മൂര്‍ത്തീ , ഞാന്‍ തന്ന ലിങ്ക് ഒരു പേജ് പോലും വായിച്ചില്ല അല്ലേ . ഗൂഗ്ലിയാല്‍ എന്തിനെ ന്യായീകരിക്കാനും എന്തിനെയും തമസ്കരിക്കാനും ലിങ്കുകള്‍ ധാരാളം കിട്ടും . അത് കൊണ്ട് പക്ഷേ വസ്തുതകള്‍ വസ്തുതകളല്ലാതായിപ്പോകില്ലല്ലോ . ഈ അളവുകോല്‍ വെച്ചു നോക്കിയാല്‍ നമ്മുടെ ജബ്ബാര്‍ മാഷിന്റെ നെറ്റിയിലും സംഘപരിവാറുകാരന് എന്ന ലേബല്‍ ഒട്ടിക്കാന്‍ കഴിയും.
മൂര്‍ത്തി ഒരു ഇടത് പക്ഷ സഹയാത്രികന് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . ഈ പ്രപഞ്ചത്തില്‍ അത്ഭുതങ്ങള്‍ എന്ന ഒന്ന് സംഭവിക്കുന്നില്ല എന്നും കേവലം ഇതൊരു ഭൌതികപ്രപഞ്ചം മാത്രമാണെന്നും , ഇവിടെ നടക്കുന്നത് രാസ-ഭൌതിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്നും ഞാന്‍ മനസ്സിലാക്കിയത് മാര്‍ക്സിസം വായിച്ചതിന് ശേഷമാണ്. മറിച്ചൊരു അഭിപ്രായം എനിക്കിതേവരെ ഉണ്ടായിട്ടില്ല. മതം അതേതായാലും നിറം പിടിപ്പിച്ച നുണകളുടേയും കെട്ടുകഥകളുടേയും അടിസ്ഥാനത്തിലാണ് രൂപീകൃതമായിട്ടുള്ളതും നിലനില്ക്കുന്നതും . ആ കെട്ടുകഥകള്‍ പൊളിഞ്ഞാല്‍ മതം അപ്രസക്തമാവും . അത് കൊണ്ടാണ് ഏത് മതവാദിയും സയന്‍സിനെ ആഞ്ഞ് എതിര്‍ക്കുന്നത് . എന്നാല്‍ മതങ്ങളെ ശരി വെച്ചാല്‍ മാര്‍ക്സിസവും അപ്രസക്തമാവും .
മാര്ക്സിസത്തേക്കാളും ഇന്ത്യന്‍ ഇടത് പക്ഷത്തിന് പഥ്യം ഇപ്പോള്‍ ന്യൂനപക്ഷ വോട്ടുകളാണ് . നമ്മുടെ രാഷ്ട്രീയം ഇപ്പോള്‍ വളരെ അപകടകരമായ രീതിയില്‍ ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . തത്വങ്ങളും ആശയങ്ങളും ഒന്നും പറഞ്ഞാല്‍ ഇപ്പൊഴത്തെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മനസ്സിലാക്കിയിരിക്കുന്നു. ജാതിമതം കളിച്ചാലേ ഇനി വോട്ടുകള്‍ ആകര്‍ഷിക്കാനാവൂ . അപ്പോള്‍ ഹിന്ദുക്കളുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്ത് ഹിന്ദുക്കളെ ഒരു വോട്ടുബാങ്കാക്കി മാറ്റാനാണ് ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത് .
ഇടത് പക്ഷമാവട്ടെ ഹിന്ദു വോട്ടുകള്‍ ഒരു ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി കണക്കിലെടുത്തുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ആകര്‍ഷിക്കുന്നതിന് വേണ്ടി അവരുടെ രക്ഷാകര്‍ത്തൃത്വം തങ്ങള്‍ ഏറ്റെടുക്കാമെന്ന് അവരെ പ്രലോഭിച്ചു കൊണ്ടിരിക്കുന്നു . കോണ്‍ഗ്രസ്സ് ആവട്ടെ മാറി മാറി ഒരേ സമയം ഹിന്ദുക്കളേയും മതന്യൂനപക്ഷങ്ങളേയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു . ചുരുക്കത്തില്‍ സംഘപരിവാറുകാരും ഇടത് മതേതരക്കാരും ചെയ്യുന്നത് ഒന്ന് തന്നെ മതവികാരം വോട്ടാക്കിമാറ്റുക എന്ന രസായനവിദ്യ . അങ്ങനെ ആധുനിക കാലത്തെ അധികാരയുദ്ധം മതങ്ങളുടെ പേരില്‍ മൂര്‍ച്ഛിക്കാനാണ് സാധ്യത .
ഇവിടെ അമിതമായ ന്യൂനപക്ഷപ്രീണനം തുടര്‍ന്നാല്‍ ഫിക്സ്ഡ് ഡിപ്പോസിറ്റ് എന്ന് കരുതപ്പെടുന്ന ഹിന്ദു വോട്ടുകള്‍ വലിയ തോതില്‍ ഭാവിയില്‍ ചോര്‍ന്ന് പോകാന്‍ ഇടയുണ്ട് . ഇതാണ് അപകടം . കാരണം അപ്പോള്‍ രക്തസാക്ഷിയാകുന്നത് നമ്മുടെ മതേതര സങ്കല്‍പ്പങ്ങളായിരിക്കും . സ:ഈ.എം.എസ്സ്. ഈ അപകട സൂചന പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് കൊണ്ടാണ് ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷവര്‍ഗ്ഗീയതയും ഒരേ പോലെ എതിര്‍ക്കപ്പെടണം എന്ന് അദ്ദേഹം സദാ ഉല്‍ബോധിപ്പിച്ചു കൊണ്ടിരുന്നത് .
ഞാന്‍ ഡോ.എല്സ്റ്റിന്റെ ലേഖനം ശ്രദ്ധാപൂര്‍വ്വം വായിച്ചു കൊണ്ടിരിക്കുകയാണ് . അത് തമിഴിലും ഒരു ബ്ലോഗ്ഗര്‍ സംഗ്രഹിച്ച് തുടര്‍ പോസ്റ്റുകളായി പബ്ലിഷ് ചെയ്തിട്ടുണ്ട് . ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവം തൊട്ട് അതിന്റെ വളര്‍ച്ച ശാസ്ത്രീയമായി വിശദീകരിക്കുന്നതാണ് ആ ലേഖനം . മാത്രമല്ല ഇന്നത്തെ ഇസ്ലാം തീവ്രവാദത്തിന്റെ അടിവേരുകള്‍ വിശുദ്ധയുദ്ധം എന്ന സങ്കല്‍പ്പത്തിലാണ് അടങ്ങിയിട്ടുള്ളത് എന്ന് അദ്ദേഹം വസ്തുനിഷ്ടമായി സമര്‍ത്ഥിക്കുന്നുണ്ട് .
ഇസ്ലാം മതം നവീകരിക്കപ്പെടേണ്ടതുണ്ട് എന്ന ഒരു മനോഭാവം ചിന്താശീലരായ മുസ്ലീം യുവതലമുറയില്‍ ശക്തിപ്രാപിച്ചു വരുന്നുണ്ട് എന്നതാണ് ഒരേയൊരു ആശ്വാസം . രാഷ്ട്രീയക്കാര്‍ക്ക് ഭാവിയോട് ഒരു ബാധ്യതയുമില്ല . അവര്‍ക്ക് ഇന്ന് അധികാരം ആസ്വദിക്കണം എന്നേയുള്ളൂ . നാളെ യുവാക്കളുടെതാണല്ലോ . അവര്‍ ചിന്തിക്കട്ടെ !
2 comments:
OT: Can you divide the above contents to paragraphs?
I hope that it will improve the reading experience!
Sorry for the OT and a comment in english
ചന്ദൂട്ടന് നന്ദി !
Post a Comment