മറ്റൊരു കമന്റ് . ഒരു പോസ്റ്റായി പിന്നീട് വികസിപ്പിക്കാമെന്നത്കൊണ്ട് തല്ക്കാലം ഇവിടെ പോസ്റ്റുന്നു .
നക്സലൈറ്റുകളായാലും മാവോയിസ്റ്റുകളായാലും അവരുടെ ആത്മാര്‍ത്ഥതയെയും അര്പ്പണസന്നദ്ധതയെയും സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല . നക്സലിസവും മാവോയിസവും വളരുന്നതിനാവശ്യമായ സാമൂഹ്യസാഹചര്യങ്ങളുമാണ് നിലവിലുള്ളത് . ഇത:പര്യന്തമുള്ള പുരോഗതി ഒരു ന്യൂനപക്ഷത്തിന് ആര്‍മ്മാദിച്ച് കളിക്കാനാണ് ഉപകരിക്കുന്നത് . ബഹുഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് . എന്നാല്‍ ആക്രമണങ്ങളും ഭീകരവാദവും കൊണ്ടുമൊന്നും ഒരു പ്രശ്നവും ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ല എന്നത് ലളിതമായ സത്യമാണ് . അതിനേക്കാളേറെ ലളിതമാണ് ജനങ്ങള്‍ സംഘടിച്ചാല്‍ ഏത് അനീതിയെയും അഴിമതിയെയും തോല്‍പ്പിക്കാന്‍ കഴിയുമെന്നതും . ജനാധിപത്യപരമായ രീതിയില്‍ അഹിംസാത്മക മാര്‍ഗ്ഗത്തില്‍ ജനങ്ങള്‍ സംഘടിച്ചാലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും . കാരണം ജനശക്തിക്ക് മുന്പില് ഏത് മര്‍ദ്ധക സംവിധാനങ്ങളും കടലാസ് പുലി മാത്രമാണ് . ഇക്കാര്യത്തില്‍ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം മാതൃകയാക്കാവുന്നതാണ് . എന്നാല്‍ ഗാന്ധിസം എന്ന് കേട്ടാലേ മാര്‍ക്സിസത്തിന്റെ ആചാര്യന്മാര്ക്കും അതില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്കും പുച്ഛം തോന്നും . ജന്മിമാരുടെ തലയറുത്തത് കൊണ്ടോ പോലീസുകാരെ തട്ടിക്കൊണ്ടുപോയി വധിച്ചത് കൊണ്ടോ ഒന്നും ഒരിക്കലും നേടാന്‍ കഴിയില്ല . സമാധാനപരമായി ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു ജനകീയ പ്രശ്നങ്ങളും ഉണ്ടാവാന്‍ ന്യായമില്ല . ഇതിന് മാര്‍ക്സിസവും ഗാന്ധിസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ അവബോധമാണ് ആവശ്യം .
മറ്റൊന്ന്, മുഴുവന്‍ പ്രശ്നവും സര്‍ക്കറാണ് പരിഹരിക്കേണ്ടത് എന്ന ധാരണയും ശരിയല്ല . സര്‍ക്കാര്‍ എന്നത് ഒരു ഉയര്‍ന്ന സാമൂഹ്യ സംവിധാനം മാത്രമാണ് . ആത്യന്തികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം അവനവന് തന്നെയാണ് . സാമൂഹ്യജീവിതം ക്രമീകരിക്കുക , നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കുക തുടങ്ങിയവയാണ് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലകള്‍ . ഓരോ വ്യക്തികളുടെയും അങ്ങിനെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം സര്‍ക്കാറിനാണ് എന്നത് ഒരു കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പമാണ് . അത് പ്രായോഗികമല്ല എന്ന് തെളിയിക്കപ്പെട്ടതാണ് . പൌരന്മാര് സന്താനങ്ങളെ ജനിപ്പിച്ചാല്‍ മതി ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളണം എന്ന മനോഭാവം ശരിയല്ല .
9 comments:
പൂര്‍ണ്ണമായും സുകുമാരേട്ടനോടു യോജിക്കുന്നു
യോജിക്കുന്നു
അടുത്തടുത്തുള്ള രണ്ട് കമന്റുകള്‍ വായിച്ചപ്പോള്‍ താങ്കള്ക്ക്തന്നെ രണ്ടഭിപ്രായമുള്ളതായിട്ടാണല്ലോ തോന്നുന്നത് ചിലപ്പോള്‍ എന്റെ തോന്നലായിരിക്കാം തോന്നലുകള്‍ ചിലപ്പോള്‍ ശരിയുമായിരിക്കാം.
നക്സലിസവും....
ബി ആര് പി....
യുമാണ് വായിച്ചത്
www.kosrakkolli.blogspot.com
ഇതിന് മാര്‍ക്സിസവും ഗാന്ധിസവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ അവബോധമാണ് ആവശ്യം .
യോജിക്കുന്നു.
സര്‍ക്കാര്‍ എന്നത് ഒരു ഉയര്‍ന്ന സാമൂഹ്യ സംവിധാനം മാത്രമാണ് .
യോജിക്കാന്‍ കഴിയുന്നില്ല.
നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍.
നമ്മള് വിഭാവനം ചെയ്തതും ആഗ്രഹിച്ചതും നടപ്പിലാക്കേണ്ട സര്‍ക്കാര്‍.
സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം സര്‍ക്കാറിനു നല്കുന്ന ജനാധിപത്യ പ്രക്രിയയില്‍ ഭരണത്തിനുണ്ടാവുന്ന മറവി തിരുത്താനും നമുക്ക് കഴിയണം എന്നു തോന്നാറുണ്ട്..
ഒരു നൂറ്റാണ്ടിലേറെ ലോകത്തിലെ ബുദ്ധിജീവികളെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞ വിപ്ലവ മാര്‍ക്സിസം "വെറുപ്പിന്റെ പ്രത്യയശാസ്ത്രമായി" ബൌദ്ധികലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. "നിത്യ ഇന്നലെകള്ക്കേ" അതു് ഇതുവരെ മനസ്സിലാക്കാന്‍ കഴിയാതുള്ളു!
അതേസമയം, ജനാധിപത്യത്തിന്റെ വിജയം ജനങ്ങള്‍ എത്രമാത്രം ബോധവല്ക്കരിക്കപ്പെട്ടവരാണു് എന്നതില്‍ ആശ്രയിച്ചിരിക്കുന്ന കാര്യവുമാണു്!
ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!
നചികേതസ്സിനോടും കാവാലനോടും നന്ദി അറിയിക്കുന്നു .
അനസ് , ഞാന്‍ അത് രണ്ട് പോസ്റ്റുകളില്‍ കമന്റുകളായിഎഴുതിയതാണ് . എന്റെ രാഷ്ട്രീയാഭിപ്രായങ്ങള്‍ ഞാന്‍ എന്റെ പോസ്റ്റുകളില്‍ പലയിടത്തായി എഴുതിയിട്ടുണ്ട് . എല്ലാം കൂടി കൂട്ടി വായിച്ചാല്‍ ഒരു പക്ഷെ അനസ്സിന് മനസ്സിലായേക്കാം. പൌരന്മാര് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാവാതെ പൌരബോധത്തോടെ മാറി നിന്ന് രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെടുകയും ,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും വിശകലനം ചെയ്ത് സമ്മതിദാനം നിര്‍വ്വഹിക്കുകയും വേണം എന്നാണ് എന്റെ അഭിപ്രായം . പാര്‍ട്ടികള്‍ക്ക് പ്രവര്ത്തകന്മാര് അഥവാ മെംബര്‍മാര്‍ മാത്രമേ പാടുള്ളൂ ,അനുഭാവികളും വിശ്വാസികളും ഉണ്ടാകരുത് . പൌരന്മാര് പാര്‍ട്ടി രഹിതരായിരിക്കണം എന്നാല്‍ മാത്രമേ ജനാധിപത്യം ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാവൂ . ഞാന്‍ ഒരു പാര്‍ട്ടിയിലും പെട്ട ആളല്ല . അത് കൊണ്ട് അതാത് പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ രാഷ്ട്രീയം പറയുമ്പോള്‍ പലര്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുന്നില്ല . കാരണം ഇവിടെ ജനിച്ചു കഴിഞ്ഞാല്‍ പിന്നെ ജാതിയും മതവും പോലെ ഏതെങ്കിലും ഒരു പാര്‍ട്ടിയിലും ഒരാള്‍ വിശ്വസിച്ചിരിക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്നു .
വേണൂ , സര്‍ക്കാര്‍ എന്നത് ഒരു ഉയര്‍ന്ന സാമൂഹ്യ സംവിധാനം മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞത് കുറച്ചു കൂടി വിശാലമായ ഒരര്‍ത്ഥത്തിലാണ് . പൌരജനങ്ങള്‍ അര്‍ഹിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ ഒരു സര്‍ക്കാരിനെ അവര്‍ തെരഞ്ഞെടുക്കുന്നു . സര്‍ക്കാര്‍ എന്നത് പൌരജനങ്ങള്‍ നികുതി കൊടുത്ത് നിലനിര്‍ത്തുന്ന ഒരു സാമൂഹ്യ സംവിധാനം ആണെന്ന് തന്നെയാണ് വീണ്ടും ആലോചിച്ചിട്ടും എനിക്ക് തോന്നുന്നത് .
ബാബൂ , വളരെ വളരെ ശരിയായ നിരീക്ഷണം .
എല്ലാവര്ക്കും നന്ദിയും , നവവത്സരാസംസകളും !!
I Like these...മറ്റൊന്ന്, മുഴുവന്‍ പ്രശ്നവും സര്‍ക്കറാണ് പരിഹരിക്കേണ്ടത് എന്ന ധാരണയും ശരിയല്ല . സര്‍ക്കാര്‍ എന്നത് ഒരു ഉയര്‍ന്ന സാമൂഹ്യ സംവിധാനം മാത്രമാണ് . ആത്യന്തികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം അവനവന് തന്നെയാണ് . സാമൂഹ്യജീവിതം ക്രമീകരിക്കുക , നിയമവാഴ്ചയും നീതിനിര്‍വ്വഹണവും ഉറപ്പാക്കുക തുടങ്ങിയവയാണ് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലകള്‍ . ഓരോ വ്യക്തികളുടെയും അങ്ങിനെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം സര്‍ക്കാറിനാണ് എന്നത് ഒരു കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പമാണ് . അത് പ്രായോഗികമല്ല എന്ന് തെളിയിക്കപ്പെട്ടതാണ് . പൌരന്മാര് സന്താനങ്ങളെ ജനിപ്പിച്ചാല്‍ മതി ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളണം എന്ന മനോഭാവം ശരിയല്ല .
കടവന്‍ നന്ദി !
മറുപടി വായിച്ചു.
www.kosrakkolli.blogspot.com
നല്ല രണ്ടായിരത്തി എട്ടു വിഷ്ഷുന്നു.
Post a Comment