ശിഥില ചിന്തകളില്‍ ഇന്നത്തെ കമന്റ് :
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിസിനസ്സ് നടത്തുന്നത് തെറ്റ് തന്നെയാണ് . ജനാധിപത്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടിയേ തീരൂ . ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിക്കുന്നതും അവ നിറവേറ്റുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ സംഘടനകളാണ് രാഷ്ടീയപ്പാര്ട്ടികള് . രാഷ്ട്രീയപ്രവര്‍ത്തനം ബിസിനസ്സുമായി കൂട്ടിക്കുഴക്കുമ്പോള് പണം സമ്പാദിക്കാനുള്ള ആര്‍ത്തിയില്‍ ജനങ്ങളെ മറന്നു പോകും . ഫലത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം എന്നാല്‍ ധനം ആര്‍ജ്ജിക്കുക എന്നതിലേക്ക് അധ:പതിക്കും . ഇന്ന് അത് കാണാനുമുണ്ട് . ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനോ പ്രവര്‍ത്തിക്കാനോ അങ്ങനെ സാമൂഹ്യസേവനത്തില്‍ തല്പരരായവര് മാത്രം രാഷ്ട്രീയപ്രവര്‍ത്തനത്തിന് വന്നാല്‍ മതി . തീര്‍ച്ചയായും അത്തരം ആളുകള്‍ എല്ലായ്പോഴും സമൂഹത്തില്‍ ഉണ്ടാവും . പണം സമ്പാദിക്കാന്‍ മോഹമുള്ളവര്‍ ബിസിനസ്സിലേക്ക് പോകട്ടെ . ആരും തടുക്കില്ലല്ലൊ . അതിനും എത്രയോ മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട് . സത്യം പറഞ്ഞാല്‍ ഭാഗ്യാന്വേഷികളുടെ പറുദീസയാണ് നമ്മുടെ നാട് . കൌശലമുള്ളവര്‍ക്ക് ചുളുവില്‍ പണമുണ്ടാക്കാന്‍ പറ്റിയ നാട് .
ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയത്തെ വ്യഭിചരിച്ച് കൌശലത്തില്‍ മൂലധനം സര്‍ക്കാറില്‍ നിന്ന് എടുത്തും ജനങ്ങളില്‍ നിന്ന് ഷേര്‍ പിരിച്ചും പണം സമ്പാദിക്കുന്ന ബിസിനസ്സിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് . നാട്ടില്‍ എല്ലാവര്‍ക്കുമിത് അറിയാമെങ്കിലും ആരും തുറന്ന് പറയില്ല . ഭയം കൊണ്ടാണ് . എങ്ങനെ ഇത് സാധ്യമാവുന്നു ? സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ 51ശതമാനം ഓഹരി മൂലധനം സര്‍ക്കാറിന്റേതായി കിട്ടും . ബാക്കി ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കും . ഇതിന്റെ സുഖസൌകര്യങ്ങള്‍ കിട്ടുക നേതാക്കന്മാര്ക്കാണ് . പ്രവര്‍ത്തിക്കുന്ന അണികള്‍ക്ക് ഒരു സംതൃപ്തി മാത്രം . എന്റെ നേതാവ് ഇങ്ങനെ സുഖിക്കുന്നുണ്ടല്ലൊ എന്ന ഒരു തരം തൃപ്തി . പഴയകാല ജന്മിമാരുടേതിനാക്കാള്‍ നൂറ് മടങ്ങ് സുഖലോലുപരായാണ് ഇന്ന് നേതാക്കള്‍ വാഴുന്നത് . രാഷ്ട്രീയത്തിന് ആവശ്യം ഇത്തരം നേതാക്കളെയല്ല . പണവും ബിസിനസ്സും നിങ്ങളെടുത്തോളൂ , രാഷ്ട്രീയം ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് ജനങ്ങള്‍ നേതാക്കന്മാരോട് യാചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് “വിസ്മയ ”നല്കുന്ന പാഠം !
12 comments:
രാഷ്ട്രിയവും മതവും ബിസിനസ്സ് തുടങ്ങിയവ തമ്മിലുള്ള അന്ദരം കുറഞ്ഞു വരുന്നു. എല്ലാവരുടെയും ലക്ഷ്യം ഒന്നു തന്നെയായി മാറി.
വിസ്മയയുടെ ഉത്ഘാടനത്തോടെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ തകര്‍ച്ചക്ക് തുടക്കമായി.. ഇന്ന് കച്ചവടം തുടങ്ങിയത് സി പി എമ്മാണെങ്കില്‍ നാളെ മറ്റു ഘടക കഷികളും പിന്നെ മറ്റു ദേശീയ കക്ഷികളും പ്രദേശിക കക്ഷികളും അവരുടേതായ കച്ചവടങ്ങള്‍ തുടങ്ങും. അതുകൊണ്ട് തന്നെ വിസ്മയയെക്കുറിച്ചുള്ള നമ്മുടെ മനസ്സില്‍ നിന്നുയരുന്ന പ്രതിഷേധത്തിന് നാളെ വിലയുണ്ടാകില്ല, കാരണം നമ്മള് ജനങ്ങള്‍ പല രാഷ്ട്രീയപാര്‍ട്ടികളുടെ ഭഗമായിക്കഴിഞ്ഞു, അതുകൊണ്ട് അന്നു നമ്മുടെ ന്യായീകരണം ഇതായിരിക്കും നിങ്ങളുടെ പാര്‍ട്ടിക്ക് കച്ചവടമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും ആയാലെന്താണ്? രാഷ്ട്രീയ പ്രവര്‍ത്തനം തികച്ചും പ്രതിഫല വിമുക്തമായ സേവനമാണ്, മറിച്ച് കച്ചവടം പ്രതിഫലം അടിസ്ഥാനമാക്കിയുള്ളതും. രണ്ടും എങ്ങിനെ യോജിച്ചു പോകും? പുറമേക്കുള്ള ധാര്‍മ്മികത പോലും നഷ്ടമാകുകയല്ലെ? ഇനി സിപി എമ്മിന്റെ നയ പരിപാടികള്‍ പാവപ്പെട്ടവന്റെ തലോടലിനാകില്ല, മറിച്ച് അവരുടെ ബിസിനസ്സ് ലോകത്തിനും ബിസിനസ്സ് കൂട്ടാളികള്‍ക്കും മറ്റു മുതലാളിമാര്‍ക്കും വേണ്ടി തന്നെയായിരിക്കും.
സി പി എം സമ്പത്ത് വാരിക്കൂട്ടിയപ്പോള്‍ ജനങ്ങളിലുണ്ടായ അങ്കലാപ്പ് ഇത്തരുണത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. മാര്‍ട്ടിനും ഫാരിസും മണിച്ചനും എല്ലാം യാഥാര്ത്ത്യമാണ്, അവരോന്നും വെറുക്കപ്പെട്ടവരല്ല, ചാരിയാല്‍ ചാരിയത് മണക്കാതിരിക്കുന്നതെങ്ങിനെ?
സോവിയറ്റ് യൂനിയനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവം കഴിഞ്ഞ് തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം സ്ഥാപിച്ചശേഷമാണ് കണക്കറ്റ സമ്പത്ത് ആര്‍ജ്ജിച്ചത് . അവിടെ കമ്മ്യൂണിസം തകര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ ധനം അന്യാധീനപ്പെട്ട് പോയോ , സര്‍ക്കാറിലേക്ക് മുതല്ക്കൂട്ടിയോ എന്ന് അറിയില്ല . ഏതായാലും ഇന്ത്യയില്‍ വിപ്ലവം വരികയോ അതിനാല്‍ തന്നെ ഇവിടെ കമ്മ്യൂണിസം തകരുകയോ ഇല്ല .നമ്മുടെ ജനാധിപത്യവും ഇവിടത്തെ കക്ഷിരാഷ്ട്രീയവും ഒന്നും ഗുണപരമായി മാറ്റത്തിന് വിധേയമാവും എന്നതിനും സൂചനകളില്ല . അതിനാല്‍ രാഷ്ട്രീയവും ബിസിനസ്സും സംയോജിപ്പിച്ചുകൊണ്ടുള്ള ജനാധിപത്യവൈകൃതങ്ങള് തന്നെയാണ് നമ്മുടെ വിധി . വെറുതെ ഇങ്ങനെ പറഞ്ഞു പോകാം അത്ര തന്നെ .
രാഷ്ട്രീയ പ്രവര്‍ത്തനം തികച്ചും പ്രതിഫല വിമുക്തമായ സേവനമാണ് എന്ന വാചകം നമുക്കേതായാലും ചില്ലിട്ട് സൂക്ഷിക്കാം .
സുകുമാരേട്ടാ....
സാമാന്യജനത്തിനു ഇത്തിരിയെങ്കിലും പ്രതീക്ഷയുള്ളത് കമ്മ്യൂണിസ്റ്റ്, മാര്‍ക്സിറ്റ് പാര്‍ട്ടികളില്‍ ആണ്, കാരണം അതവരെ സ്വപ്നം കാണാനെങ്കിലും പ്രേരിപ്പിച്ചിരുന്നു.
ഞാന്‍ ഇഷ്ടപെടുന്ന ഒരു പ്രത്യയശാസ്ത്രം, കേവലം “അരിവാള്‍ കോണ്‍ഗ്രസ്” ആവുന്നതിലുള്ള വ്യസനം ഇവിടെയറിയിക്കട്ടെ.
തീര്‍ച്ചയായും, സുകുമാരേട്ടന്റെ കാഴ്ചപ്പാടുകളോട് ഞാന്‍ യോജിക്കുന്നു.
ദിനേശ് ബീഡി രൂപീകരിച്ച് ബീഡിത്തൊഴിലാളുകളുടെ തൊഴില്‍ സംരക്ഷിച്ചത് പാര്‍ട്ടി.
മൂന്ന് ദശാബ്ദ്ത്തോളം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാന്‍ സാധിച്ചു. ബീഡി എന്ന ഉല്പന്നത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായപ്പോള്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് തിരിഞ്ഞു.
അതുപോലെ കൈത്തറി, കയര്‍, ബാങ്കിംഗ്, ആതുരശുശ്രൂഷ തുടങ്ങിയ വിവിധ മേഖലകളില്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍.
അതിന്റെ ഗുണഭോക്താക്കള്‍ പാര്‍ട്ടിയുടെ അണികളായി മാറി. അവരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു പലതവണ.
പുതിയ കാലത്ത് കാലത്തിന്റെ മാറ്റം ഉള്ക്കോണ്ട്കൊണ്ടുള്ള പുതിയ സംരംഭങ്ങള്‍.
അതിലെന്താണ് തെറ്റ്?
പകരം ജാതിരാഷ്ട്രീയം കളിച്ച് അധികാരത്തിലെത്തുക, അധികാരം കിട്ടിക്കഴിഞ്ഞാല്‍ സഹകരണ മേഖലയെ തകര്‍ത്ത് മുത്തൂറ്റ് മുതലാളിമാര്‍ക്ക് സ്പേയ്സ് ഉണ്ടാക്കിക്കൊടുക്കുക. ഇതാണോ ചെയ്യേണ്ടത്?
:)
പാര്‍ട്ടിയുടെ നേതാവെന്നു പറയുന്നതു മുതലാളി എന്നതിന്റെ അപരനാമം ആണ്. തൊഴിലാളി വര്‍ഗ ആതിപത്യമുള്ള എല്ലാ രാജ്യങ്ങളിലും ഇതു തന്നെ ആണ് സ്ഥിതി - റഷ്യ, ചൈന, ക്യൂബ, വിയറ്റ്നാം, എന്നി രാജ്യങ്ങള്‍ ഒരു ഉദാഹരണം മാത്രം. നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതല്ല എന്ന് പാര്‍ട്ടി പറഞ്ഞു കഴിഞ്ഞു.
മുന്നേ ഉള്ള ഒരു കമന്റില്‍ പാര്‍ട്ടിയുടെ അപധാനങ്ങള്‍ വാഴ്ത്തിയത് കണ്ടു. കുറച്ചു കൊല്ലം മുന്‍പ് ദിനേശ് ബീഡിയിലെ തൊഴിലാളികള്‍ ന്യായമായ കൂലി ആവശ്യപെട്ടു സമരം ചെയ്യാന്‍ നോക്കിയപ്പോള്‍ പാര്‍ട്ടി സമ്മതിച്ചില്ല. എന്തൊരു തൊഴിലാളി സ്നേഹം :-)
പുതിയ കാലത്ത് കാലത്തിന്റെ മാറ്റം ഉള്ക്കോണ്ട്കൊണ്ടുള്ള പുതിയ സംരംഭങ്ങള്‍.
അതിലെന്താണ് തെറ്റ്?
hahahaha :)
you did not mention anything about the people who worked many years in that company and now living wihtout a job!
why amusement park?
why cant a
- orphanage?
- Old age home?
- LP/UP school?
we can expect a Party controlled beverage corporation later :) yep that also make more money than water park :)
മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രീയത്തെ വ്യഭിചരിച്ച് കൌശലത്തില്‍ മൂലധനം സര്‍ക്കാറില്‍ നിന്ന് എടുത്തും ജനങ്ങളില്‍ നിന്ന് ഷേര്‍ പിരിച്ചും പണം സമ്പാദിക്കുന്ന ബിസിനസ്സിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് . നാട്ടില്‍ എല്ലാവര്‍ക്കുമിത് അറിയാമെങ്കിലും ആരും തുറന്ന് പറയില്ല . ഭയം കൊണ്ടാണ് . perfect
സി പി എം സമ്പത്ത് വാരിക്കൂട്ടിയപ്പോള്‍ ജനങ്ങളിലുണ്ടായ അങ്കലാപ്പ് ഇത്തരുണത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. പൂര്‍ണ്ണമായും ശരിയായില്ല കാരണം ജനങ്ങള്‍ ബോധമില്ലതെ നടക്കുകയായിരുന്നു....ചിന്തിക്കുന്നവര്‍ക്കെ അങ്കലാപ്പുണ്ടായിരുന്നുള്ളു.. ഇപ്പോഴും വിവരമില്ലാത്തവര്‍ സീപ്പീയെമ്മിന് ശിന്ദബാ പാടുന്നത് കാണുന്നില്ലെ?
i really appreciate u for this comments.
this must b the voice of kerala. let al the people come to knw about this
എന്റെ കമന്റിനെതിരെയാണ് ആള്ക്കാര് പ്രതികരിച്ചിരിക്കുന്നത് എന്നതുകൊണ്ട് മറുപടിക്ക് അവസരം തരണം.
ദിനേശ് ബീഡിയില്‍ തൊഴില്‍നഷ്ടപ്പെട്ട തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ സംരഭങ്ങള്‍ എന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. അവര്‍ക്ക് വേണ്ടി അശരണാലയം തുടങ്ങണമെന്നാണോ പറയുന്നത്? അശരണര്‍ ഇല്ലാത്ത ഒരു വ്യവസ്ഥിതിയുണ്ടാക്കുവാന് പ്രയത്നിക്കുന്ന ഒന്നാണ് പാര്‍ട്ടി.(എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അങ്ങനെതന്നെയല്ലേ?)അതുകൊണ്ടു തന്നെ കേവലമായ അര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടിക്ക് കഴിയില്ല.
ഇന്ന് CPMനെ ചീത്ത പറയുന്നതാണ് ഒരു ഫാഷന്‍. എല്ലാ മര്യാദകളെയും ലംഘിക്കുന്ന രീതിയില്‍ എന്തും പറയും. വിഷയത്തില്‍ ഊന്നിയൊന്നുമല്ല. എന്തു ഇഷ്യൂ വരുമ്പോഴും സ്ഥിരം പറയുന്ന ചില സ്ഥിരം പല്ലവികള്‍. പക്ഷെ, എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് അവസാനം ഒരു വാചകമുണ്ട്. ‘ഇതൊന്നും ആരും പറയാത്തത് പേടിച്ചിട്ടാണ്’. ഇതേ വാചകം തന്നെയല്ലെ മായാവി താങ്കളും എഴുതിയത്?
Post a Comment