ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ് :
1969ല്‍ കണ്ണൂരില്‍ ഗണേഷ് ബീഡിക്കമ്പനി പൂട്ടിപ്പോയപ്പോള്‍ പതിനായിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങള്‍ വഴിയാധാരമായി . അന്നത്തെ കമ്മ്യൂണിസ്റ്റ് വ്യവസായ മന്ത്രി കണ്ണൂരില്‍ ക്യാമ്പ് ചെയ്തു . പട്ടിണിയിലായ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി സഹകരണ മേഖലയില്‍ കേരള ദിനേശ് ബീഡി എന്ന പ്രസ്ഥാനത്തിന് രൂപം നല്കി . രാജ്യത്ത് അത്തരത്തിലൊന്ന് ആദ്യമായിരുന്നു . കണ്ണൂരിലെ ബീഡിത്തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം മാത്രമല്ല അന്തസ്സും ആത്മാഭിമാനവും ദിനേശ് നേടിക്കൊടുത്തു . ബീഡിത്തൊഴിലാളികളാണ് കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തി ഇന്നത്തെ നിലയിലാക്കിയത് .
40 വര്‍ഷത്തിന് ശേഷം ഇന്ന് കണ്ണൂരില്‍ ഏറ്റവും കുറഞ്ഞ വരുമാനമുള്ളവര്‍ ബീഡിത്തൊഴിലാളികളാണ് . ആലങ്കാരികമായ അര്‍ത്ഥത്തിലല്ല , അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബീഡിക്കാര് ഇന്ന് തത്രപ്പെടുകയാണ് . ആഴ്ചയില്‍ കുറഞ്ഞത് മൂന്നും നാലും കല്യാണമോ ഗൃഹപ്രവേശമോ ഉണ്ടാവും . മിനിമം ഒരു കല്യാണത്തിന് 100 രൂപയെങ്കിലും പാരിതോഷികമായി നല്‍കണം . ഇന്ന് ബീഡിത്തൊഴിലാളികളുടെ അംഗസംഖ്യ ഗണ്യമായി കുറഞ്ഞു . പുതിയ തലമുറയില്‍ ആരും ബീഡിപ്പണി അഭ്യസിക്കുന്നില്ല . പലരും ബീഡിപ്പണി വിട്ട് മറ്റ് മേഖലകള്‍ തേടിപ്പോയി . വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ , തൊഴിലാളികള്‍ തൃഫ്റ്റ് ഇനത്തില്‍ സ്വരൂപിച്ച ദിനേശിന്റെ മൂലധനം വകമാറ്റി ചെലവാക്കിയത് കൊണ്ട് കേരള ദിനേശ് ബീഡിസഹകരണ സംഘം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ് . സംസ്ഥാന സിക്രട്ടരിയുടെ നാടായ പിണറായിയില്‍ ഇന്നും ബീഡിത്തൊഴിലാളികള്‍ ധാരാളമുണ്ട് . പക്ഷെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് ബീഡിത്തൊഴിലാളികളെ വേണ്ട . പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ ഇന്ന് സുസംഘടിതരായ സഹകരണജീവനക്കാര്‍ തന്നെ ധാരാളം . പരിപ്പ് വടയും കട്ടന്‍ ചായയും ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരായ നേതാക്കള്‍ സഹകരണ മേഖലയില്‍ ഷോപ്പിങ്ങ് കോംപ്ലക്സുകളും സിറ്റി സെന്ററുകളും അമ്യൂസ് മെന്റ് പാര്‍ക്കുകളും കെട്ടിപ്പടുക്കുന്നത് കാണുമ്പോള്‍ ബീഡിത്തൊഴിലാളികള്‍ക്ക് തോന്നുന്നുണ്ടാവുക വിസ്മയമോ അതോ നൈരാശ്യമോ ? ബീഡിത്തൊഴിലാളികള്‍ മനസ്സ് തുറക്കുമോ ? അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ചില ബീഡിത്തൊഴിലാളിസുഹൃത്തുക്കളെ കണ്ട് സംസാരിക്കട്ടെ !
7 comments:
പാവപെട്ടവന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി യോജിപ്പിക്കാന്‍ പറ്റാതെ പെടാ പാട് പെടുമ്പോള്‍ പാവ പെട്ടവന്റെയും പട്ടിണി പാവങ്ങളുടെയും പാര്‍ട്ടി പാര്‍ക്കുകള്‍ ഉണ്ടാക്കി കളിക്കുന്നു ,അല്ലേ സുകുമാരേട്ടാ .....!!??
നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാലുള്ള മുഖഭാവമായിരിക്കുമിപ്പൊ ബീഡിത്തൊഴിലാളി സഖാക്കള്‍ക്ക്....സങ്കല്പ ലോകത്തില്‍ ജീവിക്കുന്ന സഖാക്കള്ക്കെവിടെ ചിന്താശേഷി.
adhanikunna thoyil vibagathinte oru valarchaaa. kashtam thanneee, ennitum vote cheyyan kayuthakale pole kure janangalum
??
comment follow up request
സത്യത്തില്‍ കുറ്റം പാര്‍ട്ടിയുടെതല്ല.കാശൊള്ള വീട്ടില്‍ ജനിച്ചുപോയ അഹങ്കാരികുഞ്ഞു ങളുടെയുമല്ല.ചോരയും ജീവന്തന്നേയും കാണിക്കയിട്ട് മറഞ്ഞ ആയിരങ്ങളുടെതാണ്.
മിടുക്കുള്ളവര്‍ വാരിവാരി തിന്നും .ഇല്ലാത്തവന്, കൊതിനോക്കി ന്ല്ക്കും .
ഒരു പഞ്ച നക്ഷത്രം കൂടി വരുന്നു എന്നു കേട്ടു..
http://gireeshvengacartoon.blogspot.com/2008/09/blog-post.html
Post a Comment