വ്വം ആസൂത്രിതമായി കരുക്കള്‍ നീക്കിയതാണ്. അന്ന് തന്നെ ഒന്നുമല്ലാതാക്കാന്‍ ശ്രമിച്ച പിണറായിയെ രക്ഷിക്കാന്‍ ഇന്ന് വി.എസ്സ്. ശ്രമിക്കുമോ. മാത്രമല്ല അന്ന് പിണറായിയുടെ തന്ത്രം വിജയിച്ചിരുന്നുവെങ്കില്‍ വി.എസ്സ്. ഇന്ന് പൊതുരംഗത്ത് നിന്ന് തന്നെ നിഷ്കാസിതനായി ഒതുങ്ങിക്കഴിയുന്നുണ്ടാവും. കേരളം അഴിമതിയുടെ കൂത്തരങ്ങായും മാറിയിട്ടുണ്ടാവും. ഫാരീസുമാരും മാര്‍ട്ടിന്മാരുമായിരിക്കും നാട് ഭരിക്കുന്നുണ്ടാവുക.
ഇനിയിപ്പോള്‍ ഞാന്‍ കാണുന്ന ഒരു പോംവഴി പിണറായിയുടെ നേതൃത്വത്തില്‍ കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് കേരള സി.പി.എം. രൂപീകരിക്കുക എന്നുള്ളതാണ്. കാരണം കേന്ദ്രനേതൃത്വത്തിന് പിണറായി രക്ഷിച്ചുകൊണ്ടു അഖിലേന്ത്യാതലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമാവുകയില്ല. അല്ലെങ്കില്‍ പിണറായി സ്ഥാനമൊഴിഞ്ഞ് ഭവിഷ്യത്തുകള്‍ നേരിടണം. ഒരു വ്യക്തിയ്ക്ക് വേണ്ടി ഒരു പ്രസ്ഥാനം മൊത്തത്തില്‍ നാണം കെടുന്ന അവസ്ഥ അധികകാലം തുടരാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തി.
എന്താണ് സി.പി.എമ്മില്‍ വിഭാഗീയത ഇത്ര രൂക്ഷമാകന്‍ കാരണം. അച്യുതാനന്ദന്‍ പഠിച്ചു കയറിയ കളരിയില്‍ എല്‍.കെ.ജി.ക്ക് ചേര്‍ന്ന ആളാണ് പിണറായി. വി.എസ്സിന്റെ വിശ്വസ്ഥനായാണ് ഓരോ സ്ഥാനമാനങ്ങളും പിണറായി കരസ്ഥമാക്കിക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ മൊത്തത്തില്‍ കൈപ്പിടിയില്‍ ഒതുക്കാനും വി.എസ്സിനെ തഴയാനും പിണറായി മുന്നോട്ട് വന്നു. പിണറായി അത്ര ദൂരം പോകേണ്ടിയിരുന്നില്ല. എന്ത് ചെയ്യാം കൌശലം അധികമുള്ളവര്‍ക്ക് അവധാനത കമ്മിയായിരിക്കും. വളരെ പ്രതീക്ഷയോടെ കേരളം അധികാരത്തില്‍ എത്തിച്ച ഈ സര്‍ക്കാറിനെ ഇത്രയും അധ:പതിപ്പിച്ചത് എന്ത് വില കൊടുത്തും വി.എസ്സിനെ പൊതുജനമധ്യത്തില്‍ അപഹാസ്യനാക്കണമെന്ന പിണറായിയുടെ ദുര്‍വാശി തന്നെയാണ്. താന്‍ കുഴിച്ച കുഴിയില്‍ പിണറായി തന്നെയാണ് വീഴാന്‍ പോകുന്നത്.
1 comment:
അല്ല സുകുമാരേട്ടാ,,രണ്ടൂ അടിയുറച്ച് ക്മ്മ്യൂണിസ്റ്റുകളെ തമ്മിലടിപ്പിക്കുന്നതു എന്താണ്? ആ തമ്മ്മിലടിപ്പിക്കുന്നകാര്യം കമ്മ്യൂണിസ്റ്റായിട്ടും അവരിൽ ഉണ്ടെന്നൊ? അപ്പോൾ രണ്ടു അടീയുറച്ച കമ്മ്മ്യൂണിസ്റ്റുകള് ഇത്രയറ്ധികം പരസ്പരം നശിപ്പിക്കൻ ശ്രമിക്കുമെങ്കിൽ എന്തു തൊഴിലാളി ഐക്യമാൺ കമ്മ്യൂണിസ്റ്റുക്കൾ പ്റചരിപ്പ്പ്പിക്കുന്നത്?
ജാതിയാണോഇതിന്റെ അടീസ്താനകാരണം? സ്താനം നോക്കി അടിക്ക്കുന്ന ഇവരുടെ ജാതി എന്തായാലും ഒന്നാവാൻ സാധ്യതയുണ്ടോ?വീ എസ്സിന്റെ ഊക്കനടിയ്യിൽ തെറീച്ചുപോയ ചിലരൊക്കെ സ്താനം നഷ്ടപ്പെട്ട ശേഷം ജാാതി സ്പീരിട്ട് അടിക്കു കാരണമായി പറയുന്നുണ്ട്. അറ്റ്ലീസ്റ്റ് ആ പുറത്താക്ക്കപ്പെട്ടവരൊക്കെ ഒരു പ്രത്ത്യേക പാറ്റേൺ ജാതിയിലുള്ള്വരാണെന്നു..പിണറായ്ക്കു അങ്ങനെ ഒരു സ്പിരിറ്റുണ്ടായാലും വീഎസ്സിനു അതുണ്ടാവാൻ വഴിയില്ല.കിട്ടിയ കാശു വീതംവെക്കുമ്പ്ഴാണോ ഇവർ തമ്മിൽ ആദ്യ്യം അടിച്ചത്? അഴിമതീകെസിൽ വാദിക്കാൻ താൻ കയ്യിൽനിന്നും പണം ചെലവാക്കി എന്ന് വീഎസ് പറയുമ്പോൾ പാർട്ടി തനിക്കു പണം തന്നില്ല എന്നൊരു ധ്വനി അതിലില്ലെ?
പണം ഒരു വലിയ കാര്യം തന്നെയാണ്. വെറും ആറായ്യിരം ഉറുപ്പികയുടെ ബജറ്റുമായി തെറഞ്ഞെടുപ്പിനിറങ്ങീ കണക്കവതരിപ്പിക്കുന്നമീറ്റിങ്ങിൽ അടീ നടക്കുന്ന എസ്.യു.സീ.ഐ യും പറയുന്നത് അവരാണ് യത്ഥാർത്ഥകമ്മ്യൂണിസ്സ്റ്റുകളെന്നാണ്. അപ്പോൾപ്പ്പിന്നെ പാർലമെന്ററ്രിജനാാധിപത്യത്ത്തിന്റെ പേരിൽ കുറെക്കൂടി വെള്ളംചേർത്ത കമ്മ്യ്yഊണിസ്റ്റുപാർട്ടികളീൽ പണത്തിന്റെ പേരിൽ അടിനടക്കാൻ ധാരാളംസാധ്യത ഇല്ലെ?വെറും വ്യക്തീവിരോധമായി ഇതിനെ വ്യാഖ്യാനിക്കാമോ?
Post a Comment