2007-11-13

വിശ്വാസ ഭ്രാന്ത്

ഡി.പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം എന്ന ബ്ലോഗില്‍ എഴുതിയ കമന്റ് :


ഈ ദേവപ്രശ്നം , സ്വര്‍ണ്ണപ്രശ്നം , ദേവഹിതം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പ് ആണെന്ന് ആര്‍ക്കാണറിയാത്തത് . പ്രശ്നം എന്താണെന്ന് വെച്ചാല്‍ മനുഷ്യന് മന:സമാധാനം വേണം. അതിന് അവന്‍ ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നു. ഒരു വിശ്വാസവുമില്ലെങ്കില്‍ ജീവിതത്തിന്റെ നിരര്‍ത്ഥകത അവന് താങ്ങാന്‍ പറ്റില്ല ഭ്രാന്ത് പിടിച്ചു പോകും . അത് കൊണ്ട് ഒരു പരിധി വരെ മാനസിക ചികിത്സ എന്ന് പറയാവുന്ന പോലെ ഒരു വിശ്വാസം നല്ലതാണ് . അതിന്റെ യുക്തിയൊന്നും ചോദ്യം ചെയ്തിട്ട് ഫലമില്ല . പക്ഷെ ഇന്ന് വിശ്വാസം വളര്‍ന്ന് അത് തന്നെ ഒരു ഭ്രാന്തായി മാറിയിരിക്കുന്നു . ചൂരിദാര്‍ ധരിക്കുന്നത് ദേവന് അഹിതമുണ്ടാക്കിയിരിക്കുന്നു എന്ന് പറയാന്‍ ഒരു പോറ്റിക്കോ തന്ത്രിക്കോ ധൈര്യമുണ്ടായത് ഈ സമൂഹം വിശ്വാസ ഭ്രാന്ത് പിടിപെട്ട് അങ്ങേയറ്റം ബുദ്ധി മരവിച്ച ഒരു അവസ്ഥയില്‍ ആയത് കൊണ്ടാണ് . അല്ലെങ്കില്‍ ഭക്തന്മാര്‍ തന്നെ ആ ബ്രാഹ്മണതന്ത്രിയെ കൈകാര്യം ചെയ്യേണ്ടതായിരുന്നു . വിശ്വാസികളില്‍ നിന്നോ അല്ലെങ്കില്‍ ആത്മീയ ആചാര്യന്മാര്‍ എന്ന് പറയുന്നവരില്‍ നിന്നോ ആരെങ്കിലും മുന്‍‌കൈ എടുത്ത് ഈ വിശ്വാസഭ്രാന്തിന് ചികിത്സ തുടങ്ങേണ്ടതുണ്ട് . അല്ലെങ്കില്‍ വിശ്വാസം മൂത്ത് മൂത്ത് എവിടെയെത്തും എന്ന് പറയാനാവില്ല . ദൈവം എന്നാല്‍ ഒരു പ്രപഞ്ച ശക്തിയാണെന്ന് പറയും . ദൈവം തൂണിലും തുരുമ്പിലും ഉണ്ടന്ന് പറയും . ഇപ്പോള്‍ ദൈവം ഭക്തകള്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും അഹിതം തോന്നുന്ന വെറും ഒരു ചെറ്റയാണെന്ന് ഗുരുവായൂരിലെ ദേവജ്ഞര്‍ വിധിച്ചിരിക്കുന്നു .ഇതില്‍പ്പരം ഒരു അപമാനം ദൈവത്തിനോ വിശ്വാസികള്‍ക്കോ ഉണ്ടാവാനില്ല . എന്നിട്ടും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഒരെതിര്‍പ്പ് പോലും ഈ വെളിപാടിനെതിരേ ഉണ്ടാകാത്തത് വിശ്വാസ ഭ്രാന്ത് എത്രമാത്രം അവരുടെ പ്രാഥമിക യുക്തിയെപ്പോലും വന്ധ്യംകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് .

16 comments:

ആവനാഴി said...

പരിപൂര്‍ണ്ണമായും യോജിക്കുന്നു. ഭക്തി മൂത്ത് തനി ഭ്രാന്തായി മാറിയിരിക്കുന്നു. ഗുരുവായൂര്‍ കൃഷ്ണനു സ്ത്രീകള്‍ ചൂരിദാറിട്ടു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിഷ്ടമല്ലത്രേ! ഭഗവാന്‍ സര്‍‌വവ്യാപിയാണെന്നു പറയപ്പെടുന്നു. അപ്പോള്‍ ക്ഷേത്രത്തിനു പുറത്തു ചൂരിദാറിട്ടാലും ഭഗവാനു ഇഷ്ടക്കേടു വരണമല്ലോ. കേരളത്തിനു പുറത്തുമുണ്ടല്ലോ കൃഷ്ണക്ഷേത്രങ്ങള്‍. അവിടെ സ്ത്രീകള്‍ ചൂറിദാറിട്ടു പോകുന്നുണ്ട്. അതില്‍ കൃഷ്ണനു കോപമൊന്നുമില്ലേ?

കേരളീയരെ (ഇത്തരം വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവരെയാണേ)വിദ്യാസമ്പന്നെരെന്നു വിളിക്കാന്‍ കഴിയില്ല. അവരെ അക്ഷരം വായിക്കാനും എഴുതാനും അറിയാവുന്നവര്‍ എന്നു മാത്രമേ വിവക്ഷിക്കാന്‍ പറ്റൂ. വിദ്യാഭ്യാസം എന്നു പറയുന്നത് എഴുത്തിലും വായനയിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു ഗുണമല്ല. അതിലുപരി യുക്തിബോധം, ചിന്താശക്തി, അപഗ്രഥനകുശലത അങ്ങിനെ അനേകം കാര്യങ്ങള്‍ വിദ്യാസമ്പന്നന്‍ എന്ന പദത്തില്‍ നിര്‍ലീനമായിരിക്കുന്നു.

ശ്രീഹരി ഗോപാലകൃഷ്ണന്‍ said...
This comment has been removed by the author.
ശ്രീഹരി ഗോപാലകൃഷ്ണന്‍ said...

Dear sukumar,
I am a Project Manager working in USA.

I dont have malayalam font in my office computer, still i am posting.

Btw,
i am a strong believer of Sree Guruvayoorappan and Hinduism.

Let me ask you something,

have you ever went to Guruvayoor temple in your life ?

have you ever cried before Guruvayoorappan with excessive bakthi ?

Have you ever feel proud of the mind soothing atmosphere of kerala temple culture ?

I know you are not a believer and you are a hindu only because of your father and mother .

Then why are you commenting about our religion ?

you can delete this post if you dont like any criticisms

@ aavanazhi

Please dont mix Guruvayoorappan with a north indian temple.even in kerala , each temple murthi will be in different bhavas
for eg:
Vaikom Mahadeva temple

Siva as Annadhanaprabhu , who likes to see and feed every day any one who is starving even before closing the temple.

Ettumanoor

Siva as aakoramurthi who does not like giving any offer to devotees

so dont even compare Guruvayoorappan with any temple in kerala or outside kerala

I strongly believe
that
Guruvayoorappan is the Lord of Kerala .. and he only want Devotees in kerala dress.

( you can say that Saree is not a kerala dress and 100 years back there was no blouse etc . I believe that Guruvayoorappan likes Saree since it is similar to Mundu and neriyathu )

either believe in hindu god or atleast shut your mouth aganist hinduism that will save a new generation

ആവനാഴി said...
This comment has been removed by the author.
ആവനാഴി said...

ശ്രീമാന്‍ ഹരി ഗോപാലകൃഷ്ണന്‍,

എന്റെ മേല്‍ കൊടുത്ത കമന്റിലെ അവസാന ഖണ്ഡിക ഒന്നു കൂടി വായിക്കുക. അതില്‍ പറഞ്ഞിരിക്കുന്ന പോലെ ഒരാളെ കാണാന്‍ താങ്കള്‍ അവതരിച്ചതുകൊണ്ട് അധികം കാത്തിരിക്കേണ്ടി വന്നില്ല.

മിസ്റ്റര്‍ ഗോപാലകൃഷ്ണന്‍, ഞാന്‍ ഗുരുവായൂരമ്പലത്തില്‍ പോയിട്ടുണ്ട്. പിന്നീടു അവിടെ പോകണമെന്നു ആഗ്രഹമുണ്ടായിട്ടില്ല.

ഭഗവാന്‍ കൃഷ്ണനു മുണ്ടും നേര്യതുമാണു ഇഷ്ടം എന്നു എങ്ങിനെ മനസ്സിലായാവോ? അദ്ദേഹത്തിന്റെ തനി സ്വഭാവം ആലോചിച്ചാല്‍ ദിഗംബരകളായ തരുണിമാരെയാകും കൂടുതല്‍ താല്‍പ്പര്യം. കുളിക്കാനിറങ്ങിയ ഗോപികമാരുടെ വസ്ത്രവും പേറി വൃക്ഷശാഖയില്‍ കയറിയിരുന്നു കാര്‍‌വര്‍‌ണ്ണന്‍! ലജ്ജാവനമ്രകളായ ഗോപികമാര്‍ വസ്ത്രം തരൂ എന്നു കേണപേക്ഷിച്ചപ്പോള്‍ രണ്ടു കയ്യും പൊക്കി യാചിക്കാന്‍ പറഞ്ഞു കാര്‍മുകില്‍‌വര്‍ണ്ണന്‍. അങ്ങു ഇതൊന്നും വായിച്ചിട്ടില്യോ ആവോ?

അതോ ഇനി ശ്രീനാരായണഗുരു താന്‍ ഈഴവശിവനെയാണു പ്രതിഷ്ഠിച്ചത് എന്നു പറഞ്ഞതുപോലെ ആ കൃഷ്ണനല്ലായിരിക്കുമോ ഈ കൃഷ്ണന്‍?

ലോകമെങ്ങും നിറഞ്ഞുനില്‍ക്കുന്ന പ്രതിഭാസമാണു ദൈവം എന്നു സമ്മതിക്കുന്നെങ്കില്‍ ആ ദൈവത്തെ കാണാന്‍ ഒരമ്പലത്തിലും പോകേണ്ട കാര്യമില്ല സുഹൃത്തെ. തുണി ഉടുക്കുക, ഉടുക്കാതിരിക്കുക, അല്പവസ്ത്രധാരിണികളായി ചരിക്കുക ഇതൊന്നും ദൈവത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. ഇതെല്ലാം മനുഷ്യന്‍ കാലാകാലങ്ങളില്‍ സൃഷ്ടിച്ചെടുത്ത സംസ്കാരങ്ങളാണു.

എവിടെയായാലും മനുഷ്യന്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം, വൃത്തിയായ അന്തരീക്ഷത്തില്‍ ജീവിക്കണം, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, സദ്‌വിചാരങ്ങള്‍ വേണം.. എങ്കില്‍ ആ വ്യക്തിക്ക് ദൈവീകഗുണമുണ്ട് എന്നു പറയാം. ഈറനുടുത്ത് അമ്പലത്തില്‍ പോയതുകൊണ്ടോ മുണ്ടും നേര്യതും ധരിച്ചതുകൊണ്ടോ മാത്രം അതു സിദ്ധിക്കണമെന്നില്ല.

ഭഗവാന്‍ കൃഷ്ണനു മുണ്ടും നേര്യതുമാണിഷ്ടം ചൂരീദാര്‍ ചുറ്റി ദര്‍ശനം നടത്തിയാല്‍ അദ്ദേഹം കോപിക്കും തുടങ്ങിയ പ്രസ്താവനകള്‍ അര്‍ത്ഥരഹിതമാണു.

ഗുരുവായൂരില്‍ ജ്യോതിഷികള്‍ പറഞ്ഞതിന്റെ (അതോ പറയിപ്പിച്ചതിന്റേയോ) പിറകില്‍ വേറേ എന്തോ ലക്ഷ്യങ്ങളാണ്.

അതിനു ഹിന്ദുത്വമായോ ശ്രീകൃഷ്ണനുമായോ യാതൊരു ബന്ധവുമില്ല.

പിന്നെ താങ്കളുടെ ഇംഗ്ലീഷ് കമന്റില്‍ വയ്യാകരണത്തെറ്റുകളും ആവശ്യമുള്ളിടത്തു വലിയക്ഷരം പ്രയോഗിക്കാതിരിക്കുക തുടങ്ങിയ തെറ്റുകളും കാണുന്നു. തിരുത്താന്‍ ശ്രമിക്കുക.

സസ്നേഹം
ആവനാഴി.

കുതിരവട്ടന്‍ :: kuthiravattan said...

സുകുമാരന്‍ മാഷേ, താങ്കളെപ്പോലെയുള്ള ഒരു യുക്തിവാദി ഇത്തരത്തില്‍ ചിന്തിക്കുന്നത് കഷ്ടമാണ്. സാരിയുടുക്കാന്‍ തയ്യാറില്ലാത്തതിനാല്‍ ഒരാളെങ്കില്‍ ഒരാള്‍ അമ്പലത്തില്‍ പ്രവേശിക്കാതിരുന്നാല്‍ അത്രയും നല്ലതല്ലേ മാഷേ‌? ഒരാളെങ്കില്‍ ഒരാള്‍ കബളിപ്പിക്കപ്പെടാതിരിക്കുന്നു.

ആവനാഴി മാഷേ, ഇത്രേം വഷളനാണോ കൃഷ്ണന്‍. അദ്ദേഹത്തിന്റെ മുമ്പില്‍ സ്ത്രീകള്‍ ചുരിദാറിട്ടു ചെന്നാലും പ്രശ്നമാണല്ലോ :-‌)

ശ്രീഹരി ഗോപാലകൃഷ്ണന്‍ said...

Dear aavanazhi,

First of all i dont have a malayalam lipi at my office.

English is not my mother tounge and i am not a master in that .

I did my studies in a Govt malayalam medium school from 1 - 10. so I dont have any shame , if i make any gramatic mistake infact i feel proud of it. Even with this grammer i could win lots of things in my life .. so grammer does not matter much... since you can understand my language.

coming to the point

you told that you went to guruvayoor temple and after that you didn't get a feeling to go there again

that is the power of Guruvayoorappan, he knows who is Who..he can easily understand a devotee who is coming to the temple with the hemlock of disbelief.

I want to ask couple of things

Are you a hindu ?

Do you know what is a temple ?

Do you know why there is a temple concept in Hinduism ?

Have you read Narayaneeyam ?

if not listen,

Temples are the positive energy containers

It is the sources of

Sound energy
Light energy
Cosmic energy

Only if you get a higher than normal amount of positive energy, then you will feel the presence of God.

That is the difference between a meat shop and a temple

If you can see God even inside a Meatshop then you are a yogi. not a normal human being

for normal human being we need to create a complete positive atmosphere like

Lamps, Agarbathi , Flowers , God's Idol, Good Music , chandanam etc

Thats why people from kerala feels less divinity when they go to some temples outside kerala .

also regarding churidar,

it has been proven that,Ayur vastras can easily absorb cosmic energy than a dress which leg is covered

read .. Madhavaji's

Kshethra Chaithanya Rahasyam

Then call some one litrate or illitrate ..

ശ്രീഹരി ഗോപാലകൃഷ്ണന്‍ said...

@Kuthiravattan

You are a better athiest ..Thanks for atleast being silent on this issue, which is strictly related to temples and illitrates ..

May Guruvayoorappan Bless you

കുതിരവട്ടന്‍ :: kuthiravattan said...

ഹരിയേ, ഇവിടെ പോയാല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

സനാതനം said...

ശ്രീഹരി...
ഇത് സാധാരണം മാത്രം...

ഹിന്ദുമതം എന്നും വെല്ലുവിളികള്‍ നേരിട്ടിരുന്നു..മുഹമ്മദ് ഗസ്നി മുതല്‍ ഇങ് സുധാകരന്‍ വരെ..

എന്നിട്ട് മതത്തിന് എന്തെങ്കിലും സംഭവിച്ചോ ?
ശക്തി കൂടുകയല്ലാതെ....

എത്രെയോ ദേശക്കാര്‍ വന്ന് അവരുടെ മതത്തിലേയ്ക്ക് നമ്മളേ മാ‍റ്റാന്‍ ശ്രമിച്ചു നമ്മള്‍ മാറിയോ ?

എന്നിട്ടാണോ ഈ നാലും മൂന്നും ഏഴു വരുന്ന ഈ യുക്തിവാദി സംഘം ?

പോകാ‍ന്‍ പറയ്ന്ന് ...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആവനാഴിയുടെ അഭിപ്രായങ്ങള്‍ എന്റെ അഭിപ്രായങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നു ,നന്ദി .

കുതിരവട്ടനോട് , ഒരു യുക്തിവാദി എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം യുക്തിചിന്ത എനിക്ക് ജീവിതത്തിന്റെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ആത്മധൈര്യവും നല്‍കിയിട്ടുണ്ട് എന്ന് പറയട്ടെ . പക്ഷെ വിശ്വാസം ഉള്ളവരുടെ മനസ്സ് വേദനിപ്പിക്കരുത് എന്ന് തന്നെയാണ് എന്റെ എക്കാലത്തുമുള്ള അഭിപ്രായം . ഈ പോസ്റ്റില്‍ ഞാന്‍ ഊന്നി പറഞ്ഞതും അതാണ് . വിശ്വാസത്തിന്റെ ഊന്ന് വടിയില്ലാതെ പലര്‍ക്കും ജീവിയ്ക്കാന്‍ കഴിയില്ല . ഒരു മന:സമാധാനം പകരം നല്‍കാന്‍ കഴിയില്ലെങ്കില്‍ വിശ്വാസിയുടെ വിശ്വാസം ചോദ്യം ചെയ്യുന്നത് ശരിയല്ല. പക്ഷെ ഇപ്പോള്‍ വിശ്വാസം തന്നെ മനുഷ്യ മനസ്സില്‍ അശാന്തി സൃഷ്ടിക്കുന്ന ഒന്നാ‍യി മാറിയിരിക്കുന്നു . അതിന്റെ കാരണം വിശ്വാസം വിപണനം ചെയ്ത് സമ്പാദിക്കുന്ന ആള്‍ദൈവങ്ങളും ,അമ്പല-ക്ഷേത്ര-പള്ളി-ചര്‍ച്ച് കമ്മറ്റിക്കാരും ,പുരോഹിതന്മാരും വിശ്വാസികളെ മനാസിക ചൂഷണം ചെയ്യുന്നത് കൊണ്ടാണ് . അപ്പോള്‍ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ പ്രതികരിക്കേണ്ടി വരുന്നു . ദൈവ വിശ്വാസം മാത്രമായിരുന്നെങ്കില്‍ അത് വിശ്വാസിക്ക് മന:ശാന്തി നല്‍കിയേനേ ! ഇപ്പോള്‍ കാണുന്നത് വിശ്വാസം മൂത്ത് നട്ടം തിരിയുന്നവരെയാണ് . ഇത്രയും പറഞ്ഞത് മേല്‍പ്പറഞ്ഞ കമന്റിനെ ഖണ്ഢിക്കാനല്ല . മറിച്ച് എന്റെ നിലപാട് അല്പം കൂടി വ്യക്തമാക്കാനാണ് . കമന്റുകളോട് അല്പം സഹിഷ്ണുത കാണിക്കണം എന്ന് എന്നോട് ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് . ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നുമുണ്ട് . പക്ഷെ ഇവിടെ ഒരു അനോണമി എഴുതിയ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തു . വ്യക്തിപരമായ അധിക്ഷേപം വാക്കുകളില്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് അത് .

പ്രിയപ്പെട്ട ശ്രീഹരി ഗോപാലകൃഷ്ണനോട് എനിക്കൊന്നും പറയാനില്ല . വിശ്വാസം രക്ഷിക്കട്ടെ എന്ന് മാത്രം . കാരണം ഇങ്ങിനെ പ്രശ്നം വെച്ചാല്‍ ചിലര്‍ക്ക് വെളിപാട് വരും എന്നതില്‍ പോലും ഹരിക്ക് സംശയമൊന്നുമില്ലല്ലോ .

സനാതനത്തോടും കൂടുതല്‍ ഒന്നും പറയുന്നില്ല . കാരണം ഈ ലോകത്ത് ഹിന്ദു , മുസ്ലീം , കൃസ്ത്യന്‍ തുടങ്ങി അനേകം മനുഷ്യവിഭാഗങ്ങളുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നില്ല . ഇവിടെ മനുഷ്യ ശിശുക്കള്‍ ജനിക്കുന്നു . മനുഷ്യനായി വളരുന്നു . മറ്റ് മനുഷ്യരോടൊപ്പം ജീവിതത്തിന്റെ സുഖങ്ങളും ദു;ഖങ്ങളും പങ്ക് വെച്ച് മനുഷ്യനായി ജീവിയ്ക്കുന്നു . ഒടുവില്‍ മനുഷ്യനായിത്തന്നെ മരിക്കുന്നു . ഇങ്ങിനെ മനുഷ്യനെ ഏകാത്മകമായി കാണാനാണ് എനിക്ക് താല്പര്യം .

ആവനാഴി said...

പ്രിയ ശ്രീഹരി,

ഞാനും മലയാളം മീഡിയത്തില്‍ത്തന്നെ പഠിച്ച വ്യക്തിയാണു. ഒരു സാധാരണ നാട്ടുമ്പുറത്തെ സ്കൂളില്‍. ഇന്നിപ്പോള്‍ ഇംഗ്ലീഷ് മീഡിയം എന്ന പേരില്‍ നടത്തുന്ന വിദ്യാലയങ്ങളിലെ കോമാളിത്തരങ്ങളെ അതര്‍ഹിക്കുന്ന ജുഗുപ്സയില്‍ വീക്ഷിക്കുന്ന വ്യക്തിയുമാണു ഞാന്‍.

നാട്ടിന്‍പുറത്തെ സ്കൂളായിരുന്നിട്ടും ഞങ്ങളെപഠിപ്പിച്ച ഗുരുനാഥന്മാര്‍ ഇംഗ്ലീഷുക്ലാസില്‍ ഒരു വാചകം വലിയക്ഷരത്തില്‍ തുടങ്ങണം എന്നും ഞാന്‍ എന്ന വാക്കിനു തത്തുല്യമായ ഇംഗ്ലീഷ് പദം വാചകത്തില്‍ അതിന്റെ സ്ഥാനം എവിടെയാണെങ്കിലും അതു വലിയക്ഷരത്തില്‍ത്തന്നെ ആയിരിക്കണം എന്നും നിഷ്കര്‍ഷിച്ചിരുന്നു. തന്നേയുമല്ല വയ്യാകരണാദി തെറ്റുകള്‍ വീണ്ടും വീണ്ടും വരുത്തുന്നവര്‍ക്കു ചൂരല്‍ക്കഷായം അസാരം കൊടുക്കുകയും ചെയ്തിരുന്നു.

പറഞ്ഞു വന്നത് ഏതു ഭാഷ പഠിക്കുമ്പോഴും അതിന്റെ അടിസ്ഥാനപരമായ നിയമങ്ങള്‍ ഖണ്ഡിക്കാതിരിക്കാന്‍ ശ്രമിക്കണം എന്നതാണു.

താങ്കളെപ്പോലെ ഉന്നതബിരുദം നേടിയ ഒരു വ്യക്തി ഞാന്‍ പത്താംക്ലാസുവരെ മലയാളം സ്കൂളിലാണു പഠിച്ചത് എന്നും അതുകൊണ്ടു തന്നെ ഇംഗ്ലീഷു ഭാഷയിലെ ഏറ്റവും അടിസ്ഥാനപരമായ നിയമങ്ങള്‍ പോലും തെറ്റിച്ചെഴുതിയതിനെ ന്യായീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നതു കാണുമ്പോള്‍ ചിരിക്കുക എന്നതില്‍ കവിഞ്ഞ് എന്തു ചെയ്യും?

അപ്പോള്‍ ഒരു ചോദ്യം: താങ്കള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ടു തയ്യാറാക്കുന്നതും ഇത്തരം ഇംഗ്ലീഷു പ്രയോഗത്തിലൂടെയാണോ?

അതിരിക്കട്ടെ. താങ്കളുടെ പ്രതികരണം കാലഹരണപ്പെട്ട ഒരു തരം ക്ലീഷേ ആണു. മതം, ആരാധനാലയങ്ങള്‍ എന്നീ പ്രസ്ഥാനങ്ങളില്‍ കാണപ്പെടുന്ന വങ്കത്തരങ്ങളും മണ്ടത്തരങ്ങളും ചോദ്യം ചെയ്യപ്പെടുമ്പോള്‍ താങ്കളെപ്പോലുള്ളവരുടെ ആയുധം ഇത്തരം ക്ലിഷേകളാണ്.

ഗുരുവായൂരില്‍ ഇനിയും പോകണം എന്ന ആഗ്രഹം ഇല്ലാതായത് എന്തുകൊണ്ടാണെന്നു പറയാം.

ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. അവിടത്തെ ശാന്തമായ അന്തരീക്ഷത്തില്‍ മനസ്സിനു ഏകാഗ്രതയും സുഖവും ലഭിക്കും എന്നുള്ളതുകൊണ്ടാണത്. എന്നാല്‍ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇപ്പോള്‍ ആ ശാന്തത എനിക്കു കാണാന്‍ കഴിയുന്നില്ല. ചെവിപൊട്ടും വിധത്തിലുള്ള ഭക്ത പെട്ടിഗാനങ്ങളാണു അതിനു കാരണം. ഗുരുവായൂരും ഈ പെട്ടിപ്പാട്ടില്‍ നിന്നു വിമുക്തമല്ല. ഞാന്‍ എന്റെ വ്യക്തിപരമായ അനുഭവമാണു പറയുന്നത്. എന്നാല്‍ അത്യുച്ചത്തിലുള്ള പെട്ടിപ്പാട്ടിലൂടെ ശാന്തതയും ഏകാഗ്രതയും അനുഭവിക്കാന്‍ കഴിയുന്നവര്‍ക്കു ആ ആന്തരീക്ഷം സുഖദായകമായിത്തോന്നും.

എനിക്കു ഗുരുവായൂരിലെന്നല്ല മറ്റു പല ക്ഷേത്രങ്ങളിലും പോകണം എന്നുള്ള ആഗ്രഹം നശിച്ചതിനു കാരണം അവിടെ ഉണ്ട് എന്നു സങ്കല്‍പ്പിക്കപ്പെടുന്ന ദേവനല്ല പ്രത്യുത ഈ ശബ്ദശല്യങ്ങള്‍ക്കു വഴിയൊരുക്കിയ മനുഷ്യരാണ്.

ഏതൊരു പ്രവര്‍ത്തിയും യുക്തിസഹമായി ചെയ്തില്ലെങ്കില്‍ അതവസാനം കുഴപ്പത്തില്‍ കലാശിക്കാനുള്ള സാധ്യത വളരെക്കൂടുതലാണു. അതിനാല്‍ യുക്തിബോധം വളരെ നല്ല ഒരു ഗുണമാണു. എന്നാല്‍ ആരെങ്കിലും മതം, ദേവാലയങ്ങള്‍ എന്നീ പ്രസ്ഥാനങ്ങളോടനുബന്ധിച്ചു യുക്തിബോധം പ്രയോഗിച്ചാല്‍ ആ വ്യക്തിയെ ദൈവവിരോധിയെന്നും അഹങ്കാരിയെന്നും മറ്റും മുദ്രകുത്തുന്നു. ഇവിടെ നാം ഒരു ഇരട്ടത്താപ്പുനയം കാണുന്നു.

അരൂപിയും നിരാമയനും സര്‍വവ്യാപിയും വികാരങ്ങള്‍ക്കതീതനുമൊക്കെയായ ദൈവത്തെ കാലാകാലങ്ങളില്‍ കവികളും സാഹിത്യകാരന്‍‌മാരും മനുഷ്യരൂപവും മനുഷ്യഗുണങ്ങളും വികാരങ്ങളുമൊക്കെയുള്ള പ്രതിഭാസങ്ങളായി ചിത്രീകരിച്ചു.

അതുകൊണ്ടാണു ഭഗവാന്‍ കൃഷ്ണന്‍ ഗോപികമാരുടെ നഗ്നമേനി കാണാന്‍ ഉത്സുകനായത്. അദ്ദേഹം‍ ഉത്സുകനായി എന്നു പറയുന്നതിലും ഉചിതം ആ ആസക്തി ഭഗവാന്‍ കൃഷ്ണനില്‍ കെട്ടിയേല്‍പ്പിച്ചു എന്നു പറയുന്നതാവും.

ഇന്നത്തെ ജ്യോതിഷികളാകട്ടെ ഗുരുവായൂര്‍ കൃഷ്ണനു സ്ത്രീകള്‍ ചൂരീദാറിടുന്നത് അഹിതമെന്നു പറഞ്ഞു വച്ചിരിക്കുന്നു. യുക്തിയുടെ ഉരകല്ലില്‍ മാറ്റുരച്ചുനോക്കേണ്ട ഒരു വിഡ്ഡിജല്‍പ്പനമാണത്. ഒരു പക്ഷേ വിഡ്ഡിത്തം എന്നതിലുപരി ഏതോ അജണ്ഡ നടപ്പാക്കാനുള്ള വ്യഗ്രതയുടെ ഒരു ഭാഗവുമാണത്.

താങ്കളുടെ ഭാഷയില്‍ “it has been proven that,Ayur vastras can easily absorb cosmic energy than a dress which leg is covered.”

അപ്പോള്‍ ചൂരീദാര്‍ നിരോധിക്കണം എന്നു പറയുന്നത് കോസ്മിക് എനര്‍ജി കയറിക്കൂടാന്‍ വിഖാതമാകും എന്നുള്ളതുകൊണ്ടാണു; അല്ലേ? അല്ലാതെ ഗുരുവായൂരപ്പനു അഹിതം സംഭവിക്കുന്നതുകൊണ്ടല്ല.
എന്നാല്‍പ്പിന്നെ ജ്യോതിഷികള്‍ അതു പറയാത്തതെന്ത്?

അപ്പോള്‍ സാരിയും നേര്യതും ഒന്നും ഈ കോസ്മിക് എനര്‍ജിയുടെ ആഗിരണത്തിനു ഉചിതമല്ല. കാലുകള്‍ മൂടിക്കൊണ്ടുള്ള വസ്ത്രവിശേഷങ്ങളാണല്ലോ അവ.പിന്നെന്താണാവോ സാരിയും നേര്യതും ധരിച്ചോട്ടെ എന്നു ഭഗവാന്‍ കല്‍പ്പിക്കുന്നത്? പുരുഷന്മാര്‍ മുണ്ടു മടക്കിക്കുത്തി കയറിക്കോട്ടെ എന്താ?

എങ്കില്‍, കോസ്മിക് എനര്‍ജി കയറിക്കൂടാന്‍‍ ഏറ്റവും നന്നു പെഡല്‍ പുഷര്‍, ഹോട് പാന്റ്സ്, ജി-സ്ട്രിംഗ്സ് എന്നീ വസ്ത്രവിശേഷങ്ങളാണു.അപ്പോള്‍ ഇനി മുതല്‍ ഗുരുവായൂരമ്പലത്തില്‍ സ്ത്രീജനങ്ങള്‍ മേല്‍പ്പറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു കയറട്ടെ, മിസ്റ്റര്‍ ഹരി ഗോപാലകൃഷ്ണാ.

വാല്‍മീകിയും വേദവ്യാസനും കമ്പരും കാളിദാസനും നാരായണഭട്ടതിരിയും തുകലനും എല്ലാം ഭാവനാസമ്പന്നരായ കവികളായിരുന്നു. അവര്‍ അവരവരുടെ ഭാവനാവിലാസങ്ങള്‍ക്കനുസരിച്ചു ഭഗവാനെ ചിത്രീകരിച്ചു.

അതില്‍ തുകലന്‍ പരമശിവനെ എങ്ങിനെ ചിത്രീകരിച്ചിരിക്കുന്നു എന്നു നോക്കാം:

“പല്ലിത്തോലാടയാം യസ്യ
യസ്യ പന്ത്രണ്ടരപ്രിയാ
കോണച്ചേട്ടാഭിധാനസ്യ
അര്‍ദ്ധാര്‍ദ്ധം നമാമ്യഹം.”

എന്നാണു.

കളിയാക്കുന്ന ശ്ലോകമല്ലേ ഇതു എന്നു തോന്നാം.
ഇനി അര്‍ത്ഥം നോക്കാം.

പല്ല്= ദന്തം.
പല്ലി= ദന്തി= ആന.
പല്ലിത്തോലു= ആനത്തോലു.
ആട= വസ്ത്രം.
യസ്യ= ആരുടെയാണോ.
പന്ത്രണ്ടര=പന്ത്രണ്ടിന്റെ അര= പന്ത്രണ്ടിന്റെ പകുതി=ആറ്=പുഴ= ഗംഗ എന്നു വ്യംഗ്യം.
പ്രിയാ= പ്രിയങ്കരിയായിട്ടുള്ളത്.
കോണു=മുക്ക്.
ചേട്ടന്‍=അണ്ണന്‍.
കോണച്ചേട്ടന്‍=മുക്കണ്ണന്‍.
അഭിധാനം=പേരു.
കോണച്ചേട്ടാഭിധാനസ്യ= മുക്കണ്ണന്‍ എന്നു പേരുള്ളവനാരോ അവന്റെ.
അര്‍ദ്ധം= അര.
അര്‍ദ്ധാര്‍ദ്ധം=അര്‍ദ്ധത്തിന്റെ അര്‍ദ്ധം=അരയുടെ അര=കാലു.
നമാമ്യഹം= ഞാന്‍ നമിക്കുന്നു.

അധിക്ഷേപരൂപത്തിലാണു തുകലന്‍ ശിവനെ അവതരിപ്പിച്ചിരിക്കുന്നത് എന്നു പറഞ്ഞാല്‍ എന്തു പറയാനാ. അതുപോലെ ശ്രീകൃഷ്ണനെ കാമിനിമാരുടെ നി‌മ്ന്നോന്നതങ്ങള്‍ കണ്ടു രസിക്കുന്ന ഒരു ശൃംഗാരിയായി വേറൊരു സരസ കവി അവതരിപ്പിച്ചു.

ഈ ശൃംഗാരവും വഷളത്തരവും മനുഷ്യമനസ്സിലെ വികാരങ്ങള്‍ മാത്രമാണു. എന്നാല്‍ അവയെ ഭഗവാനില്‍ ആരോപിച്ചിരിക്കുന്നു സരസന്‍‌മാര്‍.

പണ്ടു മാറു മറക്കാതെ വേണമായിരുന്നു പെണ്ണുങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍; പിന്നെയോ, അവര്‍ ഈറന്‍‌മുണ്ടും ധരിക്കട്ടെ. ഭഗവല്‍‌പ്രീതിക്കുവേണ്ടിയായിരുന്നോ അതോ പുരോഹിതവര്‍ഗ്ഗത്തിന്റെ കാമസംതൃപ്തിക്കുവേണ്ടിയായിരുന്നോ ഇങ്ങനെ ഒരാചാരം നിഷ്ക്കര്‍ഷിക്കപ്പെട്ടത് എന്നതു ചിന്തനീയമാണു. പിന്നെ! തരുണീമണികളുടെ പൃഥുലനിതംബങ്ങളും കുചദ്വയങ്ങളും കണ്ടില്ലെങ്കില്‍ ഭഗവാനു സുഖാവില്യല്ലോ അല്ലേ?

സസ്നേഹം
ആവനാഴി

മുക്കുവന്‍ said...

പരിപൂര്‍ണ്ണമായും യോജിക്കുന്നു. ഭക്തി മൂത്ത് തനി ഭ്രാന്തായി മാറിയിരിക്കുന്നു.

ഇതു ഒരു വിശ്വാസികളുടെ കാര്യം മത്രമല്ല.

അമേരിക്കയില്‍ ക്രിസ്ത്യാനികള്‍ ഉല്പത്തി ,intelligent design അണെന്നാണു വാദിക്കുന്നതു. ഡര്‍വിന്റെ പരിണാമ സിദ്ധാന്തം ഒരു തിയറി മാത്രമാണെന്നും തെളിയിക്കാന്‍ കഴിയില്ലാ എന്നും വാദിക്കുന്നു. ഈയിടെ ഒരു കേസില്‍ ഡി.എന്‍.എ അടക്കം പല തെളിവുകള്‍ നല്‍കിയിട്ടും ഇവര്‍ ഒട്ടും പുറകിലോട്ടില്ല.

മുസ്ലിം സുഹ്രുത്തുക്കള്‍ ഖുര്‍ ആന്‍ എഴുതിയത് ദൈവം ആ‍ണെന്ന് വാദിക്കുന്നു. കൂടുതല്‍ അറിയുന്നതിനു ഈ ജബ്ബാറിന്റെ ബ്ലോഗ് വായിക്കുക

kaithamullu : കൈതമുള്ള് said...

ആവനാഴി മാഷ്‌ടെ കമെന്റ് പിടിച്ചാണിവിടെ എത്തിയത്.
തമാശ തോന്നി.
-മുണ്ടുടുക്കാതെ ദര്‍ശനസുഖം തരുന്ന ഒര് പാട് ദൈവങ്ങളുള്ള നമ്മളെന്തിനാ ഈ തുണിസംവാദത്തിന് തുനിയുന്നത്?(തന്ത്രിമാര്‍ തര്‍ക്കിക്കട്ടേ, അവള്‍ക്കത് ഉപജീവനമാര്‍ഗ്ഗം!)

ഒരു സംഭവം ഓര്‍മ്മ വരുന്നു:
-പണ്ട്, ലീവില്‍ നാട്ടില്‍ പോയപ്പോള്‍, അമ്പലക്കുളത്തില്‍ പോയി കുളിക്കണമെന്നൊരാശ.

തോര്‍ത്തുമെടുത്ത് മകനെക്കൂട്ടി ഇറങ്ങിയപ്പോള്‍ അനിയത്തിയുടെ മകനും (രണ്ടുപേരും 3 വയസ്സുകാര്‍) കൂടെ വന്നു. കുളക്കരെ വച്ച് രണ്ട് പേരും കലഹമായി, അടിപിടി വരെയെത്തി കാര്യങ്ങള്‍.
കാരണം:
മകന്‍ പറയുന്നു:ദുബായിലെ സ്വിമ്മിംഗ് പൂളാണ് വലുത് എന്ന്.
അനന്തരവന്‍ പറയുന്നൂ: നാട്ടിലെ ഏറ്റവും വലിയ കുളമായ അമ്പലക്കുളമാണ് വലുതെന്ന്.....

ഞാനെന്താ പറയുക?

ഓടോ:
ആവനാഴി മാഷെ,
കാക്കശ്ശേരി ഭട്ടതിരി, മൂക്കറ്റത്ത് ഭഗവതിയെപ്പറ്റി എഴുതിയ ഈ ശ്ലോകം കേട്ടിട്ടുണ്ടോ?

“യോഗിമാര്‍ സതതം പൊത്തും (മൂക്ക്)
തുമ്പത്തെ തള്ളയാ‍രഹോ (അറ്റത്ത് ഭഗവതി)
നാഴിയില്‍ പാതിയാടീല (ഉരിയാടീല)
പലാകാശേന വാ‍നവാ! (ബഹുമാനം കൊണ്ട്)

ശ്രീഹരി ഗോപാലകൃഷ്ണന്‍ said...

@Kuthiravattan

Thanks KV.. But it is not working on my machine

@ Aavanazhi

Sorry yesterday was a busy day for me ,so i couldn't reply back ..

All Project report will be reviewed and it will take a week to create a report ... but i have only 5 minutes to scrap something here to save my religion

moreover this busy world is communicated through Butlers english .. rather than omitting Wren and martin grammer like a School student.

you will understand this when you meet few americans and mexicans

Btw

Hindu religion has got over 10000 years of history ..please dont compare the present social conditions with 5000 years back .

According to hindu mythology SEX is not a crime. even SEX was allowed inside temples. you can check the Sculpters around the sreekovil of Guruvayoor temple. even we have many examples like khujaraho , thanjavur etc ..

so dont blame our great cultural gurus for imposing gopis to krishna. if you are correct then why they portrait Raman as "purushothaman" ?

I didn't understand by your words on the noise inside temple , especially in Guruvayoor temple. Is that Nagaswaram causing you trouble ? :) or P Leela's Narayaneeyam ?

This proves that you don't even have a minimum concentration and Bakthi.

Friend, if you have actual bakthi towards Guruvayoorappan you don't even feel any sound or even hunger,thirsty


your words proves that you have only a shaded idea of hindu mythology. i request you to read more books. like

Narayaneeyam English transilation by

Brahmasri Mahopadhyaya K.G. Vancheswara Sastry and Brahmasri Mahopadhyaya R. Viswanatha Sastry


You can buy online.
www.narayaneeyam.com

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

വൈകിയാണു ഈ ചര്‍ച്ച കണ്ടത്.ഒരു മുഖ്യധാരാ മാധ്യമത്തിലും ഇത്തരം സൃഷ്ടിപരമായ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകുന്നില്ല.ബ്ലൊഗിന്റെ മാധ്യമസാദ്ധ്യതകള്‍ എന്നെ വിസ്മയിപ്പിക്കുന്നു.