2008-05-16

ഗുരുജിയുടെ പോസ്റ്റ് !

ഇന്ന് വായിച്ച കൂട്ടത്തില്‍ മനസ്സില്‍ തട്ടിയ ഒരു പോസ്റ്റാണ് വിജയകൃഷ്ണന്റെ വീട്ടുവിശേഷം എന്ന ബ്ലോഗില്‍ “ മകന്റെ വിവാത്തോടെ അമ്മയ്ക്ക് സംഭവിക്കുന്നത് ” എന്ന ലേഖനം . അവിടെ എഴുതിയ കമന്റ് ഇവിടെ പെയിസ്റ്റ് ചെയ്യുന്നു :

പ്രിയ വിജയകൃഷ്ണന്‍ , വളരെ കാതലായ ഒരു വിഷയമാണ് ഇത് . ഇന്ന്, വഴിയില്‍ കളഞ്ഞ് കിട്ടിയ ഒരു മണിപേഴ്സ് എന്ന നിലയിലാണ് നവവധുക്കള്‍ ഭര്‍ത്താക്കന്മാരെ കാണുന്നത് . കാര്യങ്ങള്‍ ഈ രീതിയിലാണ് പോകുന്നതെങ്കില്‍ എന്തിനാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എന്ന് മനുഷ്യര്‍ ചിന്തിച്ചുപോകാവുന്ന കാലം വിദൂരമല്ല . മാനവികമൂല്യങ്ങള്‍ ഒന്നൊന്നായി വിസ്മൃതമാവുമ്പോള്‍ നഷ്ടമാവുന്നത് ജീവിതത്തിന്റെ അര്‍ത്ഥം മാത്രമല്ല ജീവിതം തന്നെയാണ് . എല്ലാവര്‍ക്കും പ്രായമാവും എന്ന് ആശ്വസിക്കാം . എന്ന് വെച്ച് വാര്‍ദ്ധക്യത്തിലെ പാഠം പഠിപ്പിന് മാത്രമായി ഒരു ആയുഷ്ക്കാലം പാഴാക്കണോ എന്നതായിരിക്കും നാളത്തെ മനുഷ്യര്‍ നേരിടുന്ന പ്രതിസന്ധി .

1 comment:

Sanoj Jayson said...

തിരുവനന്തപുരം ബ്ലോഗു ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിഞതുകൊണ്ട്..

ഉറങികിടന്നിരുന്ന എന്നെ പോലുള്ള അനേകം ബ്ലൊഗര്‍മാര് ഇനി സജീവമായി വീണ്ടും ബ്ലൊഗിങ് നടത്തും എന്നുകരുതുന്നു,,,

ഇനി എന്‍‌റ്റെ ബ്ലൊഗും നിങള്‍ സ്രദധിക്കുമല്ലോ.??അഗ്രിഗേറ്ററില്‍ ഇടുകയും ചെയ്യണെ.. മറക്കരുത്..