ബി.ആര്.പി. ഭാസ്ക്കറിന്റെ വായന എന്ന ബോഗില് “നിക്ഷേപങ്ങളില്‍ നിന്നുള്ള സി.പി.എമ്മിന്റെ വരുമാനം” എന്ന പോസ്റ്റ് വായിക്കാനിടയായി . അധികമാരും ആ പോസ്റ്റ് വായിക്കാനിടയില്ല . സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചും തങ്ങളുടെ പാര്‍ട്ടി വരുമാനം ആര്ജ്ജിക്കുന്നുണ്ടെന്ന വിവരം സി.പി.എമ്മിന്റെ അണികളും മനസ്സിലാക്കാനുമിടയില്ല. രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെ ധനമന്ത്രി ചിദംബരമാണ് സാന്ദര്‍ഭികമായി ഈ വിവരം പറഞ്ഞത് . അതിന്റെ റിപ്പോര്‍ട്ട് ഇവിടെ.
2005-2006 സാമ്പത്തിക വര്‍ഷം ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് പലിശ, ഡിവിഡന്റ് എന്നീ ഇനങ്ങളിലെ അതിന്റെ വരുമാനം 1.92 കോടി രൂപ ആണത്രെ. അപ്പോള്‍ നിക്ഷേപം എത്ര കോടി ആയിരിക്കും ? സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട് . അങ്ങനെയാണ് ഈ വിവരം പുറത്തായത് . സി.പി.എമ്മിന്റെ ആസ്ഥിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പലപ്പോഴും പുറത്ത് വരാറ് . രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരത്തില്‍ ധനം സമ്പാദിക്കുന്നത് എന്തിനാണ് ?
പാവങ്ങളില്‍ നിന്ന് സംഭാവന പിരിച്ചുണ്ടാക്കുന്ന പണം ഇങ്ങനെ ഷേര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ആദായം ഉണ്ടാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും ? അപ്പോള്‍ അവര്‍ക്ക് സോഷ്യലിസം എന്ന തത്വസംഹിതയോട് എന്ത് മാത്രം ആത്മാര്‍ത്ഥതയുണ്ടാവും ? ലോകത്ത് മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ഇത്തരത്തില്‍ വരുമാനം ഉണ്ടാക്കുന്നുണ്ടാവുമോ ? നാളെയും ബക്കറ്റുമെടുത്ത് പിരിവിനിറങ്ങാന്‍ നേതാക്കള്‍ അണികളോട് കല്പിക്കുമ്പോള് അവര്‍ ഇതൊക്കെ ആലോചിക്കേണ്ടതല്ലെ ?
3 comments:
മാര്ക്കറ്റിടിഞ്ഞത് കാരണം നഷ്ടം കാണിച്ച് ഒരു ബക്കറ്റ് പിരിവ് കൂടി നടത്താം ഉടനെ.
മറ്റ് പാര്‍ട്ടിയിലെ നേതാക്കന്മാര് കമ്പനി മുതലാളിമാരാകുന്നു. ആ കമ്പനിയില്‍ നമ്മുടെ ഈ തൊഴിലാളി പാര്‍ട്ടി നിക്ഷേപം നടത്തി ജനക്ഷേമം നടത്തുന്നു.
എല്ലാവര്കും വേണ്ടത് ലാഭം മാത്രം.
ആരും പുണ്യം കിട്ടാനല്ലല്ലോ രാഷ്ട്രീയത്തിലിറങ്ങുന്നത്? അങ്ങിനെ ആയിരുന്നെങ്കില്‍ തന്നെ അതൊക്കെ പണ്ട്. ഇപ്പൊ അവര്‍ക്കും ജീവിക്കണ്ടേ? അവര്ടെ മക്കള്‍ക്കും ഫോറിന് യൂണിവേഴ്സിറ്റിയില്‍ പോയി പഠിക്കണ്ടെ.
Did you hear about www.india2net.com ?
It is the Next Generation Search Engine with
Google/Yahoo/Altavista/MSN/Rediff results on one page.
I know you'll like it!
Experience the Next Generation Searching with www.india2net.com
Post a Comment