ഈയ്യിടെ എനിക്ക് തിരുവനന്തപുരം വരെ ഒന്ന് പോകേണ്ടി വന്നു. സര്‍ക്കാര്‍ ആഫീസില്‍ ഒരു കാര്യം സാധിച്ചു കിട്ടാനായിരുന്നു. ഞാന്‍ തിരുവനന്തപുരത്തുള്ള സമപ്രായക്കാരനായ ഒരു ബ്ലോഗ്ഗറെ ബന്ധപ്പെട്ടു. അദ്ദേഹം 36 വര്‍ഷം ജോലി ചെയ്ത് ഉയര്‍ന്ന പദവിയില്‍ റിട്ടയര്‍ ചെയ്ത ആഫീസായിരുന്നു അത്. എന്റെ കാര്യം അഞ്ച് മിനിട്ട് കൊണ്ട് അദ്ദേഹം സാധിപ്പിച്ചു തന്നു. എനിക്ക് മറ്റൊരു ആഫീസിലും കാര്യം സാധിക്കാനുണ്ടായിരുന്നു, അവിടെ അദ്ദേഹത്തിന് പിടിപാടില്ലായിരുന്നു. ഏതായാലും രാവിലെ 11 മണി മുതല്‍ ഉച്ച ഒരു മണി വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എനിക്കും എന്റെ കൂടെയുള്ളവര്‍ക്കും ഉച്ചയൂണ് വാങ്ങിത്തന്നിട്ടേ അവര്‍ വിട്ടുള്ളൂ. ഒരു കുട്ടിയുടേത് പോലെ നിഷ്കളങ്കവും കുട്ടിത്തം നിറഞ്ഞതുമായിരുന്നു ആ പ്രായത്തിലും അദ്ദേഹത്തിന്റെ മുഖം എന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ സംസാരം സ്വാഭാവികമായും ബ്ലോഗിലേക്കും ബ്ലോഗ്ഗര്‍മാരിലേക്കും നീണ്ടു. മലയാളം ബ്ലോഗില്‍ അനുഗൃഹീതരായ ചുരുക്കം ബ്ലോഗര്‍മാരുണ്ട്. സുന്ദരമായി എഴുതുന്നവരാണ് മാരീചന്‍, രാജീവ് ചേലനാട്ട്, ബെര്‍ളി തോമസ്, വെള്ളെഴുത്ത്, രാം മോഹന്‍ അങ്ങനെ ചിലര്‍. കിരണ്‍ തോമസ് എപ്പോഴും ഒരു വിവാദവിഷയം, താല്‍ക്കാലികമായ പ്രസക്തി മാത്രമുള്ളത് മാത്രം പോസ്റ്റ് ചെയ്ത് ചര്‍ച്ച കൊഴുപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. അവസാനം ഞങ്ങള്‍ കാണാപ്പുറം നകുലനില്‍ എത്തി. ക്ഷമയോടെയും പക്വമായും വസ്തുതകളുടെ അകമ്പടിയോടെയും പോസ്റ്റുകളും കമന്റുകളും എഴുതുന്നതില്‍ അഗ്രഗണ്യനാണ് നകുലന്‍ എന്നതില്‍ ഞങ്ങള്‍ ഏകാഭിപ്രായക്കാരായിരുന്നു. ആ നകുലന്റെ ഏറ്റവും ഒടുവിലത്തെ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റെഴുതി . ആ കമന്റ് ചിലരെ ചൊടിപ്പിക്കുമെന്നതിനാല്‍ രൂക്ഷമായ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ആ ബ്ലോഗില്‍ കമന്റ് അനോണി ഓപ്ഷന്‍ ഉണ്ട്. അത് തന്നെയാണ് നകുലന്റെ സഹിഷ്ണുതയ്ക്കുള്ള സാക്ഷ്യപത്രവും.
ഞാന്‍ അനിയനെ പോലെ കാണുന്ന ഒരു ബ്ലോഗറാണ് രാധേയന്‍. രാധേയന്റെ ബ്ലോഗുകളും കമന്റുകളും ശ്രദ്ധിക്കാറുമുണ്ട്. ഒരിക്കലും രാധേയന്‍ പരിധി വിടുന്നതായി ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല എഴുത്തില്‍ ഒരു കുലീനത്വവും കാണാറുണ്ട്. രാധേയന്റെ നിലപാടുകളെ വിമര്‍ശിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടുമില്ല. രാധേയന്‍ കുറെയായി എന്റെ വാക്കുകളും പ്രൊഫൈലിലെ വാചകങ്ങള്‍ ചൂണ്ടിക്കാട്ടിയും എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഞാന്‍ തന്ത്രപരമായ മൌനം പാലിക്കുകയായിരുന്നു. പരസ്പരബഹുമാനത്തിന്റെ അതിര്‍വരമ്പ് ലംഘിക്കാത്തത് കൊണ്ട് രാധേയന്റെ കമന്റ് എവിടെ കണ്ടാലും ഞാന്‍ വായിക്കും. രാധേയനെ എന്നെങ്കിലും നേരില്‍ കാണണമെന്നെനിക്കാഗ്രഹവുമുണ്ട്. ആ രാധേയന്‍ നകുലന്റെ ബ്ലോഗിലെ എന്റെ കമന്റിന് താഴെക്കാണും വിധം മറുപടിയെഴുതി:
“ സുകുമാരേട്ടാ,കമ്മ്യൂണിസ്റ്റ് വിരോധം ആയിക്കൊള്ളൂ,അതിന് താങ്കള്‍ക്ക് എല്ലാ അവകാശവുമുണ്ട്.അതിനായി ഇത്രയൂം ഒരു പതനം വേണ്ടിയിരുന്നില്ല.ഇങ്ങനെയൊക്കെ പലരുടെയും കാക്കി ട്രൌസര്‍ അനാവൃതാമാകുന്നത്, അല്ലേ?”
വായിച്ചിട്ട് എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചര്‍ച്ച വ്യക്തിപരമായിപ്പോകും എന്നതിനാല്‍ ഞാന്‍ അവിടെ പിന്നെ ഒന്നും മറുപടിയായി എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ കമ്മ്യൂണിസ്റ്റ് വിരോധി ആണെന്ന് മാത്രമായിരിക്കും രാധേയന് എന്നെക്കുറിച്ചുള്ള പരാതി. അല്ലാതെ ഞാന്‍ ഒരു കാക്കി ട്രൌസറുകാരനാണെന്ന് രാധേയന്‍ ഒരിക്കലും കരുതുകയില്ല. നകുലന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാന്‍. എന്നാല്‍ നകുലന്റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പുമില്ല. സേതുസമുദ്രം പദ്ധതി പോലുള്ള വിഷയങ്ങളില്‍ എനിക്ക് നകുലനോട് എതിര്‍പ്പുമുണ്ട്. എന്നാല്‍ ഒരു ബി.ജെ.പി. അനുഭാവി എന്ന നിലയില്‍ നകുലന് അതൊക്കെ പറയാനുള്ള അര്‍ഹതയെയും അവകാശത്തെയും ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ ബി.ജെ.പി. യുടെയോ ആറെസ്സെസ്സിന്റെയോ അനുഭാവിയല്ല. യഥാര്‍ഥ മതേതരത്വത്തിലും ജനാധിപത്യത്തിലും ആണെനിക്ക് താല്പര്യം. അങ്ങനെ നോക്കുമ്പോള്‍ ഇന്നത്തെ നിലയ്ക്ക് എനിക്ക് ആഭിമുഖ്യം തോന്നുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് . എന്നാല്‍ ഞാന്‍ ആ പാര്‍ട്ടിയെയും ഇന്നത്തെ നിലയില്‍ അംഗീകരിക്കുന്നില്ല. കാരണം കോണ്‍ഗ്രസ്സ് യഥാര്‍ഥ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേ അല്ല. യഥാകാലം സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്ത ഒരു സംഘടന എങ്ങനെ രാഷ്ട്രീയപാര്‍ട്ടിയാവും? അക്കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പി.യുമാണ് മാതൃകാപാര്‍ട്ടികള്‍.
രാധേയനും മറ്റ് ചില സുഹൃത്തുക്കളും എന്നെ കമ്മ്യൂണിസ്റ്റ് വിരോധിയും ഇടത് പക്ഷവിരോധിയുമായിട്ടാണ് ചിത്രീകരിക്കുന്നതും വിമര്‍ശിക്കുന്നതും . കേരളത്തില്‍ സി.പി.എം ജനാധിപത്യപരമായല്ല പ്രവര്‍ത്തിക്കുന്നത് . കൈയ്യൂക്ക് കൊണ്ടാണ് അവര്‍ കാര്യം നേടുന്നത്. ഇത് ഞാന്‍ എതിര്‍ക്കുന്നു. ഇപ്പോള്‍ ആ പാര്‍ട്ടി സ്വത്തുക്കളും സമ്പത്തും ആര്‍ജ്ജിക്കുന്നതിന് അമിതമായ ആവേശവും കൌശലവുമാണ് കാണിക്കുന്നത് . ഒരു രാഷ്ട്രീയപ്പാര്‍ട്ടി ക്രമേണ ബിസിനസ്സ് സ്ഥാപനമായി മാറുന്ന കാഴ്ച. ഇതൊക്കെ തുറന്ന് പറയുന്നത് എങ്ങനെ കമ്യൂണിസ്റ്റ്-ഇടത് പക്ഷ വിരോധമാവും ?
സത്യത്തില്‍ കമ്മ്യൂണിസ്റ്റ്-ഇടത് പക്ഷ അനുകൂലികളുടെ നിലപാട് ഇന്ന് എന്താണ് ? സ്വകാര്യമൂലധനം ഉപയോഗിച്ച് പ്രത്യുല്പാദനം നടക്കുന്ന സമ്പ്രദായത്തെ ആണല്ലൊ മുതലാളിത്വം എന്ന് പറയുന്നത് . മുതലാളിത്തം പ്രതിസന്ധിയിലാണ് അത് മരണക്കിടക്കയിലാണ് എന്ന് പറയാന്‍ തുടങ്ങിയിട്ട് എത്രയോ പതിറ്റാണ്ടുകളായി. നാളെയുടെ വാഗ്ദാനമായി ചൂണ്ടിക്കാട്ടപ്പെട്ട സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ഇതിനിടയില്‍ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. ഇപ്പോഴും പറയുന്നു മുതലാളിത്തം തകരുന്നു, സോഷ്യലിസം തിരിച്ചു വരുന്നു എന്ന്. എന്നിട്ട് വികസനത്തിന് സ്വകാര്യമൂലധനം കണ്ടെത്താന്‍ പരക്കം പായുകയും ചെയ്യുന്നു. എത്ര തന്നെ തിന്മകള്‍ അന്തര്‍ലീനമാണെങ്കിലും സ്വകാര്യമൂലധനത്തിന് മാത്രമേ സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കാനാവൂ എന്ന് ഇടത്-വലത് ഭേദമെന്യേ എല്ലാവരും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ പ്രയോഗത്തില്‍ സ്വകാര്യമൂലധനം എന്ന മുതലാളിത്തവും പ്രസംഗത്തില്‍ സോഷ്യലിസവും പുല്‍കി ഇടത്-കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം നടിക്കുന്നത് കാപട്യമല്ലെ? ഒരു സ്വപ്നം അഥവാ ആശയം എന്ന നിലയില്‍ ആരെങ്കിലും കമ്മ്യൂണിസത്തെ എതിര്‍ക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടഭീകരതകളുടെ ചരിത്രം വായിച്ചറിഞ്ഞവരും ഇന്നും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യൂക്കിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞവരും അതിനെ എതിര്‍ക്കും. അത് കമ്മ്യൂണിസ്റ്റ് വിരോധമാണെന്ന് പറയാനെന്താ സി.പി.ഐ(എം)യുടെ കുത്തകയാണോ കമ്മ്യൂണിസം?
രാധേയനോട് എനിക്കൊന്നേ പറയാനുള്ളൂ. എനിക്ക് മനുഷ്യര്‍ ആരോടും വിരോധമില്ല. മനുഷ്യവിരുദ്ധമായ ആശയങ്ങള്‍, നിലപാടുകള്‍ പലരും പല രീതികളില്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. ആ നിലപാടുകളോടാണ് എനിക്ക് വിരോധം. മനുഷ്യര്‍ മനുഷ്യത്വവിരുദ്ധ ആശയങ്ങളുടെ ഇരകളാവുന്നു, അതിലാണെനിക്ക് ദു:ഖം !
25 comments:

അതു കൊണ്ട് തന്നെയാണ് താങ്കളുടെ ആ കമന്റ് എന്നെ അല്‍ഭുതപ്പെടുത്തിയതും അതിലേറെ ദുഖിപ്പിച്ചതും.ഒരു തരത്തിലും ഒരു മനുഷ്യസ്നേഹിക്കും അനുഭാവം പ്രകടിപ്പിക്കാനാവാത്ത മനോവൈകല്യമുള്ള രണോത്സുക ബ്രാമണ്യത്തിന്റെ ജല്‍പ്പനങ്ങള്‍ക്ക് കീഴെ കൈയ്യൊപ്പിട്ടത് താങ്കള്‍ക്ക് സി.പി.എമ്മിനോട് നിലനില്‍ക്കുന്ന അതൃപ്തി കൊണ്ട് മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെടുന്നു.
ബി.ആര്‍.പിയുടെ ബ്ലോഗിലും താങ്കള്‍ ഒരു സി.പി.എം വിരുദ്ധ കമന്റിട്ടു.അതില്‍ എനിക്ക് കാര്യമായി പ്രതികരിക്കണമെന്ന് തോന്നിയില്ല.കാരണം പോസ്റ്റിട്ട ബി.ആര്‍.പിയോ അതിനെ പിന്‍താങ്ങിയ താങ്കളോ മറ്റേതെങ്കിലും അപകടകരമായ പ്രത്യയശാസ്ത്രം മുന്നോട്ട് വെയ്ക്കുന്നതായ്യി എനിക്ക് തോന്നിയില്ല.അതു കൊണ്ട് അതിലെ പ്രസക്തമായ പോയിന്റുകള്‍ക്ക് മറുപടി പറയാനാണ് ഞാന്‍ ശ്രമിച്ചത്.
ബ്ലോഗില്‍ പലര്‍ക്കും അറിയുന്നത് പോലെ ഞാന്‍ ഒരു സി.പി.എം കാരനേ അല്ല.സി.പി.എം പുലര്‍ത്തുന്ന സമഗ്രാധിപത്യം,പാലം വലി,സ്വത്ത് സമ്പാദനം തുടങ്ങി പല സംഗതികളെയും ബ്ലോഗില്‍ തന്നെ എതിര്‍ത്തിട്ടുണ്ട്.പക്ഷെ സി.പി.എമ്മിനോടുള്ള എന്തെങ്കിലും അനിഷ്ടത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പോലെ പ്രതിലോമകരമായ ഒരു പ്രസ്ഥനത്തെയും തത്വശാസ്ത്രത്തെയും മരിക്കും വരെ ഞാന്‍ പിന്‍തുണക്കില്ല(സി.പി.എമ്മിനില്ല ഇത്ര ഉറപ്പ്.1977ല്‍....)
പിന്നെ പ്രത്യയശാത്രപരമായ വിഷയങ്ങള്‍:ഒരു സമഗ്രമായ ജീവിതാശയമെന്ന രീതിയില്‍ സോഷ്യലിസം മാനവരാശിയുടെ ആത്യന്തിക ലക്‍ഷ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു.മനുഷ്യര്‍ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ അകലം കുറയേണ്ടതാണെന്നും ക്രമേണ ഇല്ലതാകേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു.ഇതുവരെ വന്നതും തകര്‍ന്നതും സോഷ്യലിസ്റ്റ് വ്യവസ്ഥിതികളല്ല,സോഷ്യലിസ്റ്റ് എന്ന് പേരിട്ട് വിളിക്കപ്പെട്ട സമഗ്രാധിപത്യ വ്യവസ്ഥിതികളായിരുന്നു.മുതലാളിമാരുടെ കങ്കാണിമാരില്‍ നിന്നും പാര്‍ട്ടിസെക്രട്ടറിമാരാകുന്ന കങ്കാണിമാരിലേക്ക് ചാട്ട കൈമാറുന്ന പ്രക്രിയയല്ല സോഷ്യലിസമെന്നത് കൊണ്ട് ഞാന്‍ സാരമാക്കുന്നതെന്ന് അര്‍ത്ഥം.
മുതലാളിത്തം അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങള്‍ കൊണ്ട് തകരും എന്ന മാര്‍ക്സിയന്‍ സിദ്ധാന്തമനുസരിച്ചു തന്നെയാണ് കാര്യങ്ങളുടെ ഗതി എന്ന് ഒരു സാമ്പത്തിക വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് തോന്നുന്നു.അതോടൊപ്പം തന്നെ വ്യവസ്ഥിതികളുടെ ചാക്രികസ്വഭാവത്തെയും മാര്‍ക്സിയന്‍ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചിരുന്നു.അത് കൊണ്ട് തന്നെ ഈ തകര്‍ച്ച കൊണ്ട് മുതലാളിത്തം ഇല്ലാതായി എന്നു ഞാന്‍ കരുതുന്നില്ല.
മാര്‍ക്സിസം ഒരു മതമല്ല,മറിച്ച് ശാസ്ത്രമാണ്.മാര്‍ക്സ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും നാം ഒരുപാട് മുന്നോട് വന്നിരിക്കുന്നു.മാര്‍ക്സിസത്തെ ഒരു സാമ്പത്തിക ശാസ്ത്രമെന്ന നിലയില്‍ ആര്‍ക്കും നിരാകരിക്കാന്‍ കഴിയില്ല.പക്ഷെ അതില്‍ മാറ്റം വരുത്തരുതെന്ന് ശഠിക്കാന്‍ ആര്‍ക്കും അവകാശമില്ല.കാരണം മാര്‍ക്സിസം മാലാഖ വന്ന് ഒരിക്കലും മാറ്റാന്‍ അനുവാദമില്ലാത്ത ദൈവവചനമായി മാര്‍ക്സിന്റെ ചെവിയില്‍ ഓതിയതല്ല.ശാസ്ത്രമെന്നരീതിയില്‍ അത് ഇവോള്‍വിങ്ങ് ആണ്.
എന്നെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്കും കരുതലിനും നന്ദി.ഏതെങ്കിലും തരത്തില്‍ താങ്കള്‍ എന്ന വ്യക്തി എനിക്ക് വിഷയീഭവിക്കുന്നേയില്ല.നിലപാടുകളെ മാത്രമേ ഞാന്‍ പരാമര്‍ശിക്കാന്‍ ആഗ്രഹിച്ചുള്ളൂ.കാക്കി നിക്കര്‍ ഒരു രൂപകം മാത്രമാണ്.മറിച്ചുള്ള ധാരണകള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
ഓഫ് സൈഡ്:ദേശാടനക്കിളി ആയതിനാല്‍ തമ്മില്‍ കാണുക എന്ന ആഗ്രഹം എത്രത്തോളം സാധ്യമെന്നറിയില്ല.എങ്കിലും ഭൂമി ചിലപ്പോഴൊക്കെ തീരെ ചെറുതാണല്ലോ...
സുകുമാരേട്ടാ എന്നുവിളിക്കാമോ എന്നറിയില്ല.
( 1957 ഏപ്രില്‍ 2ന് ലോകത്തില്‍ ആദ്യമായി കമ്യൂണിസ്റ്റുകള്‍ ഇലക്ഷനുനിന്നു ജയിച്ച അന്ന് ഞാന്‍ ജനിച്ചു.)
സമാനചിന്താഗതിക്കാരനായ ഒരാളാണെന്നു പോസ്റ്റുകള്‍ കണ്ടപ്പോള്‍ തോന്നി. തുടര്‍ന്നും കാണാം.
artistrajan@gmail.com
പ്രിയപ്പെട്ട രാജന്‍ , ഞാന്‍ ബ്ലോഗ് കണ്ടിരുന്നു. സമാനമനസ്ക്കരുടെ എണ്ണം ബ്ലോഗില്‍ കൂടി വരുന്നതില്‍ ആശ്വാസവും തോന്നിയിരുന്നു. നിഷ്പക്ഷമായും സ്വതന്ത്രമായും ചിന്തിക്കുന്നവരുടെ കൈകളിലാണ് ലോകത്തിന്റെ ഭാവി. സുകുമാരേട്ടാ എന്ന് വിളിക്കുന്നതില്‍ (പ്രായം കൊണ്ട്) തെറ്റില്ല :)
പ്രിയപ്പെട്ട രാധേയന്‍ , വിശദാംശങ്ങളില്‍ നമുക്കിടയേ വിയോജിപ്പുണ്ടാവാന്‍ വഴിയില്ല. അത്കൊണ്ടാണ് പലപ്പോഴും ഉത്തരം പറയാതെ ഞാന്‍ ഒഴിഞ്ഞ് മാറിയത്. പ്രത്യയശാസ്ത്രങ്ങള്‍ അതേപടി പ്രയോഗവല്‍ക്കരിക്കാന്‍ മനുഷ്യര്‍ക്കാവുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. വീണ്ടും ഇതേ പോലെ ഇനിയും കാണാമല്ലൊ.
സ്നേഹപൂര്‍വ്വം,
:-) - കമന്റിനും പോസ്റ്റിനും
ഞാന്‍ സുകുമാരന്റെ അഭിപ്രായത്തോട് സര്‍വ്വാത്മനാ യോജിക്കുന്നു.”രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയുവാന്‍ ആരെങ്കിലും വേണമല്ലോ?”
ആശംസകള്‍....
വെള്ളായണി
അനാരോഗ്യകരങ്ങളായ തർക്കങ്ങളിൽ, വാസ്തവത്തിൽ വളരെ അടുത്തു നിൽക്കുന്ന ആൾക്കാറ് ഉറക്കെ സംസാരിച്ചുതുടങ്ങുന്നു. പിന്നെ പിടിച്ചു തള്ളുന്നു.തങ്ങൾ അകലത്തിലാണെന്നു വരുത്തിത്തീറ്ത്തിട്ടുവേണം മൂന്നാമതൊരാൾക്കു തങ്ങളിലാരാണു ശരി എന്നു നിശ്ചയിക്കാൻ എന്ന മട്ടിലാണു തറ്ക്കം. (തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാറ്ട്ടികൾ പ്രചരിപ്പിക്കുമ്പോലെ). അങ്ങനെയാവുമ്പോൾ മറ്റേയാൾ പറയുന്നത് തന്റെ പൊസിഷനിൽനിന്നും തീറ്ത്തും വ്യത്യസ്തമാണെന്നു വരുത്തിത്തീറ്ക്കാൻ പൂർവപക്ഷത്തെ തെറ്റായി അവതരിപ്പിക്കുക എന്ന ദോഷം(തർക്കത്തിൽ) ഉണ്ടാവുന്നു. കോടിയേരി അമേരിക്കയിൽ പോയാൽ അതു മുതലാളിത്തത്തിനു ദാസ്യാമി പറയാനാണെന്നു ആക്ഷേപിക്കുന്നതും, ബീജേപ്പി ഭരിച്ചാൽ ഇന്ത്യ് കാളവണ്ടിയുഗത്തിലേക്കു പിന്നാക്കം പോകുമെന്നാക്ഷേപിക്കുന്നതും അതുതന്നെ.സ്റ്റാലിന്റെ കാൽത്തെ ഭീകരതയേയോ ചൈനയിലെ പൌരാവകാശധ്വംസനമോ ചൂണ്ട്ക്കാട്ടി, “അങ്ങനെയാവരുതെങ്കിൽ കുത്ത് നിന്റെ വോട്ട് കൈപ്പത്തിക്കു’ എന്നു പറയുന്നതും മുതലാളിത്ത ഉമ്മാക്കി കാട്ടി പേടിപ്പിച്ചു ‘അതുണ്ടാവരുതെങ്കിൽ കുത്ത് നിന്റെ വോട്ട് അരിവാളിനു” എന്നു പറയുന്നതും ഫാസിസം തന്നെ.നീ ഒന്നുകിൽ എന്റ ഭാഗമാണു.അല്ലെങ്കിൽ എന്റെ ശത്രുഭാഗമാണ്- എന്ന കാഴ്ചപ്പാട്കൊണ്ട് ആരും ഒന്നും നേടുന്നില്ല-എല്ലാവറ്ക്കും പലതും നഷ്ടപ്പെടുന്നേയുള്ളൂ.(വിശ്വവിഖ്യാതമായ ചില ഗ്രന്ഥശാലകൾ നമുക്കു നഷ്ടപ്പെട്ടതു അങ്ങനെയാണു.) എനിക്കും ശ്രീ.സുകുമാരേട്ടനും അറിയാത്ത പലതും ഉള്ളതു പോലെ രാധേയനും അറിയാത്ത ചിലതൊക്കെ ഉണ്ടാവുമല്ലോ. ആ ചിലതിൽ ഇതും പെടുമായിരിക്കും.
P.C.MADHURAJ പറഞ്ഞതു ശരിവെക്കുന്നു.
സംവാദത്തിന്റെ സ്വഭാവമാറ്റം പേടിപ്പെടുത്തുന്ന രീതിയിലേക്കാണ് വീണുടയുന്നത്. മതം, ജാതി, കക്ഷി രാഷ്ട്രീയം ഇതിന്റെയൊക്കെ അടിമത്തം മനസ്സില്‍ പേറുമ്പോള്‍ തന്നെ, ആളുകളുടെ മുമ്പില്‍ നാട്യമായി ചിലതു നിഷേധിക്കുകയും, ഞാനങ്ങിനെയല്ലെന്ന് വിളിച്ചു കൂവുകയും അവസരം കിട്ടിയാല്‍ കൊമ്പും കൊളുത്തും പുറത്താവുകയും ചെയ്യുന്ന ഒരു തരം കണ്ടാമൃഗകാലത്തേക്കാണോ നാം മുന്നേറുന്നത് ?.
(നകുലന്റെ പോസ്‌റ്റില്‍ കെ.പി.എസിന്റെ കമന്റ് കണ്ടാണ് ഞാനും അവിടെ കയറി ഇടപെട്ടത്. എത്ര പെട്ടെന്നാണ് ചെറുകള്ളികളിലേക്ക് ആളുകളെ ഒതുക്കാന്‍ ശ്രമിക്കുന്നത്, വളരെ കരുതലോടെ വേണം വാക്കുകളുടെ പ്രയോഗം എന്നെനിക്കിപ്പോള്‍ തോന്നുന്നു. അങ്ങിനെയല്ലെങ്കില്‍ അത് സംവാദത്തിനുള്ള സാദ്ധ്യതയെ ഇല്ലായ്‌മ ചെയ്യും.)
കുതിരവട്ടന്റെയും ജോക്കറുടെയും സ്മൈലിയ്ക്ക് നന്ദി ....
@ വെള്ളായണി വിജയന്‍ , നല്ല വാക്കുകള്‍ക്കും ആശംസകള്‍ക്കും നദി ..
പ്രിയപ്പെട്ട
മധുരാജ് , നീരജ്
സംവാദത്തിന്റെ സാധ്യതകള്‍ നമുക്ക് നഷ്ടപ്പെടുകയാണ്. എവിടെ നിന്നോ എപ്പോഴോ ലഭിക്കുന്ന ആശയങ്ങളും ചിന്താപദ്ധതികളും നിലപാടുകളും അല്പം പോലും പരിശോധിക്കാതെ സ്വന്തമാക്കി അതില്‍ ഉറച്ചുനില്‍ക്കുകയാണ് ആളുകള്‍. ഈ ആശയം ഇതില്‍ കൂടുതല്‍ നന്നായി പറയാന്‍ എനിക്കാവുന്നില്ല. ഭാഷയിലുള്ള എന്റെ പിടുത്തം അയഞ്ഞുവരികയാണെന്ന് തോന്നുന്നു. ഈ ലോകവും താനും തമ്മില്‍ എന്താണ് ബന്ധം എന്ന് ആരും സ്വയം ചിന്തിക്കുന്നില്ല. അങ്ങനെ ചിന്തിക്കുമായിരുന്നെങ്കില്‍ സംവാദങ്ങളുടെ സാധ്യതകള്‍ നമ്മുടെ മുന്‍പില്‍ തുറക്കപ്പെടുകയും സമവായത്തിലെത്താന്‍ കഴിയുകയും ചെയ്യുമായിരുന്നു.
:)
:), കൊഴുക്കട്ടെ....
ഇതുപോലെ ഗൌരവതരമായ ചര്‍ച്ചകള്‍ക്കു ബ്ലോഗ് വേദിയാകുന്നതില്‍ അതിയായ് സന്തോഷം.
ചര്‍ച്ച ശ്രദ്ധിക്കുന്നു. രാധേയന്‍ കുലീനമായിത്തന്നെ മറുപടി പറഞ്ഞിരിക്കുന്നു. കുലീനമായിത്തന്നെ പിന്‍ വാങ്ങുകയും(??) ചെയ്തിരിക്കുന്നു.
ബ്ലോഗുകളിലെ ‘സംവാദ‘ങ്ങളെക്കുറിച്ചുള്ള ഒരു നല്ല സംവാദമായി ഇതു വളരുന്നതായി തോനുന്നു. ആ സംവാദം ശ്രദ്ധിക്കാന്‍ താല്പര്യപ്പെടുന്നു.
ജീവി,എല്ലാം ശ്രദ്ധിക്കുന്നുണ്ട്.പുതിയ പോയിന്റുകള്‍ ഒന്നും ഉയര്‍ന്നു വരാത്തത് കൊണ്ട് മറുപടി പറയാത്തത് എന്നും മാത്രം.
പൊതു സമൂഹത്തിന്റെ നന്മക്കുവേണ്ടിയുള്ള (ഒരാളുടെ നന്മ മറ്റുള്ളവര്‍ക്ക് തിന്മയായി തോന്നുന്നത് ആശയവിനിമയത്തിലെ വിടവുകൊണ്ടാണല്ലോ)വ്യക്തിഗതമായ സംഭാവന എന്ന നിലയിലാണെന്നു തോന്നുന്നു ബ്ലോഗില്‍ അഭിപ്രായങ്ങളുടെ പ്രസക്തി.
ആ അഭിപ്രായങ്ങളെ ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കോ എതിരായുള്ള യുദ്ധ പ്രഖ്യാപനമായി മാത്രം തിരിച്ചറിയുന്നവരാണ് നമ്മില്‍ ഏറേയും. ആ സാഹചര്യത്തിലാണ് ബ്ലോഗ് വ്യക്തിവിരോധം തീര്‍ക്കനുള്ള മാധ്യമമായി അധപ്പതിക്കുന്നത്.
ബ്ലോഗ് കൂടുതല്‍ പരിചിതമാകുന്നതോടെ മാന്യമായ ആശയവിനിമയത്തിന്റെ വേദിയായി ബൂലോകം മാറുകതന്നെചെയ്യും !!
"പക്ഷെ സി.പി.എമ്മിനോടുള്ള എന്തെങ്കിലും അനിഷ്ടത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പോലെ പ്രതിലോമകരമായ ഒരു പ്രസ്ഥനത്തെയും തത്വശാസ്ത്രത്തെയും മരിക്കും വരെ ഞാന്‍ പിന്‍തുണക്കില്ല..."
Hats off to you Radheyan.In simple,humble words you said it.With the pretext of "atrosity","autocracy" of CPM,individuals like KP Sukumaran talks in the same tune of right wing anti-human HinduTalibans.His ideology is the same mixture preached by M.Govindan,Panmbilly,PT Chacko,Golvarkkar,Malayala Manorama and Readers Digest decades ago..
Swasthika പറഞ്ഞത് സത്യമാണ് .എം.ഗോവിന്ദന്‍ മുതല്‍ പേര്‍ പറഞ്ഞത് തന്നെയാണ് എന്നെ പോലെയുള്ളവര്‍ ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നത്. സോള്‍ഷെനിറ്റ്സണ്‍ തുടങ്ങി എത്രയോ പേര്‍ നിരന്തരം പറഞ്ഞത്കൊണ്ടും അസംഖ്യം ചിന്തകന്മാര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നരകിച്ച് ജിവിതം ഹോമിച്ചത് കൊണ്ടുമാണ് ലോകം ഒരു തടവറയായി മാറാതെ ഇന്നത്തെ ജനാധിപത്യപൌരസ്വാതന്ത്ര്യം മനുഷ്യര്‍ അനുഭവിക്കുന്നത്.
കമ്മ്യൂണിസം എന്ന സുന്ദരമായ ദര്‍ശനം മുന്നോട്ട് വെച്ച് സര്‍വ്വാധിപത്യം സ്ഥാപിക്കാനാണ് ലോകത്ത് ഇന്നോളം എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശ്രമിച്ചിട്ടുള്ളത്. ആ ഏകാധിപത്യപ്രവണതകളെ എതിര്‍ക്കാന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളിലും ചിലര്‍ തുനിയാറുണ്ട്. അത്തരക്കാരെ പാര്‍ട്ടി നിഷ്ക്കരുണം നിര്‍ജ്ജീവമാക്കിയിട്ടുണ്ട്. അടിമത്തം ചിലര്‍ക്ക് ആനന്ദമായിരിക്കാം. പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ കമ്മ്യുണിസ്റ്റ് സര്‍വ്വാധിപത്യത്തിന്റെ കാലം കഴിഞ്ഞ് ജനാധിപത്യത്തിന്റെ യുഗമാണിത്. ചിലര്‍ക്ക് ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ജനാധിപത്യം അംഗീകരിക്കുന്ന കമ്മ്യുണിസം സ്വീകരിക്കാന്‍ ഇനിയും കമ്മ്യൂണിസ്റ്റുകള്‍ ആരും തയ്യാറായിട്ടില്ല. അത്കൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ പറയുന്നത് ആ തത്വശാസ്ത്രത്തിനെതിരെയല്ല കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയാണ് പറയുന്നത് എന്ന് അവര്‍ക്ക് മനസ്സിലാവാത്തത്. ഏകാധിപത്യത്തെയും തീവ്രവാദത്തെയും ജനാധിപത്യലോകം അതിജീവിക്കുക തന്നെ ചെയ്യും. അതിന്റെ വൈതാളികന്മാര്‍ അതില്‍ വെപ്രാളപ്പെട്ടിട്ട് കാര്യമില്ല.
"സോള്‍ഷെനിറ്റ്സണ്‍ തുടങ്ങി എത്രയോ പേര്‍ നിരന്തരം........ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നരകിച്ച് ജിവിതം ഹോമിച്ചത് കൊണ്ടുമാണ് ലോകം ഒരു തടവറയായി മാറാതെ ഇന്നത്തെ ജനാധിപത്യപൌരസ്വാതന്ത്ര്യം മനുഷ്യര്‍ അനുഭവിക്കുന്നത്."
സുകുമാരന്‍ സര്‍,ഭൂമി സൂര്യനെ വലം വെക്കുന്നു എന്ന് പറഞ്ഞത്തിനു കാലപുരിക്ക് അയക്കപ്പെട്ട ഗലീലിയോ ഏത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ആയിരുന്നു സാര്‍,
സോള്‍ഷെനിറ്റ്സന്റെ കൂടെ ആയിരുന്നോ...
പട്ടിക്കും പൂച്ചക്കും ക്ഷേത്രങ്ങളില്‍ കയറാം, മഹാഭൂരിപക്ഷം വരുന്ന തീണ്ടാപ്പെട്ട ജനങ്ങള്ക്ക് അതിന്റെ നാല് അയലത്ത് പോകാന്‍ പാടില്ലായിരുന്നു,മൂന്ന് നാല് ദശകം മുമ്പുവരെ.ആരായിരുന്നു സാര്‍,ആ ജനത്തിന്'വഴി നടക്കാനും മാറ്മറക്കാനും'സ്വതന്ത്രം നിഷേധിച്ചു "കോണ്‍സന്‍ട്രേഷന്‍" ക്യാമ്പിനെക്കാളും വലിയ mental harassment &torture ഉണ്ടാക്കിയതാരാന് സാര്‍...ഇനിയും എണ്ണിപറഞാല്‍ ദിവസം മുഴുവന്‍ എഴുതേണ്ടി വരും.വിനയത്തോടെ ചോദിച്ചോട്ടെ, മുകളില്‍ ഞാന്‍ സൂചിപ്പിച്ചവര്ടെ വക്കാലാത്തല്ലേ താന്കള്‍ രാഷ്ട്രീയ വിരോധം കൊണ്ടു ഏറ്റെടുക്കുന്നത്.സോള്‍ഷെനിറ്റ്സണ്‍ തടവറക് മുമ്പും പിമ്പും എത്രയോ ഭീകര തടവറകള്‍ ഇവിടെ ഉണ്ടായി..നിര്‍ഭാഗ്യം താന്കലുറെ ഓര്‍മ്മച്ചെപ്പില്‍ ഇങ്ങനെ ചിലതോക്കയെ ഉള്ളു..മറ്റേതൊക്കെ മനക്കുത്തു കൊണ്ടാകാം മെമ്മറിയില്‍ നിന്നു തുടച്ചു നീക്കി,സൌകര്യം അതാണ്,യുക്തി അതല്ലെന്കിലും..
"കമ്മ്യൂണിസം എന്ന സുന്ദരമായ ദര്‍ശനം മുന്നോട്ട് വെച്ച് സര്‍വ്വാധിപത്യം സ്ഥാപിക്കാനാണ്..."
മാഷേ വൈതാളികന്‍ എന്നൊക്കെയുള്ള വിളി തന്നെ താന്കള്‍ എതിര്‍ക്കുന്ന ഒരു കമ്മ്യുണിസ്റ്റ് രീതിയല്ലേ,പിന്നെ ഞാന്‍ ഒരു കമ്മ്യുനിസ്റ്റും അല്ല.സ്വര്‍ഗ്ഗ ലോകത്ത് നിന്നു ദൈവം നേരിട്ടു ഇറക്കിയതല്ല അതെന്നും,inherant ആയ ചില ദൌര്‍ബല്യം അതിനുന്ടെന്നും ഞാന്‍ കരുതുന്നു.But,ചക്ക വീണു നാട്ടില്‍ ഏതെങ്കിലും മുയല്‍ ചത്താല്‍ പ്ലാവിനെ കുറ്റപ്പെടുത്തുന്നതോറൊപ്പം ഒന്നു ബാലന്‍സ് ചെയ്യാന്‍ ഇപ്പോഴത്തെ നാട്ടുനടപ്പ് പ്രകാരം ഫാഷന് കമ്മികളെ തോന്ടണം എന്നും കരുതുന്നില്ല.
ഇനി അടിമത്തത്തിന്റെ കാര്യം..ഇത്രയും കാലം ഞാന്‍ ഭക്ഷിച്ചു കൊണ്ടിരുന്ന മട്ട അരി(നാട്ടില്‍ കിട്ടുന്നത്) ഇവിടെ കിട്ടുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചതാണ് കാരണം..എന്തുകൊണ്ട് നിരോധിച്ചു. അത് സാമ്പത്തിക ശാസ്ത്രം.പക്ഷെ എനിക്ക് ഇഷ്ടമുള്ള അരിയാഹാരം പോലും കിട്ടുന്നില്ലെന്കില്‍(അരിക്ക് പോലും ക്ഷാമം!!!)അത് ഏത് തരം അടിമത്തം കൊണ്ടാണ് സാര്‍..ഇനി,താങ്കള്‍ക്കു ഇതുവരെ തിരിച്ചറിയാത്ത താന്കള്‍ പേറുന്ന അടിമത്തം ഞാനും പറയാം സാര്‍...അതുകൊണ്ടാണ് രാധേയന്റെ "പക്ഷെ സി.പി.എമ്മിനോടുള്ള അനിഷ്ടത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പോലെ പ്രതിലോമകരമായ ഒരു പ്രസ്ഥനത്തെയും മരിക്കും വരെ ഞാന്‍ പിന്‍തുണക്കില്ല..." എന്ന പ്രതികരണത്തിനു ഞാന്‍ കയ്യൊപ്പ് വെച്ചത്.
"ഏകാധിപത്യത്തെയും തീവ്രവാദത്തെയും ജനാധിപത്യലോകം അതിജീവിക്കുക തന്നെ ചെയ്യും."
നൂറു ശതമാനം ശരി,നന്ദിഗ്രാം മാത്രമല്ല, മലെഗാവും(അവിടെ തൊട്ടു കൂട്ടാന്‍ പോലും കമ്മികള്‍ ഇല്ല സാര്‍ അല്ലെങ്കില്‍ അവരെ ഇതിനും പഴിക്കാമായിരുന്നു),കണ്ണൂരില്‍ രണ്ടു ദിവസം മുംബ് ബോംബ് പൊട്ടി രണ്ടു പേര്‍ സ്വയം ഹോമിച്ച ഭീകരവാദവും,സൈന്യത്തില്‍ നുഴഞ്ഞു കയറുന്ന അത്ര വളര്‍ന്ന തീവ്രവാദവും,കശ്മീര്‍ ഭീകരവാദവും എല്ലാം'ഒരുപോലെ'നാം അതിജീവിക്കും.. എനിക്ക് മൃദു എകാധിപത്യത്തിലും,മൃദു തീവ്രവാദത്തിലും,മൃദു ഹിന്ടുത്വത്തിലും തീരെ വിശ്വാസമില്ല, അതിനെയും നാം അതിജീവിക്കും..

"പക്ഷെ സി.പി.എമ്മിനോടുള്ള അനിഷ്ടത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പോലെ പ്രതിലോമകരമായ ഒരു പ്രസ്ഥനത്തെയും മരിക്കും വരെ ഞാന്‍ പിന്‍തുണക്കില്ല..."
അങ്ങനെ പറയരുത് രാധേയാ... "ചോറിനു വേവ് പോരാത്തതു കൊണ്ടല്ലേ കുറച്ച് എലിവിഷം വാങ്ങി കഴിയ്ക്കാമെന്ന് വച്ചത് :)"
കമ്യൂണിസം പരിപാവനം... പക്ഷെ പാര്‍ട്ടിക്കാര്‍ പോരാ... വിചാരധാര____________ ആറ്‍.എസ്സ്.എസ്സ്_____________
സുകുമാരന്‍ ചേട്ടാ ഒന്ന് പൂരിപ്പിച്ച് തരാമോ? ഈ 'കപട മതേതര വാദി' കളുടെ ആശ്വാസത്തിനെങ്കിലും...
"പക്ഷെ സി.പി.എമ്മിനോടുള്ള അനിഷ്ടത്തിന്റെ പേരില്‍ ആര്‍.എസ്.എസ് പോലെ പ്രതിലോമകരമായ ഒരു പ്രസ്ഥനത്തെയും മരിക്കും വരെ ഞാന്‍ പിന്‍തുണക്കില്ല..."
അങ്ങനെ പറയരുത് രാധേയാ... "ചോറിനു വേവ് പോരാത്തതു കൊണ്ടല്ലേ കുറച്ച് എലിവിഷം വാങ്ങി കഴിയ്ക്കാമെന്ന് വച്ചത് :)"
കമ്യൂണിസം പരിപാവനം... പക്ഷെ പാര്‍ട്ടിക്കാര്‍ പോരാ...
വിചാരധാര_______ ആറ്‍.എസ്സ്.എസ്സ്_____
സുകുമാരന്‍ ചേട്ടാ ഒന്ന് പൂരിപ്പിച്ച് തരാമോ? ഈ 'കപട മതേതര വാദി' കളുടെ ആശ്വാസത്തിനെങ്കിലും...
ഒയാസിസ് said /dropsofrain said ?
Post a Comment