കുറെ ദിവസങ്ങളായി ബ്ലോഗ് വായിക്കാനോ എഴുതാനോ , വായിക്കുന്ന ബ്ലോഗുകളില്‍ കമന്റ് രേഖപ്പെടുത്താനോ ഒന്നും ഒരു ഉത്സാഹവും തോന്നുന്നില്ല . ഞാന്‍ പതിവായി വായിക്കുന്ന ബ്ലോഗുകളില്‍ ചിലത് മാരീചന്റേതും , രാജീവ് ചേലനാട്ടിന്റേതും പിന്നെ കാണാപ്പുറം നകുലന്റേതുമാണ് . വെള്ളെഴുത്തിന്റെയും , റാം മോഹന്റെയും ജോസഫ് മാഷുടെയും ബ്ലോഗുകളും വായിക്കാന്‍ താല്പര്യം തന്നെ .
മലയാളം ബ്ലോഗ് അതിന്റെ ശൈശവദശയിലാണെന്നായിരുന്നു എന്റെ ധാരണ . എന്നാല്‍ ഇപ്പോള്‍ തോന്നുന്നത് മലയാളം ബ്ലോഗിന്റെ വളര്‍ച്ച പൂര്‍ണ്ണമായി എന്നും ഇനി കീഴോട്ടേക്കാണ് അത് വളരുക എന്നുമാണ് .ഒരുപാട്നല്ലതലയെടുപ്പുള്ളബ്ലോഗ്എഴുത്തുകാര്വിശാലമനസ്ക്കന്,ദേവന്,പെരിങ്ങോടന്,കൈപ്പള്ളി,കുറുമാന് തുടങ്ങി എത്രയോ പേര് ബ്ലോഗെഴുത്ത് നിര്‍ത്തി . അത് കൊണ്ട് മലയാളം ബ്ലോഗിങ്ങിന്റെ സുവര്‍ണ്ണകാലം അസ്തമിച്ചു എന്ന് തോന്നുന്നു .
കാണാപ്പുറം നകുലന്റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ ഒരു കമന്റിനെ രാജീവ് ചേലനാട് പരാമര്‍ശിക്കുകയും എന്റെ അഭിപ്രായങ്ങള്‍ അഴകൊഴുമ്പന്‍ വാദങ്ങള്‍ എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി . അവിടെ ഞാന്‍ രാജീവിന് കൊടുത്ത മറുപടി ഇവിടെയും പെയിസ്റ്റ് ചെയ്യുന്നു :
പ്രിയ രാജീവ് ,
സര്‍വ്വരും അഥവാ ഇനിയും വിശാലമായി പറഞ്ഞാല്‍ സര്‍വ്വ ജീവജാലങ്ങള്‍ക്കും സ്വന്തമാണീ ഭൂമിയെന്നോ അല്ലെങ്കില്‍ എല്ലാവര്ക്കും ഒരു താല്‍ക്കാലിക രംഗവേദിയോ മറ്റോ ആണീ ഭൂമിയെന്നുമൊക്കെയുള്ള മുടിഞ്ഞ ഫിലോസഫി ചിന്തകളെ കലശലായി ബാധിച്ചത് കൊണ്ടാണ് എന്റെ അഴകൊഴുമ്പന്‍ വാദങ്ങള്‍ കൊണ്ട് എനിക്ക് എല്ലാവരേയും നിരാശപ്പെടുത്തേണ്ടി വരുന്നത് , ക്ഷമിക്കുക !സി.പി.ഐ.(എം.)പ്രത്യേകിച്ചും ഇടത് പക്ഷങ്ങള്‍ പൊതുവേയും സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളും , ഫലത്തില്‍ മുസ്ലീം മതമൌലിക വാദത്തിനനുകൂലമായതെന്ന് തോന്നിപ്പോകുന്ന രാഷ്ട്രീയനിലപാടുകളുമാണ് ഇവിടെ പലരും ചോദ്യം ചെയ്യുന്നത് . അതില്‍ കാര്യമുണ്ട് . അതിന് യുക്തിസഹമായ മറുപടി പറയാന്‍ രാജീവിനും കഴിയുന്നില്ല .
മതേതരത്വം എന്ന് പറയുമ്പോള്‍ എല്ലാ സമുദായങ്ങളേയും തുല്യമായി കാണേണ്ടേ . ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്ന പേരില്‍ മുസ്ലീം സമുദായത്തിന് ലഭിക്കുന്ന പരിഗണനകളുടെ വിപരീതാനുപാതത്തില്‍ അവഗണന തങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ബോധം ഹിന്ദു മതത്തില്‍ പെട്ടവരുടെ മനസ്സില്‍ ഉണ്ടാകാതെ നോക്കാനും ശ്രദ്ധിക്കേണ്ടേ ? ഇസ്ലാം മത വിഭാഗങ്ങള്‍ മറ്റ് പല ഇസ്ലാം രാജ്യങ്ങളിലെക്കാളും സുരക്ഷിതരായും സമാധാനപരമായും ഇവിടെയാണ് ജീവിക്കുന്നത് എന്ന് ഇവിടെയുള്ള മുസ്ലീം സഹോദരന്മാര് സമ്മതിക്കുന്നു . ഹിന്ദു എന്ന വാക്ക് ഉച്ചരിച്ചാല്‍ തന്നെ അതില്‍ സംഘപരിവാര്‍ ആപത്ത് ആരോപിക്കുന്ന ശീലം ശരിയാണോ ? അത്തരം ആരോപണങ്ങളാണ് ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താന്‍ പര്യാപ്തമാവുക എന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു . സാധാരണ സാഹചര്യങ്ങളില്‍ ഹിന്ദു - മുസ്ലീം മതങ്ങളില്‍ പെട്ടവര്‍ ഏകോദരസഹോദരങ്ങളെപ്പോലെയാണ് ജീവിയ്ക്കുന്നത് എന്ന് മലപ്പുറം ജില്ലയില്‍ ചില ദിവസങ്ങള്‍ താമസിക്കാനിട വന്നപ്പോള്‍ എനിക്ക് മനസ്സിലായിട്ടുണ്ട് .
കമ്മ്യൂണിസ്റ്റുകാര്‍ എന്ത് പ്രശ്നങ്ങളെയും യാന്ത്രികമായാണ് സമീപിക്കുന്നതും വിലയിരുത്തുന്നതും എന്ന് എല്ലാവരും പറയുന്ന കാര്യമാണ് . അത്തരത്തില്‍ പെട്ട ഒരു ആരോപണമാണ് സംഘപരിവാറോ അല്ലെങ്കില്‍ ബി.ജെ.പി.യോ മുസ്ലീമിങ്ങളുടെ ശത്രുക്കളാണെന്നത് . മുസ്ലീം ലീഗും ജമാ-അത്തേ ഇസ്ലാമിയുമൊക്കെ പ്രവര്‍ത്തിക്കുന്ന പോലെ തന്നെയാണ് ഇവിടെ സംഘപരിവാര്‍ സംഘടനകളും ബി.ജെ.പി.യും പ്രവര്‍ത്തിക്കുന്നത് . ഈ സംഘടനകള്‍ ഭീകരവാദികളോ തീവ്രവാദികളോ അല്ല . മുസ്ലീമിങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു പ്രത്യയശാസ്ത്രം അവര്‍ക്കുണ്ടായിപ്പോയി എന്നത് അത്രമാത്രം കുറ്റകരവുമല്ല . മാത്രമല്ല സി.പി.എം. പോലും ആവശ്യം വന്നപ്പോള്‍ ജനസംഘത്തേയും ആറെസ്സെസ്സിനേയും ആശ്രയിച്ചിട്ടുണ്ട് . ഞാന്‍ ഇതൊക്കെ സംഘപരിവാര്‍ സംഘടനകള്‍ക്ക് വക്കാലത്തായി പറയുന്നതല്ല . പ്രലോഭിപ്പിച്ചും സമ്മര്‍ദ്ധം ചെലുത്തിയും മതപരിവര്‍ത്തനത്തിന് ആളുകളെ വിധേയരാക്കി എണ്ണം കൂട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്തവരാണ് ഹിന്ദു മതക്കാര്‍ . അവര്‍ മറ്റൊരു മതക്കാര്‍ക്കും ഭീഷണിയാവുകയില്ല . ആ ആനുകൂല്യം അവര്‍ക്ക് നല്‍കുക .
വ്യക്തിപരമായി ഞാന്‍ ഈശ്വര വിശ്വാസിയോ അമ്പലങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നവനോ അല്ല . ദൈവം ഉണ്ടെന്നും ആ ദൈവം സര്‍വ്വശക്തനും സര്‍വ്വ വ്യാപിയുമാണെന്നും വിശ്വാസികള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ ഇങ്ങനെ ബഹളം വെച്ച് , തിക്കും തിരക്കും കൂട്ടി തീര്‍ത്ഥയാത്ര പോകേണ്ടെന്നും മനസ്സ് ശുദ്ധമാണെങ്കില്‍ അവരുടെ ദൈവം അവരവരുടെ മനസ്സില്‍ തന്നെ ഉണ്ടാവുമല്ലോ , നില്ക്കുന്ന സ്ഥലത്ത് നിന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാമല്ലോ എന്നുമാണ് എന്റെ അഭിപ്രായം . പരിശുദ്ധമായ മനസിനേക്കാളും പാവനമായ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമുണ്ടാവാന്‍ വഴിയില്ല . കറ പുരണ്ട മനസ്സുമായി ഒരു ഭക്തന് എവിടെ തീര്‍ത്ഥാടനം പോയാലെന്ത് ? പക്ഷെ ഒരു പൌരന് എന്ന നിലയില്‍ മുസ്ലീം സഹോദരന്മാര്ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ലഭിക്കുന്ന അതേ സൌകര്യങ്ങള്‍ ഹൈന്ദവ വിശ്വാസികള്‍ക്കും ലഭിക്കണം എന്ന് ഞാന്‍ പറയും .
ഞാന്‍ നീട്ടുന്നില്ല . എന്റെ ഈ നിരീക്ഷണങ്ങള്‍ അഴകൊഴമ്പന്‍ മാത്രമല്ല അറുബോറ് കുടിയാണെന്ന് രാജീവിന് മാത്രമല്ല നകുലനടക്കം എല്ലാവര്ക്കും തോന്നും . ആയതിനാല്‍ എന്റെ വരികള്‍ അവഗണിച്ചു കൊണ്ട് ചര്‍ച്ച തുടരുക !
5 comments:
മാഷെ,
ഈ ചര്‍ച്ച തുടക്കം മുതല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. രണ്ടു കാര്യങ്ങളാല്‍ അതില്‍ പങ്കെടുത്തില്ല.
1.സമാന്തരമായി രണ്ടു ചിന്താഗതികള്‍ തമ്മില്‍ ഒരിക്കലും യോജിക്കില്ല, വിയോജിക്കാനായി എന്തിനാണു വെറുതെ സമയം കളയുന്നതു.ഇനി ഇതാരെങ്കിലും വായിച്ചു ബോധവല്‍ക്കരിക്കപ്പെടും എന്നാണു ധാരണയെങ്കില്‍ അങ്ങിനെയൊന്നുണ്ടാവില്ല എന്നതു പകല്‍ പോലെ വ്യക്തവും.പരസ്പരം കുറെ കരിവാരിത്തേക്കാം എന്നല്ലാതെ ഗുണപരമായ എന്തെങ്കിലും അതിലുരുത്തിരിയും എന്നു കരുതാനുമാവില്ല.
2.താങ്കള്‍ പരാമര്‍ശിച്ചിരിക്കുന്ന ഈ ബ്ലോഗ് അല്ലെങ്കില്‍ ഇത്തരം ബ്ലോഗ്ഗുകളില്‍ ചര്‍ച്ച നടക്കുന്ന രീതി എനിക്കു പരിചയമില്ല. ഒരു ഇഷ്യൂ ചര്ച്ചക്കിട്ടുകഴിഞ്ഞാല് ഞാന്‍ അതു വായിക്കും, എന്നിട്ടു മനസ്സില്‍ വരുന്ന അഭിപ്രായങ്ങള്‍ പറയും, എഴുതിയ ആള്‍ക്കു അതിനു മറുപടി പറയാം, കഴിഞ്ഞു. അല്ലാതെ ജയിക്കും വരെ തര്‍ക്കിക്കുക, അതിലെനിക്കു താല്‍പ്പര്യവുമില്ല, സമയവുമില്ല.
ഇത്രയും കാര്യം അവിടെ പറയാന്‍ താല്പ്പര്യമില്ലാഞ്ഞതിനാല് ഇവിടെ ബന്ധപ്പെടുത്തി പറയുന്നു എന്നു മാത്രം.
ഇനി മലപ്പുറത്തെ ബന്ധപ്പെടുത്തി മാഷ് പറഞ്ഞ കാര്യം നൂറു ശതമാനം ശരിയാണു.ഇവിടെ മുസ്ലീ ഹിന്ദു എന്ന വേര്‍തിരിവു പള്ളിക്കാര്യത്തിലൊ,അമ്പലക്കാര്യത്തിലൊം മാത്രമേയുള്ളൂ. ബാക്കി സമയം എത്ര ഐക്യത്തിലാണ് കഴിയുന്നതെന്നു എനിക്കു സത്യ, ചെയ്യാന്‍ പറ്റും.
ഒന്നര വര്‍ഷം മുന്‍പുണ്ടായ ഒരു സംഭവം ഓര്മ വരികയാണു. തിരൂര്‍ കേന്ദ്രീകരിച്ചുണ്ടായ ചില കൊലപാതകങ്ങള്‍. അന്നെ ദിവസം ഞാന്‍ തിരൂര്‍ ടൌണില്‍ ഒരു യോഗത്തില്‍ പങ്കെടുക്കൌകയായിരുന്നു. എത്ര പക്വമായാണു ആ നാട്ടിലെ ജനങ്ങള്‍ ആ വിഷവം കൈകാര്യം ചെയ്തതെന്നു കേരളം കണ്ടു പടിക്കണം.ജനങ്ങള്‍, ജാതിമത വ്യത്യാസമില്ലാതെ അക്രമികളെ ഒറ്റപ്പെടുത്തി.തിരൂര്‍ സമാധാനത്തിലേക്കു തിരിച്ചു വന്നു.
ഇനി ഭൂമിയുടെ അവകാശികള്‍ ആരെന്നു?
തീര്‍ച്ചയായും ഇവിടുത്തെ ജീവജാലങ്ങള്‍, മനുഷ്യനടക്കം. അവര്‍ക്കു ജീവിച്ചല്ലെ മതിയാകൂ,അതിനുള്ള അന്തരീക്ഷം നഷ്ടപ്പെടാതിരിക്കട്ടെ.
നന്ദി അനില്‍ വായനയ്ക്കും , നല്ല വാക്കുകള്‍ക്കും ..
മലയാളം ബ്ലോഗ് അസ്തമിച്ചട്ടില്ല.പക്ഷെ സുവര്‍ണകാലം വന്നിട്ടില്ല എന്നുള്ളത് സത്യമാണ്. വേര് ഭാഷ ബ്ലോഗ്ഗ്കളില് ഒരു ആരോഗ്യമായ ചര്‍ച്ച തുടരുന്നു. അത് മാത്രമല്ല ഇംഗ്ലിഷ്,തമിഴ്,ഹിന്ദി ബ്ലോഗ്ഗകളില് ഒരു വൈവിത്യം ഒണ്ടു.ഒട്ടെര മലയാളികള്‍ ബ്ലോഗില്‍ പന്കെടുത്താല് മാത്രമെ മലയാള ബ്ലോഗിങ്ങ് ലോകം പുരോഗമനം കാണാന്‍ പറ്റും. അഭിപ്രായബതങ്ങള് ആരോഗ്യമായ ചര്‍ച്ചയായി തുടരാനും പക്ഷെ ദ്വേഷം പാടില്ല.ഈ മൂല തത്വം എന്നും മറക്കാന്‍ പാടില്ല.
best wishes
ashraf vengad
jeddah
:)
Post a Comment