2008-02-25

മതവും മനുഷ്യനും ; ഇന്നത്തെ കമന്റ് !

മനുഷ്യന് ഈ ലോകത്ത് ജീ‍വിയ്ക്കാന്‍ മതം ആവശ്യമില്ല എന്നാണെന്റെ അഭിപ്രായം . മാത്രമല്ല, മതം എന്ന ഒരു സംഭവം ഈ ലോകത്ത് ഇല്ല താനും . അത് ചില മനുഷ്യരുടെ മനസ്സില്‍ മാത്രം തോന്നുന്ന വിശ്വാസങ്ങളാണ് . ഒരു കാക്ക കാക്ക മാത്രമാകുന്ന പോലെ , ഒരു പൂച്ച പൂച്ച മാത്രമാകുന്ന പോലെ , അങ്ങനെ ഏതൊരു ജീവിയും അതേ ജീവി മാത്രമാകുന്ന പോലെ ഏതൊരു മനുഷ്യനും മനുഷ്യന്‍ മാത്രമാണ് . അവന്റെ ആവശ്യങ്ങള്‍ , വിചാരവികാരങ്ങള്‍ , ശരീരം എല്ലാമെല്ലാം ഒന്ന് . മനുഷ്യര്‍ എത്രയോ സഹസ്രാബ്ദങ്ങള്‍ ഈ ഭൂമിയില്‍ മതം എന്ന ബ്രാന്‍ഡ് ഇല്ലാതെ ജീവിച്ചു . മനുഷ്യനെ നേര്‍ വഴിക്ക് നയിക്കാന്‍ അവന് ശരിയായ ശിക്ഷണം ലഭിക്കേണ്ടതുണ്ട് . എന്നാല്‍ അതിന് മതം വേണ്ട . മതം മനുഷ്യനെ വിഭജിച്ച് നിര്‍ത്താനും പരസ്പരം കൊല്ലാനും മാത്രമേ സഹായിച്ചിട്ടുള്ളൂ‍. ഇന്ന് ലോകത്ത് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതങ്ങള്‍ തന്നെയാണ് . മതങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഈ ലോകത്ത് ശാന്തിയും സമാധാനവും ആര്‍ക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല . അതാത് ചരിത്ര കാലഘട്ടങ്ങളില്‍ മതങ്ങള്‍ മനുഷ്യന് ആവശ്യമായിരിക്കാം . എന്നാല്‍ ആതാത് ചരിത്രദൌത്യങ്ങള്‍ നിര്‍വ്വഹിച്ചതിന് ശേഷം അതാത് മതങ്ങള്‍ കൊഴിഞ്ഞ് പോകണമായിരുന്നു. ഇപ്പോള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ നിലനില്‍ക്കുന്നത് അതാതിന്റെ കൈകാര്യകര്‍ത്താക്കളുടെ നിക്ഷിപ്തതാല്പര്യക്കാരുടെ ഭൌതികാവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി മത്രമാണ് .

മതപരിവര്‍ത്തനം എന്ന വാക്ക് വളരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് . ഒരു കൃസ്ത്യാനി ഇസ്ലാം മതം സ്വീകരിച്ചാല്‍ അത് മതപരിവര്‍ത്തനം ആണ് ;മറിച്ചും . എന്നാല്‍ ഒരു ഹിന്ദു ഏത് മതം സ്വീകരിച്ചാലും അത് മതപരിവര്‍ത്തനമല്ല . അത് ആ മതത്തില്‍ ചേരല്‍ മാത്രമാണ് . കാരണം മതം എന്നത് ജന്മനാ സിദ്ധമാകുന്ന ഒന്നല്ല . ജനിക്കുമ്പോള്‍ ഏത് ശിശുവും മനുഷ്യശിശു മാത്രമാണ് . അല്ലാതെ ഏതെങ്കിലും മതശിശുവല്ല. പിന്നീട് രക്ഷിതാക്കള്‍ തങ്ങളുടെ താല്പര്യപ്രകാരം ഒരു മതത്തില്‍ നിര്‍ദ്ധിഷ്ട ചടങ്ങിലൂടെ കുട്ടിയെ മതത്തിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുന്നത് . ഹിന്ദുക്കള്‍ ഭൂരിപക്ഷവും അങ്ങനെ യാതൊരു ചടങ്ങും ചെയ്തു ഒരു മതത്തിലും ചേരാത്തവരാണ് . ബ്രാഹ്മണര്‍ മാത്രം ഉപനയനം എന്ന ചടങ്ങിലൂടെ ബ്രാഹ്മണ്യം സ്വീകരിക്കുന്നു .

മതപരിവര്‍ത്തനം ചെയ്യുന്ന ഒരു വ്യക്തിക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നത് . ഒരു പ്രത്യേക വിഭാഗത്തോടൊപ്പം ചേരുന്നു എന്നല്ലാതെ വേറെയെന്താണുള്ളത് . ആളുകള്‍ തങ്ങളുടെ മതത്തിലേക്ക് കൂ‍ടുതല്‍ വന്ന് ചേര്‍ന്നത് കൊണ്ട് ആ മതത്തില്‍ പെട്ടവര്‍ക്ക് എന്ത് നേട്ടമോ മാറ്റമോ ആണുണ്ടാവുന്നത് . ഒന്നുമില്ല . ഇതെല്ലാം ഓരോ വിശ്വാസങ്ങള്‍ മാത്രം . വിശ്വാസങ്ങള്‍ക്ക് മനസ്സില്‍ മത്രമേ നിലനില്‍പ്പുള്ളൂ. ഈ ലോകത്ത് മനുഷ്യരെ മാത്രം കാണാനാണെനിക്കിഷ്ടം . ഞാനങ്ങനെ കാണുകയും ചെയ്യുന്നു . ജീവിതം മനുഷ്യര്‍ക്ക് കുറച്ചു സന്തോഷവും കൂടുതല്‍ ദു:ഖങ്ങളും നല്‍കുന്നു. കുറച്ചു കാലം ഈ ഭൂമിയില്‍ ജീവിയ്ക്കുന്നു. ജിവിത്തത്തിന്റെ എല്ലാ സുഖങ്ങളും ദുരിതങ്ങളും എല്ലാവരും പോലെ പങ്ക് വയ്ക്കുന്നു. ഈ രീതിയിലുള്ള മതങ്ങളും വിഭജനങ്ങളും അതിന്റെ ഫലമായുണ്ടാവുന്ന സ്പര്‍ദ്ധകളും ഭീകരവാദങ്ങളും ഒന്നും അനിവാര്യമായിരുന്നില്ല . എല്ലാം മനുഷ്യനിര്‍മ്മിതങ്ങള്‍ മാത്രം . ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ജീവജാലങ്ങളോ നമ്മെപ്പോലെ ബുദ്ധിശക്തിയുള്ള മനുഷ്യരോ ഉണ്ടങ്കില്‍ അവിടെ ഈ ഭൂമിയിലെപ്പോലെ മതങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാവണമെന്നില്ല . മറിച്ചും ആവാം . മതങ്ങളില്ലാത്ത , വിഭാഗീയതയില്ലാത , സ്വാര്‍ത്ഥതകളില്ലാത എല്ലാ മനുഷ്യരും സമഭാവനയോടെ ജീവിയ്ക്കുന്ന ഒരു ലോകം ; ഒരു പക്ഷേ പല ലോകങ്ങള്‍ ! അങ്ങനെയും ആവാമല്ലോ . ഇപ്പറഞ്ഞ ഒരു ലോകം ഇവിടെ സൃഷ്ടിക്കാന്‍ ഇനി കഴിയില്ല . അതിന്റെ കാരണം ഒന്ന് മാത്രം , അത് മതങ്ങളാണ് .

8 comments:

ഒരു “ദേശാഭിമാനി” said...

വളരെ വളരെ സത്യമായ കാര്യം!

മതങ്ങള്‍ മനുഷ്യരില്‍ അസമത്വം വളര്‍ത്തുകയും, ഭീതിയും ഭീകരതയുംവിതക്കുകയും, ജീവന്‍ എടുക്കുകയും അല്ലാതെ , മനുഷ്യ സമൂഹത്തിനു എന്തു ഗുണമാണു ചെതിട്ടുള്ളതു എന്നു ഏതെങ്കിലും പുരോഹിതനോ, മത നേതാവോ പറയുമോ?

ഭരണപരമായ എല്ലാരേഖകളില്‍ നിന്നും മതത്തെ ഒഴിവാക്കി, ജനാധിപത്യരാജ്യങ്ങള്‍ മതങ്ങളുടെ പേരില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നിരാകരിച്ച്, മതങ്ങളോടുള്ള ജനങ്ങളുടെ ആസക്തി ഇല്ലാതാക്കണം.
മനുഷ്യരെ മനുഷ്യന്‍ മാത്രമായി കാണാന്‍ ബോധവാന്മാരാക്കണം.

മദ്ധ്യേഷ്യയിലെ രണ്ടു മതങ്ങളുടെ കൂടിപക മൂലം ഉരു തിരിഞ്ഞു വന്നിരിക്കുന്ന വിപ്ലവങ്ങളും, യുദ്ധങ്ങളും, ലോകസമാധാനം തന്നെ കൊടും കാറ്റില്‍ പെട്ട കപ്പല്‍ പോലെ ഉലയാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായീ!

കലിയുഗത്തിലെ “ഖല്‍ഗി” മതമാണോ? ഇതു ലോകം മുടിക്കുമോ?

വിന്‍സ് said...

സത്യം...മതം മരിക്കട്ടേ...മനുഷ്യന്‍ രക്ഷപെടട്ടേ.

ഇന്നു സംഗമം എന്ന അമേരിക്കന്‍ പത്രത്തില്‍ (ഇവന്മാരുടെ തല്ലിപ്പൊളി പത്രം ആണു, പരസ്യവും മറ്റു മാധ്യമങ്ങളിലെ വാര്‍ത്തയും അതേപടി ചൂണ്ടി പ്രസിദ്ധീകരിക്കാനും വേണ്ടി ഉള്ള പത്രം) ഡി ബാബൂ പോളിന്റെ ഒരു ലേഖനം വായിച്ചിരുന്നു. ഷോക്കായിപ്പോയി അതു വായിച്ചപ്പം. അദ്ധേഹത്തിന്റെ പൌത്രിയോടു ടീച്ചര്‍ പറഞ്ഞത്രെ ‘ഹിന്ദൂസ് ആര്‍ ഗുഡ് പീപ്പിള്‍, ക്രിസ്ത്യന്‍സ് ആന്‍ഡ് മുസ്ലീംസ് ആര്‍ ബാഡ് പീപ്പീള്‍‘ എന്നു.

ആ ടീച്ചറെ ഒക്കെ വഴിയില്‍ ഇട്ടു തല്ലണം.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നിങ്ങള്‍ പറയുന്നത്‌ ശുദ്ധ ഭോഷ്ക്കാണ്‌ സുഹൃത്തെ. മതങ്ങള്‍ തന്നെയാണ്‌ മനുഷ്യനെ ഇന്ന് നിലനില്‍ക്കുന്ന ഈ സംസ്ക്കാരിക പരബര്യത്തിലെയ്ക്ക്‌ എത്തിച്ചത്‌ എന്ന് ലൊകത്ത്‌ ജീവിക്കുന്ന പല നരവംശ ശാസ്ത്രജ്നരും നീരീക്ഷിച്ചിട്ടുണ്ട്‌.ദൈവത്തെ നിഷേധിക്കാനും മതം മനുഷ്യചരിത്രത്തില്‍ യാതൊന്നു മല്ലെന്നും പ്രഖ്യപിച്ച്‌ ശാസ്ത്രത്തിന്റെ ലേബലില്‍ 19 നൂറ്റാണ്ടില്‍ ഉദയം ചെയ്ത ഡാര്‍വ്വനിസം എന്ന ആട്ടിന്‍ തോലിട്ട ചെന്നായ അയിരുന്നു മത വൈരങ്ങളുടെയും മുതലാളിത്തതിന്റെ കൊടും വഞ്ചനകളുടെ ഫലമായി ഉണ്ടായ രണ്ട്‌ ലോക മാഹായുദ്ധങ്ങളുടെയും യഥാര്‍ത്ത സുത്രധാരന്‍ എന്ന് നീരിക്ഷിച്ച ബെസ്റ്റ്‌ സെല്ലറുകളില്‍ ഒന്നായ ഒരു പുസ്തകം( റൊബെര്‍ട്ട്‌ വ്രൈറ്റ്‌, തെ മൊരല്‍ ആനിമല്‍, വിന്റഗെ ബൂക്സ്‌, നെവ്യൊര്‍ക്‌: 1994 പി.7) ഇത്‌ നിങ്ങള്‍ക്ക്‌ ഉപകാരപെടുമോ എന്നെനിക്കറിയില്ല കാരണം സത്യസന്ധമായ ജീവിത ഇടപൊടലുകള്‍ നടത്തുന്നവര്‍ക്കാണ്‌ തുറന്ന മനസ്സുണ്ടാവുകയുള്ളു. മതങ്ങളെ ഒന്നടങ്കം അക്ഷേപിക്കുന്നതിന്‌ മുന്‍പ്‌ അദ്യം അത്‌ എന്താണ്‌ എന്നു പഠിക്കാന്‍ ശ്രമിക്കൂ, അതുമല്ലെങ്കില്‍ എന്തിലാണ്‌ താങ്കള്‍ വിശ്വസിക്കുന്നത്‌ എങ്കില്‍ അതിനെ കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കൂ എന്ന് അഭ്യാര്‍ഥിക്കുന്നു.
വീണ്ടും നിങ്ങള്‍ ആന മണ്ടത്തരം ആണ്‌ വിളംബുന്നത്‌. ആദ്യം ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം പഠിക്കു സുഹൃത്തെ, ഇന്ധ്യയില്‍ താമസിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ ഗ്രീക്ക്‌-ലാറ്റിന്‍-അറബിപദ ഉച്ചാരണ സംസ്ക്കാരിക പിന്‍ബലത്തില്‍ കിട്ടിയ ഒരു വാക്കാണ്‌. ഹിന്ദു എന്നുള്ളത്‌ അല്ലാതെ ഭാരതിയമായ പൈതൃകമല്ല അതിന്നുള്ളത്‌. ആ അര്‍ഥത്തില്‍ വിവക്ഷിക്കുംബോള്‍ ഇന്ധ്യയില്‍ ജീവിക്കുന്ന ഒരോരുത്തരും ഹിന്ദുവാണ്‌. കണ്ണുതുറന്നാല്‍ കാണാന്‍ കഴിയുന്നത്‌ മുസല്‍മാനായ ഞാന്‍ ചെന്നെത്തുന്ന ഒരു പ്രാപിത പിത മഹന്‍ വല്ല പറയനോ, പാണനോ, ആശാരിയോ ആവാം( വല്ല ബ്രഹ്മണനോ നായരൊ ആവാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം വല്ല ചൂഷകനൊ, മാനവ ദ്രോഹിയോ ആയിരുന്നെങ്കില്‍ അതിന്റെ ജിനുകള്‍ എന്നില്‍ ഉണ്ടാവുമല്ലൊ എന്നൊരു ഭയം അങ്ങിനെ യാണെങ്കില്‍ തന്നെ ഒരു സാത്ത്വികനവട്ടെ എന്നും). പിന്നെ എവിടുന്നാണ്‌ നിങ്ങള്‍ക്ക്‌ അബ്രാഹ്മണരായ ഹിന്ദുക്കള്‍ക്ക്‌ മതമില്ല എന്ന് കിട്ടിയത്‌. മതം എന്നതിന്റെ നേരാര്‍ഥം വിശ്വസം എന്നാണ്‌. സൂര്യനെയും, ചന്ദ്രനെയും, പാബിനെയും, എലിയെയും എന്തിന്‌ ഈ പ്രപഞ്ചത്തിലെ സൃഷ്ടാവിന്റെ ദ്ര്ഷ്ടാന്തങ്ങളായ മുപ്പ്ത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരും, തങ്കളുടെ ജീവിതത്തില്‍ അവക്ക്‌ സ്വധീനം ചെലുത്താന്‍ കഴിൂയും എന്നു വിശ്വസിക്കുന്നവരണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയൊന്നും അവശ്യമില്ല. കാഴ്ചയുള്ളകണ്ണും സത്യം അംഗീകരിക്കാനുള്ള സന്മനസ്സും മതി, ഹാര്‍ഷ ഭാരത സംസക്കാരമെന്ന പാരവരത്തില്‍ നിങ്ങള്‍ പറഞ്ഞുവന്ന ചാര്‍വാക കാഴ്ചപാടും ഉണ്ട്‌ എന്നു മാത്രം പക്ഷെ എത്രാപേര്‍ ചിന്തിക്കൂ സുഹൃത്തെ തലച്ചോറു കൊണ്ട്‌ അറിയാന്‍ ശ്രമിക്കൂ ഹൃദയം കൊണ്ട്‌. പിന്നെ ഫോസിലുകളുടെയും, ലോക ചരിത്ര സംസക്കാരിക ഉല്‍ഖനനങ്ങളുടെയും 3000 വര്‍ഷത്തിനപ്പുറമുള്ള നമ്മുടെ സംസ്ക്കാരിക പൈതൃകമായ ഉപനിഷത്തുകളുടെയും, വേദങ്ങളുടെയും, ബൈബിളിന്റെയും, ഖുര്‍ ആനിന്റെയും, തുടങ്ങി വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥനത്തില്‍ ഒരെ ഒരു വിശ്വസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അത്‌ ഏകദൈവ വിശ്വസം ആണെന്നും നിഷ്‌ പ്രയാസം തെളിയീക്കാന്‍ കഴിയും, മറ്റു പലതും നിങ്ങള്‍ പറഞ്ഞപോലെ സ്വര്‍ഥതാല്‍പര്യതിഷ്ടിതമായി ചേര്‍ക്കപ്പെട്ടതാണ്‌. ഓരോ സുചകങ്ങള്‍ ഞാനിവിടെ കൊടുക്കാം, സമയ പരിധി, ഒരു പ്രശ്നമാണല്ലൊ? ?
1. ഇന്ന് ലോകത്ത്‌ കണ്ടെത്തിയിട്ടുളതില്‍ വെച്ച്‌ എറ്റവും പുരാതന സംസ്ക്കാര്‍ം വെച്ച്‌ പുലര്‍ത്തുന്നത്‌ ആസ്ടേലിയയില്‍ കാണപെടുന്ന ഒരു അദിവാസി വര്‍ഗ്ഗമാണ്‌. അവരോട്‌ ദൈവത്തെ കുറിച്ച്‌ ചോദിച്കാല്‍ അവര്‍ പറയുക , ഉംഗുലുഗുലു, അതിനര്‍ഥം തികച്ചു വ്യത്യസ്തമായ അസ്തിത്വമുള്ള ഏകന്‍ എന്നാണ്‌.
2. ഈശാവാസ്യോപനിഷത്ത്‌.(ശ്ലോകം 12)
അന്‌ധം തമ: പ്രവിശാന്തിയെ സം പൂതി.
മുപാസതെ
തതോഭൂയ ഇവ തേ തമോ യ ഉ സംഭൂത്യം രതാ.
( നശ്വരങ്ങളായ ദേവ പിത്ര് മാതാവാദികളെ ഉപാസിക്കുന്നവന്‍ അജ്ഞാനമാകുന്ന ഘോരാന്‌ധകാരത്തില്‍ പതിക്കുന്നു, അവിനാശിയായ പര്‍മാത്മാവിനെക്കുറിച്ച്‌ മ്യഥ്യാഭിമാനത്തോടു കൂടിയായിരിക്കുന്നവരും ഘോരന്‌ധകാരത്തില്‍ തന്നെ പതിക്കുന്നു.)
3. ഫരിസോയരിലെ ഒരു നിയംജ്ഞന്റെ എല്ലാറ്റിലും പ്രധാനപ്പൊട്ടകല്‍പ്പന ഏതാകുന്നു എന്ന ചോദ്യത്തിന്‌ ഉത്തരമായി യേശു പറഞ്ഞു:
"ഇതാണ്‌ ഒന്നാമത്തെ കല്‍പ്പന ഇസ്രായിലേ കേള്‍ക്കുക നമ്മുടെ ദൈവാമായ കര്‍ത്താവത്രെ ഏക കര്‍ത്താവ്‌. നിന്റെ ദൈവമായ കാര്‍ത്തവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ അത്മാവോടും പുര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടി നീ സ്നേഹിക്കുക" മാര്‍ക്കോസ്‌ 12: 29: 30)
4. "പറയുക അവന്‍ ഏകനാകുന്നു, അവന്‍ പരാശ്രയം അവശ്യമില്ലാത്തവനും എല്ലാവര്‍ക്കും അശ്രയമായിട്ടുള്ളവനുമകുന്നു, അവന്‍ പിതവോ പുത്രനോ അല്ല, അവന്‌ തുല്ല്യമായി ആരും തന്നെ യില്ല. (ഖുര്‍ ആന്‍ 112: 1..4)
താങ്കളോട്‌ ഒരു ചോദ്യം തികച്ചും ഏകമായി അതായത്‌ ഒന്ന് എന്ന അര്‍ഥത്തില്‍ എന്തെങ്കിലുമെന്ന് കാണിച്ചു തരാന്‍ കഴിയുമോ ? സൂക്ഷമ പ്രപഞ്ചത്തില്‍ നിന്നോ സ്ഥൂല പ്രപഞ്ചത്തില്‍ നിന്നോ ?)

നിങ്ങളുടെ മറ്റൊരു കാഴ്ചപാടിലെ പിശക്‌

മതത്തില്‍ ചേരുന്നത്‌ കൊണ്ട്‌ അവനവനു തന്നെയാണു നേട്ടം അവനു ജീവിക്കാന്‍ ഒരു മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്നു. ശരിയായ ഒരു വിശ്വസത്തില്‍ മനസ്സിലാക്കുന്ന ഒരു വ്യകത്യ അവന്റെ എല്ലാ ചലനങ്ങളും നീരീക്ഷിക്കുന്ന ഒരു നാഥാനുണ്ടെന്നും ജീവിതത്തില്‍ പറയുന്ന, ചെയ്യുന്ന ഒരോകാര്യത്തിന്നും നാളെ രക്ഷിതാവിനോട്‌ മതിയായകാരണം ബോധ്യപ്പിക്കേണ്ടി വരും എന്നുള്ളത്‌ കൊണ്ട്‌ സൂക്ഷമതയോടെ ജീവിക്കാന്‍ അവന്‍ മനസ്സികമായി നിര്‍ബധിതനായി തീരുന്നു. താങ്കളുടെ വിശ്വസപ്രകാരം വയറുവിശന്നാല്‍ അരുടെ ഭക്ഷണവും കവര്‍ന്നെടുക്കാം കാരണം അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണത്തിലെ പ്രോട്ടിനും വൈറ്റമിനും കവര്‍ന്നെടുത്ത ഭക്ഷണത്തിലെതിന്നും വ്യത്യാസം ഒന്നും കാണില്ല. ഞെരംബുകള്‍ക്ക്‌ ചൂടുപിടിച്ചാല്‍ എത്‌ ശരീരത്തെയും പ്രപിക്കാം അവിടെ ബന്ധങ്ങളൊ മുല്ല്യങ്ങളൊ അല്ല പ്രശ്നം ആവശ്യം മാത്രമാണ്‌. അങ്ങിനെ അങ്ങിനെ പറഞ്ഞു ചെല്ലുംബോള്‍ കംബോളത്തിന്റെ രക്ഷസമുഖവുമായി നില്ലക്കുന്ന മുതലാളിതത്തെ നമുക്കു കണ്ടെത്താന്‍ കഴിയും. നീണ്ടു നീണ്ടു പോകുന്നത്‌ കൊണ്ട്‌ ചുരുക്കെഴുത്തിനുള്ള എന്റെ പ്രപ്തിക്കുറവിനെ അംഗീകരിച്ചു കൊണ്ടും ഞാന്‍ ചുരുക്കുന്നു.

അവസാനമായി നിങ്ങള്‍ സുചിപ്പിച്ച അസഹിഷ്ണുതയുടെ കാര്യം

വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക്‌ അര്‍ഹതയുണ്ട്‌ അവഹേളിക്കാന്‍ ഇല്ല. അവഹേളിച്ചതിനാലാണ്‌ ഞാന്‍ മറുപടി പറയാന്‍ നിര്‍ബന്ധിതനായത്‌. വിമര്‍ശനത്തിന്റെയും, അവഹേളനത്തിന്റെയും വ്യത്യാസം ഞനിവിടെ കുറിക്കാം

ഒരു സ്ത്രീയെ ചൂണ്ടി ( നിങ്ങള്‍ക്ക്‌ എറ്റവും അടുപ്പമുള്ള ഒരാള്‍ എന്നു കരുതു) അവരുമായി അടുക്കരുത്‌ നിങ്ങള്‍ക്ക്‌ മാരക രോഗം വരും എന്നു ഞാന്‍ പറഞ്ഞാല്‍ അത്‌ അവഹേളനം.

അതേ സമയം അവര്‍ ഒരുചീത്ത സ്ത്രീ അണെന്നതിന്ന് തെളിവുണ്ടെന്നും ഇടപെട്ട ഇന്ന ഇന്ന ആള്‍ക്കാര്‍ക്ക്‌ മാരകരോഗം വന്നിട്ടുണ്ട്‌ എന്ന് ഞാന്‍ സമര്‍ഥിച്ചാല്‍ അത്‌ വിമര്‍ശനം

അതുമല്ലെങ്കില്‍ നിങ്ങള്‍ ഉദേശിച്ച രീതിയില്‍

നമ്മുടെ എ. ആര്‍ റഹ്മാന്‍ മുസ്ലീമായതിനു ശേഷം പ്രതിഭയെല്ലാം നശിച്ച്‌ വിട്ടിലിരിക്കേണ്ടി വന്നു എന്നോ അല്ലെങ്കില്‍ കടമനിട്ട ഹിന്ദു വായത്‌ കൊണ്ട്‌ അഗോള പ്രശസ്താനായി( എ ആര്‍ റഹ്മാന്റെ കാര്യത്തില്‍ നേര്‍ വിപരീതം ആണെങ്കിലും ) എന്നോ അതുമാതിരി എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍ ഞാന്‍ തങ്കളുടെ ഉദേശ ശുദ്ധിയെ ഞാന്‍ സംശയിക്കില്ലായിരുന്നു. അതല്ലല്ലൊ താങ്കള്‍ ചെയ്തത്‌.
നിറുത്തുനു സുഹൃത്തെ വിമര്‍ശനം അത്‌ നല്ല ഉദേശത്തോടെയാണെങ്കില്‍ സ്വഗതാര്‍ഹം തന്നെ. പക്ഷെ ഇതങ്ങിനെ യായിരുന്നില്ല എന്ന് താങ്കളുടെ മനസാക്ഷിക്കും താങ്കളെ വായിക്കുന്ന എല്ലവര്‍ക്കുമറിയം.

വിമര്‍ശിക്കു സ്വഗതം പക്ഷെ അത്‌ എന്താണ്‌ എന്ന് പഠിച്ചതിന്നുശേഷം മാത്രം മതി സുഹൃത്തെ സത്യ സന്ധമായ ഇടപെലുകള്‍ കൊണ്ട്‌ ഈ ബ്ലോഗ്‌ താളുകള്‍ ധന്യമാവട്ടെ എന്ന് ജഗദീശ്വരനോട്‌ പ്രര്‍തിച്ചു കൊണ്ട്‌ നിരുത്തുന്നു.

Anonymous said...

മതം ഒരു കാലത്ത് മനുഷ്യനെ മയക്കുന്ന കറുപ്പ് ആയിരുന്നെങ്കില്‍ അതിന്ന് മനുഷ്യനെ കൊല്ലുന്ന മാരകായുധമായി മാറിയിരിക്കുന്നു . ഇസ്ലാം എന്ന പേര് കേട്ടാല്‍ ആരുടേയും മനസ്സില്‍ ഇന്ന് ഭീതിയോടെ കടന്നു വരുന്ന മറ്റൊരു പദം ഭീകരവാദം എന്നാണ് . എന്ത് കൊണ്ട് ഇത് സംഭവിച്ചു ? സമാധാനം എന്ന അര്‍ത്ഥമായിരുന്നു ഇസ്ലാം എന്ന വാക്കിനെങ്കില്‍ അതിന്നു അസഹിഷ്ണുത എന്നായി മാറിയിരിക്കുന്നു . ഇതിന്റെ അവസാനം എന്തയിരിക്കും . ഇസ്ലാം തീവ്രവാദം , തീവ്രവാദികള്‍ എന്നെങ്കിലും സ്വമേധയാ ഉപേക്ഷിക്കും എന്ന് കരുതാന്‍ വയ്യ . ഇസ്ലാം മതത്തെ തന്നെ വിഴുങ്ങാന്‍ പാകത്തില്‍ ഭീമാകാരം പൂണ്ട് അനുദിനം വളരുകയാണ് ഇസ്ലാം തീവ്രവാദം . ഈ തീവ്രവാദത്തെ തള്ളിപ്പറയാനോ ഇല്ലാതാക്കാനോ മുസ്ലീമിങ്ങള്‍ക്ക് കഴിയുമോ ? അതിന് ആ മതം തയ്യാറാവുമോ ? കഴിയുമെന്ന് തോന്നുന്നില്ല . ഇന്ന് ഒരു ഇസ്ലാം നാമം തന്നെ ഭീതിയുടെ പര്യായമായി മാറിയിരിക്കുന്നു . ലോകം മൊത്തം ഇസ്ലാം ഒരിക്കലും പ്രചരിക്കുകയില്ല . അപ്പോള്‍ ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് മതത്തിന്റെ പേരിലായിരിക്കും . ആ യുദ്ധത്തില്‍ തീര്‍ച്ചയായും ഇസ്ലാം തീവ്രവാദശക്തികള്‍ക്കെതിരെ മറ്റെല്ലാവര്‍ക്കും അണിചേരേണ്ടിവരും . ഇസ്ലാം മതം അതിന്റെ തന്നെ സ്വയംകൃതാനര്‍ത്ഥങ്ങള്‍ നിമിത്തം അതിന്റെ തകര്‍ച്ചയിലേക്ക് അടുക്കുകയാണ് എന്നതാണ് സമകാലയാഥാര്‍ത്ഥ്യം . ഇനി ഒരു പ്രവാചകന്‍ അവതരിക്കാത്തത് കൊണ്ട് തീവ്രവാദത്താല്‍ സ്വയം ഇല്ലാതാകാന്‍ ഇസ്ലാം മതം വിധിക്കപ്പെട്ടിരിക്കുന്നു . ഈ വിധിയെ മാറ്റാന്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവാഹകരാകാന്‍ സാധാരണക്കാരായ മുസ്ലീം സഹോദരന്മാര്‍ക്ക് കഴിയുമോ ? ഈ ചോദ്യത്തിന് ഉത്തരം ആര് നല്‍കും ?

Anonymous said...

സുകുമാരേട്ടാ വളരെ സത്യമാണ് നിങ്ങളുടെ നിരീക്ഷണം . മതം മനുഷ്യനെ സ്വൈര്യമായി ജീവിയ്ക്കാന്‍ അനുവദിക്കാതെ , കുടിലഹൃദയരുടെ കൈയ്യിലെ ചട്ടുകമായി മാറിയിരിക്കുന്നു . കലിയുഗത്തിലെ “ഖല്‍ഗി” മതമാണോ? ഇതു ലോകം മുടിക്കുമോ? എന്ന ദേശാഭിമാനിയുടെ ചോദ്യം ഭീതിയുണര്‍ത്തുന്നു .

വിനയന്‍ said...

പ്രിയപ്പെട്ട സുരേഷ്

എന്താണെന്നറിയില്ല മറ്റേത് മതത്തെ പോലെയും സമാധാനത്തിന്റെയും ശാന്തിയുടെയും മതം തന്നെയാണ്ണ്‌ ഇസ്ലാം.എന്നാല്‍ ആചാരങ്ങളിലുള്ള കടൂം പിടുത്തം കാരണം മുസ്ലിംഗളില്‍ മറ്റു മതസ്ഥരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.അല്ലെങ്കില്‍ ഇതിന്റെ പേരില്‍ അവര്‍ പരിഹസിക്കപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ ചെയ്യുന്നു.അത് ആ മതത്തിന്റെ ഒരു പ്രത്യേകത മാത്രമാണ്.ഇസ്ലാം ഒരിക്കലും ഒരു തരത്തിലുള്ള തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് വി.ഖുറാനോ പ്രവാചകന്റെ ചര്യയോ പഠിച്ചവര്‍ക്കറിയാം.പിന്നെ മുസ്ലിംഗളെ ലോകം ഇങ്ങനെ ഒരു ശത്രുവായി കാണുന്നു എന്നതാണ് അതിശയകരം.എവിടേയാണ് മുസ്ലിം തീവ്രവാതം ഉള്ളത്.കാശ്മീരിന്‍ വേണ്ടി പാകിസ്താന്‍ എന്ന രാജ്യം കാട്ടികൂട്ടുന്ന പേക്കൂ‍ത്ത്തിന്‍ ഇസ്ലാമിന്റെ ലേബല്‍ ഒട്ടിച്ചു കൊടുuകുന്നത് ആരാണ്.ഗുജറാത്തില്‍ ഒരുപാട് മനുഷ്യരെ കൊന്നൊടുക്കിയത് ഹൈന്ദവത പേരിനെങ്കിലുമുള്ളവരാണെനില്‍ അതിനെ ഹിന്ദു തീവ്രവാദികള്‍ എന്നു വിളിക്കാമോ ? ഫലറ്സ്തീനില്‍ സ്വന്തം മണ്ണിനു വേണ്ടി പോരടിക്കുന്ന ഫലസ്തീനികളെ തീവ്രവാദികളെന്ന് നിങ്ങള്‍ക്ക് വിളീക്കാനാവും വീമോചനപ്പോരാട്ടങ്ങള്‍ എങ്ങനെ ഇസ്ലാമിക തീവ്രവാദം എന്ന് വിളിക്കാനാവും.അഫ്ഗാനിലെ പട്ടിണീ പാവങ്ങള്‍ക്ക് ആയുധവും പണവും നല്‍കി റഷ്യന്‍ പട്ടാളത്തിനെതിരെ തിരിച്ചു വിട്ട് ആസമൂഹത്തിനെ ഒന്നൂമല്ലാതാക്കിയതിന് ഉത്തരവാതു ഇസ്ലാമാണോ ? ഇസ്ലാം പഠിച്ച ഒരു വ്യക്തിക്ക് സമ്മതിക്കാന്‍ കഴിയുമോ ഇവരെല്ലാം കാട്ടി കൂട്ടുന്നത് ഇസ്ലാമികമാണെന്ന്.

സത്യം
--------------
കാലാകാലങ്ങളില്‍ മുതലാളിത്തത്തിന് നിലനിപ്പിനും കടന്നു കയറ്റത്തിനും ശത്രുക്കള്‍ ആവശ്യമായിരുന്നു.ഒരു കാലത്ത് അത് കമ്യൂണിസ്റ്റുക്കളും മറ്റും ആയിരുന്നുവെങ്കില്‍ ഇന്നത് ഇസ്ലാമാണ് അമേരിക്ക പോലുള്ള സാമ്രാജ്യത്ത രാജ്യങ്ങള്‍ നാഴികക്ക് നാല്പത് വട്ടം ഇസ്ലാമിക തീവ്രവാദം വിളിച്ച് പറഞ്ഞ് ഇന്ന് ലോകത്ത് എമ്പാടും ആയുധ വിതരണം നടത്തുകയാണ്.ഒരു സെപ്റ്റമ്പര്‍ 11 ന്റെ പേരും പറഞ്ഞ് (അതിന്റെ സൂത്രധാരര്‍ ഇപ്പോഴും ഒരു സമസ്യ) ലോകത്ത് എല്ലായിടത്തും നുഴഞ്ഞു കയറുന്ന യാങ്കിയുടെ ഉദ്ദേശം മുസ്ലിം തീവ്രവാaഅമല്ല മറിച്ച് തന്റെ ഉല്പന്നങ്ങളുടേ വിപണീകളാണ്.തോക്കും വെടിക്കോപ്പുക്കളുമാണ്.

പ്രിയ സുഹ്യത്തെ നിങ്ങള്‍ ഇന്ത്യയിലെയോ ലോകത്ത് എവിടെയെങ്കിലുമുള്ള മുസ്ലിം പള്ളികളീലെ പ്രസംഗങ്ങളും മറ്റും കേട്ടു നോക്കുക.എപ്പോഴെങ്കിലും ഒരു മുസ്ലിമിനെ തീവ്രവാദിയാകാന്‍ ഉപ്ദേശിക്കുന്നുണ്ടോ എന്ന്.മനുഷ്യ സഹചമായ വിവരക്കേട് കൊണ്ട് വല്ലതും കാട്ടിക്കൂട്ടുന്നതിന് മതത്തിന്റെ ലേബലും നല്‍കി ആഘോഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നാണ് ലോകം മനസ്സിലാക്കേണ്ടത്.

ഇത്തരം പ്രോപ്പഗണ്ടളുടെ പിന്നണി പ്രവര്‍ത്തകരുടെ ഉദ്ദേശന്‍ സാധൂകരിക്കുന്ന പ്രവര്‍ത്തനം ലോകത്തു നിന്നുണ്ടാകുന്നു.ഇതിന്റെ പേരില്‍ പീഡനങ്ങളും നീതിനിശേധങ്ങളും ഉണ്ടാകുന്നു.തീവ്രവാദ കണ്ണിലൂടെ മാത്രം മുസ്ലിംഗള്‍ ഒന്നടങ്കം കണ്ടു തുടങ്ങിയാല്‍ പിന്നെ മനുഷ്യന്റെ സ്വതസിദ്ധമായ അപകര്‍ഷതയില്‍ നിന്നും ഉടലെടുക്കുന്ന ഒരു തരം അസഹിഷ്ണുത.അത് പിന്നെ ഭയാനകമായിരിക്കും.കാറ്റ് വിതച്ച കൊടുങ്കാറ്റ് കൊയ്യുന്നതിന് തുല്യം.

(ശ്രീ.സുകുമാര്‍ജി മാപ്പ്.കമന്റ് പബ്ലിഷിംഗിന് യോഗ്യമെങ്കില്‍ ചെയ്യൂ)

രാഗേഷ് said...

അമേരിക്കന്‍ വിരോധം മുന്‍‌നിര്‍ത്തി താലിബാനിസത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ് . ഇരുട്ടു കൊണ്ട് ഓട്ട അടക്കാന്‍ കഴിയില്ല . തീവ്രവാദത്തിന് ആയിരം മുഖങ്ങളുണ്ട് . അത് പാക്കിസ്ഥാന്‍ കളളനോട്ടുകളായി വന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു . അമേരിക്ക വ്യവസ്ഥാപിതരീതിയില്‍ നിലക്കൊള്ളുന്ന ജനാധിപത്യരാജ്യങ്ങളാണ് . അവിടെ സര്‍ക്കാര്‍ തെറ്റ് ചെയ്താല്‍ ചോദിക്കാന്‍ ജനങ്ങളുണ്ട് .

Unknown said...

എന്തൊക്കെയായാലും ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്ന ക്രിസ്തീയ മിഷനറി പ്രവർത്തനങ്ങൽ പലരിലും സംഷയം ജനിപ്പിക്കുന്നുണ്ട്‌. ഭൂരിഭാഗം ജനങ്ങളും തുറന്ന മനസ്സൊടെ പരസ്പരം ഇദപഴകുമ്പോൾപൊലും, ചില ക്രിസ്തിയ മതമൗലികവാദികൾ വളരെ മോഷമായ ചിന്താഗതിയാന്നു വെച്ചുപുലർത്തുന്നത്‌. എന്തിനാനു ഇവർ തങ്ങളുടെ മതത്തിലേയ്കു കൂടുതൽ പേരെ ചെർക്കാൻ ശ്രമിക്കുന്നത്‌? ഇപ്പോൾ വിവാഹങ്ങളും ഇതിനു ഒരു വഴിയായി ഉപായോഗിക്കുന്നു. ഒരു ഹിന്ദു പെങ്കുട്ടിയും ക്രൈസ്റ്റിയൻ പുരുഷനും തമ്മിലുള്ള വിവഹം ഇവർ സമ്മതിക്കുന്നു. അതെ സമയം ഒരു ഹിന്ദു പുരുഷനും ക്രൈസ്റ്റിയൻ പെങ്കുട്ടിയും തമ്മിലുള്ള വിവഹം എതിർക്കുകയും ചെയ്യുന്നു. അവരുടെ സന്തതികൾ ഹിന്ദുക്കലായി ജീവിക്കുമോ എന്നുള്ള "പേടി"യാനു ഇതിനു കാരണം.

ഇത്തരം പ്രവൃത്തികൾ കാരണം എന്നെപോലെയുള്ള സാധാരണക്കാർ പോലും ഹിന്ദുവർഗീയവാദികളെ ചിലപ്പൊഴെങ്കിലും എതിരു പറയാതിരിക്കേണ്ടതായി വന്നിട്ടുണ്ട്‌.

മതന്യൂനപക്ഷങ്ങളിലെ ചില വർഗീയവാദികളുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൽ ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത്‌ സാമൂഹിക അസമത്വം സ്രുഷ്ടിക്കും.