ശിഥിലചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ കാളിദാസന്‍ എഴുതിയ കമന്റിന് ഞാന്‍ എഴുതിയ മറുപടി ശരിക്കും ശിഥിലമായ ചിന്ത തന്നെ.അത് ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു.
കാളിദാസാ, പിണറായിയെ സെക്രട്ടരി സ്ഥാനത്ത് നിലനിര്‍ത്തി സി.പി.എമ്മിന് ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ല. അത് കാരാട്ട് സഖാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൂറിയോനെ പേറിയാല്‍ പേറിയോനും നാറും എന്നൊരു ചൊല്ലുണ്ട് നാട്ടില്‍.ആ അവസ്ഥയിലാണ് കാരാട്ടിപ്പോള്‍.അത്കൊണ്ടാണദ്ദേഹം താല്‍ക്കാലികമായ ഒളിവില്‍ കഴിയുന്നത്.
കേസിനെ സി.പി.എം. രാഷ്ട്രീയമായി നേരിടുക എങ്ങനെയാണെന്ന് ഇന്നലെ കേരളം കണ്ടു.കുട്ടിക്കുരങ്ങന്മാര്‍ ചുടുചോര്‍ മാന്തുന്ന പോലെയുള്ള ഈ കലാപരിപാടി അധികകാലം കൊണ്ടുനടക്കാന്‍ കഴിയില്ല.വാഴുന്നവര്‍ക്ക് വഴിപ്പെടുക എന്ന ഫ്യൂഡല്‍ ശൈലി മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളിലാണ് കണ്ടു വരുന്നത്.സ്ഥാനത്ത് നിന്ന് മാറുന്ന നിമിഷം പിണറായി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിത്തീരും. സത്യത്തില്‍ പിണറായി അല്ല പ്രശ്നം. പിണറായിയുടെ സ്ഥാനത്ത് പി.ശശി വന്നാല്‍ ആയിരം പിണറായി സമം ഒരു ശശി എന്നതായിരിക്കും അവസ്ഥ.അത്തരം എത്രയോ ശശിമാരെ പാര്‍ട്ടി അടയിരുന്ന് വിരിയിച്ച് വളര്‍ത്തുന്നുണ്ട് എന്നതാണ് അധികമാരും കാണാത യാഥാര്‍ഥ്യം.
ഇടത് പക്ഷം എന്നത് ഇന്നും അമൂര്‍ത്തമായ ഒരാശയമാണ്. സര്‍ഗ്ഗാത്മകവും സൃഷ്ടിപരവുമായ രീതിയില്‍ കാലോചിതമായ പുനര്‍ നിര്‍വചനം ഈ ആശയത്തിന് കണ്ടെത്തുകയും അത് എപ്രകാരം പ്രയോഗവല്‍ക്കരിക്കാം എന്ന് കൂട്ടായി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. കാലം ആര്‍ക്ക് വേണ്ടിയും കാത്തിരിക്കുന്നില്ല. വരട്ടുതത്വവാദങ്ങളാണ് എന്നും സമൂഹത്തില്‍ വഴിമുടക്കുന്നത്. വരട്ടുതത്വവാദത്തിന് അശേഷം ഇടം നല്‍കാത മാര്‍ക്സിസം പോലും വരട്ടുതത്വവാദങ്ങളുടെ മാതാവായി എന്നത് നാം പഠിക്കേണ്ട പാഠമാണ്. അപ്പോള്‍ എല്ലാറ്റിലും ഒരു പൊളിച്ചെഴുത്താണ് നമുക്കാവശ്യം. ഇനി അഥവാ അങ്ങനെ എഴുതിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കാലം നമുക്ക് വേണ്ടിയുള്ള തിരക്കഥ അനുസ്യൂതം എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ആരും ഒന്നും ഒരിക്കലും അനിവാര്യമല്ല. ഏതായാലും ജീവിയ്ക്കുന്നു അപ്പോള്‍ നേരായ മാര്‍ഗ്ഗത്തിലൂടെ തന്നെ ജീവിച്ചുകൂടേ എന്നതാണ് വ്യക്തിയും സമൂഹവും എന്നും നേരിടുന്ന ചോദ്യം.
No comments:
Post a Comment