2008-02-03

ബ്ലോഗും ബ്ലോഗ്ഗര്‍മാരും !

ബ്ലോഗ്ഗര്‍മാര്‍ എന്ന ഒരു പ്രത്യേക വിഭാഗം എഴുത്തുകാരുണ്ടോ ? എനിക്ക് ഇങ്ങനെ സംശയം തോന്നാന്‍ കാരണം ഈയ്യിടെയായി ബ്ലോഗ് എഴുതുന്നവര്‍ തങ്ങള്‍ പ്രിന്റ് മീഡിയയില്‍ എഴുതുന്നവരേക്കാള്‍ കേമന്മാരാണെന്നും ബ്ലോഗിന്റെ വളര്‍ച്ച കണ്ട് പ്രിന്റ് മീഡിയക്കാര്‍ വിറളി പൂണ്ടിരിക്കുകയാണെന്നും മറ്റുമുള്ള ധ്വനി വരുന്ന തരത്തില്‍ ചില ബ്ലോഗെഴുത്തുകാരുടെ അവകാശവാദം കണ്ടപ്പോഴാണ്. നല്ല ഭാവനയും കഴിവും ഉള്ള എഴുത്തുകാര്‍ ധാരാളം ബ്ലോഗിലുണ്ടെന്നത് സത്യമാണ് . എന്നാല്‍ ബ്ലോഗ്ഗേര്‍സ് പ്രിന്റ് മീഡിയയെ ഒരു തരം ശത്രുതാമനോഭാവത്തോടെ കാണേണ്ട ആവശ്യമില്ല്ല എന്നാണെന്റെ അഭിപ്രായം . ഇന്റര്‍‌നെറ്റിന്റെയും ബ്ലോഗിന്റെയും സൌകര്യങ്ങള്‍ വളരെ പരിമിതമായ ഒരു വിഭാഗം ആളുകള്‍ക്കേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ . ബഹുഭൂരിപക്ഷം വായനക്കാരും ഇപ്പോഴും ഇന്റര്‍‌നെറ്റിന് പുറത്താണെന്ന് സാരം . അടുത്തൊന്നും ഈ നിലയ്ക്ക് മാറ്റം വരാനുള്ള സാധ്യത കാണുന്നുമില്ല . സമീപഭാവിയില്‍ ഇ-വായന സാര്‍വ്വത്രികമാകും എന്ന യാഥാര്‍ഥ്യം വിസ്മരിക്കുന്നില്ല . അപ്പോള്‍ പോലും അച്ചടിമാധ്യമങ്ങളുടെ പ്രസക്തി കുറഞ്ഞു പോവുകയില്ല . ഇപ്പോള്‍ ഞാനിത് ഓര്‍ക്കാന്‍ കാരണം , ഒരു ബ്ലോഗ് തുടങ്ങി എന്തെങ്കിലും ഞാനും കുത്തിക്കുറിക്കാറുണ്ടെങ്കിലും ഒരു ബ്ലോഗ്ഗറാണ് ഞാന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല്ലായിരുന്നു . എന്റെ ചിതറിയ ചിന്തകള്‍ ബ്ലോഗില്‍ എഴുതിവയ്ക്കുന്നു എന്നേ കരുതിയിട്ടുള്ളൂ . വളരെ കഴിവുള്ള ബ്ലോഗ് എഴുത്തുകാരുടെ ഈടുറ്റ ചില സൃഷ്ടികള്‍ ബ്ലോഗില്‍ വായിക്കാറുമുണ്ട് . റാം മോഹന്‍ എന്ന ബ്ലോഗ്ഗര്‍ തന്റെ “തുറന്നിട്ട വലിപ്പുകള്‍” എന്ന ബ്ലോഗിലെ കമന്റ് ഫീല്‍ഡില്‍ എഴുതിയ “ Bloggers ennoru community manobhavam enik enjoy cheyyan pattunnilla. njan oru blogger ennathinekkal enik oru blog undu ennu paranjotte njan? nammal vere palathumaanu. blog ellavandem akashamanu. chilar poo viriykkum, chilar vali vidum, chilar chandanatthri katthiykkum, chilar kachiya ennayude manam paratthum. ” വാക്കുകള്‍ വായിച്ചപ്പോള്‍ എന്റെ കാഴ്ചപാടുമായി സാമ്യം തോന്നി . രാം മോഹന്‍ എഴുതിയ കേരളം ഒരു ബ്രാന്‍ഡാലയം എന്ന പോസ്റ്റും അത് വികസിപ്പിച്ച് മാതൃഭൂമി വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനവും ഞാന്‍ വായിച്ചിരുന്നു . ബ്ലോഗും അച്ചടി മാധ്യമങ്ങളും പരസ്പരപൂരകമായി വര്‍ത്തിക്കുന്നതായിരിക്കും ഭാഷയ്ക്കും വായനയ്ക്കും അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു .

23 comments:

കാനനവാസന്‍ said...

"ഇന്റര്‍‌നെറ്റിന്റെയും ബ്ലോഗിന്റെയും സൌകര്യങ്ങള്‍ വളരെ പരിമിതമായ ഒരു വിഭാഗം ആളുകള്‍ക്കേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ . ബഹുഭൂരിപക്ഷം വായനക്കാരും ഇപ്പോഴും ഇന്റര്‍‌നെറ്റിന് പുറത്താണെന്ന് സാരം ".

ഇതു തികച്ചും ശരിയാണ്.ആകെയുള്ള ഇന്റര്‍‌നെററ്റ് ഉപയോക്താക്കളില്‍ത്ത്അന്നെ വളരെക്കുറച്ചുപേര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ വായനാശീലം ഉള്ളൂ.അപ്പോള്‍ ബഹുഭൂരിപക്ഷം വായനക്കാരും ഒപ്പം തന്നെ എഴുത്തുകാരും ഇന്റര്‍‌നെറ്റിന് പുറത്തുതന്നെ...

പപ്പൂസ് said...

സത്യം. അച്ചടിമാധ്യമങ്ങള്‍ ഔട്ട് ഡേറ്റഡ് ആണെന്നുള്ള പലരുടെയും അഭിപ്രായത്തോടു യോജിക്കുന്നില്ല. മാധ്യമലോകത്ത് വളരെ വളരെ ചെറിയ ഒരു ശതമാനം മാത്രം ഉപയോക്താക്കളുള്ള മാധ്യമമാണ് ബ്ലോഗ് ഇന്നും. ഈ വിസ്മയത്തില്‍ മതിമറന്നു പോകാതെ, കൊണ്ടും കൊടുത്തുമാണ് ഇതിനെ വളര്‍ത്തേണ്ടത്. ബ്ലോഗിന്റെ വളര്‍ച്ചക്ക് മറ്റു മാധ്യമങ്ങളോടുള്ള സഹവര്‍ത്തിത്വം അത്യാവശ്യം തന്നെയാണ്. പ്രിന്റ് മീഡിയയില്‍ നിന്ന് ബ്ലോഗിനെക്കുറിച്ചറിഞ്ഞെത്തിയവരാണ് ഇവിടുള്ളവരില്‍ ഭൂരിഭാഗവും.

{{ബ്ലോഗും അച്ചടി മാധ്യമങ്ങളും പരസ്പരപൂരകമായി വര്‍ത്തിക്കുന്നതായിരിക്കും ഭാഷയ്ക്കും വായനയ്ക്കും അഭികാമ്യം എന്ന് ഞാന്‍ കരുതുന്നു}}

ഒപ്പ് വക്കുന്നു.

നസീര്‍ കടിക്കാട്‌ said...

കൂടെച്ചേരുന്നു.

എഴുത്ത് നടക്കും,വായനയും...
ചുരുങ്ങേണ്ടതില്ല
കടലാസിലേക്കും
കമ്പ്യൂട്ടറിലേക്കും....!

കലാപങ്ങള്‍
അകപ്പൊരുളിലാവട്ടെ!!

ഭൂമിപുത്രി said...

രണ്ടിനും അതിന്റേതായ ഗുണങ്ങളും ഗുണക്കുറവുകളുമുണ്ട്.അതുകൊണ്ടുതന്നെ
സമാന്തരമായി,പരസ്പരപൂരകങ്ങളായി അവനിലനില്‍ക്കും
ഇതിനെക്കുറിച്ചു,ആഴത്തില്‍ ഒരു താരതമ്യപഠനം ആരെങ്കിലുമൊന്നു നടത്തിയാല്‍ നന്ന്

പപ്പൂസ് said...

നേരത്തെ ചേര്‍ക്കാന്‍ വിട്ടു പോയത്:

എന്നു കരുതി ബ്ലോഗും അച്ചടിമാധ്യമവും പരസ്പരമുള്ള വിമര്‍ശനങ്ങള്‍ക്കും അതീതരല്ല. കൊണ്ടും കൊടുത്തും എന്നതു കൊണ്ട് കൊണ്ടും കൊടുത്തും എന്ന് തന്നെയാണ് ഉദ്ദേശിച്ചത്. പരസ്പരപൂരകമെന്നുദ്ദേശിച്ചത് അതും ചേര്‍ത്തു തന്നെയല്ലേ?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

തീര്‍ച്ചയായും പപ്പൂസ് ... ഞാന്‍ വിട്ടുപോയത് പപ്പൂസ് പൂരിപ്പിച്ചു ..:)

കാനനവാസനും , നസീര്‍ കടിക്കാടും , ഭൂമിപുത്രിയും പറഞ്ഞതും ബ്ലോഗിന്റെയും പ്രിന്റ് മീഡിയയുടെയും നന്മയ്ക്ക് തന്നെ .. രണ്ടും പരസ്പരം വിമര്‍ശനങ്ങള്‍ നടത്തുന്നത് രണ്ടിന്റെയും വളര്‍ച്ചയ്ക്ക് വേണ്ടിയായിരിക്കണം . ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാവുക എന്ന പ്രകൃതിനിയമം ഇവിടെ യോജിക്കുകയില്ല.

വിനയന്‍ said...

ശ്രീ.സുകുമാര്‍ജീ

താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു.ബ്ലോഗുകള്‍ എന്ന പുത്തന്‍ സങ്കേതം ഗൌരവമായി ആരെങ്കിലും കാണുന്നുണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.കൂടാതെ പുസ്തകങ്ങളുമാ‍യോ അല്ലെങ്കില്‍ മൊത്തത്തില്‍ അച്ചടി മാധ്യമങ്ങളുമായോ ബ്ലോഗുകളെ താരതമ്യ പ്പെടുത്തുന്നത്തന്നെ തെറ്റ്.മൊത്തം വായനക്ക്കാരില്‍ ബ്ലോഗുകള്‍ വായിക്കുന്നവര്‍ 10 % പോലും വരില്ല എന്നാണ് എന്റെ അഭിപ്രായം.പിന്നെ ഞാനടക്കമുള്ള ബ്ലോഗിനെ ഗൌരവമായി കാണാത്ത ഊരു പാട് സഹോദരന്മാര്‍ ഇതിലുണ്ട്.നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കാന്‍ ഒരിടം ഗൂഗിളും മറ്റും തരുന്നു എന്നാല്‍ ഈ ഒരു സൌകര്യം എന്ന് അവര്‍ അവാസാ‍നീപ്പിക്കുവോ അന്ന് നില്‍ക്കും ഈ ആശയവിനിമയത്hതിന്റെ പുത്തന്‍ ശാഖ.പുസ്തകത്തിലെ അറിവുകള്‍ ജീവനുള്ള കാലം നില നില്‍ക്കും.വൈദ്യുതി പോകുന്ന മാത്രയില്‍ അവസാനിക്കുന്ന ഈ സങ്കേതങ്ങള്‍ ശാശ്വതമാണോ എന്നതു തന്നെ സംശയം.

നന്ദി , ഇത്തരന്‍ ഗൌരവമേറിയ ഒരു വിഷയം ചര്‍ച്ച ചെയ്തതിന്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിനയന്‍ ... ഒരു പേപ്പര്‍ ലെസ്സ് സമൂഹം എന്ന അനിവാര്യ യാഥാര്‍ഥ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് മനുഷ്യരാശി ഇന്ന് . എന്നാല്‍ മനുഷ്യസംസ്കൃതിയുടെ ആധാരശില പുസ്തകങ്ങളും വായനയുമാണ് . വായനയില്‍ നിന്ന് ഇന്നത്തെ തലമുറ അകന്നു പോയതിന്റെ അരാജകത്വങ്ങളാണ് സര്‍വ്വത്ര കാണാന്‍ കഴിയുന്നത് . ഏതായാലും ബ്ലോഗിങ്ങ് എന്ന മാധ്യമം തീര്‍ച്ചയായും അനന്തസാധ്യതകള്‍ ഉള്ളതാണല്ലോ .. വിനയന്‍ ഇതിനെ ഗൌരവമായിത്തന്നെ കാണണമെന്നേ എനിക്ക് പറയാന്‍ കഴിയൂ .....

ദ്രൗപദി said...

സുകുമാരേട്ടാ..
അഭിപ്രായത്തോട്‌ യോജിക്കുന്നു...മത്സരമല്ല ഇവിടെ ആവശ്യമെന്ന്‌ വിശ്വസിക്കുന്നു...
രണ്ടും ഒരു പോലെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ഒരാളെന്ന നിലയില്‍ എല്ലാം നല്ലതിന്‌ എന്ന്‌ വിശ്വസിക്കാനാണിഷ്ടം...

ആശംസകളോടെ...

sivakumar ശിവകുമാര്‍ said...

I am a new bloger. Now a days, I used to see such like posts here and I am totally confused. According to me, the blog writing is a serious one and I am handling it so serious.

എം.എച്ച്.സഹീര്‍ said...

ശരിയാണ' സുകുമാര്‍ സര്‍,

പലപ്പോഴും ബ്ളോഗില്‍ കാണുന്ന പ്രവണത നല്ല പോസ്റ്റ്‌ വായിക്കാനല്ല പരിചയമുള്ളവര്‍ക്ക്‌ ഒരു തേങ്ങയടിച്ച്‌ പോകുന്നവരാണ' അധികവും.കണ്ടെറിഞ്ഞ്‌ പ്രോതസാഹിപ്പിച്ചാലല്ലേ തുടര്‍ന്നെഴുതാന്‍ ആഗ്രഹം തോന്നൂ.... ആരെഴുതുന്നു എന്നെല്ല എന്തെഴുതുന്നു എന്നതാണ' മുഖ്യം

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട സഹീര്‍ , നമ്മള്‍ കുറെയായി കണ്ടിട്ട് . നമുക്ക് ആരോടെങ്കിലും എന്തെങ്കിലും പറയണം , എന്തെങ്കിലും പങ്ക് വയ്ക്കണം എന്ന് തോന്നുമ്പോള്‍ മാത്രം ബ്ലോഗ് എഴുതുക . ആരോട് പറയണമെന്നാണോ ഉദ്ധേശിക്കുന്നത് , അവര്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ബ്ലോഗ് തേടി വന്ന് വായിച്ചിരിക്കും . അതാണ് ബ്ലോഗിന്റെ അപാരമായ സാധ്യത . തേങ്ങ ഉടക്കുന്നവരെ അവഗണിക്കുക ! വണ്‍ സ്വാളോ എന്ന ബ്ലോഗ്ഗറുടെ വാക്കുകള്‍ നമുക്ക് മാതൃകയാക്കാം .അതായത് ഞാന്‍ ഒരു ബ്ലോഗ്ഗറാണ് എന്ന് കരുതാതെ എനിക്ക് ഒരു ബ്ലോഗ് ഉണ്ട് എന്ന് വിചാരിച്ച് നമ്മുടെ ചിന്തകള്‍ ,അനുഭവങ്ങള്‍ , അറിവുകള്‍ , കവിതകള്‍ മറ്റ് സൃഷ്ടികള്‍ കുറിച്ചിടാം . അവ തേടിപ്പിടിച്ച് വന്ന് ആരെങ്കിലും വായിക്കുമ്പോഴാണ് നമ്മുടെ ആശയവിനിമയം സഫലമാകുന്നത് ...
സ്നേഹപൂര്‍വ്വം,

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വിനയന്‍ .. വായനയ്ക്കും ആദരവിനും നന്ദി ..സ്നേഹം .. !

ദ്രൌപതീ ... നന്ദി , സ്നേഹം ..

ശിവകുമാര്‍ ... എഴുതുക എന്ന് സ്നേഹപൂര്‍വ്വം ആശംസിക്കുന്നു ...

നചികേതസ്സ് said...

സുകുമാരേട്ടാ , ബ്ലൊഗിങ്ങിനെ കുറിച്ച് MarginalRevolution എന്ന ബ്ലൊഗില്‍ കണ്ട അഭിപ്രായം
Knowlege@Wharton: You are a writer and co-founder of the popular economics blog MarginalRevolution.com. How does your inner economist explain blogging? What is the incentive for people like yourself to offer high-quality goods and services online for free?
Tyler Cowen: Blogging is fun. I’ve made friends through blogging, but most of all I have learned a lot. I think it has made me a better economist. I would also say it’s helped me to discover my inner economist. Because when you are blogging for real people, they don’t want techno babble. They don’t want jargon. They’re like, “What can you tell me that I actually care about?” Most of the ideas in this book, in one way or another, came out of blogging.
Knowlege@Wharton: So we can be motivated to do a lot of work, even highly skilled work, just because it’s fun?
Cowen: Absolutely. A lot of science works on the same basis. It’s true that scientists get paid, but typically they don’t get paid more, or much more, for discovering something that will make them famous. They do it because they love science, or because they want the recognition or because they just stumble upon it. Einstein was never a wealthy man but he worked very hard. So blogging is a new form of an old idea: that people do great things for free. Adam Smith didn’t get paid much for writing Wealth of Nations, even though it’s a long book that required a lot of work. He had an inner drive to get his ideas out there.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നചികേതസ്സ് .. എന്തിനാണ് നമ്മള്‍ ബ്ലോഗ് ചെയ്യുന്നത് ? ചില ഇംഗ്ലീഷ് ബ്ലോഗ്ഗേര്‍സ് പറയുന്നത് ഇവിടെയുണ്ട്.

t.k. formerly known as തൊമ്മന്‍ said...

ബ്ലോഗിംഗ് എഴുത്തിന്റെ ഒരു പുതിയ മേഖലയാണ്; എഡിറ്ററെന്ന ഒരാള്‍ ഇടപെടാത്ത സ്വയം പ്രസിദ്ധീകരണത്തിനുള്ള സംവിധാനം. ബ്ലോഗിംഗ് തുടങ്ങുന്നവര്‍ പ്രിന്റ് മീഡിയയെ ശത്രുക്കളായി സ്വയം യുദ്ധം പ്രഖ്യാപിക്കുന്നതും; ബ്ലോഗ് പുസ്തകമാക്കാന്‍ അവരെ നക്കിത്തുടങ്ങുന്നതും ഒക്കെ ആ മീഡിയ എന്തെന്ന് മനസ്സിലാക്കാതെയാണ്.

അതുപോലെ ബ്ലോഗിംഗിന് മലയാളത്തില്‍ വളര്‍ച്ചയെത്തിയാല്‍ (സ്ഥിരമായി എഴുതാന്‍ കഴിവും സമയവും ഉള്ളവര്‍ ഈ രംഗത്ത് ധാരാളം എത്തുന്ന കാലത്ത്) കൂടുതല്‍ കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ അഭിപ്രായപ്രകടനത്തിനും ചര്‍ച്ചകള്‍ക്കും ഉള്ള ഒരു വേദിയായി അതു മാറുകയും ചെയ്യും. ഇപ്പോള്‍ കഥ,കവിത,നര്‍മം,പാചകം ഒക്കെയാണല്ലോ മലയാളം ബ്ലോഗിന്റെ പ്രധാന വിഷയങ്ങള്‍ -- അക്കാര്യങ്ങളില്‍ established media-ക്ക് തന്നെയായിരിക്കും ഭാവിയിലും മുന്തൂക്കം (കാര്യങ്ങള്‍ പ്രിന്റില്‍ തന്നെ ഒതുങ്ങിയില്ലെങ്കിലും.)

ചുരുക്കത്തില്‍ ബ്ലോഗും പ്രിന്റ് മീഡിയയും തമ്മിലൊരു സംഘര്‍ഷത്തില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. പ്രിന്റ് മീഡിയക്കാര്‍ക്ക് പൈസ കൊടുത്ത് മികച്ച എഴുത്തുകാരെക്കൊണ്ട് അവരുറ്റെ സൈറ്റില്‍ തന്നെ ബ്ലോഗ് തുടങ്ങിക്കാമല്ലോ. (ലോകത്തെ മികച്ച പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും അത്തരം സംവിധാനം ഇപ്പോഴേ ഉണ്ട്.)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ടി.കെ വളരെ പ്രസക്തമായ കാര്യമാണ് പറഞ്ഞത് ... മലയാളം ബ്ലോഗ് അതിന്റെ ബാലാരിഷ്ടതകള്‍ അതിജീവിക്കുമ്പോള്‍ ടി.കെ ചൂണ്ടിക്കാട്ടിയ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല . ബ്ലോഗ്ഗേര്‍സ് പ്രിന്റ് മീഡിയയെ ശത്രുതാപരമായി കാണുന്ന ഒരു പ്രവണത എങ്ങനെയോ ഉണ്ടായിട്ടുണ്ട് .. അത് മാറ്റിയേ പറ്റൂ . ബ്ലോഗിന്റെ വളര്‍ച്ചക്ക് പ്രിന്റ് മീഡിയക്കാര്‍ ധാരാളമായി ബ്ലോഗിലേക്ക് വരേണ്ടതുണ്ട് . ചെറിയ പ്രശ്നങ്ങള്‍ തുടക്കത്തിലേ പരിഹരിച്ച് മുന്നേറാന്‍ ബ്ലോഗ്ഗേര്‍സിനും ഇതര മീഡിയക്കാര്‍ക്കും കഴിയണം . തെറ്റായ ധാരണകള്‍ പര്‍വ്വതീകരിച്ച് അവിശ്വാസം പോഷിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കും ഗുണമില്ലല്ലോ ...

കടവന്‍ said...

blog is medium for communication without much restrictions.

പരാജിതന്‍ said...

ഒരു മാധ്യമത്തിനും മറ്റൊരു മാധ്യമത്തിന്റെ സ്ഥാനം കയ്യടക്കാന്‍ കഴിയില്ല. മറിച്ച്, ഒന്ന് മറ്റൊന്നിന്റെ സാധ്യതകളെ പുനര്‍‌നിര്‍‌വ്വചിക്കുകയാണ് ചെയ്യുന്നത്. നാടകം, സിനിമ, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളു ഇപ്പറഞ്ഞത്.

പിന്നെ, ബ്ലോഗ് ചെയ്യുന്നവര്‍ പ്രിന്റ് മീഡിയത്തിനോട് ശത്രുതയുള്ളവരാണെന്നത് തെറ്റിദ്ധാരണയാണ്. പ്രിന്റ് മീഡിയ ബ്ലോഗിങ്ങിനെ അല്പം ഭയത്തോടെ കാണുന്നുണ്ടെന്നത് സത്യവും. അതിന്റെ ഫലമായി അവര്‍ ബ്ലോഗിങ്ങിനെ വില കുറച്ചു കാണാനും അങ്ങനെ പ്രചരിപ്പിക്കാനും തുടങ്ങിയാല്‍ ആത്മാഭിമാനമുള്ള ബ്ലോഗര്‍‌മാര്‍ പ്രതികരിക്കും, ചിലപ്പോള്‍ ഇത്തിരി ആക്രമണോത്സുകത കാണിച്ചെന്നുമിരിക്കും.

എന്തായാലും സുകുമാരന്‍ മാഷും ടികെയും പറഞ്ഞ പല കാര്യങ്ങളോടും വിയോജിപ്പാണുള്ളതെന്നു മാത്രം പറയുന്നു. കൂടുതല്‍ വിശദീകരിക്കണമെങ്കില്‍ ആവാം.

അനാഗതശ്മശ്രു said...

you are absolutely right..
"me too have a blog " enna claim aaNu nallathu..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പരാജിതന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സന്തോഷമേയുള്ളൂ . മീഡിയ എന്തായാലും ഒരു എഴുത്തുകാരന്‍ ,എഴുത്തുകാരന്‍ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത് . എഴുതുന്നത് വെളിച്ചം കാണുന്നത് കടലാസിലായാലും നെറ്റിലായാലും എഴുത്ത് ,എഴുത്ത് തന്നെ . ആത്മാവിഷ്കാരം എന്ന ഒരു പ്രക്രിയ ആണിവിടെ സംഭവിക്കുന്നത് . പ്രിന്റ് മീഡിയയില്‍ എഴുതണമെങ്കില്‍ കുറച്ച് ബൌദ്ധികമായ കഴിവും പരിശീലനവും ഒക്കെ വേണം . കാരണം അവിടെ ഒരു എഡിറ്റര്‍ ഉണ്ട് . പിന്നെ സ്ഥലപരിമിതി നിമിത്തം ലഭിക്കുന്ന എല്ലാ സൃഷ്ടികളും സ്വീകരിക്കാന്‍ പത്രാധിപര്‍ക്ക് കഴിയുകയുമില്ല . അതിനാല്‍ ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാന്‍ എഡിറ്റര്‍ നിര്‍ബ്ബന്ധിതനാവുന്നു . ഇത് പ്രിന്റ് മീഡിയയുടെ പരിമിതിയാണ് . എന്നാല്‍ ഏറ്റവും കൂടുതല്‍ വായനക്കാരിലേക്ക് എത്തിച്ചേരുക എന്ന സാധ്യത പ്രിന്റ് മീഡിയയ്ക്ക് ആണെന്നത് എക്കാലവും നിലനില്‍ക്കും എന്നാണ് എനിക്ക് തോന്നുന്നത് . ഞാന്‍ ഇപ്പോള്‍ ഇവിടെ ബാംഗ്ലൂരില്‍ നിന്ന് മിക്കവാറും പത്രങ്ങള്‍ വായിക്കുന്നത് ഓണ്‍‌ലൈനില്‍ ആണ് . അത് എന്റെ നിവൃത്തികേട് കൊണ്ടാണ് . കടലാസ് പത്രങ്ങള്‍ വായിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം . ബ്ലോഗില്‍ സ്ഥലപരിമിതിയില്ല എന്നതാണ് എഴുത്തിന്റെ അനന്തമായ സാധ്യത . എന്നാല്‍ ഒരു എഡിറ്റര്‍ ഇവിടെ ഇല്ല എന്നത് പലര്‍ക്കും ഒരു സൌകര്യമാണെങ്കിലും സ്വന്തം കഴിവുകള്‍ മെച്ചപ്പെടുത്താന്‍ നിര്‍ബ്ബന്ധിതമാവുന്ന ഒരു സാഹര്യത്തിന്റെ അഭാവം ഒരു പരിമിതിയുമാണ് എന്നെനിക്ക് സംശയമുണ്ട് .

പ്രിന്റ് മീഡിയ ബ്ലോഗിങ്ങിനെ അല്പം ഭയത്തോടെ കാണുന്നുണ്ടെന്നത് സത്യവും. എന്ന പ്രസ്ഥവന ഒരു തെറ്റിദ്ധാരണയോ മുന്‍‌വിധിയോ ആണെന്നാണ് എന്റെ അഭിപ്രായം . റീച്ചബിലിറ്റി എന്നത് ഏതൊരു എഴുത്തുകാരന്റേയും വായനക്കാരന്റെയും ആവശ്യമാണ് . അങ്ങനെയിരിക്കെ ഒരു ബ്ലോഗ് പോസ്റ്റ് ഇന്ന് വായിക്കുന്നവരുടെ എണ്ണം , പ്രിന്റ് മീഡിയ വായനക്കാരുടെ എണ്ണവുമായി തുലനം ചെയ്യാന്‍ പോലും കഴിയാത്തവണ്ണം നിസ്സാരമാണ് . നാളെ അത് വര്‍ദ്ധിച്ചേക്കാം , ഇന്നും മികച്ച പോസ്റ്റുകള്‍ക്ക് ധാരാളം വായനക്കാരുണ്ട് എന്ന സത്യം വിസ്മരിച്ചുകൊണ്ടല്ല പറയുന്നത് . പ്രിന്റ് മീഡിയക്ക് പരിഭ്രാന്തി ഉളവാക്കാന്‍ മാത്രം ഒരു ബ്ലോഗ് തരംഗം നിലവിലില്ല എന്ന് പറയുകയാണ് ഞാന്‍ . ഇനി ബ്ലോഗിന്റെ വളര്‍ച്ച തന്നെ പ്രിന്റ് മീഡിയയിലെ എഴുത്തുകാര്‍ ബ്ലോഗില്‍ വരുന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു . ഇതൊക്കെ പറയുന്നത് ബ്ലോഗിനെ ചെറുതാക്കാനല്ല . ബ്ലോഗെഴുത്തുകാര്‍ , തങ്ങള്‍ ഒരു പ്രത്യേകതരം വര്‍ഗ്ഗമാണെന്ന് സ്വയം കരുതുന്നതില്‍ കാര്യമില്ല എന്നാണ് ഞാന്‍ പറഞ്ഞു വരുന്നത് . ആ ഒരു വിഭജനം ആവശ്യമില്ല . എഴുത്തുകാരന്‍ എഴുതുന്നു . അത് പ്രിന്റ് മീഡിയയിലോ നെറ്റിലോ അതിന്റെ വായനക്കാരനെ തേടി വരുന്നു . അത്രമാത്രം !

സാക്ഷരന്‍ said...

ഇന്റര്‍‌നെറ്റിന്റെയും ബ്ലോഗിന്റെയും സൌകര്യങ്ങള്‍ വളരെ പരിമിതമായ ഒരു വിഭാഗം ആളുകള്‍ക്കേ ഇപ്പോഴും ലഭിച്ചിട്ടുള്ളൂ . ബഹുഭൂരിപക്ഷം വായനക്കാരും ഇപ്പോഴും ഇന്റര്‍‌നെറ്റിന് പുറത്താണെന്ന് സാരം ".

എന്നതു പോലെ തന്നെ ബഹുഭൂരിഭാഗം എഴുത്തുകാരും പ്രിന്റഡ് മീഡിയക്കു പുറത്താണ്.
എഴുത്ത് നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്ന വിരലിലെണ്ണാവുന്ന എഡിറ്റ്ര്മാരല്ലാ എഴുത്തിനേയും വായനയേയും നിയന്ത്രിക്കേണ്ടത്. എഴുത്തിനും വായനക്കും വേണ്ടിയുള്ള ഒരു ജനകീയ പ്രസ്താനമാണ് ബ്ലോഗ്ഗ്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ബഹുഭൂരിഭാഗം എഴുത്തുകാരും പ്രിന്റഡ് മീഡിയക്കു പുറത്താണ് എന്ന പ്രസ്ഥാവന അവ്യക്തമോ അമൂര്‍ത്തമോ ആയ ഒന്നാണെന്ന് തോന്നുന്നു . നമ്മളെല്ലാം എഴുത്തുകാരാണല്ലോ അല്ലേ ? എന്തോ എനിക്ക് എന്റെ കാര്യത്തില്‍ സംശയമാണ് . എഴുത്തിനും വായനക്കും വേണ്ടിയുള്ള ഒരു ജനകീയ പ്രസ്ഥാനമാണ് ബ്ലോഗ് എന്നതിനോട് തികച്ചും യോജിക്കുന്നു .