2007-11-06

ഞാനും എന്റെ ബ്ലോഗും

ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :

എനിക്ക് എന്റെ മനസ്സില്‍ തോന്നുന്നത് ആരോടെങ്കിലും പറയണമെന്നുണ്ട് . കാരണം ഞാന്‍ ഒരു സാമൂഹ്യജീവിയായ മനുഷ്യനാണ് . ഈയൊരു ആത്മാവിഷ്ക്കാരത്വരയാണ് ഓരോരുത്തരെയും ഓരോ മേഖലകളില്‍ എത്തിക്കുന്നത് . എനിക്ക് ഒരു മിനിക്കഥ പോലും എഴുതാനുള്ള കഴിവില്ല. അത് കൊണ്ട് പ്രിന്റ് മീഡിയ എനിക്കപ്രാപ്യമാണെന്നും തോന്നി . അങ്ങിനെയാണ് ബ്ലോഗില്‍ എത്തിപ്പെട്ടത് . ബ്ലോഗില്‍ ഒരു കൂട്ടായ്മയുണ്ടോ എന്നെനിക്കറിയില്ല . എനിക്കതിന്റെ ആവശ്യവുമില്ല. ആരോടാണോ സംവദിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നത് അവര്‍ എന്റെ ബ്ലോഗ്ഗ് തേടി വന്ന് വായിക്കുന്നുണ്ട് . ഞാനതില്‍ സന്തുഷ്ടനാണ് . കമന്റുകള്‍ക്ക് മറുപടി കൊടുക്കുക എന്നത് എന്റെ സൌകര്യം പോലെയാണ് ചെയ്യുന്നത് . ചിലര്‍ തെറി എഴുതുന്നുണ്ട് . അവരുടെ ഐപി പിടിക്കാനൊന്നും ഞാന്‍ പോകുന്നില്ല . അത് ഉടനെ ഡിലീറ്റ് ചെയ്യും അത്ര തന്നെ . ഗൂഗ്‌ള്‍ സൌജന്യമായി അനുവദിക്കുന്ന കാലത്തോളം എന്റെ ബ്ലോഗ് എന്റെ സ്വകാര്യ സ്വത്താണെന്ന് ഞാന്‍ കരുതുന്നു . എന്നാല്‍ ഒരാള്‍ പോലും വായിക്കാന്‍ ഇല്ലെങ്കില്‍ ഞാന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തും . കമന്റുകളുടെ പിന്നാലെയൊ , സാങ്കല്‍പ്പിക കൂട്ടായ്മയുടെ പിന്നാലെയോ ഞാനില്ല . ബ്ലോഗില്‍ തേങ്ങയുടക്കുന്ന കമന്റ് ശൈലി അരോചകമായിട്ടണ് എനിക്ക് തോന്നിയിട്ടുള്ളത് . ഒരു തരം പിള്ളേര് കളി പോലെ . ഈ ബ്ലോഗില്‍ വന്ന് ഇങ്ങിനെ എന്റെ നയം വ്യക്തമാക്കുന്നതിന് ഒരു നീതീകരണവുമില്ല . ഈ ബ്ലോഗിന്റെ ഉടമയ്ക്ക് ഇത് രസിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

6 comments:

ഉറുമ്പ്‌ /ANT said...

Thumps Up Sukumaaran Chetta

കടവന്‍ said...

താങ്കളുടെത് കാന്പുള്ള ലേഖനങ്ങള്‍ തന്നെയാണ്, ഞാന്‍ എല്ലാം വായിക്കാറുണ്ട്, കമന്റുകള്‍ ഇടാറില്ല, എന്റെ ചിന്താരീതികളുമായി കുറെയെരെ ഒത്തുപോവുന്നു താങ്കളും. കമറ്റുകള്‍ കാണാത്തതിനാല്‍ ബ്ളോഗ് നിര്ത്തരുത് കാരണം എന്നെപ്പൊലെ കമ്നറ്റിടാതെ വായിക്കുന്നവര്‍ പലരുണ്ടാവാം. ശരി തന്നെ കമന്റുകള്‍ ഒരു ചര്ച്ചയുടെ ഫലം ചെയ്യും. പക്ഷെ നമ്മുടെ സമൂഹം സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുമ്പോഴെ നന്നവൂ. എന്ത് നല്ല കാര്യം ചെയ്താലും പഷാണത്തിലെ കൃമികള്‍ അതിനെതിരു വരും. വളരെ കുഅങ്ങ അളവിലാണിവ ഉള്ളെങ്കില്‍ പോലുമ്, നഞ്ചെന്തിനു നാനാഴി?
ടിവിയിലും മറ്റും കൃഷി ചെയ്ത് വിജയം വരിച്ചവരെയുമ്, മറ്റും കാണിക്കുന്പോള്‍ അവരുടെ ഒരു ദിവസത്തെ/മാസത്തെ വരുമാനം പോലും കാണിക്കാറുണ്ട് ഞാനാലോചിക്കാര്‍ ഇനി ഇവരെത്തേടി ഗവര്മെണ്ട് നൂലാമാലകളും, പിരിവുകാരും ഒഴുക്കു തുടങ്ങുമെന്നാണ്,കൂടുതലായി എഴുതാം
ഞാന്‍ പൊയ്തും കടവന്‍.

Rajesh Paverikkara said...

blogukalil sthiram vararundu...thirakku karanam ethuvare muzhuvan vayikkan kazhinhittilla...kodakarapuranam pusthakam aaya pole 'sukuvettante blogukal' enna peril oru pusthakam publish cheyyanam..thankalude blogil anavasyamayathonnum illa, aavasyamullathe ulloo...enikku blog create cheyyanulla prachodanam sukuvettananu thannathu..thanks....

സാജന്‍| SAJAN said...

ഡിയര്‍ കെ പി എസ്,
താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് അവിടെ കൊടുത്തത് നന്നായി
താങ്കളുടെ പോസ്റ്റില്‍ വന്ന് തെറി എഴുതുന്ന കമന്റുകളില്‍ നിന്നും വ്യത്യസ്ഥമാണ് ശ്രീ ബാബുവിന്റെ പോസ്റ്റിലെ അവസ്ഥ, അദ്ദേഹം ഏകപക്ഷീയമായി ബബിളിനെ മോശമായി സംസാരിക്കുകയും ക്രിസ്ത്യാനികളെ ഒന്നിച്ച് അടിച്ചാക്ഷേപിക്കുകയും ചെയ്യുന്നു, അദ്ദേഹത്തെ അനുകൂലിക്കുന്ന കമന്റുകള്‍ മാത്രം പോസ്റ്റില്‍ അവശേഷിപ്പിക്കുകയും ബാകിയുള്ലവ് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു,അതു നീതിയാണോ?


ശ്രീ ബാബുവിന്റെ അറിവില്ലായ്മ താങ്കള്‍ ന്യായീകരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല ,ബ്ലോഗര്‍ എന്ന മാധ്യമത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന പരമമായ സത്യം അദ്ദേഹം അവിടെ മറന്നു പോവുന്നു. അതിനു ന്യായീകരണമെനോണം അദ്ദേഹം പറഞ്ഞത് പുതിയ പോസ്റ്റില്‍ ഒരു പോസ്റ്റ് മൊത്തം ഡിലീറ്റ് ചെയ്തതിനെപ്പറ്റിയാണ്, ഒരു പോസ്റ്റ് മൊത്തത്തില്‍ ഡിലീറ്റ് ചെയ്യുന്നത് പോലെയല്ല ഒരു ഭാഗത്തെ മാത്രം സംസാരിക്കാന്‍ അനുവദിക്കുകയും മറുഭാഗത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.
ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ പുച്ഛിക്കുകയും ആ മതത്തിനെ പ്രതിനിധാനം ചെയ്തു എനിക്ക് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് തികച്ചും അന്യായമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,

സഭ്യമല്ലാത്ത ഭാഷയില്‍ ഞാന്‍ കമന്റ് എഴുതാത്തിടത്തോളം കാലം ഒരു ക്രിസ്ത്യന്‍ എന്ന രീതിയില്‍ ബൈബിളിനെപുച്ഛിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റില്‍ ജനധിപത്യവ്യവസ്ഥിതി കുടികൊള്ളുന്നുവെങ്കില്‍ എന്റെ വാദമുഖങ്ങള്‍ നിരത്താന്‍ എനിക്ക് അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,
അല്ലെങ്കില്‍ അദ്ദേഹം പറയുന്ന /എഴുതുന്ന വാദമുഖങ്ങള്‍ക്ക് എന്ത് ആധികാരികത? ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന താങ്കള്‍ പറയുക

Unknown said...

പ്രിയ സാജന് , ഒരു ബ്ലോഗ്ഗര്‍ക്ക് തന്റെ ബ്ലോഗില്‍ പ്രതികൂലമായ കമന്റ് നിലനിര്‍ത്തണോ വേണ്ടയോ , മറുപടി നല്‍കണോ വേണ്ടയോ , തന്നെ അനുകൂലിക്കുന്ന കമന്റുകള്‍ മാത്രം നിലനിര്‍ത്തി ബാക്കി കമന്റുകള്‍ ഡിലീറ്റ് ചെയ്യണോ വേണ്ടയോ , സംവാദം തുടരണോ നിര്‍ത്തണോ ഇതൊക്കെ ആ ബ്ലോഗ്ഗര്‍ക്ക് മാത്രം തീരുമാനിക്കാവുന്ന അവകാശാധികാര പരിധിയില്‍ പെട്ടതാണെന്നാണെന്റെ ഉറച്ച അഭിപ്രായം . ഒരു മതത്തെയോ പാര്‍ട്ടിയെയോ സംഘടനയെയോ ഒരു ബ്ലോഗില്‍ എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ , ആ മതത്തിലെയോ , പാര്‍ട്ടിയിലെയോ , സംഘടനയിലോ പെട്ട മറ്റൊരാള്‍ക്ക് ആ ബ്ലോഗ്ഗില്‍ കമന്റ് എഴുതാനുള്ള അവകാശം ഉണ്ട് എന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല . എതിര്‍പ്പുള്ളവര്‍ക്ക് അതിനെ ഖണ്ഡിച്ച് സ്വന്തം ബ്ലോഗ് എഴുതാമല്ലോ . ബ്ലോഗ്ഗറും കമന്ററും സൌഹാര്‍ദ്ധപരമായി തുടരുന്നിടത്തോളം മാത്രമേ ഈ പരസ്പര പ്രതിബദ്ധത നിലനില്‍ക്കുന്നുള്ളൂ . ബാബുവിന് നേരിട്ട സമാനമായ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട് . അത് കൊണ്ടാണ് ഞാന്‍ ഒരു നയം സ്വീകരിക്കേണ്ടി വന്നത് . ഇപ്പോള്‍ അനാവശ്യമായി ഞാന്‍ എവിടെയും കമന്റ് രേഖപ്പെടുത്താറില്ല . എനിക്ക് അനാവശ്യമെന്ന് തോന്നുന്ന ഒരു കമന്റും ഞാന്‍ എന്റെ ബ്ലോഗില്‍ നിലനിര്‍ത്താറുമില്ല .

“ ഞാന്‍ ഒരാളുടെ ആശയത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴും , അയാളുടെ ആശയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ വെടിയാനും ഞാന്‍ തയ്യാറാണ് ” എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ . ആ ആശയക്കാരനാണ് ഞാനും . പക്ഷെ അത് ഒരു ബ്ലോഗ്ഗറുടെ അപ്രീതിക്ക് പാത്രമായതിന് ശേഷം അതേ ബ്ലോഗില്‍ തന്നെ വേണം തുടര്‍ന്നും അഭിപ്രായം പറയാനുള്ള അവസരം എന്ന് പറയുന്നതിണോട് യോജിക്കാന്‍ കഴിയുന്നില്ല .

മറ്റൊന്ന് , സാജന്‍ ഇങ്ങിനെ പറയുന്നു :

ശ്രീ ബാബുവിന്റെ അറിവില്ലായ്മ താങ്കള്‍ ന്യായീകരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല

തങ്ങളുടെ വിശ്വാസങ്ങളുടെ എതിര്‍ക്കുന്നവരെ ഇങ്ങിനെ അറിവില്ല്ലായ്മ ഉള്ളവര്‍ എന്ന് പലരും വിശേഷിപ്പിച്ച് കാണാറുണ്ട് . എന്താണ് ഈ അറിവും അറിവില്ലായ്മയും ? ഏതൊരാള്‍ക്കും കുറച്ച് അറിവുകളും കുറെ അറിവില്ലായ്മകളുമാണ് ഉള്ളത് . ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടി അയാള്‍ അറിവ് ഉള്ളവന്‍, അറിവില്ലായ്മ തീരെയില്ലാത്തവന്‍ എന്നോ അല്ലെങ്കില്‍ വെറും അറിവില്ലാത്തവന്‍ ,അറിവ് ഒട്ടുമില്ലാത്തവന്‍ എന്നോ പറയാന്‍ കഴിയുമോ ? എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഞാന്‍ കണ്ടുമുട്ടുന്ന ഓരോ ആളിലും എനിക്കില്ലാത്ത പല അറിവുകളുമുണ്ട് .

സാജന്‍| SAJAN said...

സുകുമാരന്‍ മാഷേ, മൂന്നു കാര്യങ്ങള്‍

ഒന്ന്, നിക്ഷ്പക്ഷതയോടെ എഴുതുകയും കാണുകയും ചെയ്യുന്ന ഏതു ബ്ലോഗറും , നിക്ഷ്പക്ഷതയും ആധികാരികതയും നില നിര്‍‍ത്തണമെന്നാഗ്രഹിക്കുന്നുവെങ്കില്‍, രണ്ടു ഭാഗവും കേള്‍ക്കാന്‍ തയ്യാറാവും,

ഫോര്‍ എക്സാമ്പിള്‍, ഞാന്‍ താങ്കളെയോ താങ്കള്‍ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും പ്രസ്ഥാനത്തെയോ കുറിച്ച് എഴുതുന്നുവെങ്കില്‍ താങ്കളുടെ ഭാഗം കേള്‍‍ക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍ എന്താണ് ഞാന്‍ എഴുതുന്നതിന്റെ നിക്ഷപ്ക്ഷതയും ആധികാരികതയും?

ഓകെ കെ പി എസ് വേണോങ്കി ഞാന്‍ എഴുതിയതിനു മറുപടി താങ്കളുടെ ബ്ലോഗില്‍ എഴുതിക്കൊളൂ എന്നതാണോ അതിന്റെ ന്യായം?അങ്ങെനെയാണോ താങ്കള്‍ ചെയ്യുന്നത്?

രണ്ടാമത്തത്, മാഷിനു നേരിട്ടപോലെ ഒരു സമാന സംഭവം അദ്ദേഹത്തിനും നേരിട്ടു എന്ന് എഴുതിക്കണ്ടു
താങ്കള്‍ക്ക് നേരിട്ടത് താങ്കളില്‍ നിന്നും കേട്ടയിടത്തോളം താങ്കളെ ആരോ തെറി പറഞ്ഞുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്, പക്ഷേ ഇവിടെ ശ്രീ സി കെ ബാബുവിന്റെ പോസ്റ്റുകളും കമന്റുകളും എന്റെ കമന്റുകളും വായിച്ചു നോക്കിയാല്‍ ആരാണ് ആരെയാണ് തെറിവിളിച്ചതെന്ന് മനസ്സിലാകും.
(അദ്ദേഹം തന്നെ രണ്ടുപ്രാവശ്യം പറയുന്നുണ്ട് അദ്ദേഹം തെറി എഴുതിയെന്ന്)


മൂന്നാമത്തെ വിഷയം

ശ്രീ ബാബുവിന്റെ അറിവില്ലായ്മ താങ്കള്‍ ന്യായീകരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല ,ബ്ലോഗര്‍ എന്ന മാധ്യമത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന പരമമായ സത്യം അദ്ദേഹം അവിടെ മറന്നു പോവുന്നു....

അദ്ദേഹത്തിന്റെ പോസ്റ്റിലെ വിഷയെത്തെപ്പറ്റി ഞാന്‍ ഇവിടെ എഴുതിയില്ലല്ലൊ , അദ്ദേഹത്തിന്റെ അറിവില്ലായ്മ എന്നെഴുതിയത് അദ്ദേഹം എഴുതുന്ന വിഷയത്തെപറ്റിയാണെന്ന് താങ്കള്‍ എങ്ങനെ ഊഹിച്ചു, നിങ്ങള്‍ നിരീശ്വരര്‍ എന്നഭിമാനിക്കുന്ന എല്ലാവരുടെയും പ്രശ്നമാണോ ഇത് ഒരു കാര്യവും മൊത്തം വായിച്ചു നോക്കില്ലേ?, ഈ എന്റെ കമന്റുകള്‍ ബ്ലോഗില്‍ ഡിലീറ്റ് ചെയ്യുന്ന കാര്യമാണ് ഞാന്‍ എഴുതിയത്, ആ പാര താഴേക്ക് വായിക്കൂ ക്ഷമയില്ലെങ്കില്‍ അടുത്ത വാചകമെങ്കിലും പ്ലീസ്,
അല്ലെങ്കിലും അദ്ദേഹം എഴുതുന്ന ടോപ്പിക്കില്‍ അദ്ദേഹത്തിനു അറിവില്ല എന്നു പറയാന്‍ ഞാന്‍ ആരാ മാഷേ?
തെറ്റുകള്‍ വരുന്നത് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ചൂണ്ടിക്കാണിച്ചതാണല്ലൊ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ഇവിടെ ഞാന്‍ പ്രതിപാദിച്ചത് എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനെ പറ്റി മാത്രമാണ്. പക്ഷേ താങ്കള്‍ മുന്‍‌വിധിയോടാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് ഈ മറുപടി കമന്റില്‍ നിന്നും എനിക്ക് മനസ്സിലായി
എനി വേ സോറി ഫോര്‍ ഓഫ്ടോപിക് കമന്റ്സ്:)