വായന എന്ന ബ്ലോഗില്‍ ഇന്ന് എഴുതിയ കമന്റ് :
പല ബ്ലോഗുകളിലും കിരണ്‍ കമന്റ് എഴുതുമ്പോള്‍ പരമാവധി നിഷ്പക്ഷത പാലിക്കാറുണ്ട് എന്നത് ശ്രദ്ധേയമാണ് . ഇവിടെയും കിരണിന്റെ അഭിപ്രായം നിഷ്പക്ഷവും വസ്തുതകള്‍ക്ക് നിരക്കുന്നതുമാണെന്നതില്‍ സന്തോഷം തോന്നുന്നു .
പക്ഷെ വഴിപോക്കന് "എന്തായാലും ഈ ജീര്‍ണ്ണിച്ച രാഷ്ടീയ ചര്‍ച്ചയില്‍ എനിക്കു താല്പര്യമില്ല" എന്ന് പറഞ്ഞ് മാറിനില്ക്കാന് ശ്രമിക്കുന്നത് ദൌര്‍ഭാഗ്യകരമാണ് . എന്ത് കൊണ്ട് രാഷ്ട്രീയം ജീര്‍ണ്ണിക്കുന്നു എന്ന് നമ്മള് പരിശോധിക്കേണ്ടേ ? വഴിപോക്കനെ പോലെയുള്ള ചിന്തിക്കാന്‍ കഴിവുള്ളവര്‍ മാറി നിന്നാല്‍ രാഷ്ട്രീയം കൂടുതല്‍ ജീര്‍ണ്ണിക്കുകയല്ലേ ചെയ്യുക . നമ്മള് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം നമ്മുടെ ദൈനംദിനജീവിതത്തെ പോലും ബാധിക്കുന്നു . രാഷ്ട്രീയവുമായി നമ്മുടെ ജീവിതം അഭേദ്യമാംവണ്ണം കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഞാന്‍ ഉദ്ധേശിക്കുന്നത് കക്ഷിരാഷ്ട്രീയമല്ല . രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയമാണെന്ന് എല്ലാവരും ധരിച്ചു പോയ പോലെ തോന്നുന്നു. നാം ഉണ്ടില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും ഓരോ ദിവസവും നമ്മള് സര്‍ക്കാറിന് നികുതി കൊടുത്തു കൊണ്ടേയിരിക്കുന്നു . അങ്ങിനെ നികുതി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ചില സേവനങ്ങള്‍ നമുക്ക് പൌരന്മാര്ക്ക് ചെയ്യേണ്ടതുണ്ട് . നമ്മളാണ് സര്‍ക്കാറിനെ അവിടെ പ്രതിഷ്ടിച്ചിട്ടുള്ളത് . സര്‍ക്കാറിനെ വഴി നടത്തേണ്ടത് നമ്മള് പൌരന്മാരാണ് . ചുരുക്കത്തില്‍ നമ്മളും കൂടിച്ചേര്‍ന്നതാണ് സര്‍ക്കാര്‍ . നമ്മള് സര്‍ക്കാറിന് പുറത്തല്ല . സര്‍ക്കാര്‍ എന്നാല്‍ പാര്‍ട്ടിയല്ല , സര്‍ക്കാര്‍ ഒരിക്കലും മാറുന്നില്ല അത് ഒരു തുടര്‍ച്ചയാണ് . സര്‍ക്കാര്‍ നമ്മള് നല്കുന്ന നികുതിപ്പണം കൊണ്ട് നാം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റുകയാണ് വേണ്ടത് . ഇതൊക്കെയാണ് രാഷ്ട്രീയം . അല്ലാതെ ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് ആ പാര്‍ട്ടിയുടെ നേതാവിന് അധികാരം ഏല്‍പ്പിച്ചു കൊടുത്ത് ആത്മനിര്‍വൃതിയടഞ്ഞ് അനങ്ങാതിരിക്കലല്ല . രാഷ്ട്രീയം ജീര്‍ണ്ണിക്കാനുള്ള അടിസ്ഥാന കാരണം ഇതാണ്. ജനങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന നേതാക്കളെ വാഴിക്കാന്‍ മാത്രം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു . നേതാക്കള്‍ എന്ത് കൊണ്ട് ഉണ്ടാകുന്നു , എങ്ങിനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട് . ബുദ്ധിശക്തി ഉപയോഗിക്കുന്നവരും , സ്വതന്ത്രമായി ചിന്തിക്കുന്നവരും കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ രാഷ്ട്രീയം ജീര്‍ണ്ണതയില്‍ നിന്ന് മുക്തമാകും . നമ്മള് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മാറി സ്വതന്ത്രമായി ചിന്തിക്കാനും , പൌരബോധത്തോടെ നാടിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങിയാല്‍ നാടിന് നല്ല ഭാവിയുണ്ടാകും . നാട്ടില്‍ ധാരാളം സാമൂഹ്യപ്രവര്‍ത്തകന്മാര്‍ പല മേഖലകളില്‍ ഇന്ന് ആവശ്യമുണ്ട് . അങ്ങിനെ വരുമ്പോള്‍ നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വയം തിരുത്താനും നന്നാകാനും തയ്യാറാകും . നേതാക്കളെക്കുറിച്ചുള്ള നമ്മുടെ ഫ്യൂഡല്‍ സങ്കല്‍പ്പം മാറേണ്ടതുണ്ട് . പണ്ടത്തെ ജന്മിമാരെപ്പോലെയാണ് ഇന്ന് നേതാക്കള്‍ സ്വയം കരുതുന്നതും അണികള്‍ അവരെ കാണുന്നതും . കണ്ണൂരില്‍ ചിലയിടങ്ങളില്‍ നേതാക്കന്മാരെ സര് എന്നാണത്രെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വിളിക്കുന്നത് .
3 comments:
സുകുമാരേട്ടന്.... നന്നായി യുവജനങ്ങള്‍ക്കു “രാഷ്ട്രീയബോധമെന്ന“ ആശയമെന്തെന്ന് കാണാന്‍ കഴിയാതെ വരുന്ന സമയത്ത് ഈ കുറിപ്പ് അസ്സലായി..... വിശദമായി ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു, വ്യകതമായ രാഷ്ട്രീയബോധത്തെ കുറിച്ച് അതില്ലാത്ത സമൂഹത്തിന്റെ ന്യൂനതകളെ കുറിച്ച്......
സ്നേഹപൂര്‍വ്വം
സുകുമാരേട്ടന്....good one.
in a democratic state people gets the govt what they deserve! currently kerala, majority needs this type. so my inferior thoughts doesnt have any say :)
"പണ്ടത്തെ ജന്മിമാരെപ്പോലെയാണ് ഇന്ന് നേതാക്കള്‍ സ്വയം കരുതുന്നതും അണികള്‍ അവരെ കാണുന്നതും "
ഇതു കറക്ട്.
Post a Comment