2007-11-07

ഒളിയമ്പുകള്‍

ഒളിയമ്പുകളില്‍ എഴുതിയ മറ്റൊരു കമന്റ് :


ഞാന്‍ എന്റെ പോസ്റ്റിലൂടെയും കമന്റിലൂടെയും പറയാന്‍ ശ്രമിക്കുന്ന കാര്യമാണ് ദില്‍ബന്‍ കുറച്ചു കൂടി വ്യക്തമായി ഇവിടെ പറഞ്ഞത് . ഇത് ഒരു മൈന്‍ഡ് സെറ്റിന്റെ പ്രശ്നമാണ് . ഒരാള്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനാവുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന രാജ്യങ്ങളോടാണ് വൈകാരികമായ കൂറ് ഉണ്ടാവുക . ഇത് മതത്തിനും ബാധകമാണ് . ഇന്ത്യയില്‍ ജീവിയ്ക്കുന്ന ഒരു മത വിശ്വാസിക്ക് ആ മതം ഔദോഗികമായി സ്വീകരിച്ച രാജ്യത്തോടാണ് കൂടുതല്‍ കൂറ് ഉണ്ടാവുക . ഇത് നമ്മള്‍ കണ്ടു വരുന്നുണ്ട് . ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോള്‍ റഷ്യയോടുള്ള കൂറ് ഒരു മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യം എന്ന നിലയിലുള്ള ദുര്‍ബലമായ കൂറ് ആണ് . ഇത് ചാരന്‍ എന്ന് പറയാവുന്ന ഒന്നല്ല . തികച്ചും പ്രത്യയശാസ്ത്രപരമായ ഒരു വൈകാരികപ്രശ്നം. അത് കൊണ്ടാണ് ഇങ്ങിനെ ഡിറ്റാച്ച്ഡ് ആയി സംസാരിക്കാന്‍ കഴിയുന്നത് . ഇന്ന് പേരിലെങ്കിലും കമ്മ്യൂണിസം അവശേഷിക്കുന്ന ലോകത്തിലെ ഏക വന്‍‌ശക്തിയാണ് ചൈന. അത് കൊണ്ടാണ് ഔദ്യോഗികകമ്മ്യൂണിസ്റ്റുകള്‍ ഇത്ര വീറോടെ ചൈനക്ക് വേണ്ടി വാദിക്കുന്നത് . മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യനൈസേഷനെക്കുറിച്ച് ഒരിക്കല്‍ പോലും അലോചിക്കാന്‍ കഴിയാത്തിരുന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഈ ഗതികേടിലാക്കിയത് . ചൈനയിലെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ലോകത്തിലെ മറ്റൊരു രാജ്യത്തെക്കുറിച്ചും വേവലാതിപ്പെടാറില്ല,സ്വന്തം മാതൃരാജ്യത്തെയൊഴിച്ച് . എന്നാല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകകക്ഷിഭരണം എന്തായലും പ്രളയം വരെ തുടരില്ല . അവിടെ ബഹുകക്ഷി ജനാധിപത്യ സമ്പ്രദായം അല്പം താമസിച്ചാലും വന്നേ തീരൂ . അതിനുള്ള ഭൌതിക സാഹചര്യം അവിടെ വന്നു കഴിഞ്ഞു . മാര്‍ക്കറ്റ് എക്കണോമിയിലേക്ക് അതിവേഗം കുതിക്കുകയാണ് ചൈന . പിന്നെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വൈകാരിക ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഉ.കൊറിയയും ക്യൂബയും മാത്രമേ അവശേഷിക്കുകയുള്ളൂ .

1 comment:

സഖാവ് said...

"മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യനൈസേഷനെക്കുറിച്ച് ഒരിക്കല്‍ പോലും അലോചിക്കാന്‍ കഴിയാത്തിരുന്നതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ഈ ഗതികേടിലാക്കിയത്"

സുകുമാരേട്ടാ ഈ പറഞ്ഞതിനോട് 100% യോജിക്കുന്നു. പക്ഷെ ഇപ്പോള്‍ ഇന്‍ഡ്യനൈസേഷന്‍ തന്നെ അല്ലെ നടന്ന് കൊണ്ടിരിക്കുന്നത്