മൂര്‍ത്തീ , ഞാന്‍ തന്ന ലിങ്ക് ഒരു പേജ് പോലും വായിച്ചില്ല അല്ലേ . ഗൂഗ്ലിയാല്‍ എന്തിനെ ന്യായീകരിക്കാനും എന്തിനെയും തമസ്കരിക്കാനും ലിങ്കുകള്‍ ധാരാളം കിട്ടും . അത് കൊണ്ട് പക്ഷേ വസ്തുതകള്‍ വസ്തുതകളല്ലാതായിപ്പോകില്ലല്ലോ . ഈ അളവുകോല്‍ വെച്ചു നോക്കിയാല്‍ നമ്മുടെ ജബ്ബാര്‍ മാഷിന്റെ നെറ്റിയിലും സംഘപരിവാറുകാരന് എന്ന ലേബല്‍ ഒട്ടിക്കാന്‍ കഴിയും.
മൂര്‍ത്തി ഒരു ഇടത് പക്ഷ സഹയാത്രികന് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . ഈ പ്രപഞ്ചത്തില്‍ അത്ഭുതങ്ങള്‍ എന്ന ഒന്ന് സംഭവിക്കുന്നില്ല എന്നും കേവലം ഇതൊരു ഭൌതികപ്രപഞ്ചം മാത്രമാണെന്നും , ഇവിടെ നടക്കുന്നത് രാസ-ഭൌതിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും ഞാന്‍ മനസ്സിലാക്കിയത് മാര്‍ക്സിസം വായിച്ചതിന് ശേഷമാണ്. മറിച്ചൊരു അഭിപ്രായം എനിക്കിതേവരെ ഉണ്ടായിട്ടില്ല. മതം അതേതായാലും നിറം പിടിപ്പിച്ച നുണകളുടേയും കെട്ടുകഥകളുടേയും അടിസ്ഥാനത്തിലാണ് രൂപീകൃതമായിട്ടുള്ളതും നിലനില്ക്കുന്നതും . ആ കെട്ടുകഥകള്‍ പൊളിഞ്ഞാല്‍ മതം അപ്രസക്തമാവും . അത് കൊണ്ടാണ് ഏത് മതവാദിയും സയന്‍സിനെ ആഞ്ഞ് എതിര്‍ക്കുന്നത് . എന്നാല്‍ മതങ്ങളെ ശരി വെച്ചാല്‍ മാര്‍ക്സിസവും അപ്രസക്തമാവും .
മാര്ക്സിസത്തേക്കാളും ഇന്ത്യന്‍ ഇടത് പക്ഷത്തിന് പഥ്യം ഇപ്പോള്‍ ന്യൂനപക്ഷ വോട്ടുകളാണ് . നമ്മുടെ രാഷ്ട്രീയം ഇപ്പോള്‍ വളരെ അപകടകരമായ രീതിയില്‍ ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . തത്വങ്ങളും ആശയങ്ങളും ഒന്നും പറഞ്ഞാല്‍ ഇപ്പൊഴത്തെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മനസ്സിലാക്കിയിരിക്കുന്നു. ജാതിമതം കളിച്ചാലേ ഇനി വോട്ടുകള്‍ ആകര്‍ഷിക്കാനാവൂ . അപ്പോള്‍ ഹിന്ദുക്കളുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്ത് ഹിന്ദുക്കളെ ഒരു വോട്ടുബാങ്കാക്കി മാറ്റാനാണ് ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത് .
ഇടത് പക്ഷമാവട്ടെ ഹിന്ദു വോട്ടുകള്‍ ഒരു ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി കണക്കിലെടുത്തുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ആകര്‍ഷിക്കുന്നതിന് വേണ്ടി അവരുടെ രക്ഷാകര്‍ത്തൃത്വം തങ്ങള്‍ ഏറ്റെടുക്കാമെന്ന് അവരെ പ്രലോഭിച്ചു കൊണ്ടിരിക്കുന്നു . കോണ്‍ഗ്രസ്സ് ആവട്ടെ മാറി മാറി ഒരേ സമയം ഹിന്ദുക്കളേയും മതന്യൂനപക്ഷങ്ങളേയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു . ചുരുക്കത്തില്‍ സംഘപരിവാറുകാരും ഇടത് മതേതരക്കാരും ചെയ്യുന്നത് ഒന്ന് തന്നെ മതവികാരം വോട്ടാക്കിമാറ്റുക എന്ന രസായനവിദ്യ . അങ്ങനെ ആധുനിക കാലത്തെ അധികാരയുദ്ധം മതങ്ങളുടെ പേരില്‍ മൂര്‍ച്ഛിക്കാനാണ് സാധ്യത .
ഇവിടെ അമിതമായ ന്യൂനപക്ഷപ്രീണനം തുടര്‍ന്നാല്‍ ഫിക്സ്ഡ് ഡിപ്പോസിറ്റ് എന്ന് കരുതപ്പെടുന്ന ഹിന്ദു വോട്ടുകള്‍ വലിയ തോതില്‍ ഭാവിയില്‍ ചോര്‍ന്ന് പോകാന്‍ ഇടയുണ്ട് . ഇതാണ് അപകടം . കാരണം അപ്പോള്‍ രക്തസാക്ഷിയാകുന്നത് നമ്മുടെ മതേതര സങ്കല്‍പ്പങ്ങളായിരിക്കും . സ:ഈ.എം.എസ്സ്. ഈ അപകട സൂചന പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് കൊണ്ടാണ് ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഒരേ പോലെ എതിര്‍ക്കപ്പെടണം എന്ന് അദ്ദേഹം സദാ ഉല്‍ബോധിപ്പിച്ചു കൊണ്ടിരുന്നത് .
ഞാന്‍ ഡോ.എല്സ്റ്റിന്റെ ലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചു കൊണ്ടിരിക്കുകയാണ് . അത് തമിഴിലും ഒരു ബ്ലോഗ്ഗര്‍ സംഗ്രഹിച്ച് തുടര്‍ പോസ്റ്റുകളായി പബ്ലിഷ് ചെയ്തിട്ടുണ്ട് . ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവം തൊട്ട് അതിന്റെ വളര്‍ച്ച ശാസ്ത്രീയമായി വിശദീകരിക്കുന്നതാണ് ആ ലേഖനം . മാത്രമല്ല ഇന്നത്തെ ഇസ്ലാം തീവ്രവാദത്തിന്റെ അടിവേരുകള്‍ വിശുദ്ധയുദ്ധം എന്ന സങ്കല്‍പ്പത്തിലാണ് അടങ്ങിയിട്ടുള്ളത് എന്ന് അദ്ദേഹം വസ്തുനിഷ്ടമായി സമര്‍ത്ഥിക്കുന്നുണ്ട് .
ഇസ്ലാം മതം നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന ഒരു മനോഭാവം ചിന്താശീലരായ മുസ്ലീം യുവതലമുറയില്‍ ശക്തിപ്രാപിച്ചു വരുന്നുണ്ട് എന്നതാണ് ഒരേയൊരു ആശ്വാസം . രാഷ്ട്രീയക്കാര്‍ക്ക് ഭാവിയോട് ഒരു ബാധ്യതയുമില്ല . അവര്‍ക്ക് ഇന്ന് അധികാരം ആസ്വദിക്കണം എന്നേയുള്ളൂ . നാളെ യുവാക്കളുടെതാണല്ലോ . അവര്‍ ചിന്തിക്കട്ടെ !
2008-02-27
2008-02-25
മതവും മനുഷ്യനും ; ഇന്നത്തെ കമന്റ് !
മനുഷ്യന് ഈ ലോകത്ത് ജീവിയ്ക്കാന്‍ മതം ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം . മാത്രമല്ല, മതം എന്ന ഒരു സംഭവം ഈ ലോകത്ത് ഇല്ല താനും . അത് ചില മനുഷ്യരുടെ മനസ്സില്‍ മാത്രം തോന്നുന്ന വിശ്വാസങ്ങളാണ് . ഒരു കാക്ക കാക്ക മാത്രമാകുന്ന പോലെ , ഒരു പൂച്ച പൂച്ച മാത്രമാകുന്ന പോലെ , അങ്ങനെ ഏതൊരു ജീവിയും അതേ ജീവി മാത്രമാകുന്ന പോലെ ഏതൊരു മനുഷ്യനും മനുഷ്യന് മാത്രമാണ് . അവന്റെ ആവശ്യങ്ങള്‍ , വിചാരവികാരങ്ങള്‍ , ശരീരം എല്ലാമെല്ലാം ഒന്ന് . മനുഷ്യര്‍ എത്രയോ സഹസ്രാബ്ദങ്ങള്‍ ഈ ഭൂമിയില്‍ മതം എന്ന ബ്രാന്‍ഡ് ഇല്ലാതെ ജീവിച്ചു . മനുഷ്യനെ നേര് വഴിക്ക് നയിക്കാന്‍ അവന് ശരിയായ ശിക്ഷണം ലഭിക്കേണ്ടതുണ്ട് . എന്നാല്‍ അതിന് മതം വേണ്ട . മതം മനുഷ്യനെ വിഭജിച്ച് നിര്‍ത്താനും പരസ്പരം കൊല്ലാനും മാത്രമേ സഹായിച്ചിട്ടുള്ളൂ. ഇന്ന് ലോകത്ത് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതങ്ങള്‍ തന്നെയാണ് . മതങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ ലോകത്ത് ശാന്തിയും സമാധാനവും ആര്‍ക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല . അതാത് ചരിത്ര കാലഘട്ടങ്ങളില്‍ മതങ്ങള്‍ മനുഷ്യന് ആവശ്യമായിരിക്കാം . എന്നാല്‍ ആതാത് ചരിത്രദൌത്യങ്ങള് നിര്‍വ്വഹിച്ചതിന് ശേഷം അതാത് മതങ്ങള്‍ കൊഴിഞ്ഞ് പോകണമായിരുന്നു. ഇപ്പോള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ നിലനില്‍ക്കുന്നത് അതാതിന്റെ കൈകാര്യകര്‍ത്താക്കളുടെ നിക്ഷിപ്തതാല്പര്യക്കാരുടെ ഭൌതികാവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി മത്രമാണ് .
മതപരിവര്‍ത്തനം എന്ന വാക്ക് വളരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് . ഒരു കൃസ്ത്യാനി ഇസ്ലാം മതം സ്വീകരിച്ചാല്‍ അത് മതപരിവര്‍ത്തനം ആണ് ;മറിച്ചും . എന്നാല്‍ ഒരു ഹിന്ദു ഏത് മതം സ്വീകരിച്ചാലും അത് മതപരിവര്‍ത്തനമല്ല . അത് ആ മതത്തില്‍ ചേരല്‍ മാത്രമാണ് . കാരണം മതം എന്നത് ജന്മനാ സിദ്ധമാകുന്ന ഒന്നല്ല . ജനിക്കുമ്പോള്‍ ഏത് ശിശുവും മനുഷ്യശിശു മാത്രമാണ് . അല്ലാതെ ഏതെങ്കിലും മതശിശുവല്ല. പിന്നീട് രക്ഷിതാക്കള്‍ തങ്ങളുടെ താല്പര്യപ്രകാരം ഒരു മതത്തില്‍ നിര്‍ദ്ധിഷ്ട ചടങ്ങിലൂടെ കുട്ടിയെ മതത്തിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത് . ഹിന്ദുക്കള്‍ ഭൂരിപക്ഷവും അങ്ങനെ യാതൊരു ചടങ്ങും ചെയ്തു ഒരു മതത്തിലും ചേരാത്തവരാണ് . ബ്രാഹ്മണര്‍ മാത്രം ഉപനയനം എന്ന ചടങ്ങിലൂടെ ബ്രാഹ്മണ്യം സ്വീകരിക്കുന്നു .
മതപരിവര്‍ത്തനം ചെയ്യുന്ന ഒരു വ്യക്തിക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നത് . ഒരു പ്രത്യേക വിഭാഗത്തോടൊപ്പം ചേരുന്നു എന്നല്ലാതെ വേറെയെന്താണുള്ളത് . ആളുകള്‍ തങ്ങളുടെ മതത്തിലേക്ക് കൂടുതല്‍ വന്ന് ചേര്‍ന്നത് കൊണ്ട് ആ മതത്തില്‍ പെട്ടവര്‍ക്ക് എന്ത് നേട്ടമോ മാറ്റമോ ആണുണ്ടാവുന്നത് . ഒന്നുമില്ല . ഇതെല്ലാം ഓരോ വിശ്വാസങ്ങള്‍ മാത്രം . വിശ്വാസങ്ങള്‍ക്ക് മനസ്സില്‍ മത്രമേ നിലനില്‍പ്പുള്ളൂ. ഈ ലോകത്ത് മനുഷ്യരെ മാത്രം കാണാനാണെനിക്കിഷ്ടം . ഞാനങ്ങനെ കാണുകയും ചെയ്യുന്നു . ജീവിതം മനുഷ്യര്‍ക്ക് കുറച്ചു സന്തോഷവും കൂടുതല്‍ ദു:ഖങ്ങളും നല്കുന്നു. കുറച്ചു കാലം ഈ ഭൂമിയില്‍ ജീവിയ്ക്കുന്നു. ജിവിത്തത്തിന്റെ എല്ലാ സുഖങ്ങളും ദുരിതങ്ങളും എല്ലാവരും പോലെ പങ്ക് വയ്ക്കുന്നു. ഈ രീതിയിലുള്ള മതങ്ങളും വിഭജനങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന സ്പര്‍ദ്ധകളും ഭീകരവാദങ്ങളും ഒന്നും അനിവാര്യമായിരുന്നില്ല . എല്ലാം മനുഷ്യനിര്‍മ്മിതങ്ങള്‍ മാത്രം . ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ജീവജാലങ്ങളോ നമ്മെപ്പോലെ ബുദ്ധിശക്തിയുള്ള മനുഷ്യരോ ഉണ്ടങ്കില്‍ അവിടെ ഈ ഭൂമിയിലെപ്പോലെ മതങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാവണമെന്നില്ല . മറിച്ചും ആവാം . മതങ്ങളില്ലാത്ത , വിഭാഗീയതയില്ലാത , സ്വാര്ത്ഥതകളില്ലാത എല്ലാ മനുഷ്യരും സമഭാവനയോടെ ജീവിയ്ക്കുന്ന ഒരു ലോകം ; ഒരു പക്ഷേ പല ലോകങ്ങള്‍ ! അങ്ങനെയും ആവാമല്ലോ . ഇപ്പറഞ്ഞ ഒരു ലോകം ഇവിടെ സൃഷ്ടിക്കാന്‍ ഇനി കഴിയില്ല . അതിന്റെ കാരണം ഒന്ന് മാത്രം , അത് മതങ്ങളാണ് .

2008-02-23
ആറ്റുകാല്‍ പൊങ്കാല ; ഇത് ഭക്തിയോ ഭ്രാന്തോ ?
അനില്‍ശ്രീയുടെ 'സ്വ'കാര്യങ്ങള്‍... എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :
ഈ പൊങ്കാലയിടലും ഒന്നും ഭക്തിയല്ല . ഇതിന് ദൈവമായൊന്നും (അങ്ങനെയൊരു ശക്തിയുണ്ടെങ്കില്‍)യാതൊരു ബന്ധവുമില്ല. ജനങ്ങളുടെ വര്‍ധിച്ചുവരുന്ന മാനസികവൈകല്യങ്ങളുടെ നിദര്‍ശനങ്ങളാണിതൊക്കെ . ടി.വി.ആണിതൊക്കെ വളര്‍ത്തുന്നത് . ടി.വി.യില്‍ വരുന്നതെന്തും ആളുകള്‍ സ്വീകരിക്കുന്നു . ഇനി വരും വര്‍ഷങ്ങളില്‍ കേരളം മുഴുവനും പൊങ്കാല അടുപ്പുകള്‍ നിറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല .
ദൈവം എന്നാല്‍ ഒരു പ്രപഞ്ചശക്തിയാണെന്നാണ് വിശ്വാസമുള്ളവര്‍ എല്ലാവരും ഒരേ പോലെ പറയുന്നത് . ആ ശക്തി പ്രപഞ്ചം സൃഷ്ടിച്ച് സര്‍വ്വചരാചരങ്ങളേയും പരിപാലിക്കുന്നു എന്നും പറയുന്നു. എത്ര നല്ല കാര്യം ! എല്ലാ ജീവജലങ്ങളേയും ഒരു ദിവ്യശക്തി സദാ പരിപാലിക്കുന്നു . അങ്ങനെയെങ്കില്‍ അവിടെ നിര്‍ത്തിക്കൂടേ വിശ്വാസവും ഭക്തിയും ? എന്നും പ്രഭാതത്തില്‍ എഴുനേറ്റ് ആ ശക്തിയോട് നന്ദി പറയുന്നേടത്ത് മതിയാക്കിക്കൂടേ വഴിപാടുകള്‍ ? പ്രപഞ്ചം തന്നെ സൃഷ്ടിച്ചെടുത്ത മഹാശക്തിക്ക് നിസ്സാരനായ മനുഷ്യന് കാണിക്കകള്‍ കൊടുക്കേണ്ടതുണ്ടോ ?
പണവും, സ്വര്‍ണ്ണവും, വസ്ത്രങ്ങളും, ആഹാരപദാര്‍ത്ഥങ്ങളും , വീടുകളും എല്ലാം മനുഷ്യരുടെ ആവശ്യങ്ങളാണ് . ഇതൊക്കെ ദൈവത്തിനെന്തിന് ? ദൈവം എന്നാല്‍ സര്‍വ്യാപിയായ ചൈതന്യമാണെന്നല്ലേ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത് . ഒരു സ്ഥലത്ത് ഒരു അമ്പലം പണിത് അവിടെ ഒരു വിഗ്രഹം സ്ഥാപിച്ചിട്ട് അതിന് ആ സ്ഥലപ്പേരിന്റെ കൂടെ അമ്മ ,ഭഗവതി , അപ്പന് , ദേവി, ദേവന് എന്നിവയിലേതെങ്കിലും ഒരു പേരിട്ടാല്‍ ആ അമ്മയോ അപ്പനോ ദൈവമാകുമോ ?
തീര്‍ച്ചയായും ഇല്ല തന്നെ . ഇങ്ങനെ നാട് നീളെ ശക്തിയുള്ള ഭഗവതിമാരും ഭഗവാന്മാരും ഉണ്ടായി വരുമെന്ന് പറഞ്ഞതാരാണ് ? അങ്ങനെയെങ്കില്‍ ദൈവം എന്നാല്‍ ഒന്നല്ല , പല സ്ഥലത്തും പല പല പേരുകളില്‍ വന്നു കുടിയിരിക്കുന്ന വിവിധ തരം ദൈവങ്ങള്‍ ഉണ്ടെന്ന് പറയാമോ . അതല്ല ദൈവം വേറെ , ഇതൊക്കെ വേറെ വേറെ ശക്തികളാണെന്നാണോ ? ഇത്തരം പ്രവൃത്തികള്‍ കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുന്ന പോലെ ബാലിശമാണ് . ഇങ്ങനെ ചെയ്യുന്നതിനൊന്നും യാതൊരു ഫലവുമില്ല . ഇത്തരം വഴിപാടുകളില്‍ സംപ്രീതമായി വല്ലതും സാധിപ്പിച്ചു കൊടുക്കുന്ന ഒരു ദൈവശക്തിയും നിലവിലില്ല . ഇതൊക്കെ മനുഷ്യരുടെ ആര്‍ത്തിയും ദുരയും അജ്ഞതയും ദൌര്ബ്ബല്യങ്ങളും വെളിവാക്കുന്നു എന്നേയുള്ളൂ. ഒരു ജനസമൂഹം മുഴുവന്‍ മദ്യപാനം,ലോട്ടറിടിക്കറ്റിലുള്ള വ്യാമോഹം,ഭക്തിവൈകൃതങ്ങള്,തുടങ്ങിയ മാനസിക രോഗങ്ങള്‍ക്കടിമപ്പെട്ട് നട്ടം തിരിയുന്ന കാഴ്ചയാണിന്ന് കേരളത്തില്‍ കാണുന്നത് .
ജനങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ഇന്ന് ആരുമില്ല . കാരണം എല്ലാവരും രാഷ്ട്രീയക്കാരും ,ആത്മീയക്കാരും , മതക്കാരും എല്ലാം തന്നെ ഇന്ന് കച്ചവടക്കാരാണ് .ആര്‍ക്കും ഒന്നും പോര. തങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിച്ച് കോടികള്‍ സമ്പാദിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും . ജീവിതം എത്ര നിസ്സാരവും ക്ഷണികവുമാണെന്ന സത്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നേയില്ല . ആര്‍ക്ക് വേണ്ടിയാണ് അല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പണവും ഭൂമിയും മറ്റുള്ളവരില്‍ നിന്ന് ചുരണ്ടിയെടുത്ത് സമ്പാദിച്ചു കൂട്ടുന്നത് . ഇവരുടെ മക്കള്‍ക്ക് വേണ്ടിയോ ?
ഏതായാലും പൊങ്കാലയിട്ടും ശരണം വിളിച്ച് മല കയറിയും ക്ഷീണിക്കുന്ന ഭക്തര്‍ക്ക് അതിന്റെയൊന്നും പേരില്‍ ഒന്നും കിട്ടാനില്ല . നല്ല മനസ്സിന്റെ ഉടമകളായി ബന്ധുക്കളേയും അയല്‍ക്കാരേയും വഴിയില്‍ കണ്ടുമുട്ടുന്ന സഹജീവികളെയും അകൃത്രിമമായി സ്നേഹിക്കുകയും അവരോട് സുതാര്യമായി പെരുമാറുകയും കിട്ടുന്നതില്‍ കുറച്ച് അവരുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നുവെങ്കില്‍ അല്പം മന:സമാധാനവും സംതൃപ്തിയും ലഭിക്കുമായിരുന്നു . ഈ പ്രകടനപരതയാര്‍ന്ന ഭക്തിക്കോപ്രായങ്ങളും ഉറഞ്ഞു തുള്ളലുകളും മാനസികമായ അശാന്തിയിലേക്കും അസ്വസ്ഥതയിലേക്കും മാത്രമേ ആളുകളെ നയിക്കൂ . സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ചുറ്റിലും ഒരു പത്ത് പേരുണ്ടാവുക എന്നതിലെ സുകൃതം പതിനായിരം അമ്പലങ്ങള്‍ തെണ്ടി നടന്ന് നേര്‍ച്ച ഒപ്പിച്ചാലും കിട്ടുകയില്ല .
ദൈവം എന്ന ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ ശക്തിയുടെ സ്ഥാനം തങ്ങള്‍ കരുതുന്നതിലും എത്രയോ ഉയരത്തിലാണെന്ന് ഭക്തര്‍ മനസ്സിലാക്കണം . ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഇത്തരം അടുപ്പ് കൂട്ടലുകള്‍ കൊണ്ട് കഴിയില്ല എന്നും മനസ്സിലാക്കണം . ആദ്യമായി ദൈവം എത്രയുണ്ടെന്നും അതെന്താണെന്നും ചിന്തിക്കാന്‍ ശ്രമിക്കണം . സിനിമാ-സീരിയല്‍ നടിമാര്‍ പറയും അവര്‍ പൊങ്കാലയിട്ടത് കൊണ്ടാണ് തങ്ങള്‍ക്ക് ഈ ചാന്‍സ് കിട്ടിയതെന്ന് . അതെല്ലാം വെറും പൊളിവചനങ്ങളാണ് .
ഏതായാലും ഞാന്‍ ഇവിടെയിങ്ങനെ നീണ്ട ഒരു കമന്റ് എഴുതിയത് കൊണ്ടൊന്നും ഈ പൊങ്കാല നില്ക്കാന് പോകുന്നില്ല . വിവരമുള്ളവര്‍ ഇനി മേലില്‍ ഈ പുകപ്രളയത്തില് നിന്ന് രക്ഷപ്പെടാന്‍ പൊങ്കാലദിവസം മറ്റെവിടെയെങ്കിലും പോകുന്നതായിരിക്കും നല്ല്ലത് .
രണ്ടാമത്തെ കമന്റ് : കാന്താരിക്കുട്ടിക്ക് മറുപടി :
കാന്താരിക്കുട്ടീ , വിശ്വാസങ്ങളുടെ പേരില്‍ പല തട്ടിപ്പുകളും ഇപ്പോള്‍ നാട്ടില്‍ അരങ്ങേറുന്നു. ഈ വിശ്വാസം എന്ന് പറയുന്നത് അത്ര അലംഘനീയവും പാവനവും ചോദ്യം ചെയ്യാന്‍ പാടില്ലാത്തതുമാണോ ? വിശ്വസിക്കുന്നവര്വിശ്വസിച്ചോട്ടേ , നിങ്ങള്‍ എന്തിനാ എതിര്‍ക്കുന്നത് എന്ന് ഇപ്പോള്‍ വ്യാപകമായി പറഞ്ഞു വരുന്നുണ്ട് . അത് ശരിയാണോ ? മറ്റുള്ളവര്‍ ചെയ്യുന്നതും പറയുന്നതും കണ്ടും കേട്ടുമാണ് ഒരാളില്‍ വിശ്വാസങ്ങള്‍ രൂപപ്പെടുന്നത് . അതില്‍ തെറ്റുകള്‍ സംഭവിക്കാം . ആ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ഒരു സാമൂഹ്യ ജീവിയെന്ന നിലയില്‍ പലരും എല്ലായ്പ്പോഴും ചെയ്തുവരുന്നതാണ് . സമൂഹം ഇന്നത്തെ നിലയില്‍ വളര്‍ന്നത് ഇത്തരം ചൂണ്ടിക്കാട്ടലിലൂടേയും തിരുത്തലിലൂടേയുമല്ലേ ? ബോധപൂര്‍വ്വം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് അവരെ വിശ്വസിപ്പിച്ച് ചൂഷണത്തിന് ഇരയാക്കുന്നത് ഇന്ന് സാര്‍വ്വത്രികമാണ് .
എന്റെ അറിവില്‍ ഒരു നാല്‍പ്പത് വര്‍ഷം മുന്‍പ് നാട്ടില്‍ പട്ടിണിയും ദരിദ്ര്യവും പകര്‍ച്ച വ്യാധികളുമായിരുന്നു . അന്നൊന്നും ഇത്രയും അമ്പലങ്ങളോ ആചാരങ്ങളോ ഒന്നും ഇല്ലായിരുന്നു . ഇപ്പോള്‍ ഇക്കാണുന്ന സുഭിക്ഷതയിലേക്കെത്തിയത് ആരെങ്കിലും പ്രാര്‍ത്ഥിച്ചത് കൊണ്ടോ വഴിപാടുകള്‍ കഴിച്ചത് കൊണ്ടോ അല്ല. ഓരോ കാലത്തും നിലവിലുണ്ടായിരുന്ന വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ജീവിതനിലവാരം ഉണ്ടാകുമായിരുന്നോ എന്ന് ആലോചിക്കുന്നത് നല്ലതാണ് . അന്നൊക്കെ വസൂരി വന്നാല്‍ അത് മാരിയമ്മ എന്ന ദേവി വിളയാടിയതാണ് എന്നായിരുന്നു വിശ്വാസം . അതേ പോലെ തുടര്‍ന്നും വിശ്വസിച്ച് ഗോവസൂരി പ്രയോഗത്തെ ആളുകള്‍ തിരസ്കരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ആരെങ്കിലും ബാക്കി കാണുമായിരുന്നോ ?
എത്രയെത്ര വിശ്വാസങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിച്ചു ! ഇല്ലെന്ന് പറയാന്‍ പറ്റുമോ ? അതൊന്നും സ്വമേധയാ ഉപേക്ഷിച്ചതല്ല . ചിന്തിക്കുന്നവര്‍ ഓരോ വിശ്വാസങ്ങളിലേയും പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി . ആദ്യമാദ്യം എതിര്‍ത്തു . പിന്നീട് ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ എത്രയോ വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞു . വിശ്വസിക്കുന്നു എന്നത് ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു മാനസികവ്യാപാരമാണെന്ന് ധരിക്കരുത് .
വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെ വിശ്വാസങ്ങള്‍ക്കെതിരെ സത്യങ്ങളും പ്രചരിപ്പിക്കാമെന്ന് അംഗീകരിക്കണം . വിശ്വാസങ്ങള്‍ എത്ര പൊള്ളയാണെന്നും നിരര്‍ത്ഥകമാണെന്നും ചിരിച്ചു കൊണ്ട് ചൂല് വഴിപാടിനെപ്പറ്റി കാന്താരിക്കുട്ടി പറഞ്ഞല്ലോ . ഭക്തിയും വിശ്വാസവും വഴിപാടും ഒക്കെ തികച്ചും വ്യക്തിപരം തന്നെ . എന്നാല്‍ അതൊക്കെ നടുത്തെരുവില്‍ എത്തുമ്പോള്‍ വിമര്‍ശന വിധേയമാകും . അതില്‍ അസഹിഷ്ണുത ഉണ്ടായിട്ട് കാര്യമല്ല. അപ്പോള്‍ മറ്റ് ആചാരങ്ങളെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നത് ശരിയല്ല . ഒരു പ്രത്യേക സംഗതിയെ വിമര്‍ശിക്കുമ്പോള്‍ സമാനമായ മറ്റെല്ലാറ്റിനേയും വിമര്‍ശിച്ചതിന് ശേഷം മാത്രമേയാകാവൂ എന്നത് പ്രായോഗികമല്ല്ലല്ലോ .
നിലവിലുള്ള പല വിശ്വാസങ്ങളും മനുഷ്യന്റെ സാമാന്യ യുക്തിയെ കൊഞ്ഞനം കുത്തുന്നതാണ് . അതൊക്കെ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യും . ഇന്നുള്ള വിശ്വാസങ്ങള്‍ പലതും കാലാന്തരത്തില്‍ കൊഴിഞ്ഞു പോവുക തന്നെ ചെയ്യും .
ഞാന്‍ ഒന്ന് ചോദിക്കട്ടെ : ഈ വിശ്വസിക്കുന്നത് സത്യം തന്നെയാവണ്ടേ ? വിശ്വസിച്ചു പോയി എന്നതിന്റെ പേരില്‍ എന്ത് അസംബന്ധങ്ങളും തുടര്‍ന്നും വിശ്വസിക്കണോ ? കുറഞ്ഞ പക്ഷം ഈ വിശ്വാസങ്ങള്‍ ശരിയാണോ എന്ന് ഒന്ന് ആലോചിച്ചു കൂടേ ? മുന്‍പൊക്കെ ചത്തു പോയ ആളുകളുടെ പ്രേതങ്ങള്‍ ജീവിക്കുന്നവരുടെ ശരീരത്തില്‍ പ്രവേശിച്ച് പല വിക്രിയകളും ചെയ്യുന്നത് നാട്ടില്‍ പതിവായിരുന്നു . ആ പ്രേതങ്ങളെ ഒഴിപ്പിക്കാന്‍ നാട്ടില്‍ ധാരാളം മന്ത്രവാദികളുമുണ്ടായിരുന്നു . പ്രേതാവാശേത്തില് എല്ലാവര്ക്കും വിശ്വാസമായിരുന്നു . ഇന്നോ ? അന്ന് പ്രേതം (പേന കൂടല്‍ എന്ന് എന്റെ നാട്ടില്‍ )കൂടുക എന്ന വിശ്വാസത്തെ എതിര്‍ത്തവരെ കുറ്റം പറയാമോ ?
മനുഷ്യനില്‍ അന്തര്‍ലീനമായ ഭയങ്ങള്‍ നിമിത്തം പല വിശ്വാസങ്ങള്‍ക്കും ഓരോ കാലത്തും ആളുകള്‍ വശംവദരാകുന്നു . അതിനെയൊന്നും എതിര്‍ക്കരുത് എന്ന് പറയരുത് . ഈ ലോകത്ത് വിശ്വസിക്കുക എന്ന ശീലം ഉള്ളവര്‍ മാത്രമായിരുന്നു ഒന്നൊഴിയാതെ എങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് കാന്താരിക്കുട്ടി ഒന്ന് ആലോചിച്ചു നോക്കൂ .....

2008-02-19
കമ്മ്യൂണിസം പരിഹാസ്യമാക്കുന്നത് ആര് ?
നിത്യായനം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :
എല്ലാവറ്റിനും നേരെ നിത്യന് ചൊരിഞ്ഞ പരിഹാസച്ചിരി രാജിവ് ചേലനാട്ടിനെപ്പോലെയുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് അവരൊക്കെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാധുതയിലും പ്രായോഗികക്ഷമതയിലും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് കൊണ്ടാണ് . നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് എല്ലാവരും അംഗീകരിക്കുകയില്ലെങ്കിലും അതാണ് സത്യം . ജനാധിപത്യ-മതേതര ചിന്തകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടതുണ്ട് . കമ്മ്യൂണിസ്റ്റുകളുടെ ഏകപാര്‍ട്ടി ഭരണം എന്ന സമ്പ്രദായം ഇനി നടപ്പില്ല . തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന് മാര്‍ക്സ് പറഞ്ഞപ്പോള്‍ അതിന് തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുക . എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം ആണെന്ന് ലെനിന് ദുര്‍വ്യാഖ്യാനം ചെയ്ത അന്നേ സോഷ്യലിസത്തിന്റെ ശവക്കുഴി തോണ്ടിയിരുന്നു . ലെനിനില്‍ നിന്ന് ഇന്ന് പിണറായിയിലേക്ക് എത്തിനില്‍ക്കുന്ന കമ്മ്യൂണിസം കാണുമ്പോള്‍ ആര്‍ക്കാണ് പരിഹാസം തോന്നാതിരിക്കുക . സി.പി.എം എന്താണെന്ന് മനസ്സിലാക്കുവാന്‍ ആളുകള്‍ക്ക് മാതൃഭൂമിയോ മനോരമയോ ഒന്നും വായിക്കേണ്ട . അതെല്ലാം എല്ലാവര്ക്കും ഇന്ന് അറിയാം . എങ്ങനെയാണ് അവര്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന് നാട്ടില്‍ പാട്ടാണ് . സര്‍ക്കാറിന്റെയും സഹകരണബാങ്കുകളില്‍ കെട്ടിക്കിടക്കുന്നതുമായ പണം ഉപയോഗിച്ച് ഒരുമാതിരിപ്പെട്ട നേതാക്കളൊക്കെ (ഛോട്ടാ മുതല്‍ ബഡാ വരെ) എങ്ങനെയൊക്കെയാണ് പണം ഇരട്ടിപ്പിക്കുന്നത് , ഭൂമി കൈവശപ്പെടുത്തുന്നത് എന്നൊക്കെ ആളുകള്‍ മനസ്സിലാക്കുന്നുണ്ട് . കോട്ടയത്ത് അണികളെ ശാസിച്ച് അടക്കിയത് പോലെ എക്കാലത്തും നടക്കുകയില്ല . മാര്‍ക്സിസവും കമ്മ്യൂണിസവും സോഷ്യലിസവും ഒന്നും നടപ്പിലായില്ലെങ്കിലും ഈ ഭൂമിയില്‍ മനുഷ്യവര്‍ഗ്ഗം അതിന്റെ അവസാനം വരെ നിലനില്‍ക്കുമെന്നും , ഇനി അഥവാ ഭൂമിയില്‍ സമത്വാധിഷ്ടിതമായ ഒരു സമൂഹ ഘടന കെട്ടിപ്പടുക്കുമെങ്കില്‍ അത് ജനാധിപത്യപരമായ രീതിയില്‍ ജനങ്ങള്‍ തന്നെയായിരിക്കുമെന്നും അതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കുത്തകാവകാശമൊന്നുമില്ലെന്നും മനസ്സിലാക്കുന്നത് നന്ന് .

2008-02-17
ക്രിക്കറ്റും ഞാനും !
ചിത്രകാരന്റെ കമന്റ് ഭരണിയില്‍ ക്രിക്കറ്റിനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് കണ്ടു . ക്രിക്കറ്റിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം തന്നെയാണ് ചിത്രകാരനും എന്ന് മനസ്സിലായി . അവിടെ എഴുതിയ കമന്റ് ഞാന്‍ ഇവിടെയും ചേര്‍ത്ത് വയ്ക്കുന്നു .
ഈ ക്രിക്കറ്റ് എന്ന കളി എനിക്ക് അത്ര മനസ്സിലായിട്ടില്ല . എന്നാല്‍ ആളുകള്‍ ഇങ്ങനെ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരുന്ന് ആവേശപൂര്‍വ്വം കാണുന്നതിനെ ഒരു മാസ്സ് ഹിസ്റ്റീരിയ ആയാണ് ഞാന്‍ കണക്കിലെടുക്കാറുള്ളത് . കണ്ണൂരിലൊക്കെ പോകുമ്പോള്‍ എലക്ട്രോണിക്സ് കടകള്‍ക്ക് മുന്പില് ആളുകള്‍ ക്രിക്കറ്റ് കാണാന്‍ കൂട്ടം കൂടി നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നാറുണ്ട് , അമൂല്യവും തിരിച്ചു കിട്ടാത്തതുമായ ജീവിതത്തിന്റെ അനര്‍ഘമായ നിമിഷങ്ങള്‍ ഇങ്ങനെ വ്യര്‍ത്ഥമായി പാഴാക്കിക്കളയുന്നല്ലോ എന്നോര്‍ത്തിട്ട് . ചിലര്‍, ക്രിക്കറ്റ് കളി കണ്ടില്ലെങ്കില്‍ അതൊരു മോശമല്ലേ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഇങ്ങനെ കൂട്ടത്തില്‍ അണിചേരുന്നത് എന്നും എനിക്ക് തോന്നിയിട്ടുണ്ട് . എന്ത് ആസ്വാദനമാണ് ഈ കളികാണലില്‍ നടക്കുന്നത് . ഏതെങ്കിലും ഒരു ചേരിയുടെ ഭാഗത്ത് നിലയുറപ്പിച്ച് ആ ചേരിയുടെ വിജയം കാണാനുള്ള ഒരു ആസുര തൃഷ്ണയല്ലെ ഇവിടെ ശമനം തേടുന്നത് ? പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ മത്സരം നടക്കുമ്പോള്‍ അതൊരു യുദ്ധം എന്ന നിലയിലല്ലേ ഇവിടെ ആളുകള്‍ കണക്കാക്കുന്നത് . ഇന്ത്യ ജയിക്കുമ്പോള്‍ പടക്കങ്ങള്‍ പൊട്ടിച്ച് ആര്മ്മാദിക്കുന്നതില് എന്ത് സ്പോര്‍ട്ട്സ് സ്പിരിറ്റ് ആണുള്ളത് . വൃത്തികെട്ടതും പ്രാകൃതവുമായ സമൂഹമനസ്സിന്റെ ഉറഞ്ഞു തുള്ളലല്ലേ അത് ? ക്രിക്കറ്റ് പ്രചാരത്തില്‍ വന്നതില്‍ പിന്നെയല്ലേ നമ്മുടെ കുട്ടികളുടെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ എല്ലാ കഴിവുകളും വാസനകളും വന്ധ്യംകരിക്കപ്പെട്ടത് . എന്തെല്ലം കളികള്‍ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു . മുതിര്‍ന്ന ആള്ക്കാര് വരെ ക്രിക്കറ്റിന്റെ സ്കോര്‍ ആകാംക്ഷയൊടെ അന്വേഷിക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട് . ഇവനൊന്നും ശരീരം ഇത്രയും വണ്ണിച്ചിട്ടും മനസ്സ് മാത്രം അല്പം പോലും വളര്‍ന്നില്ലല്ലോ എന്ന് ഖേദം തോന്നാറുണ്ട് . എന്തെല്ലാം കലകളും രചനകളും കായിക വിനോദങ്ങള്‍ തന്നെയും ആസ്വദിക്കാനും ഭാഗഭാക്കാകാനുമുണ്ട് . അതെല്ലാം വിട്ട് ഈ വിഡ്ഡിപ്പെട്ടിയുടെ മുന്പില് കൂനിക്കൂടിയിരുന്നു ഇങ്ങനെ അലസമായി സമയം കളയുന്നതിന് ഞാന്‍ ഒരു കാരണമേ കാണുന്നുള്ളൂ . ആര്‍ക്കും ഒന്നിലും ഒരഭിപ്രായമോ കാഴ്ചപ്പാടോ ഒന്നുമില്ല . എവിടെയാണോ ആള്‍ക്കുട്ടം അവിടെപ്പോയി ഒട്ടിനില്ക്കണം . എന്തൊക്കെയാണോ മറ്റുള്ളവര്‍ ചെയ്യുന്നത് അത് അനുകരിക്കണം . അത്രയേയുള്ളൂ . തങ്ങളുടെ മക്കള്‍ എങ്ങനെ വളരണം , അവരുടെ വ്യക്തിത്വവികസനം എങ്ങനെ നടക്കണം , അവരുടെ അഭിരുചികള്‍ എങ്ങനെ സൃഷ്ടിപരമായി പോഷിപ്പിക്കണം എന്നൊന്നും ഒരു ചിന്തയുമില്ല . തടി വണ്ണം വെക്കണം എന്നേയുള്ളൂ . ആരോഗ്യകരമായ ഒരു മനസ്സും, വ്യക്തിത്വവും മക്കള്‍ക്ക് വേണമെന്നോ അവരില്‍ അന്തര്‍ലീനമായ കഴിവുകളുണ്ടെങ്കില്‍ അത് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിണമെന്നോ ഒന്നുമില്ല . കുട്ടികള്‍ പിച്ച നടക്കാന്‍ പഠിച്ചാല്‍ പിന്നെ പഠിക്കുന്നത് ഒരു മട്ടല്ക്കഷണവും പന്തും കയ്യില്‍ പിടിച്ച് ക്രിക്കറ്റ് കളിക്കാനാണ് . മനസ്സിന് ഗ്രഹണി ബാധിച്ച ഒരു സമൂഹമാണ് ഈ ക്രിക്കറ്റ് കളിയുടെ പ്രചാരത്തിലുടെ വളര്‍ന്ന് വരുന്നത് എന്ന യാഥാര്‍ത്ഥ്യം ആരെന്ത് വിചാരിച്ചാലും പറയാതിരിക്കാന്‍ കഴിയില്ല .

2008-02-04
ഞാന്‍ ബ്ലോഗ്ഗറല്ല ; പക്ഷെ എനിക്കൊരു ബ്ലോഗുണ്ട് !
വണ്‍ സ്വാളോ എന്ന ബ്ലോഗ്ഗര്‍ ബ്ലോഗിനെ കുറിച്ച് തന്റെ ബ്ലോഗില്‍ കമന്റിന് മറുപടിയായി എഴുതിയ വാക്കുകളില്‍ നിന്നാണ് ഈ പോസ്റ്റിന്റെ തലക്കെട്ട് ഞാന്‍ മെനഞ്ഞത് . എന്ത് കൊണ്ട് നമ്മള് ബ്ലോഗ് ചെയ്യുന്നു എന്ന് ഗൂഗ്ളില്‍ സര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്ക് വായിച്ചപ്പോള്‍ എന്തെന്നില്ലാത സന്തോഷം തോന്നി . ബ്ലോഗിന്റെ സാധ്യതകള്‍ അപാരം തന്നെ ! ഞാന്‍ എന്റെ മറ്റൊരു ബ്ലോഗായ ശിഥില ചിന്തകളില്‍ എഴുതിയ ഒരു കമന്റ് ഇവിടെയും കിടക്കട്ടെ !
ബൂലോഗത്തില്‍ പതിവായി നടക്കാറുള്ള വ്യക്തിഹത്യാ കമന്റുകളും പ്രതിഷേധകോലാഹലങ്ങളും ഒരു വര്‍ഷമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍ . പലരും ബ്ലോഗ് പൂട്ടിപ്പോയി . ചിലര്‍ ഇപ്പോഴും കമന്റ് മോഡറേഷന് ഇനേബ്ള്‍ ചെയ്തുകൊണ്ട് ബ്ലോഗുന്നു . വാസ്തവത്തില്‍ മലയാളത്തില്‍ ബ്ലോഗുന്ന ഓരോ ആളിന്റേയും തലയ്ക്ക് മേലെ ഡിമോക്ലസ്സിന്റെ വാള് പോലെ വ്യക്തിഹത്യാഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നാണെന്റെ തോന്നല്‍ . ആരെയെങ്കിലും എങ്ങിനെയെങ്കിലും പ്രകോപിപ്പിച്ച് അയാളുടെ വായയില്‍ നിന്ന് അഹിതമായ പദപ്രയോഗങ്ങള്‍ തട്ടിയെടുത്ത് പിന്നീട് ആ പദപ്രയോഗങ്ങള്‍ മുന്‍നിര്‍ത്തി അയാളെക്കുറിച്ച് പ്രതി പോസ്റ്റ് ഇറക്കി കമന്റ് വാരിക്കൂട്ടാന്‍ ശ്രമിക്കുന്ന വിരുതന്മാര് ബൂലോഗത്തുണ്ട് എന്ന് ഞാന്‍ സ്വന്തം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുണ്ട് . പക്ഷേ ഞാന്‍ അതിനിരയായിട്ടില്ല . ഞാന്‍ ആ തന്ത്രത്തെ വിജയകരമായി നേരിട്ടു . എനിക്ക് അഹിതമായ കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഡിലീറ്റുക എന്നത് മാത്രമായിരുന്നു ഞാന്‍ ചെയ്തത് . മറിച്ച് കമായെന്ന് ഒരക്ഷരം മിണ്ടിയില്ല. ഡിലീറ്റ് ചെയ്യപ്പെട്ട കമന്റുകള്‍ എന്നെക്കുറിച്ചുള്ള തെറികള്‍ സഹിതം ബൂലോഗത്ത് പറന്ന് നടന്നു . ഞാന്‍ അതൊക്കെ അവഗണിച്ചു . അങ്ങനെ ഞാന്‍ ആര്‍ക്കും ഇരയായില്ല . ബൂലോഗത്തെക്കുറിച്ച് മതിപ്പുണ്ടെങ്കിലേ എനിക്ക് ഹരികുമാറിന് എതിരേ പ്രതിഷേധിക്കാനാവൂ . ഇനിയിപ്പോ ഞാന്‍ ഇത്രയും പറഞ്ഞത് വെച്ച് കെ.പി.സുകുമാരന്‍ ഇതാ ബൂലോഗത്തെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞ് പ്രതിഷേധക്കൊടുങ്കാറ്റ് എനിക്കെതിരേ തിരിയാം . അതാണ് ബൂലോഗത്തെ ഒരു ട്രെന്‍ഡ് . ഇന്നലെ എനിക്കെതിരെ ഇത്തരം ഒരു ഗൂഢാലാചനയുണ്ടായി . അതേതാണ്ട് ഇപ്രകാരമായിരുന്നു . ഒരു ബ്ലോഗ്ഗര്‍ കാട്ടുപോത്ത് എന്ന പേരില്‍ ഒരു കഥയെഴുതി എന്ന് വയ്ക്കുക . ഞാന്‍ യാദൃച്ഛികമായി ആ കഥ വായിക്കാനിട വരികയും നല്ല കഥ എന്ന് കമന്റുകയും ചെയ്തിരുന്നു എന്നും സങ്കല്‍പ്പിക്കുക . പിന്നീട് ഒരു ദിവസം ഒരു ബ്ലോഗ്ഗര്‍ അകാരണമായി എന്നോട് ചോദിക്കുന്നു വെറുമൊരു നാട്ടു പോത്തായ എന്നെ നിങ്ങള്‍ കാട്ടുപോത്താക്കിയില്ലേ ? എന്നെ കാട്ടുപോത്താക്കിയ കഥയായിരുന്നു അതെന്ന് . ഇപ്രകാരമാണ് ചിലര്‍ ബൂലോഗത്ത് ചതിക്കുഴിയൊരുക്കി ചിലരെ പ്രതിഷേധിക്കാനുള്ള അവസരമുണ്ടാക്കുന്നത് . ഞാന്‍ ബൂലോഗകൂടപ്പിറപ്പാണ് എന്ന് സ്വയം കരുതുന്ന ഏതൊരു ബ്ലോഗ്ഗര്‍ക്കും വരാവുന്ന വിപത്താണിത് . ഹരികുമാറിനെതിരെയല്ല ഈ പോസ്റ്റെന്നും കലാകൌമുദിക്കെതിരെയാണ് ഈ പോസ്റ്റെന്നും പലതവണ അഞ്ചല്ക്കാരന് വ്യക്തമാക്കിയിട്ടും ഹരികുമാറിനെ തെറി പറയുന്ന കമന്റുകളല്ലേ ബൂലോഗക്ലബ്ബ് പോസ്റ്റില്‍ ഭൂരിഭാഗവും . ഒരു ഇരയെ സൃഷ്ടിച്ചെടുത്ത് കൊത്തിവലിച്ച് ആഘോഷിക്കുകയെന്ന പ്രവൃത്തി ഹരികുമാര്‍ ചെയ്തതിനേക്കാള്‍ മോശമാണെന്ന് ഞാന്‍ പറയും .

2008-02-03
ബ്ലോഗും ബ്ലോഗ്ഗര്മാരും !
ബ്ലോഗ്ഗര്മാര് എന്ന ഒരു പ്രത്യേക വിഭാഗം എഴുത്തുകാരുണ്ടോ ? എനിക്ക് ഇങ്ങനെ സംശയം തോന്നാന്‍ കാരണം ഈയ്യിടെയായി ബ്ലോഗ് എഴുതുന്നവര്‍ തങ്ങള്‍ പ്രിന്റ് മീഡിയയില്‍ എഴുതുന്നവരേക്കാള്‍ കേമന്മാരാണെന്നും ബ്ലോഗിന്റെ വളര്‍ച്ച കണ്ട് പ്രിന്റ് മീഡിയക്കാര് വിറളി പൂണ്ടിരിക്കുകയാണെന്നും മറ്റുമുള്ള ധ്വനി വരുന്ന തരത്തില്‍ ചില ബ്ലോഗെഴുത്തുകാരുടെ അവകാശവാദം കണ്ടപ്പോഴാണ്. നല്ല ഭാവനയും കഴിവും ഉള്ള എഴുത്തുകാര്‍ ധാരാളം ബ്ലോഗിലുണ്ടെന്നത് സത്യമാണ് . എന്നാല്‍ ബ്ലോഗ്ഗേര്‍സ് പ്രിന്റ് മീഡിയയെ ഒരു തരം ശത്രുതാമനോഭാവത്തോടെ കാണേണ്ട ആവശ്യമില്ല്ല എന്നാണെന്റെ അഭിപ്രായം . ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും സൌകര്യങ്ങള്‍ വളരെ പരിമിതമായ ഒരു വിഭാഗം ആളുകള്‍ക്കേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ . ബഹുഭൂരിപക്ഷം വായനക്കാരും ഇപ്പോഴും ഇന്റര്‍നെറ്റിന് പുറത്താണെന്ന് സാരം . അടുത്തൊന്നും ഈ നിലയ്ക്ക് മാറ്റം വരാനുള്ള സാധ്യത കാണുന്നുമില്ല . സമീപഭാവിയില്‍ ഇ-വായന സാര്‍വ്വത്രികമാകും എന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല . അപ്പോള്‍ പോലും അച്ചടിമാധ്യമങ്ങളുടെ പ്രസക്തി കുറഞ്ഞു പോവുകയില്ല . ഇപ്പോള്‍ ഞാനിത് ഓര്‍ക്കാന്‍ കാരണം , ഒരു ബ്ലോഗ് തുടങ്ങി എന്തെങ്കിലും ഞാനും കുത്തിക്കുറിക്കാറുണ്ടെങ്കിലും ഒരു ബ്ലോഗ്ഗറാണ് ഞാന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല്ലായിരുന്നു . എന്റെ ചിതറിയ ചിന്തകള്‍ ബ്ലോഗില്‍ എഴുതിവയ്ക്കുന്നു എന്നേ കരുതിയിട്ടുള്ളൂ . വളരെ കഴിവുള്ള ബ്ലോഗ് എഴുത്തുകാരുടെ ഈടുറ്റ ചില സൃഷ്ടികള്‍ ബ്ലോഗില്‍ വായിക്കാറുമുണ്ട് . റാം മോഹന്‍ എന്ന ബ്ലോഗ്ഗര്‍ തന്റെ “തുറന്നിട്ട വലിപ്പുകള്” എന്ന ബ്ലോഗിലെ കമന്റ് ഫീല്‍ഡില്‍ എഴുതിയ “ Bloggers ennoru community manobhavam enik enjoy cheyyan pattunnilla. njan oru blogger ennathinekkal enik oru blog undu ennu paranjotte njan? nammal vere palathumaanu. blog ellavandem akashamanu. chilar poo viriykkum, chilar vali vidum, chilar chandanatthri katthiykkum, chilar kachiya ennayude manam paratthum. ” വാക്കുകള്‍ വായിച്ചപ്പോള്‍ എന്റെ കാഴ്ചപാടുമായി സാമ്യം തോന്നി . രാം മോഹന്‍ എഴുതിയ കേരളം ഒരു ബ്രാന്‍ഡാലയം എന്ന പോസ്റ്റും അത് വികസിപ്പിച്ച് മാതൃഭൂമി വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനവും ഞാന്‍ വായിച്ചിരുന്നു . ബ്ലോഗും അച്ചടി മാധ്യമങ്ങളും പരസ്പരപൂരകമായി വര്‍ത്തിക്കുന്നതായിരിക്കും ഭാഷയ്ക്കും വായനയ്ക്കും അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു .
Subscribe to:
Posts (Atom)