2009-03-12

ഒറ്റയാനായ മനുഷ്യാ നീയാണ് ബലവാന്‍ !

പഥികന്‍ എന്ന ബ്ലോഗ്ഗര്‍ ശിഥിലചിന്തകളില്‍ എഴുതിയ കമന്റിന് ഞാന്‍ എഴുതിയ മറുപടി ഇവിടെ ഇന്നത്തെ പോസ്റ്റ്.

പഥികന്റെ സുദീര്‍ഘമായ കമന്റ് വായിച്ചു. ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി രേഖപ്പെടുത്തുന്നു. ഞാന്‍ കുറെക്കാലമായി ഒരു കവിത ബ്ലോഗില്‍ എഴുതണം എന്ന് വിചാരിക്കുന്നു. അതിന് കഴിഞ്ഞിട്ടില്ല കാരണം എനിക്ക് കവിത എഴുതാന്‍ അറിയില്ല എന്നത് തന്നെ. ഏതായാലും ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച ആശയം ഇവിടെ എഴുതട്ടെ. ആരെങ്കിലും ഈ ആശയം ഇതിന് മുന്‍പ് കവിതയായി എഴുതിയിട്ടുണ്ടെങ്കില്‍ അവര്‍ എന്നോട് പൊറുക്കട്ടെ.


മുസ്ലീമിന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള മുസ്ലീങ്ങള്‍ക്ക് പ്രശ്നം വരുന്നു....

കൃസ്ത്യാനിക്കൊരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള കൃസ്ത്യാനികള്‍ക്ക് പ്രശ്നം വരുന്നു....

ജൂതന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള ജൂതര്‍ക്ക് അത് ജീവന്മരണ പ്രശ്നമാകുന്നു..

കമ്മ്യൂണിസ്റ്റിന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുള്ള മാര്‍ക്സിസ്റ്റുകള്‍ ആയുധം കൈയിലെടുക്കുന്നു..

തമിഴന് ഒരു പ്രശ്നം വന്നാല്‍,
ലോകത്തെവിടെയുമുള്ള തമിഴര്‍ സ്വയം തീ കൊളുത്തി മരിക്കാന്‍
മുന്നിട്ടിറങ്ങുന്നു...

അയല്‍പ്പക്കത്തുള്ള ഒരു മനുഷ്യന് പ്രശ്നം വന്നാല്‍...
അതൊരു മനുഷ്യനും പ്രശ്നമാവുന്നില്ല...

മുസ്ലീമോ കൃസ്ത്യാനിയോ ഹിന്ദുവോ ജൂതനോ
തമിഴനോ കമ്മ്യൂണിസ്റ്റോ അങ്ങനെ ഏതെങ്കിലും ഇസ്റ്റാകാത്ത
വെറുമൊരു മനുഷ്യനായ,
എനിക്കൊരു പ്രശ്നം വന്നാല്‍ ....?

വേണ്ട അതാരുടെയും പ്രശ്നമാകേണ്ട...
ഒറ്റയാനായ മനുഷ്യനാണ് ആരേക്കാളും ബലവാന്‍!

3 comments:

hemjith said...

why no comments for this thought???? But i wonder if anybody will come to help a ordinary Hindu in his problem, unless he is affiliated to any organization. But now organization also failed miserably to help in distress, only families of leaders are taken care of in the expense of ordinary members. for time being it is UNITED WE STAND DIVIDED ................

dhanesh said...

it is very very complicated topic to be commented.

The fact is, no one exist alone...

From the day, I was born till date... I am grown up through mother, family and community... I owe them back now.. :) . Not a good idea to say, I am happier and safer, being alone....

But as sir says, if we look at the same in different angle, where we see war on family, or community issues... being alone is better..

The issue is.. who is defining I am a hindu/muslim/christ/ or any other religion whose name even I am not sure????

The world should stop calling man, based on religion. That should be very private and confidential to him. No one should question or invade in to it..

Sureshkumar Punjhayil said...

Exactly....!!! Best wishes..!!