2008-07-26

കണ്ണുസും ഞാനും !

ശിഥില ചിന്തകള്‍ എന്ന എന്റെ ബ്ലോഗില്‍ ഞാനും കണ്ണൂസും :


കണ്ണൂസ് : സുകുമാരന്‍ മാഷേ, പാര്‍ട്ടിയില്‍ ഒരു വേറിട്ട ചിന്ത അവതരിപ്പിക്കുന്നത് അത്ര വലിയ പതകമൊന്നുമല്ല അതു കൊണ്ടു തന്നെയാണ് നായനാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒരു താകീതില്‍ രക്ഷപ്പെട്ടത്. രാഘവന്‍ പുറത്താക്കപ്പെട്ടത്, ബദല്‍ രേഖ അവതരിപ്പിച്ചതിനല്ല അതിനായി പാര്‍ട്ടിയില്‍ ലോബിയിംഗ് നടത്തിയതിനാണ്.

രാഘവന്റെ ബദല്‍ രേഖ എന്താണെന്നു കൂടി എല്ലാവരും അറിയുക. കോണ്‍ഗ്രസ്സ് ആണ് മുഖ്യ ശത്രു എന്നും അവരെ തോല്‍പ്പിക്കുന്നതിനായി ലീഗ് മുതലായ വര്‍ഗീയകക്ഷികളോട് ചേരുന്നത് തെറ്റല്ല എന്നുമായിരുന്നും അത്.പക്ഷേ പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോല്‍ രാഘവന്‍ ചെയ്തതോ, ആള്‍ മുഖ്യ ശത്രു എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് മുന്ന്നണിയില്‍ ചേര്‍ന്നു. :)

ഞാന്‍ : എം.വി.ആര്‍. പാര്‍ട്ടിയില്‍ ലോബിയിങ്ങ് നടത്തി എന്നത് കണ്ണൂസിന്റെയും മറ്റും വ്യാഖ്യാനം . തന്റെ അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മറ്റുള്ളവരുടെയും പിന്‍‌തുണ തേടുന്നത് തെറ്റല്ല . ആശയസമരം പോലുള്ള തീവ്രമായ ഉള്‍പ്പാര്‍ട്ടിപ്രവര്‍ത്തനം പോലും ആ ബദല്‍ രേഖയുടെ പേരില്‍ നടത്തിയിട്ടില്ല .മാത്രമല്ല കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ എം.വി.ആറിന്റെ ആ രേഖ അന്നും ഇന്നും തെറ്റല്ല . മുസ്ലീം ലീഗ് ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി ആണെന്ന് പറയാന്‍ കഴിയില്ല . ഒരു പരിധി വരെ കേരളത്തില്‍ മുസ്ലീം വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ആ പാര്‍ട്ടി തന്നെയാണ് . അത് കൊണ്ട് തന്നെയാണ് ലീഗിനെ പാട്ടിലാക്കാന്‍ പിണറായി കിണഞ്ഞ് ശ്രമിച്ചതും . അച്യുതാനന്ദന്‍ സഖാവ് കുറുക്കെ നില്‍ക്കുന്നില്ലെങ്കില്‍ ലീഗിനെ സി.പി.എം.ഒപ്പം കൂട്ടിയിരിക്കും ,കൂട്ടുകയും ചെയ്യും .

ലോബിയിങ്ങ് എന്നത് പുറത്താക്കലിനെ അണികളുടെ മുന്‍പില്‍ ന്യായീകരിക്കാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു വാഗ്‌പ്രയോഗമാണ് . നായനാര്‍ക്കും മറ്റും നല്‍കിയ പോലെയുള്ള താക്കീതേ എം.വി.ആറും അര്‍ഹിക്കുന്നുണ്ടായിരുന്നുള്ളൂ . എന്നാല്‍ എം.വി.ആറിനെ പുറത്താക്കുക എന്നത് ചിലരുടെ താല്പര്യമായിരുന്നു . അതിനെ സംബന്ധിക്കുന്ന പിന്നാമ്പുറകഥകള്‍ വാമൊഴിയായി നാട്ടില്‍ പ്രചരിച്ചിരുന്നു . ബദല്‍ രേഖ ഒരു നിമിത്തമായി അവതരിക്കുകയും പ്രയോജനപ്പെടുത്തപ്പെടുകയും ചെയ്തു അത്ര തന്നെ . രാഷ്ട്രീയം അത്രയ്ക്കങ്ങ് ആദര്‍ശനിബദ്ധമല്ല കണ്ണൂസേ .... അത് അധികാരം കൈയ്യടക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ മെനയാവുന്ന മേഖലകൂടിയാണ് . സോവ്യറ്റ് യൂനിയനില്‍ ക്രൂഷ്ചേവിന് സ്ഥാനചലനം സംഭവിച്ചത് യോഗത്തില്‍ വെച്ച് പാനലിന്റെ ലിസ്റ്റ് തട്ടിപ്പറിച്ചോടിയിട്ടാണെന്നും മറ്റുമുള്ള കഥകള്‍ വായിച്ചതായി ഓര്‍ക്കുന്നു .

പിന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോള്‍ രാഘവന്‍ ചെയ്തതോ, ആള്‍ മുഖ്യ ശത്രു എന്നു പറഞ്ഞ കോണ്‍ഗ്രസ്സ് മുന്നണിയില്‍ ചേര്‍ന്നു എന്നു പറയുന്നത് . സംഗതി രാഷ്ട്രീയമല്ലെ . രാഘവന്‍ രാഷ്ട്രീയം മതിയാക്കാന്‍ തീരുമാനിച്ചില്ല . അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരണമല്ലൊ . കണ്ടില്ലേ മന്‍‌മോഹന്‍ സര്‍ക്കാറിന് കഴിഞ്ഞ നാല് കൊല്ലക്കാലം പിന്‍‌തുണ നല്‍കിയത് , ഇനിയും നല്‍കുകയും ചെയ്യും . അതൊക്കെ പറയുമ്പോള്‍ പല വ്യക്തികളുടെയും പാര്‍ട്ടികളുടെയും നിലപാടുകളില്‍ മുന്‍ പിന്‍ വൈരുദ്ധ്യങ്ങള്‍ കാണാന്‍ കഴിയും . താരതമ്യേന എം.വി.ആര്‍ നിര്‍ദ്ദോഷി ആയിരുന്നു . അദ്ദേഹത്തിന്റെ ആര്‍ജ്ജവം അനുപമമായിരുന്നു.

ഞാന്‍ ഇതൊന്നും ആവര്‍ത്തിക്കാന്‍ വേണ്ടിയായിരുന്നില്ല പോസ്റ്റില്‍ എം.വി.ആറിനെ ഉദ്ധരിച്ചത് . പുറത്താക്കപ്പെടുന്ന നേതാവിനെ എത്ര ക്രൂരവും യുക്തിരഹിതവുമായാണ് വേട്ടയാടപ്പെടുന്ന ഒരു രീതി കമ്മ്യൂണിസ്റ്റുകാര്‍ വികസിപ്പിച്ച് വെച്ചിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടാനായിരുന്നു .ട്രോട്‌സ്കിയുടെ അനുഭവം നോക്കുക .

ഞാന്‍ ഇടത് പക്ഷം വിരോധം നിമിത്തമാണ് ഇപ്രകാരം ഒക്കെ എഴുതുന്നത് എന്ന് പലരും ധരിച്ചിട്ടുണ്ട് . മനുഷ്യസ്നേഹം മാത്രമാണ് എന്റെ ചേതോവികാരം . ഭൂമിയില്‍ ജനിക്കുന്ന,ജീവിയ്ക്കുന്ന എല്ലാ മനുഷ്യരേയും മനുഷ്യന്‍ എന്ന ഒറ്റക്കാരണത്താല്‍ ഞാന്‍ സ്നേഹിക്കുന്നു . എല്ലാവരുടെ മനസ്സിലും അത്തരം സ്നേഹം വേണം എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു . ആശയങ്ങളാണ് വെറുക്കപ്പെടേണ്ടത് , അല്ലാതെ അത് മനസ്സില്‍ കൊണ്ടുനടക്കുന്ന വ്യക്തിയെ അല്ല . ഇത് മനസ്സിലാകണമെങ്കില്‍ മനസ്സ് വികസിക്കണം . ഇവിടെ ഭൂമിയില്‍ ഓരോ വ്യക്തിക്കുമുള്ള അധികാരവും അവകാശവും തുല്യമാണ് . ആര്‍ക്കും കൂടുതല്‍ ഇല്ല . ഒരാള്‍ക്ക് വേണമെങ്കില്‍ സ്വന്തം ജീവനെ ഒടുക്കാം . എന്നാല്‍ മറ്റൊരു ജീവനെ ഇല്ല്ലാതാക്കാന്‍ അവകാശമില്ല,സ്വയരക്ഷക്കല്ലാതെ .

നമ്മള്‍ ആശയങ്ങളുടെ തടവുകാരായി എന്തിന് , ആര്‍ക്ക് വേണ്ടി തുടരണം ? ഇന്നലത്തെ പോംവഴികള്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയില്ല, നാളത്തേക്ക് നളെയുടെ പോംവഴികള്‍ നളെയുള്ളവര്‍ കണ്ടെത്തിക്കോളും . വെരി സിമ്പിള്‍ . മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി മാറ്റൂ . വിപ്ലവം എന്ന് വാക്ക് നിരര്‍ത്ഥകമായി . സമൂഹത്തിന്റെ പുനരുജ്ജീവനത്തിന് സമൂര്‍ത്തവും വസ്തുനിഷ്ടവും ആയ പരിഹാരങ്ങള്‍ ആരായാം . മനുഷ്യന്‍ പ്രശ്നങ്ങള്‍ എന്താണെന്ന് അവന്റെ മനസ്സില്‍ നിന്ന് ആണ് വരേണ്ടത് . അല്ലാതെ ഇന്നതാണ് നിന്റെ പ്രശ്നം എന്ന് അവന്റെ മനസ്സില്‍ ഫീഡ് ചെയ്യുകയല്ല വേണ്ടത് . ഇന്ന് അതാണ് നടക്കുന്നത് . പ്ലീസ് എന്നെ മനസ്സിലാക്കൂ കണ്ണൂസ് .....

10 comments:

കണ്ണൂസ്‌ said...

പല രീതിയിലുള്ള രാഷ്ട്രീയ വിശകലകര്‍ ഉണ്ടു മാഷേ. ഇരുപക്ഷങ്ങളിലേയും കുറ്റം മാത്രം കാണുന്നവര്‍ ഒരു വിഭാഗം. (ഇവരെക്കൊണ്ടു ആര്‍ക്കും ഒരു പ്രയോജനവും ഇല്ല), നന്മ ചെയ്താല്‍ ആരു ചെയ്താലും നല്ലത് എന്ന് പറയുകയും തെറ്റുകുറ്റങ്ങള്‍ ആരുടെയായാലും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടര്‍, ഒരുപക്ഷത്തിന്റെ ഭാഗം പിടിച്ചു അവര്‍ ചെയ്യുന്ന എന്തു കൊള്ളരുതായ്‌മയും ന്യായീകരിക്കുകയും മറ്റുള്ളവര്‍ എന്തു ചെയ്താലും അതിനെ താഴ്തിക്കെട്ടുകയും ചെയ്യുന്ന മൂന്നാമതൊരു കൂട്ടര്‍.

ഇതില്‍ രണ്ടാം വിഭാഗത്തിലാണ് മാഷ് എന്ന് ഉറപ്പാവുമ്പോള്‍ ഞാന്‍ ഉപദേശങ്ങള്‍ ശിരസാ വഹിക്കാം. നന്ദി.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
താങ്കള്‍ക്കു രണ്ടു ദിവസമായി ഒരു സംന്യാസ ലുക്ക് ആണല്ലൊ.
4 കാര്യങ്ങളീല്‍ വിയ്യൊജിക്കുകയാണു.
1.പാര്‍ട്ടിക്കുള്ളില്‍ ലോബീയിങ് നടത്തിയതു തെറ്റു തന്നെ. കൂടെ ആരങ്കിലും ഉണ്ടായിരുന്നൊ, അവര്‍ക്കും സമാന ശിക്ഷ കിട്ടിയോ അതു വേറേ വിഷയം.
2.മുസ്ലീലീഗു വര്‍ഗ്ഗീയ പാര്‍ട്ടി അല്ല എന്നുള്ളതു അവസരത്തിനൊത്തു ലീഗും, കോണ്‍ഗ്രസ്സും പറയുന്നതാണു. കഴിഞ്ഞ ദിവസം മുസ്ലീം സഘടനകളുടെ മീറ്റിങ് നടന്നപ്പോല്‍ മുഖ്യ റോള്‍ കൈകാര്യംചെയ്തതു കുഞ്ഞാലിക്കുട്ടിയാണു. മുനീറിന്റെ സിനിമാപ്പാട്ടു വെട്ടി, ഇഷ്ടം പൊലെ പറയാം.
3.മനുഷ്യസ്നേഹത്താലാണു താങ്കള്‍ ഇതു പറയുന്നതെങ്കില്‍ ആര്‍ക്കും കുഴപ്പമില്ല.പക്ഷെ പറയുന്നതില്‍ ന്യായം മറ്റുള്ളവര്‍ക്കു കൂടി തോന്നണം.പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതു മനുഷ്യസ്നേഹം കൊണ്ടാണെങ്കില്‍ ആ സ്നേഹം ഇന്ത്യക്കു ദോഷമാണു. മനുഷ്യസ്നേഹം കൊണ്ടാണു അമേരിക്കക്കു സ്തുതി ഗീതം പാടുന്നതെങ്കില്‍ ആ സ്നേഹവും ഇന്ത്യയിലെ ജനസാമാന്ന്യത്തിനു ദോഷമാണു.
4.പിന്നെ ആശയങ്ങളുടെ കാര്യം.നിശ്ചിതമായ ഒരു വഴി , ഇടത്തൊ, വലത്തോ,നേരെയോ ഏതുമാകട്ടെ , ഉണ്ടെങ്കിലെ ലക്ഷ്യ്ത്തിലെത്താനാവൂ. അല്ലാതെ ഭ്രാന്തനേപ്പോലെ തെക്കു വടക്കു അലഞ്ഞാല്‍ എന്താവും സ്ഥിതി. അവനവന്‍ ഒരൊ പ്രസ്ഥാനാമായി മാറിയാല്‍?

Unknown said...

അനിലേ , സന്യാസമനസ്സ് ആര്‍ക്കും നല്ലതാണ് , എല്ലാം ഒന്ന് ബാലന്‍സ് ചെയ്യാന്‍ ... ബാക്കി കണ്ണുസിനോട് പറഞ്ഞ പോലെ തന്നെ ... നാലാമത്തെ(4)പോയന്റിന് മറുപടി പറയാന്‍ തുടങ്ങിയാല്‍ ഒത്തിരി പറയാനുണ്ട് . വഴിയേ പറയാം ... നമ്മള്‍ ഇവിടെത്തന്നെ ഉണ്ടല്ലൊ .

siva // ശിവ said...

ഈ പോസ്റ്റിലുള്ള കാര്യങ്ങളൊക്കെ വായിച്ച് അഭിപ്രായം പറയത്തക്ക അറിവൊന്നും ഈയുള്ളവനില്ല...

എന്നാലും “മതം-ദേശീയത-രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ മനുഷ്യനിര്‍മ്മിത സ്ഥാപനങ്ങളോട് എനിക്ക് ബാധ്യതയോ വിധേയത്വമോ ഇല്ല . ആരോ എന്നോ ഉണ്ടാക്കി വെച്ച ആചാരങ്ങളും സമ്പ്രദായങ്ങളും അതേ പടി പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനല്ല.......“ എന്ന പ്രൊഫൈല്‍ വാചകം എന്നെ ഏറെ ആകര്‍ഷിച്ചു...ഇത് എല്ലാവരും ചെയ്യുന്നതുപോലെ വെറും വാക്കല്ല ജീവിതത്തിലും ഇങ്ങനെയാണെങ്കില്‍...താങ്കള്‍ ഒരു മഹാനാണ്...

സസ്നേഹം,

ശിവ.

Unknown said...

പ്രിയ ശിവ ,

നല്ല വാക്കുകള്‍ക്കും സ്നേഹത്തിനും നന്ദി . പ്രൊഫൈലില്‍ എഴുതിവെച്ചിരിക്കുന്നത് കഴിയാവുന്നേടത്തോളം ഞാന്‍ ജീവിതത്തില്‍ പാലിക്കുന്നുണ്ട് . മഹാനാവാനല്ല , സാധാരണക്കാരനില്‍ സധാരാണക്കാരനാവാനാണെനിക്കിഷ്ടം .

ഇവിടെ എല്ലാവരും മറ്റുള്ളവരെ കുറ്റം പറഞ്ഞു , എല്ലാ പഴികളും മറ്റുള്ളവരില്‍ ചുമത്തിയും സംഘര്‍ഷം വളര്‍ത്തുകയാണ് . അങ്ങനെ സമൂഹം ശബ്ദമുഖരിതവും സംഘട്ടനാത്മകവുമാവുകയാണ് . സ്വയം വിമര്‍ശനം ചെയ്ത് സ്വന്തം തെറ്റുകുറ്റങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കാത്ത ആര്‍ക്കും മറ്റുള്ളവരെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ അവകാശമില്ല . ഈ പാഠം നമ്മള്‍ ഓര്‍ക്കുകയും ഇവിടെയുള്ള മുഴുവന്‍ രാഷ്ട്രീയ-മതനേതാക്കളെയും പഠിപ്പിക്കാന്‍ തയ്യാറാവുകയും വേണം .

ഒരു ശിശു വളരുമ്പോള്‍ അവന്റെ ബാലചാപല്യങ്ങള്‍ കുറഞ്ഞുവന്ന് പക്വതയുള്ള വ്യക്തി ആവുന്നത് പോലെ സമൂഹത്തിനും പ്രായമേറുന്തോറും പക്വതയും സിവിലൈസേഷനും വളരേണ്ടതുണ്ട് . ശിവയെ പോലുള്ള യുവതലമുറ ഈ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ .

മുന്‍‌വിധികളില്‍ നിന്ന് മോചിതനായി സത്യത്തെ മുഖാമുഖം കണ്ട് മനസ്സിലാക്കുക , കൂടുതല്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുക . മനുഷ്യരാശി ഇതേ വരെ സഞ്ചയിച്ച് വെച്ചിട്ടുള്ള വിജ്ഞാനസമ്പത്ത് കടലോളം ബൃഹത്താണ് . അതില്‍ നിന്ന് കഴിയാവുന്നത് കോരിയെടുക്കുക . എനിക്കെല്ലാം മനസ്സിലായി എന്ന് ഒരിക്കലും കരുതാതിരിക്കുക !

ഒരുപാടൊരൊപാട് സ്നേഹത്തോടെ,
കെ.പി.എസ്.

Nachiketh said...

നമ്മള്‍ ആശയങ്ങളുടെ തടവുകാരായി എന്തിന് , ആര്‍ക്ക് വേണ്ടി തുടരണം ? ഇന്നലത്തെ പോംവഴികള്‍ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയില്ല, നാളത്തേക്ക് നളെയുടെ പോംവഴികള്‍ നളെയുള്ളവര്‍ കണ്ടെത്തിക്കോളും . വെരി സിമ്പിള്‍

കണ്ണൂസ്‌ said...

എന്നാ പിന്നെ ഇന്ന് അപകട സാ‍ധ്യതയുള്ള ആണവ വൈദ്യുതി തീരെ വേണ്ടെന്ന് വെച്ച് നമുക്ക് ഇഷ്ടം പോലെയുള്ള കല്‍ക്കരി ഉപയോഗിച്ച് തലങ്ങും വിലങ്ങും തെര്‍മ്മല്‍ പവര്‍ പ്ലാന്റ് ഉണ്ടാക്കി ഊര്‍ജ്ജപ്രശ്നം പരിഹരിച്ചാല്‍ പോരേ നചികേതസ്സേ? കാര്‍ബണ്‍ എമിഷന്റെ ഒക്കെ പ്രശ്നം അനുഭവിക്കാന്‍ തുടങ്ങുന്നത് 2100-ഇല്‍ ആയിരിക്കും. അന്നെന്താ പോംവഴി എന്നു വെച്ചാല്‍ അവര്‍ കണ്ടു പിടിച്ചോട്ടേ! അടുത്ത തലമുറക്ക് വേണ്ടി നമുക്കെന്തിന് റിസ്ക് എടുക്കണം?

ഉപദേശിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. എല്ലാവരേയും എതിര്‍ത്ത് ആര്‍ക്കും ഉപകാരമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതുന്നവര്‍ക്ക് കഴിയുന്നത്ര വാല്യു അഡീഷന്‍ നടത്തുക എന്നതാണ് എന്റെ ആശയം.

Unknown said...

"തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കരുതുന്നവര്‍ക്ക് കഴിയുന്നത്ര വാല്യു അഡീഷന്‍ നടത്തുക എന്നതാണ് എന്റെ ആശയം."

ഈ ആശയം പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്ന് തോന്നാം . എന്നു തന്നെയുമല്ല , പൊതുവെ മൂല്യച്യുതി സംഭവിച്ച ഇക്കാലത്ത് ഈ സമീപനമാണ് അഭികാമ്യമെന്നും തോന്നും . ഞാന്‍ നേരില്‍ സംസാരിച്ച പലരും ഇതേ ആശയമാണ് എന്നോട് പറഞ്ഞിട്ടുള്ളത് . നിലവിലുള്ള എന്തിനോടും കോമ്പ്രമൈസ് ചെയ്യുക എന്ന ഒരപകടം ഇതില്‍ ഒളിഞ്ഞിരുപ്പുണ്ട് . അങ്ങനെ എന്തിനോടും രാജിയാവുക എന്ന പ്രവണതയാണ് ഇന്ന് സര്‍വ്വവിനാശകരമായ ഒരു സാംസ്കാരികത്തകര്‍ച്ചയിലേക്കും പൌരസമൂഹത്തിന്റെ പ്രതികരണശേഷിയില്ലായ്മയിലേക്കും എത്തിച്ചത് . അതെന്തോ ആകട്ടെ .

കണ്ണൂസിന്റെ മേല്‍ കമന്റ് ഞാന്‍ സാധാരണഗതിയില്‍ വായിച്ച് , ശുദ്ധഗതിക്കാരായ പലരും പറയുന്നത് പോലെ കണ്ണൂസും പറയുന്നു എന്ന് കരുതി മിണ്ടാതിരിക്കുമായിരുന്നു . എന്നാല്‍ കണ്ണൂസ് എനിക്കെതിരെ ഗുരുതരമായ ഒരാരോപണം ഉന്നയിച്ചിരിക്കുന്നു , താഴെക്കാണുന്ന പോലെ .

“ എല്ലാവരേയും എതിര്‍ത്ത് ആര്‍ക്കും ഉപകാരമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ....” ഒന്നാമത് എനിക്ക് തെറ്റുകളോട് രാജിയാവാന്‍ കഴിയില്ല . അതാണെന്റെ പ്രശ്നം . ഞാന്‍ പല കമ്മറ്റികളിലും പങ്കെടുക്കാറുണ്ടായിരുന്നു . ഞാന്‍ ചൂണ്ടിക്കാട്ടാറുള്ള തെറ്റുകള്‍ ആരും എവിടെയും നിഷേധിക്കാറില്ലായിരുന്നു . അടുത്ത പ്ലീനത്തില്‍ , അടുത്ത കോണ്‍ഗ്രസ്സില്‍ തിരുത്തപ്പെടും എന്ന് ഒഴിവ് കഴിവുകള്‍ പറയാറേയുണ്ടായിരുന്നുള്ളൂ .

ഒന്നുകില്‍ തെറ്റ് , അല്ലെങ്കില്‍ ശരി . ഇത് രണ്ടേ ഉള്ളൂ . തെറ്റിനും ശരിക്കും ഇടയില്‍ ഉള്ള മൂന്നമത്തേത് ആണ് ഒഴിവ് കഴിവ് . ഈ ഒഴിവ് കഴിവ് ,തെറ്റിനേക്കാളും അപകടമാണെന്ന് ഞാന്‍ ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു . കാരണം തെറ്റുകള്‍ തിരുത്തപ്പെടാനുള്ള സാധ്യതകള്‍ “ഒഴിവ് കഴിവുകള്‍” ഇല്ലാതാക്കുന്നു .

ഒഴിവുകഴിവുകാര്‍ ആധിപത്യം സ്ഥാപിച്ചാല്‍ തെറ്റിനും ശരിക്കുമിടയിലുള്ള അതിര്‍വരമ്പ് മാഞ്ഞ് പോകുമെന്നും ശരിയിലെക്കെത്താനുള്ള വഴികള്‍ എന്നെന്നേക്കുമായി അടഞ്ഞു പോകുമെന്നും ഞാന്‍ താക്കീത് ചെയ്യാറുണ്ടായിരുന്നു . അതാണ് ഇന്ന് സംഭവിച്ചത് . കണ്ണുസിനും ഇത് മനസ്സിലാവാന്‍ വഴിയില്ല . മനസ്സിലാവുന്നവര്‍ കോമ്പ്രമൈസുകാരായതിനാല്‍ മനസ്സിലാവാതെ പോലെ നടിക്കുകയായിരുന്നു .

അത് കൊണ്ട് ജീര്‍ണ്ണതയ്ക്ക് വാല്യു അഡീഷന്‍ നടത്താന്‍ എനിക്ക് വയ്യ . എന്നെക്കൊണ്ട് ഈ കോമ്പ്രമൈസുകാര്‍ക്ക് ഉപകാരം ഉണ്ടാവരുത് . പകരം ചൊറിച്ചില്‍ ഉണ്ടാവണം . അത് അവര്‍ അര്‍ഹിക്കുന്നു . കാരണം മാറ്റത്തിന് കുറുക്കേ വാലും നീട്ടി ഇരിക്കുന്നത് അവരാണ് . ഭാവിയിലേക്ക് ഒരു കനല്‍ക്കട്ടയെങ്കിലും അണയാതെ സൂക്ഷിച്ചു വെക്കാനായാല്‍ ഞാന്‍ കൃതാര്‍ത്ഥനായി , അത്രക്കെങ്കിലുമായല്ലൊ .

കണ്ണൂസ്‌ said...

അത് മാഷെ സ്പെസിഫിക്കലി ചൂണ്ടി പറഞ്ഞതല്ല -- ഒരു രാഷ്ട്രീയ പാര്‍ട്ടിയും നല്ലതല്ല എന്ന് വാദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ അഭിപ്രായത്തില്‍ അവരാണ് ഉത്തമ പൌരന്മാര്‍. സത്യത്തില്‍ ഈ വിഭാഗത്തെക്കൊണ്ട് ദോഷമല്ലാതെ അഞ്ചു പൈസക്ക് ഉപകാരമില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്..

കണ്ണടച്ചു അനുകൂലിക്കുന്നയാളെപ്പോലെ വിമര്‍ശിക്കപ്പെടേണ്ടവരാണ് കണ്ണടച്ചു എതിര്‍ക്കുന്നവരും എന്ന് മാഷ് മനസ്സിലാക്കുക. പാര്‍ലമെന്റില്‍ കുതിരക്കച്ചവടത്തിനു തെളിവ് കണ്ടിട്ടും, സര്‍ക്കാരിനെ അഭിനന്ദിച്ചു പോസ്റ്റിട്ടയാള്‍ - പ്ലീസ് - ജീര്‍ണ്ണതയെ എതിര്‍ക്കുന്നതിനേപ്പറ്റിയൊന്നും ക്ലാസ്സ് എടുക്കരുത്.

ഇടതുപക്ഷം തെറ്റാണ് ചെയ്യുന്നതെന്ന് തോന്നുമ്പോള്‍ ഞാന്‍ എതിര്‍ത്തിട്ടുള്ള ത്രെഡുകള്‍ ഞാന്‍ മാഷിന് കാണിച്ചു തരാം. തിരിച്ച് അതുപോലെയുള്ള ഒരു നിലപാട് മാഷുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാമോ?

Unknown said...

Question to the youth :

Don't we think that big number of politicians in our country are confusing common people ?

Dont we think that big number of politicians in our country do not have motive of building a developed nation?

Don't we think that , none of the politiciancs are suggesting a good model to follow for attaining our development goals ?

Don't we think that, our policticians are playing a dirty political game and common people are only their tools or toys?

Dont we think that none of the politicians should be allowed to choose politics as profession to make their living and to make their family rich?

Don't we think that letting communism to be implemented in India is not even a long term dream of any indian citizen?

http://www.jago.in/