2009-02-12

സഞ്ചരിക്കുന്ന ഇന്റര്‍നെറ്റ് ബസ്സ്

ഫെബ്രവരി 3ന് ആരംഭിച്ച 40 ദിവസം നീണ്ടു നില്‍ക്കുന്ന ഗൂഗ്‌ള്‍ ഇന്റര്‍നെറ്റ് ബസ്സ് പ്രയാണം തമിഴ് നാട്ടില്‍ സാധാരണക്കാരിലേക്ക് ഇന്റര്‍ നെറ്റിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് വിജയകരമായി തുടരുകയാണ്. ഇന്റെര്‍ നെറ്റ് ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഒരു പ്രോജക്റ്റ് കേരളത്തില്‍ നടപ്പാക്കുന്നതിനെ പറ്റി ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ പറ്റുമോ? എവിടെ നമുക്ക് 24 മണിക്കൂറും രാഷ്ട്രീയം കഴിഞ്ഞിട്ട് സമയം വേണ്ടേ?
(ബസ്സ് കടന്ന് പോയ വഴിയിലെ ചിത്രങ്ങള്‍:)

4 comments:

മാറുന്ന മലയാളി said...

ഇങ്ങനെ ഒരു സംഭവം ഇതേരീതിയില്‍ കേരളത്തില്‍ നടത്തിയാലും വിജയിക്കുമെന്നു തോന്നുന്നില്ല. ഗൂഗിള്‍ ഈ യാത്ര നയിക്കാന്‍ പിണറായിയെ ചെന്നിത്തലയെയോ ചുമതലപ്പെടുത്തിയാല്‍ സംഭവം വിജയിക്കും നാലരതരം...........

അനില്‍@ബ്ലോഗ് said...

അത് ഗൂഗിളിന്റെ ഒരു വ്യാപാര തന്ത്രമല്ലെ മാഷെ.
അതിനു കേരളത്തിലെ രാഷ്ട്രീയക്കാരെ തന്നെ തെറി വിളിക്കണോ?

കേരളത്തില്‍ ഇന്റര്‍നെറ്റില്ലാത്ത ഗ്രാമങ്ങളേതാണ്?
ഉണ്ടോ എന്ന് സംശയമാണ്.
ഒരു വീട്ടിലെ ഒരു ആളെങ്കിലും ആ പദം കേള്‍ക്കാത്തതായുണ്ടോ എന്നും തിരക്കിയാലെ പറയാനാവൂ.

ഓരോ വീട്ടിലു കമ്പ്യൂട്ട സാക്ഷരത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ വിജയമല്ലെങ്കിലും തള്ളിക്കളയാനാവാത്ത സംഭാവനകള്‍ നല്‍കി എന്ന് ആദ്യ ജില്ലയായ മലപ്പുറംകാരന്‍ എന്ന നിലയില്‍ എനിക്കുറപ്പിച്ചു പറയാന്‍ കഴിയും.

വിമര്‍ശനങ്ങള്‍ നല്ലതാണ്‍.
പക്ഷെ അത് അതിനുവേണ്ടി മാത്രമുള്ളതാവരുത് മാഷ്.

ആശംസകള്‍.

കുഞ്ഞന്‍സ്‌ said...

ഗൂഗിളിന്റെ യാത്രയുടെ ലക്ഷ്യം എന്താണെന്ന് ഒരു സംശയം.. കടന്നു പോകുന്ന പ്രദേശങ്ങളായ സേലം, ഈറോഡ്, കോയമ്പത്തൂര്‍ ഒന്നും ഇന്റര്‍നെറ്റ് എത്താത്ത സ്ഥലങ്ങളൊന്നുമല്ല.. ശരിക്കുള്ള ഉദ്ദേശം ഇന്റര്‍നെറ്റ് അറിയാത്തവര്‍ക്കിടയില്‍ ഇന്റര്‍നെറ്റ് പ്രചരിപ്പിക്കലോ, അതോ ഇന്റര്‍നെറ്റ് അറിയാവുന്നവര്‍ക്കിടയില്‍ ഗൂഗിളും ജിമെയിലും പ്രചരിപ്പിക്കലോ.. .

ഓ.ടോ: ഗ്രാമങ്ങളിലെ സാധാരണ ആള്‍ക്കാരിലേയ്ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനായി, കുറച്ച് നാള്‍ മുന്‍പ് പ്രൊഫ.ഉദയ് ദേശായി ശ്രമിച്ചിരുന്നതായി ഓര്‍ക്കുന്നു.. ഒരു വാര്‍ത്താ ശകലം ഇതാ ഇവിടെ.

യൂനുസ് വെളളികുളങ്ങര said...

ഇത്തരത്തിലുളള യാത്ര ഗൂഗിളിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിയും തീര്‍ച്ച